തിരിച്ചെടുക്കരുത് എന്ന് പറയാന്‍ ഏത് അമ്മയ്ക് എന്ത് അവകാശം?
തിരിച്ചെടുക്കരുത് എന്ന് പറയാന്‍ ഏത് അമ്മയ്ക് എന്ത് അവകാശം? പൂത്തുലുഞു നില്‍ക്കുന്ന ഒരു ഉദ്യാനം മുഴുവനും നമ്മുക്ക് തന്നിട്ട് ദൈവം പറയുന്നു, നീ ഇതിന്റെ കാവല്‍ക്കാരന്‍ മാത്രം. പൂക്കളെടുക്കാന്‍ ഞാന്‍ വരും, അതെന്റെ മാത്രം അവകാശം. വെള്ളവും വളവും നല്‍കി ഇവയേ വളര്‍ത്തുക നീ...
ഈ ഒരു തിരി വെളിച്ചം കുഞുങ്ങള്‍ നഷ്ടപെട്ട ഒരു മാതാപിതാക്കള്‍ക്കും ഇനി വെളിച്ചമേവില്ലാ എന്ന തിരിച്ചറിവുണ്ടെങ്കിലും, ഈ ഒരു തിരി വെളിച്ചത്തില്‍ ഞാനും എന്റെ മറ്റ് എല്ലാ ബൂലോഗ കൂടപ്പിറപ്പുകളും നിങ്ങളോടൊപ്പം, നിങ്ങള്‍ പൊഴിയ്കുന്ന കണ്ണീരിന്റെ തീവ്രത അറിയുന്നു.
31 Comments:
ഏത് അമ്മയ്ക് എന്ത് അവകാശം?
അതുല്യേച്ചി,
ഇന്നലെ ഇതറിഞ്ഞപ്പോള്‍ ഉള്ളമൊന്നു നടുങ്ങി. രാത്രിയിലെ വാര്‍ത്തയിലെ കാഴ്ചകള്‍...
എല്ലാ അമ്മമാര്‍ക്കും മറ്റുള്ളവര്‍ക്കും ഇതു സഹിക്കാനും, ക്ഷമിക്കാനും സര്‍വശക്തന്‍ കനിയട്ടെ.
-സുല്‍
എന്തൊരു കഷ്ടമാണീശ്വരാ..
ഒന്നും എഴുതാന്‍ തോന്നുന്നില്ല.
(കുഞ്ഞുങ്ങള്‍ മരിച്ചുകിടക്കുന്ന ഫോട്ടോകളിടുന്ന പത്രങ്ങളോട് എന്തെന്നില്ലാത്ത വിദ്വേഷം തോന്നുന്നു.
show some respect to them guys..show some respect.)
ഇന്ന് ബ്ലോഗില്‍ തമാശയും തല്ലുകൂടലുമൊന്നും വേണ്ട എന്ന് തോന്നുന്നു.
ബൈ.
ഇപ്പോഴും മാറിയിട്ടില്ലാത്ത നമ്മുടെ നെഞ്ചിലെ നീറ്റലിന്റെ എത്ര മടങ്ങായിരിക്കും ആ മാതാപിതാക്കളുടെ സങ്കടത്തിന്റെ കാഠിന്യം.
വേദനയോടെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു..
സങ്കടം തന്നെ :)
അധികം ഒന്നും എഴുതാന്‍ കഴിയുന്നില്ല
ഒന്നും പറയാനും പ്രതികരിക്കാനും പറ്റത്ത ഒരു അവസ്ഥ .. . ഇതു സഹിക്കനുള്ള് കരുത്ത് നല്‍കാന്‍ ദൈവത്തോടു പ്രാര്‍ഥിക്കാം
ഗാന്ധാരി വിലാപം പോലെ...
ദൈവത്തെ ശപിക്കാനുള്ളത്രയും നിസ്സഹായതയും, വിഷമവും തികട്ടിവരുന്നു....
ആന്തരമുള്ള നീയും തവ വംശവും....
