Sunday, May 27, 2007

തൂണുകള്‍

എന്റെ മനസ്സിനകത്ത്
ഒരു ഉദ്യാനം
അതിനു ഊക്കന്‍ നാലു തൂണുകള്‍
അലങ്കാരമായിട്ടുണ്ടായിരുന്നു.
വള്ളിപടര്‍പ്പിനു വേണ്ടിയാവണം
ഈ തൂണുകള്‍ തറവാ‍ട്ടുകാരു പണിതത്.
തൂണുകളൊക്കെ പുരുഷന്മാരാണെന്ന്
ഞാന്‍ വെറുതെ ഊഹിച്ചിരുന്നു.
അത്രയ്ക് ഊക്കുണ്ടായിരുന്നു,
കാണാന്‍ ഈ തൂണുകള്‍ക്ക്
അനിയന്മാരോ വലിയവരോ
എന്നൊന്നും കണക്കെടുക്കാതെ
“കുട്ടാ”ന്ന് തൂണുകളെ വിളിച്ചിരുന്നു,
സായനന്തത്തില്‍
പുറത്തേയ്കിറങുമ്പോള്‍
ഈ തൂണുകളുമായി സംവേദിച്ചിരുന്നു
ഞാന്‍.
ചില ദിനം ചര്‍ച്ചകള്‍
തകര്‍ന്നടിയുന്ന ഡോളര്‍ വില
മറ്റ് ദിനം
ചില കഥകള്‍ പറഞിരുന്നു
കഥകള്‍ കലപിലയായി മാറുമ്പോള്‍
ഈ "ചേച്ചി"യ്ക്കൊന്നുമറിഞൂടാന്ന്
ചില “കുട്ടന്മാര്‍“ --
നീയ്യ് ഒന്ന് പോടാ “ചെക്കാ”
ഞാനും കയര്‍ത്തിരുന്നു.
“കുട്ടാ“ വിളികളും
“ചെക്കന്‍“ എന്ന അരുമ വിളികളും
അപത്താവുമെന്ന് ഈയ്യിടെ ചിലര്‍!
കാരണം ചില സ്ത്രീകള്‍
"കുട്ടാന്നും" "ചെക്കാന്നും"
ചില സന്ദര്‍ഭങ്ങളിലു
വേറെ അര്‍ഥത്തിലും വിളിയ്കുമത്രെ
അന്ന് മുതല്‍ തൂണുകളേ
പിന്നെ പുരുഷന്മാരേയും
“മോനെ“ വിളിയ്കണമെന്ന്
ആലോചിച്ച് പിന്നെ അതും
ഗണിച്ച് കുറിച്ച് കുറച്ച്
മിക്ക പുരുഷന്മാരേയും
വെറും ‘മണ്ണേ” എന്ന് വിളിച്ച് പോന്നു.

ഇതിനിടയ്ക് ഒരിയ്കല്‍
വിരുന്നുകാരെത്തിയപ്പോഴു
ഇല വേണമെന്ന് അമ്മ
നീട്ടി പിടിച്ച കത്തിയുമായി
ഉദ്യാന നടുവിലെത്തിയതും
പടിയിലെത്തിയ അതിഥികള്‍
നീട്ടി പിടിച്ച കത്തി അവലക്ഷണം
കൈതിരിച്ച് കത്തി പുറകോട്ടാക്കി
ഊക്കന്‍ തൂണിലൊന്നിലു ചാരി
അയ്യോയ്യ്..
കത്തി കോറി തൂണടര്‍ന്ന് വീണു
കത്തിയ്ക് പഴി
അല്ല, പിന്നീടാണറിഞത്
തൂണു വെറും പൊള്ളയായിരുന്നു,
ഊക്കന്‍ തൂണു പൊള്ളയായിരുന്നു,
അപ്പോഴും വിളിച്ചു
എങ്കിലും മണ്ണേ...ന്ന്

Labels:

30 Comments:

Blogger വേണു venu said...

