Sunday, March 04, 2007

മാപ്പ്‌


കോഫര്‍ക്കാന്‍(ഐക്യ അറബ്‌ നാടുകളില്‍ ഒന്ന്) : ഏഴു വയസ്സുകാരി മകളെ രണ്ട്‌ കാട്ടാളന്മാര്‍ ബലാല്‍സംഗം ചെയ്ത്‌ തോട്ടിലെറിഞ്ഞു. നീതിപീഠം ഇവര്‍ക്ക്‌ അര്‍ഹിയ്കുന്ന ശിക്ഷ വധിച്ചു. വെടിയുണ്ടകള്‍ക്ക്‌ ഇരയാവുക. ശിക്ഷ നടപ്പാക്കുന്ന ദിനം വന്നെത്തി. ശിക്ഷ കാണുവാന്‍ കുഞ്ഞിനെ നഷ്ടപെട്ട പിതാവും വന്നെത്തി. തൊക്കിന്റെ കാഞ്ചി വലിയ്കുന്ന ഒരു നിമിഷത്തിനും മുമ്പ്‌ അദ്ദേഹം പറഞ്ഞു : അല്ലാഹു നല്‍കിയ ജീവിതം ഞാന്‍ എടുക്കില്ല, ഇവര്‍ക്ക്‌ എന്റെ മാപ്പ്‌, വെറുതെ വിടു ഇവരെ.