ഫ്ലേഷ് നൂസെ കണ്ടുള്ളു. ഇതിനെക്കുറിച്ചു കാണിക്കുന്ന വിവരിക്കുന്ന എല്ലാ ടി വി പ്രോഗ്രാംസും സ്കിപ്പ് ചെയ്തു...
ദൈവ വിധിയില്‍ നമ്മള്‍ നിസ്സഹായരാണെന്നും ഇറാക്കിലേയും സൊമാലിയയിലേയും ആന്തമാന്‍ കാടുകളിലേയും നൂയോര്‍ക്കിലേയും കുഞ്ഞുങ്ങള്‍ ഒരേ ദൈവഹിതത്തിന്നു കീഴിലുള്ളവര്‍ നിസ്സഹയാര്‍...
ലോകാവസാനത്തിന്റെ അടയാളം പോലെ എങ്ങും പല്ലുകടിയും കരച്ചിലും കാലുഷ്യവും.......
ദൈവമെ ഞങ്ങളോടു പൊറുക്കേണമെ...
പാപികളായ നമ്മള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല
അരവിന്ദേട്ടനോട് യോജിക്കുന്നു. മരിച്ച് കിടക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ കാട്ടി വേണം സര്‍ക്കുലേഷന്‍ കൂട്ടാന്‍ പരട്ടകള്‍ക്ക്. :(
:-(
ഒരമ്മ കരയുന്നത് ഏഷ്യാനെറ്റ് തുടര്‍ച്ചയായി കാണിക്കുന്നുണ്ടായിരുന്നു. അതു കണ്ടാലേ ആളുകള്‍ക്ക് വിഷമം വരൂവെന്നുണ്ടോ..
ഫ്ലാഷ് ന്യൂസ് കണ്ടപ്പോഴേ വിങ്ങിയിരുന്ന മനസ്, പിന്നീടുള്ള രംഗങ്ങള്‍ കണ്ട് കരയാതിരിക്കാനായില്ല. രാത്രി പത്തരവരെ ടിവിയുടെ മുന്നില്‍ ഇരുന്നു, ദൈവമേ, മരണപെട്ടവരുടെ എണ്ണം കഴിയുന്നത്ര കുറവായിരിക്കണെ എന്ന പ്രാര്‍ത്ഥനയോടെ. ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്, ഈ വേര്‍പാട് സഹിക്കാന്‍ ആ കുടുംബംഗങ്ങള്‍ക്ക് കരുത്ത് നല്‍കണെ എന്നാണ്.
ഒരുപാട് എഴുതാന്‍ തോന്നുന്നു. ഒരു പോസ്റ്റിട്ടാലോ എന്നും ആലോചിച്ചു. അവിടെ നാട്ടിലെ സമയം അനുസരിച്ച് ഏകദേശം 12 മണിയായപ്പോള്‍ ഒരു മന്ത്രി പറയുന്നത് കേട്ടു, ഒരു ബോട്ട് രക്ഷാസന്നാഹങ്ങളുമായി പുറപ്പെട്ടിട്ടുണ്ട് എന്ന്. വൈകുന്നേരം 6.30ന് നടന്ന അപകടമാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിര സഹായം എത്തിക്കാനുള്ള സ്ക്വാഡുകളൊന്നും ഇല്ലേ നമുക്ക്. അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മരണ സംഖ്യ കുറയുമായിരുന്നില്ലേ? എത്രയോ കാര്യങ്ങള്‍ക്കുവേണ്ടി കോടിക്കണക്കിനു രൂപ അനാവശ്യമായി ചിലവഴിക്കുന്നു കേരള സര്‍ക്കാര്‍.
ദുഃഖവും വേദനയും അമര്‍ഷവുമുണ്ട്... :(
ദില്‍ബാ സത്യം.
ഗന്ധര്‍വ്വന്‍ പറഞ്ഞത് എത്ര ശരി.
ദൈവത്തെ ശപിക്കാന്‍ തോന്നുന്ന നിമിഷങ്ങള്‍.