അതുല്യാജി,
വാക്കുകളുടെ അര്‍ഥം മാറുന്നതു്, സ്ഥല കാല പരിതസ്തിതിയിലാണെന്നു് ആര്‍ക്കാണറിവില്ലാത്തതു്.
അച്ഛാ എന്ന വിളിക്കു പോലും സമയ കാലങ്ങള്‍ വ്യത്യാസമുണ്ടാക്കും. ചേച്ചി, പെങ്ങളേ, അമ്മാവി, കുഞ്ഞുമോളേ, ഇതിലൊക്കെ അര്‍ഥ വ്യത്യാസം പണ്ടും ഇന്നും ഉണ്ടു്. പുതുമകളൊന്നുമില്ല..
ചേട്ടാ, അണ്ണാ, അമ്മാവാ, കാരണവരേ..ഇവിടെ ഒക്കെ അര്‍ഥങ്ങള്‍ മാറുന്നതു് പ്രയോഗിക്കപ്പെടുന്ന സ്റ്റേജിന്‍റെ വെളിച്ചം എന്തു പറയുന്നു എന്നതിലാണു്.
ഹാഹാ..തൂണും പൊള്ളയായിരുന്നു.
കത്തിയും വെറും കത്തിയായിരുന്നു.:)

2:03 PM  
Blogger Kalesh Kumar said...

ചേച്ചീ, ഇത് കഥയാണോ കവിതയാണോ അതോ കഥതയാണോ?

എന്തായാലും കൊള്ളാം!

2:37 PM  
Blogger sandoz said...

ചേച്ചിയേയ്‌...
അപ്പോല്‍ തൂണ്‌ നാലെണ്ണമേ ചേച്ചിയുടെ കണ്ണില്‍ പെട്ടോള്ളു....
കണ്ടതാണെങ്കില്‍ പൊള്ളയും ആണെന്നാണ്‌ ചേച്ചി പറയണത്‌.....

എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കട്ടെ.......എപ്പഴാ ഊട്ടിക്കുള്ള ബസ്‌......

2:43 PM  
Blogger Mohanam said...

dഇത്‌ ഇങ്ങനെ ആയാല്‍ എന്താ കുഴപ്പം


എന്റെ മനസ്സിനകത്ത് ഒരു ഉദ്യാനം
അതിനു ഊക്കന്‍ നാലു തൂണുകള്‍ അലങ്കാരമായിട്ടുണ്ടായിരുന്നു.
വള്ളിപടര്‍പ്പിനു വേണ്ടിയാവണം ഈ തൂണുകള്‍ തറവാ‍ട്ടുകാരു പണിതത്. തൂണുകളൊക്കെ രുഷന്മാരാണെന്ന് ഞാന്‍ വെറുതെ ഹിച്ചിരുന്നു.
അത്രയ്ക് ഊക്കുണ്ടായിരുന്നു,കാണാന്‍ ഈ തൂണുകള്‍ക്ക് അനിയന്മാരോ വലിയവരോ
എന്നൊന്നും കണക്കെടുക്കാതെ “കുട്ടാ”ന്ന് തൂണുകളെ വിളിച്ചിരുന്നു,സായനന്തത്തില്‍
പുറത്തേയ്കിറങുമ്പോള്‍ ഈ തൂണുകളുമായി സംവേദിച്ചിരുന്നു ഞാന്‍. ചില ദിനം ചര്‍ച്ചകള്‍
തകര്‍ന്നടിയുന്ന ഡോളര്‍ വില മറ്റ് ദിനം
ചില കഥകള്‍ പറഞിരുന്നു കഥകള്‍ കലപിലയായി മാറുമ്പോള്‍ "ചേച്ചി"യ്ക്കൊന്നുമറിഞൂടാന്ന്
ചില “കുട്ടന്മാര്‍“ -- നീയ്യ് ഒന്ന് “ചെക്കാ”
ഞാനും കയര്‍ത്തിരുന്നു.“കുട്ടാ“ വിളികളും
“ചെക്കന്‍“ എന്ന അരുമ വിളികളും അപത്താവുമെന്ന് ഈയ്യിടെ ചിലര്‍! കാരണം ചില സ്ത്രീകള്‍ "കുട്ടാന്നും" "ചെക്കാന്നും"
ചില സന്ദര്‍ഭങ്ങളിലു വേറെ അര്‍ഥത്തിലും വിളിയ്കുമത്രെ അന്ന് മുതല്‍ തൂണുകളേ
പിന്നെ പുരുഷന്മാരേയും “മോനെ“ വിളിയ്കണമെന്ന് ആലോചിച്ച് പിന്നെ അതും
ഗണിച്ച് കുറിച്ച് കുറച്ച് മിക്ക പുരുഷന്മാരേയും
വെറും ‘മണ്ണേ” എന്ന് വിളിച്ച് പോന്നു.
ഇതിനിടയ്ക് ഒരിയ്കല്‍ രുന്നുകാരെത്തിയപ്പോഴു
ഇല വേണമെന്ന് അമ്മ നീട്ടി പിടിച്ച ത്തിയുമായി
ഉദ്യാന നടുവിലെത്തിയതും പടിയിലെത്തിയ അതിഥികള്‍ നീട്ടി പിടിച്ച കത്തി അവലക്ഷണം
കൈതിരിച്ച് കത്തി പുറകോട്ടാക്കി ഊക്കന്‍ തൂണിലൊന്നിലു ചാരി അയ്യോയ്യ്..
കത്തി കോറി തൂണടര്‍ന്ന് വീണു കത്തിയ്ക് പഴി
അല്ല, പിന്നീടാണറിഞത് തൂണു വെറും യിരുന്നു,
ഊക്കന്‍ തൂണു പൊള്ളയായിരുന്നു,അപ്പോഴും
വിളിച്ചു എങ്കിലും

