ഇനിയും കത്താന്‍ എത്ര വനം ബാക്കി?
തട്ടേക്കാട്ടിലെ സലിം അലി പക്ഷി സങ്കേതത്തിലെ തൊപ്പി മുടി കാട്ടില്‍ കാട്ടു തീ പടരുന്നു. അപൂര്‍വ ഇനം ജീവികളുടെ ആവാസ സങ്കേതമാണു നശിയ്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു (16.2.2007) വനം കത്താന്‍ തുടങ്ങിയത് എന്ന് നിവാസികള്‍ പറയുന്നു. അഞ്ഞൂറോളം ഹെക്റ്റര്‍ വനപ്രദേശം ഇത് വരേയ്കും കത്തി നശിച്ചു എന്നാണു കണക്കി. പാവം പക്ഷികളും, അപൂര്‍വ ജീവികളും.
സര്‍ക്കാര്‍ ഇവിടെ വെടിയുണ്ട മിഴുങ്ങി ഇരിയ്കുകയാണെന്ന് അവര്‍ പാവങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയും കത്താന്‍ എത്ര വനം ബാക്കി?
9 Comments:
ഇനിയും കത്താന്‍ എത്ര വനം ബാക്കി?
സര്‍ക്കാറും ചാനലുകാരും പത്രപ്രവര്‍ത്തകരും രാഷ്ട്രീയ പ്രബുദ്ധരും വെടിയുണ്ട തിരിച്ചും മറിച്ചും നോക്കി ജാതകമെഴുതട്ടേ... അതിനിടയില്‍ ഇത്തരം സില്ലി കാര്യങ്ങള്‍ക്ക് ആര്‍ക്ക് സമയം...
ഒരു ജോലിയുമില്ലാതിരിക്കുന്ന ചേച്ചിയെപ്പോലാണൊ അവര്‍...
ഞാന്‍ എപ്പോഴോ ഇവിടെ നിന്ന് പോയിരിക്കുന്നു.
പത്രറിപ്പോര്‍ട്ടുകള്‍ പലതും പലവിധം പറയുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്ന് 13 മാനുകളെ തുറന്ന് വിട്ടത് തൊപ്പിമുടി കടിലേയ്കായിരുന്നു എന്നും, ഈ കാട്ടുതീയില്‍ മാനുകളും പെട്ടിരിയ്കാനിടയുണ്ടെന്നും പറയുന്നു. തീ അണയ്കാന്‍ ഒരു ശ്രമവും ഇത് വരെ ഉണ്ടായിട്ടില്ലാ അധികൃതരുടെ ഭാഗത്ത് നിന്നും എന്നും പറയപെടുന്നു.
(ഇത്തിരിയ്ക് ഒന്നും പേടിയ്കാനില്ല. പൈതല്‍ തോളില്‍ തന്നെയുണ്ടല്ലോ അല്ലേ? പക്ഷികള്‍ക്ക് അങ്ങനെയല്ലല്ലോ. ഒരു തൂവല്‍ പോലുമുണ്ടാവില്ല ഇനി തെളിവിനു.)
എവിടെ പ്രബുദ്ധരെന്നഭിമാനിക്കുന്ന കേരളജനത,ഏത് വികസനത്തേയും പരിസ്ഥിതിയും മലിനീകരണവും ജൈവസമ്പത്തും പറഞ്ഞു തടയുന്ന പ്രകൃതിസ്‌നേഹികള്‍. അവര്‍ക്കൊക്കെ അവനവന്റെ ആവശ്യത്തിന് മാത്രം എടുത്തുപയോഗിക്കാവുന്ന എല്ലാര്‍ക്കും അവകാശപ്പെട്ട ചില വാക്കുകള്‍ മാത്രമായിരിക്കും ഇവ അല്ലേ?
ഈ ചിത്രം കണ്ടപ്പോള്‍ പണ്ടു പഠിച്ച കവിതയിലെ ‘ജരിത‘പ്പക്ഷിയുടെ വിലാപമാണ് പെട്ടെന്ന് മനസ്സിലേക്കോടിയെത്തിയത്. നമുക്കും അങ്ങനെ കരയാനല്ലേ കഴിയൂ.