ഇതില്‍ കൂടുതല്‍ പറയാന്‍ പറ്റുന്നില്ല.
വേര്‍പാടുകള്‍ താങ്ങാന്‍ ആ അച്ഛനമ്മമാര്‍ക്ക് കരുത്തു കിട്ടട്ടെ എന്ന് നിങ്ങളോടൊപ്പം ഞാനും പ്രാര്‍ഥിക്കുന്നു. ഒപ്പം ഒന്നാം പേജില്‍ത്തന്നെ ഫോട്ടോകളിട്ട പത്രങ്ങളെ പ്രാകുന്നു...
എന്റെ ദൈവമെ ..
അല്ലാതെന്ത് പറയാന്‍..
qw_er_ty
:(
:|
:((
ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ലാ എന്നറിയാം ...
എന്നാലും ........
മാധ്യമ സ്വാതന്ത്രം ഉപയോഗിക്കേണ്ടെ ഇങ്ങനെയുള്ള അവസരങ്ങളില്‍ :|
ഇന്നലെ ആ അമ്മയുടെ കരച്ചില്‍ കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല.
ജീവിതത്തിലൊരിക്കലും നമ്മളെ വേദനിപ്പിക്കുന്നവര്‍ക്കു പോലും ഇത്തരമൊരു വേദന കൊടുക്കരുതേ ഈശ്വരാ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
ആര്‍ക്കുമിത് താങ്ങാനാവില്ല.എങ്കിലും ഇനി അവര്‍ക്കതിനുള്ള ശക്തിയെങ്കിലുമേകണേ എന്നു കേഴുന്നു.:(
ഓരോ ദുരന്തം വരുമ്പോഴും അതാഘോഷമാക്കി കാശാക്കി പത്തായങ്ങള്‍ നിറയ്ക്കാനാണ് മാദ്ധ്യമങ്ങള്‍ മത്സരിക്കുന്നതെന്നു തോന്നും ചില പ്രകടനങ്ങള്‍ കാണുമ്പോള്‍.
:(((
That photo..Ho...How terrible it is !!!!! God may give comfort and piece in the minds of the affected
ദൈവം അങ്ങനെയാണു സുഹൃത്തുക്കളെ..
അംഗവൈകല്യമില്ലാത്ത സൃഷ്ടി..
നിറയെ അംഗവൈകല്യമുള്ള സ്ഥിതിപരിപാലനവും സംഹാരവും..
കള്ളുകുടിയനായ പിതാവിനെപ്പൊലെയാണു ഈശ്വരന്‍..
പിറന്ന മക്കളെ തിരിഞ്ഞു നോക്കാത്തവന്‍
ആദരാഞ്ജലികള്‍.
ശാലിനി പറഞ്ഞത് ശ്രദ്ധേയമാണ്. സര്‍ക്കാരുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും കാശു വാരി ചിലവാക്കും. എന്നാല്‍ എന്തെങ്കിലും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാകാറേയില്ല. സുനാമി വന്ന ശേഷം ഇനി വന്നാല്‍ എന്തു ചെയ്യാമെന്നതിനെ കുറിച്ചു പഠനമായി കമ്മീഷനായി കോലാഹലമായി. പലപ്പോഴും ഇതുപോലുള്ള പൊതു സ്ഥലങ്ങളില്‍ അവശ്യും വേണ്ട രക്ഷാസന്നാഹങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇതുപോലെ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മിനിമം രീതിയിലുള്ള സ്ഥിരമായ സന്നാഹങ്ങളെങ്കിലും സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ഫയര്‍ ഫോഴ്സെങ്കിലും എത്തണമെങ്കില്‍ 100 ഉം 150 ഉം കി.മീ സഞ്ചരിക്കണം. നമ്മുടെ റോഡുകളിലൂടെ ഇവ കുലുങ്ങിച്ചാടിയിങ്ങെത്തുമ്പോഴെയ്ക്കും ഒക്കെ കഴിഞ്ഞിരിക്കും. സംഭവിച്ചശേഷമായിരിക്കും “ഡിസാസ്റ്റര്‍ മാനേജ്മെന്റും” മറ്റും ഉണ്ടാക്കാന്‍ ഗവ: തയ്യാറാകുന്നതു.