മണ്ണേ...ന്ന്

3:02 PM  
Blogger കണ്ണൂസ്‌ said...

ഹാവൂ.. അങ്ങിനെ ഒരു പുരുഷപക്ഷ രചനയും വായിച്ചു.. ആണെഴുത്തേ!!

അതുല്ല്യേച്ചി, ഊട്ടി വണ്ടിയില്‍ ഞാന്‍ സാന്റോസിന്റെ കൂടെയില്ല.

3:08 PM  
Blogger വിഷ്ണു പ്രസാദ് said...

പ്രതികവിത...?

3:14 PM  
Blogger അതുല്യ said...

ചുള്ളന്റെ ലോകമേ, തെറ്റായ നിഗമനത്തീലെത്തിയതിനു, നിങ്ങള്‍ അല്പം സമയം ബഞ്ചിന്റെ മുകളില്‍ നില്‍ക്കൂ. ഞാന്‍ പറഞിട്ട് ഇറങ്ങീയാമതി.

3:15 PM  
Blogger ഏറനാടന്‍ said...

ചേച്യേ? ഈ തൂണും ചാരി നിന്നവനാണോ പെണ്ണും കൊണ്ടുപോയത്‌?
(ഹിന്ദീമേം:- ദില്‍വാലേ ദുല്‍ അനിയാ ലേ ജായേംഗേ ഹേ ഹൈ ഹോ ഹം ഹഃ)

(ഓ:ടോ: ചേച്ചി ഇവിടൊക്കെതന്നെയുണ്ടല്ലേ?)

3:34 PM  
Blogger അപ്പു ആദ്യാക്ഷരി said...

അതുല്യാമ്മേ....ചിലതൂണുകളെങ്കിലും പൊള്ളയല്ലാ‍ത്തതായി ഇന്നുമുണ്ട്, എണ്ണത്തില്‍ വളരെ കുറവാണെങ്കിലും.

3:51 PM  
Blogger മുസ്തഫ|musthapha said...

അതുല്യ said...
ചുള്ളന്റെ ലോകമേ, തെറ്റായ നിഗമനത്തീലെത്തിയതിനു, നിങ്ങള്‍ അല്പം സമയം ബഞ്ചിന്റെ മുകളില്‍ നില്‍ക്കൂ. ഞാന്‍ പറഞിട്ട് ഇറങ്ങീയാമതി.


ഹഹ... എനിക്ക് പോസ്റ്റിനേക്കാളും ഇഷ്ടായത് അതുല്യേച്ചിയുടെ ഈ കമന്‍റ് :)

3:53 PM  
Blogger Unknown said...

എല്ലാരും ഊട്ടിക്കാണല്ലോ..?

അവിടെന്താ വിശേഷം....?

ഓ..അവിടൊരു ആത്മഹത്യാ മുനമ്പുണ്ടെന്ന് കേട്ടിട്ടുണ്ട്.

അപ്പോള്‍ അതുല്യേച്ചി പറഞ്ഞതു നേരാ?
പുറത്തു നിന്നു കാണുമ്പോള്‍ കരുത്തരായ ആണുങ്ങളെന്നു കരുതിയ ഈ തൂണുകളൊക്കെ പൊള്ളയാണെന്നോ?
....ശരിക്കും?
.......ശരിക്കും ആണോ?

