Monday, May 21, 2007

ബഹുരൂപി

അവന്‍ ബഹുരൂപി*
ചിലപ്പോള്‍ മജ്നുവിന്റെ വേഷം
അല്ലാത്തപ്പോള്‍ ചെകുത്താന്റെ
അല്ലെങ്കില്‍ വെടി കൊണ്ടവന്റെ--
എന്നിട്ട് അവന്‍ മരിച്ചത്
ബഹുരൂപിയല്ലാത്ത
ശരിയായ മനുഷ്യരുടെ
ചെകുത്താന്റെ ബുദ്ധി കൊണ്ട്.

(*ഉത്തര്‍ പ്രദേശിന്റെ ഉള്‍നാടുകളില്‍ ബഹുരൂപി എന്ന ഒരു തൊഴില്‍- അല്ലെങ്കില്‍ കല, തൊഴിലായി കൊണ്ട് നടക്കുന്നുവരുണ്ട്. ഇവര്‍ ചിലപ്പോ താടി വളര്‍ത്തി, നിരാശാ കാമുകനായി “മേരാ ലൈല നഹി മിലാ“ എന്നും പറഞ് പാടി തളര്‍ന്ന് അഭിനയിച്ച് പിച്ച തെണ്ടും, ചിലപ്പോ ഒരു ചെകുത്താന്റെ മുഖം മൂടിയും, കറുത്ത കരിയോയിലും വാരിയടിച്ച് കുട്ടികളേ പേടിപ്പിച്ച് പിച്ചയ്ക് വരും. അങനെ ഏതോ ഒരു വരവില്‍ ഒരു മനസ്സാക്ഷി ഇല്ലാത്ത ചില മനുഷ്യരു കുറച്ച് ആസിഡ് റ്റെറസ്സില്‍ നിന്ന് ഒരു ബഹരൂപിയുടേ തലവഴി ഒഴിച്ച് “കളിയ്കുക” യുണ്ടായി എന്ന്. ഏതായാലും എന്റെ ഭര്‍ത്രുഗ്രഹത്തില്‍ വന്ന് കൊണ്ടിരുന്ന രാം യാദവ് ബോലി മരണപെട്ടു ഇന്നലെ.

ഈ ബഹരൂപികള്‍ക്ക് നമ്മടേ കേരളത്തില്‍ പണ്ട് കണ്ട് വന്നിരുന്ന കുടു കുടു പാണ്ടിയുടെ -- (ഒരു ഉടുക്ക് കൊട്ടി, ഉങ്കളുക്ക്ക്ക് നല്ല കാലം വരപ്പോകുതയ്യാ എന്ന് പറഞ് വരുന്ന കുടു കുടു പാണ്ടിയുടെ മറ്റൊരു രൂപമായിട്ടാണു എനിക്ക് തോന്നാറുള്ളത്. ഇവരെ കുറിച്ചോ ഈ തൊഴിലിനെ കുറിച്ചോ ഒന്നും തന്നെ ഒരു അറിവും എവിടെയും പരാമര്‍ശിച്ച് കണ്ടിട്ടില്ലാ ഇത് വരെ.)

16 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

പുതിയ അറിവ്... ബഹുരൂപി...

3:13 PM  
Blogger ടി.പി.വിനോദ് said...

പുതിയ അറിവിന് നന്ദി..
രുദാലികളെ ഓര്‍മ്മ വന്നു...
രാം യാദവ് ബോലിക്ക് ആദരാഞ്ജലികള്‍..

4:21 PM  
Blogger തമനു said...

ബഹുരൂപിയെ കണ്ടിട്ടില്ല ഞാന്‍, പക്ഷേ ആ ചെകുത്താന്മാരേ ഒത്തിരി കണ്ടീട്ടുണ്ട്. എല്ലാ നാടുകളിലും അവര്‍ പല ഭാവങ്ങളില്‍ ഉണ്ടാവും.

പാവം രാം യാദവ് ബോലി, ഇനി അവന് ഒരു രൂപവും വേണ്ടായല്ലൊ..

5:13 PM  
Blogger ഇടിവാള്‍ said...

This comment has been removed by the author.

5:30 PM  
Blogger Siju | സിജു said...

നാഗേഷ് കുക്കുനൂറിന്റെ “ഡോര്‍” (പെരുമഴക്കാലത്തിന്റെ കോപ്പിയടിച്ചതാ) എന്ന ചിത്രത്തില്‍ ശ്രേയസ് താല്‍‌പാഡേ ബെഹ്‌രൂപിയാ ആയി മീരയെ (അയേഷാ ടാക്കിയ) അന്ന്വേഷിച്ചു വരുന്ന സീനത്തിന്റെ (ഗുല്‍‌പനാഗ്) സഹായത്തിനു വരുന്നുണ്ട്.

5:57 PM  
Blogger :: niKk | നിക്ക് :: said...

രാം യാദവ് ബോലിക്ക് ആദരാഞ്ജലികള്‍.

അതുല്യേച്ചി...ഇതൊരു പുതിയ അറിവ് തന്നെ. ഇത് ഇവിടെ പങ്കുവച്ചതിന് നന്ദി. :)


വേഡ് വെരി : ytajq

6:04 PM  
Blogger Sathees Makkoth | Asha Revamma said...

പുതിയ അറിവ്.നന്ദി

7:30 PM  
Blogger mumsy-മുംസി said...

നന്ദി അതുല്യേച്ചി

7:35 PM  
Blogger കുറുമാന്‍ said...

പുതിയ അറിവിനു നന്ദി. പാവം ബോലി ഇനി ഓര്‍മ്മയായി പോയി അല്ലെ

8:49 PM  
Blogger Mohanam said...

പുതിയ അറിവു കൊള്ളാം.

രണ്ടു പോസ്റ്റ്‌ ഡിലീറ്റി അല്ലേ...എന്തേ.!!

7:31 PM  
Blogger അപ്പൂസ് said...

വായിച്ചു.. ദൈവമായും ചെകുത്താനായും അതിലും താഴെയായും ബഹുരൂപികളെ കൊണ്ടു നിറഞ്ഞ ലോകത്ത്, ബഹുരൂപിയുടെ വേഷം മാത്രം കെട്ടുന്ന മനുഷ്യര്‍ക്കെന്തു രക്ഷ?

7:30 AM  
Blogger Kalesh Kumar said...

:(

4:38 PM  
Blogger Ajith said...

valare nannayittundu aashamsakal

12:59 PM  
Blogger Unknown said...

zzzzz2018.5.24
polo ralph lauren outlet
hermes belt
adidas nmd
tennessee titans jersey
ralph lauren outlet
moncler online outlet
new nike shoes
jordans
converse trainers
yeezy shoes

5:03 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  
Blogger yanmaneee said...

louboutin shoes uk
jordan shoes
air max 97
kd 10
jordan shoes
christian louboutin outlet
air max 95
michael kors outlet
calvin klein outlet
christian louboutin shoes

3:17 PM  

Post a Comment

<< Home