അതുല്ല്യേച്ചീ ഈ വിലാപത്തില്‍ ഞാനും പങ്കുചേരുന്നു.
പ്രിയ അതുല്യ--
ഇതൊരു കപടതയല്ലെ?
ഡോര്‍ , ഡോര്‍ ഫ്രയിം, ചെയര്‍,ടേബിള്‍, ബെഡ്,,വിന്‍ഡോ, സ്റ്റെയര്‍.
5 കുബിക് മീറ്റര്‍ വനനാശത്തിന്റെ ഉത്തരവാദി നിങ്ങളാണ്.
പോരാത്തതിന് കടലാസുകള്‍(ബ്ലോഗിലേക്കുള്ള ചവറുകള്‍),കാര്‍വിങ്ങുകള്‍ അങ്ങിനെ ഒരു പാട്.
ആ മിനറല്‍ വാട്ടര്‍ ബോട്ടിലെടുക്കു. അല്‍പം കുടിച്ച് നമുക്ക് പരിസ്ഥിതി നാശത്തിന്റെ ക്ലസെടുക്കാം
കത്തിയതോ....കത്തിച്ചതോ? ആര്‍ക്കറിയാം!!
പലതരത്തിലുള്ള കാട്ടുതീകളുണ്ട് ..
*) കാട്ടുകള്ളന്മാര്‍ ഇടുന്നത് ( ശ്രദ്ധ തിരിച്ചു വിടാന്‍ )
*) Forest ഉദ്യോഗസ്ഥന്മാര്‍ ഇടുന്നത് ( കളവു മറച്ചു വെക്കാന്‍ )
*) വിനോദ സഞ്ചാരികള്‍ - വിനോദത്തിനായി ഇടുന്നത് - ( തീ കത്തുന്നത് ബിഗ് ഫോര്‍മാറ്റില്‍ കാണാന്‍ )
*) വേട്ടക്കാര്‍ വെന്ത മാംസം ഒന്നിച്ച് സംഘടിപ്പിക്കാന്‍ വേണ്ടി ഇറ്റുന്നത് ..
*) അബദ്ധത്തില്‍ സംഭവിക്കുന്നത് - ( സിഗരറ്റ് കുറ്റിയില്‍ നിന്നും മറ്റും പടര്‍ന്ന് കയറുന്നത് )
*) പിന്നെ - മുളങ്കൂട്ടങ്ങള്‍ കൂട്ടിയുരസി ഉണ്ടാവുന്നത് ( ഇതാണ് നമ്മള്‍ പാഠപുസ്തകത്തില്‍ പഠിക്കുന്നത് !! )
ഇങ്ങനെ പലവക ..
ഇതില്‍ മുളങ്കൂട്ടങ്ങള്‍ തമ്മിലുരസി ഉണ്ടാവുന്ന തീ എന്നത് .1 ശതമാനം പോലും വരില്ല .. എന്നാലും നമ്മള്‍ പാഠപുസ്തകത്തില്‍ അതു മാത്രമേ പഠിക്കുന്നുള്ളൂ ..
പണ്ടൊക്കെ യോഗങ്ങളില്‍ പറയാറുണ്ടായിരുന്നു - "ഭരണകൂടം ബൂര്‍ഷ്വാസിയുടെ ഉപകരണമാണ്" എന്നൊക്കെ ... കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ വഴിതെറ്റിച്ച് വിടാന്‍ - നേര് കാണാതെ - കാട്ടാതെ വളര്‍ത്താന്‍ നമ്മള്‍ വളരെ മിടുക്കന്മാരാണ് ..
Athulya,
Kattutheekkethireyum Sarkarinnethireyum Veruthe Blogil Enter cheyyuka ennallathe kattuthee keduthan poyal kayyil kariyakum ennu parayunnavarude koottathil thanneyanu athulyayude stanavum
Oru Paristithi Pravarthakan
lebron 10
yeezy shoes
nfl jerseys
yeezys
cheap jordans
air max 95
golden gooses sneakers
golden goose outlet
cheap nfl jerseys
supreme clothing
Post a Comment
<< Home