അതുല്യേച്ചീ :)
ബൂലോഗത്തിതു കാലികപ്രസക്തിയുള്ള രചന,അതായത് ബൂലോഗ സമ്മര്‍ദ്ദം ....
മര്‍ദ്ദം
സമ്മര്‍ദ്ദം
ന്യൂനമര്‍ദ്ദം
രക്താതിമര്‍ദ്ദം

അവസാനമെനിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വരുമോ ബൂലോഗ ഗുളിഗാ‍ാ......

ഞാനെങ്ങോട്ടൂല്ല,ഇവിടെത്തന്നെയുണ്ട്.

4:01 PM  
Blogger evuraan said...

അതുല്യേ,

ഒരു ടൈപ്പോയുണ്ടെന്നു തോന്നുന്നു.

സായനന്തത്തില്‍ --> സായന്തനത്തില് ?

5:24 PM  
Blogger മൂര്‍ത്തി said...

ഇന്നാണ് പല പോസ്റ്റുകളും വായിച്ചത്. പഴയ ഒരു പോസ്റ്റിലെ പാട്ടിയമ്മയാണ്‍ പോസ്റ്റുകള്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്.
“കോന്തേ, നീ എല്ലാ പോസ്റ്റയും വാശിച്ചിട്ട് പോ കിട്ടയാ” എന്ന് പാട്ടിയമ്മ പറഞ്ഞപോലെ തോന്നി... :)

നന്നായിട്ടുണ്ട്...

5:42 PM  
Blogger Unknown said...

അങ്ങിനെ ബൂലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയാവുന്നു. കവിതയെ കവിത കൊണ്ട് നേരിടുക എന്ന മഹത്തായ ദൌത്യം.
അതുല്യ ചേച്ചിയുടെ കവിത ആ അര്‍ത്ഥത്തിലും അതിനു മുകളിലും മനോഹരമായി.

5:55 PM  
Blogger Satheesh said...

എന്റെ മനസ്സിനകത്ത്
ഒരു ഉദ്യാനം
അതിനു ഊക്കന്‍ നാലു തൂണുകള്‍
അലങ്കാരമായിട്ടുണ്ടായിരുന്നു....
.............
.............
ഇതിനിടയ്ക് ഒരിയ്കല്‍
വിരുന്നുകാരെത്തിയപ്പോഴു
ഇല വേണമെന്ന് അമ്മ
നീട്ടി പിടിച്ച കത്തിയുമായി


വിരുന്നുകാരു വരുമ്പോ ഇല മുറിക്കാന്ന് മനസ്സിലെ ഉദ്യാനത്തിലേക്കാണ്‍ പോവുക അല്ലേ.. അതുല്യ ചേച്ചിയുടെ വീട്ടില്‍ ഊണ്‍ കിട്ടും എന്നു കരുതി ആരും അങ്ങോട്ടിറങ്ങണ്ടാ എന്നാണ്‍ ഈ കവിതയുടെ ‘മോറല്‍ ഓഫ് ദ കവിത’!
ഓടോ: പൊതുവാളേ, സൂയിസൈഡിങ്ങ് പോയന്റ് കൊടൈക്കനാലിലല്ലേ.
എന്തായാലും അങ്ങോട്ടേക്കുള്ള ബസെപ്പഴാ?!

6:23 PM  
Blogger chithrakaran ചിത്രകാരന്‍ said...