ചാനലുകള്‍... അവര്‍ക്ക് സെന്‍സേഷന്‍ ആണല്ലോ മുഖ്യം.!, കുറ്റം പറയാനൊക്കില്ല.
മുന്‍പൊരിക്കല്‍ തമിഴ്നാട്ടില്‍ സ്കൂള്‍ തീപിടിച്ച വാര്‍ത്തയില്‍ കത്തിക്കരിഞ്ഞ ജഡം ചാനലുകള്‍ മത്സരിച്ചു കാണിച്ചിരുന്നു. അന്നു തന്നെ ഏഷ്യാനെറ്റ് ഫോക്കസ്സില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. (ഇ.മെയിലിലൂടെ പ്രതിഷേധം ഞാനും അറിയിച്ചിരുന്നു) ഇനി മേലില്‍ അവരുടെ ചാനലില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണിക്കുകയില്ല എന്നു അന്നു അവര്‍ പ്രഖ്യാപിച്ചതുമാണ്.!
നന്ദു കൈരളിയും ഇന്ത്യാവിഷനും മനോരമയും അരങ്ങുതകര്‍ക്കുമ്പോള്‍ ഏഷ്യനെറ്റ് മാത്രം എങ്ങനേ വേറിട്ട് നില്‍ക്കും. മനോരമ വന്നതില്‍ പ്പിന്നെ ഏഷ്യാനെറ്റ് ഒരു അസ്ഥിത്വ പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി മുഴുവനും ഇന്ന് രാവിലേയും ഈ ചനലുകളിലെല്ലാം തല്‍സംയമാണ്. തങ്ങളുടെ ലൈവ് കവറേജിന്റെ ശക്തി കാണിക്കാനുള്ള ഒരു അവസരമായിട്ടാണ് ഈ ചാനലുകള്‍ ഈ അപകടത്തേ ഉപയോഗിക്കുന്നത്.
ആദരാഞ്ജലികള്‍.
പിഞ്ചു കുട്ടികള്ക്ക് നഷ്ടപ്പെട്ടത് അവര് സ്വപ്നങ്ങളില് കൊതിച്ചിരുന്ന ജീവിതം!അച്ഛനമ്മമാര്ക്ക് നഷ്ടപ്പെട്ടത് കണ്ടു കൊതിതീരാത്ത അവരുടെ പിഞ്ചോമന മക്കള്!വിധിയുടെ ക്രൂരതയെ പഴിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ല. ബോട്ട് ജീവനക്കാരുടെ, ഈ കുഞ്ഞുമക്കളെയും കൊണ്ട് പുഴയിലിറങ്ങിയ അദ്ധ്യാപകരുടെ, സുരക്ഷാകാര്യങ്ങള് നോക്കേണ്ടവരുടെ - ഇവരുടെയെല്ലാം ശ്രദ്ധക്കുറവുകൂടി ഈ ദുരന്തത്തിനു പിന്നിലുണ്ട്. വേര്പാടിന്റെ വേദന അനുഭവിക്കുന്നവരോടൊപ്പം ഈ എളിയവനും പങ്കു ചേരുന്നു http://anushochanam.blogspot.com/2007/02/blog-post.html.
വേദനിക്കുന്നു.
qw_er_ty
ശരീരവും,മനസ്സും മരവിച്ചുപോയ ഒരു വല്ലാത്ത അവസ്ഥ.
എന്റെ കുഞ്ഞുങ്ങളേ, നിങ്ങളെനിക്കു മാപ്പുതരരുത് ;!