****അറിഞ്ഞ്‌ കൊണ്ടും അറിയാതെയും പല തെറ്റുകളും ഞാന്‍ ചെയ്ത്‌ പോരുന്നു. ചിലത്‌ എന്റെ നിലനില്‍പ്പിനും വേണ്ടി അറിഞ്ഞു കൊണ്ട്‌, ചിലത്‌ അറിയാതെ ചെയ്ത്‌ പോകുന്നത്‌. ചെയ്ത തെറ്റുകള്‍ ഈ പ്രായത്തിനിടയില്‍ ഒരുപാട്‌. ഒാര്‍ത്തെടുക്കുവാന്‍ പോലും കഴിയാതെ, പുതിയ തെറ്റുകള്‍ കുമിഞ്ഞുമൂടി അടിയില്‍ പെട്ടവ പലതും. സര്‍ക്കാര്‍ അപ്പീസ്സിന്ന് അവധി എടുത്ത്‌ ഇവിടെ വന്ന് ജോലിയെടുക്കുമ്പോഴും അവിടുത്തേ ജോലി രാജി വയ്കാതെ 2 കൊല്ലം ശബളം വാങ്ങി കേസിനു പോയി, 4 കൊല്ലം പിന്നെം കേസ്‌ വാദിച്ച്‌, ആ ഒഴിവില്‍ ഒരുവനു ജോലികിട്ടട്ടേ എന്ന് കരുതാതെ ഇരുന്നതിനു, ശമ്പളക്കയറ്റം കിട്ടുമ്പോഴും, അതിനനുസരിച്ച്‌ വീട്ടിലെ ജോലിക്കാര്‍ക്ക്‌ ശബളം കൊടുക്കാതിരിയ്കുക, ബന്ധുക്കളില്‍ ഒരുപാട്‌ ആളുകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴും എന്റെ കാശ്‌ കൊണ്ട്‌ ബാങ്കില്‍ നിക്ഷേപിയ്കുക, നാട്ടില്‍ കൂടെ നില്‍ക്കാന്‍ മുത്തശ്ശി ആഗ്രഹം പറയുമ്പോ, അപ്പൂന്റെ പഠിപ്പ്‌ കാരണം ശരിയാവില്ലാ എന്ന് കള്ളം പറയുക, പ്യൂണ്‍ അച്ഛുതന്റെ റിക്കാര്‍ഡ്‌ റൂമിലേ കള്ളുകുടി കമോഡര്‍ക്ക്‌ കത്തെഴുതി അച്ഛുതനു 2 മാസം സസ്പെന്‍ഷന്‍ വാങ്ങി കൊടുത്തത്‌, പല ഡിപ്പാര്‍ട്ട്‌മന്റ്‌ പ്രോമോഷന്‍ സ്കാനിങ്ങില്‍ ഇരിയ്കുമ്പോഴും, എന്റെ വേണ്ടപെട്ടവര്‍ക്ക്‌ തരമാക്കി കൊടുത്തത്‌, പി.എഫ്‌ ഫണ്ടില്‍ നിന്ന് പൈസയെടുത്ത്‌ അധിക പെലിശ വ്യാമോഹിപ്പിച്ച്‌ ഹര്‍ഷദ്‌ മേത്തയുടെ കാലത്ത്‌ ഷെയറില്‍ ഇടീച്ച്‌ അപ്പാടെ നശിപ്പിച്ചത്‌, അവിടെ പറഞ്ഞ കാര്യം ഇവിടെ വന്ന പറഞ്ഞ്‌ കുടുംബത്ത്‌ വഴക്കുണ്ടാക്കിയത്‌, ചേട്ടത്തിയമ്മയേ പറ്റി ചേട്ടനു ഇമെയിലുകള്‍ അയച്ച്‌ കുറ്റം പറഞ്ഞത്‌, ശരിയാക്കാം എന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാതെ മൊബൈല്‍ ഓഫ്‌ ചെയ്ത്‌ വച്ചത്‌, ഭര്‍ത്താവിനെ കുറിച്ച്‌ തമാശരൂപത്തില്‍ കുറ്റം പറഞ്ഞത്‌ വിശ്വസിച്ച്‌ ഭാര്യ പിണങ്ങി പോയത്‌, ദുബായിയ്ക്‌ വരാതിരിയ്കാന്‍ എന്‍. ഓ. സി കിട്ടിയില്ലാ എന്നും പറഞ്ഞ്‌, കിട്ടിയ എന്‍. ഓ. സി, കീറിക്കളഞ്ഞ്‌, ഒരു വര്‍ഷം ശര്‍മാജിയെ പറ്റിച്ചത്‌, സഹപ്രവര്‍ത്തകന്റെ കല്ല്യാണത്തിനു രജിസ്റ്റര്‍ അപ്പീസില്‍ പോയി ഒപ്പ്‌ വച്ച്‌, തിരിച്ച്‌ അവരുടെ വീട്ടില്‍ എത്തി കുഴപ്പം ആയപ്പോള്‍, ഞാന്‍ ഇതറിഞ്ഞത്‌ ഇപ്പഴാണെന്ന് ആ അമ്മയോട്‌ കള്ളം പറഞ്ഞത്‌, എനിക്ക്‌ ഇംഗ്ലീഷ്‌ അറിയാം എന്ന് പറഞ്ഞ്‌, പ്ലസ്‌ റ്റൂവിനു പഠിയ്കുമ്പോള്‍ 10 ക്ലാസ്സിലെ ഒരു കുട്ടിയേ റ്റ്യൂഷന്‍ എന്നും പറഞ്ഞ്‌ റീഡേസ്‌ ഡൈജസ്റ്റ്‌ വായിച്ചിരുന്നത്‌, നാട്ടിലെ പല എരിയുന്ന പ്രശ്നങ്ങളും അപകടങ്ങളും പേപ്പറില്‍ വായിച്ചിട്ട്‌ റ്റി.വി ഓണ്‍ ചെയ്ത്‌ സിനിമാല കണ്ടത്‌,ദേവന്റെ ആര്യോഗ്യ പോസ്റ്റുകളില്‍ കയറി കളിയാക്കി അദ്ദേഹത്തിനു മനോവേദയുണ്ടാക്കിയത്‌ (ഇതിന്റെ ശിക്ഷകള്‍ കുറെശ്ശേ കിട്ടി തുടങ്ങി), അങ്ങനെ അങ്ങനെ ചെയ്യുന്ന തെറ്റുകള്‍ ഇനിയും തുടരുന്നു. ദൈവം ഇതിനൊക്കെയും എനിക്ക്‌ മാപ്പ്‌ തന്നു എന്ന് വേണം കരുതുവാന്‍, എന്റെ മേല്‍ സൗഭാഗ്യങ്ങളേയും, സന്തോഷത്തേയും ചൊരിയുമ്പോള്‍. 18 കൊല്ലത്തോളമായിട്ട്‌ അണമുറിയാതെ ഒഴുകുന്നു ഇവ എന്നില്ലേയ്ക്‌. തെളിവ്‌ എന്ന നിലയ്ക്‌ അപ്പൂന്റെ പുഞ്ചിരിയും സംതൃപ്ത കുടുംബ ജീവിതത്തേയും ഞാന്‍ കാണുന്നു. ഒരു പക്ഷെ ശിക്ഷകള്‍ ഉണ്ടാവുമായിരിയ്കാം ഇനി. പക്ഷെ ഇത്‌ വരെ അനുഭവിച്ചവ എന്റേത്‌ തന്നെ. ഇനി ഒരുപക്ഷെ ശിക്ഷയ്ക്‌ തോക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും ഇനിയും പറയും അതുല്യയേ വെറുതേ വിടൂ, ഞാന്‍ മാപ്പാക്കീ എന്ന്. ഇത്‌ പോലെ ഞാനും എനിക്ക്‌ എന്നോട്‌ തെറ്റു ചെയ്തവരോട്‌ മാപ്പാക്കിയിരിയ്കുന്നു.