അതുല്യാജി, നന്നായിരിക്കുന്നു... മനസ്സിലെ തറവാട്ടുവകയുള്ള തൂണുകളുമായുള്ള സംവാദം.
കത്തി നല്ല ആവശ്യത്തിനും ചീത്ത ആവശ്യത്തിനും ഉപയോഗിക്കാം. കത്തി അതിനാല്‍ കുറ്റക്കാരനല്ല.
അതുപോലെ വാക്കുകള്‍ക്ക്‌ അര്‍ത്ഥം മാറുന്നു എന്നുകരുതി വക്കുകളെ ആരും അറപ്പോടെ സമീപിക്കാതിരുന്നെങ്കില്‍ നന്നായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ എന്റേ "പരമദുഷ്ടാ" എന്നവിളി സ്നേഹപൂര്‍വം കേട്ടിരുന്നിട്ടുണ്ട്‌.
വാക്കുകള്‍ക്ക്‌ അര്‍ത്ഥം മാറുന്ന കാര്യത്തില്‍ ... സ്ത്രീകളെ സംബോധന ചെയ്യുന്ന വാക്കുകളിലേ ഈ അര്‍ത്ഥം മാറല്‍ സംഭവിക്കുന്നുള്ളു എന്നതുതന്നെ ഒരു അബദ്ധ ധാരണയാണ്‌.
ചിത്രകാരന്‌ ഈ ആണ്‍ പെണ്‍ വേര്‍തിരിവ്‌ ഒട്ടും ദഹിക്കുന്നില്ല, എന്നു മാത്രമല്ല... എതിര്‍ക്കപ്പെടേണ്ട വിഭജനമാണെന്ന അഭിപ്രായവുമുണ്ട്‌.

ചിത്രകാരന്റെ മുന്നില്‍ ശക്ത്തരും, ദുര്‍ബലരുമായ മനുക്ഷ്യരുടെ കൂട്ടം മാത്രമേയുള്ളു. പല സ്ത്രീകളും പുരുഷന്മാരേക്കാള്‍ ശക്തരും; പല പുരുഷന്മാരും സ്ത്രീകളെക്കാള്‍ ദുര്‍ബലരുമാണെന്നാണ്‌ ചിത്രകാരന്റെ നിരീക്ഷണം.

6:38 PM  
Blogger ശെഫി said...

നന്നായിരിക്കുന്നു വരികള്‍

8:33 PM  
Blogger asdfasdf asfdasdf said...

അങ്ങനെ ഒരു ആണെഴുത്തു വായിച്ചു. ചെത്തായിട്ടുണ്ട്.
( ഓടോ :അതുല്യാജിക്കു ജെയ്..
എന്നെ ഇങ്ങനെ മൂന്ന് നാലു പ്രാവശ്യം ‘കുട്ടാ.. കുട്ടാ’ന്ന് വിളിച്ചാല്‍ എപ്പോ വേണമെങ്കിലും എത്ര വേണമെങ്കിലും ജെയ്‌വിളിക്കാന്‍ ഞാന്‍ റെഡി. :) )

11:03 PM  
Blogger ദേവന്‍ said...

ചാരുമ്പോള്‍ ചന്ദനം നോക്കി ചാരാന്‍ പഠിക്ക് തുല്യേ, ചാരുമരത്തില്‍ ചാരരുത്.
അപ്പോ കവിതയും പ്രതികവിതയുമായി. ന്നാ പിടി കമന്റ് കവിത:

ഈശ്വരവിലാപം:
____________________
കൊപ്ലി കിളച്ചിട്ടാണോ
കോന്തി നട്ടിട്ടാണോ
കൃഷിയെല്ലാം നശിച്ചെന്നു
പറഞ്ഞാല്‍ കഴിഞ്ഞല്ലോ
എന്റെ ദൈവമേ, അല്ല ഞാനേ.
:) :) ::)
(ഖിസൈസിലില്ല, ട്രിങ്കോമാലിയില്‍ പോയിരിക്കുകയാ)

1:36 AM  
Blogger Promod P P said...

ലോകം കാരുണ്യശൂന്യമാകുമ്പോള്‍ കവി/കവയിത്രി ക്രൂരന്‍/ക്രൂര ആകുന്നു

qw_er_ty

10:45 AM  
Blogger Areekkodan | അരീക്കോടന്‍ said...

കഥയാണോ കവിതയാണോ ?

11:00 AM  
Blogger Mohanam said...

ദേ ബെല്ലടിക്കുണൂ.........

ച്ചു വീട്ടിപ്പോണം. ങീ... ങീ. ങീീീ

11:39 AM  
Blogger Dinkan-ഡിങ്കന്‍ said...