എട്ടുപേര്‍ മത്രം കയറാവുന്ന ബോട്ടില്‍ 48 കുട്ടികളേയും കുത്തിനിറച്ച്, അതും അസമയത്ത്(വൈകിട്ട് ആറിനു ശേഷം, പ്രത്യേകിച്ച് പാസ് കൊടുക്കല്‍ അവസാനിച്ചതിനു ശേഷവും പാസുകള്‍ തരപ്പെടുത്തി) ആ പാവം കുരുന്നുകളെ കുരുതികൊടുക്കാന്‍ കൂട്ടത്തില്‍ അദ്ധ്യാപകരേയും, ലൈസന്‍സില്ലാത്ത ബോട്ടില്‍, അതും അറ്റകുറ്റപ്പണികള്‍ക്കായുള്ള പരിശോധനകളൊന്നും നാളിതുവരെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാരാരും നടത്തിയിട്ടില്ലാത്ത ബോട്ടില്‍, ആദ്യം തന്നെ വെള്ളം കയറുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും,ദൈവത്തിനെ എന്തിനു പഴിക്കണം? പാവം കുട്ടികള്‍, എത്രയെത്ര മാതാപിതാക്കളുടെ സ്വപനങ്ങളും ആശകളുമാണ് കായല്‍ പരപ്പില്‍ പൊലിഞ്ഞത്. ഇതിനുത്തരവാദിത്വം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാന്‍ വേണ്ടിയല്ല, നാളെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കനെങ്കിലും വേണ്ടി ഇതില്‍ കുറ്റക്കാരായവരെ ആരെയും രക്ഷപ്പേടാന്‍ അനുവദിക്കരുത്.ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ മറ്റൊരു ക്രൂരമുഖം. സങ്കടപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയിലും കച്ചവടം കണ്ടെത്തുന്ന മറ്റു ശവം തീനികളും,ഹാ കഷ്ടം. ദുഖിതരായ, തങ്ങളുടെ മാത്രം നഷ്ടമായ പിഞ്ചോമനകളുടെ അകാല നഷ്ടത്തില്‍ മാതാപിതാക്കളുടെ കണ്ണീരില്‍ പങ്കുചേരുന്നു. അവര്‍ക്ക് മനശ്ശാന്തി നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നു.
വെള്ളൂരിലെ കുട്ടികളും അന്ന് ആ വഴി പോയിരുന്നത്രേ. 700 രൂപയില്‍ തുടങ്ങി 500 ആക്കി കുറച്ച് പ്രലോഭിപ്പിച്ചെങ്കിലും പ്രിന്‍സിപ്പളിന്റെ നിര്‍ബന്ധം കാരണം കുട്ടികള്‍ ബോട്ട് യാത്ര നടത്തിയില്ല. അല്ലെങ്കില്‍ അവരാവുമായിരുന്നു ഇരകള്‍. ആ ഉത്തരവാദിത്തബോധം എല്ലാവരും കാണിച്ചിരുന്നുവെങ്കില്‍...
പക്ഷേ ഇതൊക്കെ നമ്മള്‍ അറിഞ്ഞത് ഈയൊരു അപകടം കാരണവും. വ്യക്തമായ നിയമവും കര്‍ശനമായ നിയമപരിപാലനവും ഉണ്ടെങ്കില്‍ അപകടങ്ങള്‍ വഴി ഇക്കാര്യങ്ങളൊക്കെ അറിയേണ്ട അവസ്ഥ വരില്ലായിരുന്നു.
നമുക്ക് മാത്രമേ നമ്മളെ രക്ഷിക്കാന്‍ പറ്റൂ.
ഒന്നും പറയാനില്ല. വേദന മാത്രം.
qw_er_ty
cheap jordans
westbrook shoes
jordan shoes
longchamp handbags
yeezy boost 700
golden goose sneakers
adidas yeezy
birkin bag
air max 2018
curry shoes
canada goose outlet
off white
golden goose
supreme clothing
yeezy boost 350 v2
supreme outlet
lebron shoes
hermes belt
kobe sneakers
curry 6 shoes
Post a Comment
<< Home