ഇത് പ്രതികവിതയല്ല
ഇതാണ് “താങ്ങ് കവിത”
ആരെയും താങ്ങാന്‍ ഉള്ളതല്ല അല്യേയ് അതുല്യേച്ചേയ് (ചേച്ചീന്ന് വിളി ഭഗിനീ/സഹോദരീ എന്ന അര്‍ത്ഥത്തില്‍). തൂണിനു പകരം കവിതകൊണ്ട് മേല്‍ക്കൂര ‘താങ്ങും’ എന്നാട്ടോ ദിങ്കന്‍ ഉദ്ധേശിച്ചത്. ആ സപര്‍പ്പണം അങ്ങട് മനസിലായില്ല

കുഞ്ചന്‍ നമ്പ്യാര്‍ കോപ്പിറൈറ്റും ആയി വരില്ലല്ലോ
“പോണ്ണത്തടിയനെ എന്തിനു കൊള്ളാം
തെക്ക്കേ പുരയില് തൂണിന് കൊള്ളാം” അങ്ങിനെയെന്തോ... :)

സാന്‍ഡോസ് ഊട്ടി വണ്ടിരില്‍ ഒരു 1/2 ടിക്കറ്റ് ബുക്‍ഡ്

2:53 PM  
Blogger അതുല്യ said...

ഡിങ്കനെ കുഴീലു നിര്‍ത്ത് വച്ച് വെടി വയ്കണം അതാ വേണ്ടത് ഇങ്ങനെ പറഞതിനു. (ഓടാണ്ടേ ഇരിയ്കാനേ...)
ചുള്ളാ നീ അവിടേ തന്നെ നില്ല്, ഒരു തീരുമാനമുണ്ടക്കാണ്ടേ നിന്നെ വിടണ പ്രശ്നമില്ലെയ്. ഉങ്ക അപ്പാ വരട്ടും.
ഏവൂരാനെ നന്ദി.

3:05 PM  
Blogger Dinkan-ഡിങ്കന്‍ said...

ഡിങ്കന്റെ പീഡിപ്പിക്കാനാണോ ശ്രമം എങ്കില്‍ അതുല്യേച്ചീടെ കൂമ്പിടിച്ച് വാട്ടും (അതും കൈത്തൊഴിലാ). പിന്നെ പാവം ചുള്ളന്റെ അഛന് വിളിച്ചത് ശരിയായില്ല.(അതില്‍കൂടുതല്‍ വിളിക്കണമായിരുന്നു)

ഊട്ടി വണ്ടി പുറപ്പെട്ടിരിക്കുന്നു. (വണ്ടി കൊരട്ടി വഴിയാണ് qw_er_ty )

5:26 PM  
Blogger Physel said...

ഹപ്പാ...ഒന്നിനും ഒരു തുടര്‍ച്ച കിട്ടണില്ലല്ലോ...കവിത, പ്രതികവിത എന്നതാ പ്രശ്നം? ചേച്ചീം ചെക്കനും പിന്നെ വേറെന്തെല്ലാമോ ഉള്ള ഒരു സംഭവം....!? അദാണോ പ്രതി കവിത അതോ ഇതോ....ആ!!!

8:52 PM  
Blogger Inji Pennu said...

ഹഹ! അതുല്യേച്ചിയേ. കലക്കിക്കളഞ്ഞല്ലൊ..!
മണ്ണേന്നുള്ള വിളിക്ക് അങ്ങട് ഇഷ്ടപ്പെട്ടു :-)

1:57 AM  
Blogger കരീം മാഷ്‌ said...

എന്‍റെ എണ്ടര്‍ കീ വര്‍ക്കു ചെയ്യാത്തതിനാല്‍ എനിക്കു കവിത വഴങ്ങുന്നില്ല.

“ആലോചിച്ച് പിന്നെ അതും
ഗണിച്ച് കുറിച്ച് കുറച്ച്
മിക്ക പുരുഷന്മാരേയും
വെറും ‘മണ്ണേ” എന്ന് വിളിച്ച് പോന്നു“.

മണ്ണു പെണ്ണല്ലേ?
ഒന്നു മാറ്റി വിളിക്കാമോ?

11:46 AM  
Blogger സുല്‍ |Sul said...

അല്ല
ഇതെന്താപ്പൊ കഥ
നന്നായിരിക്കുന്നു.
അതുല്യാമ്മയുടെ കീബോര്‍ഡില്‍ എന്റര്‍ കീ
ഉണ്ടെന്നു മനസ്സിലായി :)

-സുല്‍

1:29 PM  
Blogger 5689 said...

zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet

7:12 AM  

Post a Comment

<< Home