മുകളിലെ വാര്‍ത്തയില്‍ വന്ന പിതാവിന്റെതിനേക്കാളും ഒന്നും ഒരു മനോവിഷമവും നമുക്ക്‌ ഒന്നില്‍ നിന്നും ഉണ്ടായിട്ടുവില്ല. അത്‌ കൊണ്ട്‌ ഞാന്‍ എനിക്ക്‌ തോന്നിയ ശിക്ഷ ഒരു താക്കീതില്‍ ഒതുക്കി കള്ളനെ/ എന്നെ വേദനിപ്പിച്ചവരെ ദൈവത്തിന്റെ കരങ്ങളിലേയ്ക്‌ വിടുന്നു.

(ഈയ്യിടെ നടന്ന/നടക്കുന്ന എന്തെങ്കിലും സംഭവുമായി ഇതിനു സാമ്യത തോന്നിയെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രം, എങ്കിലും കഥാപാത്രങ്ങള്‍ എല്ലാം യാഥാര്‍ഥ്യം. )



16 Comments:

Blogger അതുല്യ said...

മുകളിലെ വാര്‍ത്തയില്‍ വന്ന പിതാവിന്റെതിനേക്കാളും ഒന്നും ഒരു മനോവിഷമവും നമുക്ക്‌ ഒന്നില്‍ നിന്നും ഉണ്ടായിട്ടുവില്ല. അത്‌ കൊണ്ട്‌ ഞാന്‍ എനിക്ക്‌ തോന്നിയ ശിക്ഷ ഒരു താക്കീതില്‍ ഒതുക്കി കള്ളനെ/ എന്നെ വേദനിപ്പിച്ചവരെ ദൈവത്തിന്റെ കരങ്ങളിലേയ്ക്‌ വിടുന്നു.

11:41 AM  
Anonymous Anonymous said...

nanaayi, ellaarkum maapu kotutthath!
enthaa, ithippo ingane thonnaaan?

athikkurssi

11:59 AM  
Blogger കുറുമാന്‍ said...

പാപി കുറ്റം ഏറ്റു പറഞ്ഞിരിക്കുന്നു. പിതാവേ (എന്റെ പിതാവല്ല, നമ്മുടെ എല്ലാവരുടേം പിതാവ് - യെസ് ദി ഗ്രേറ്റ് സ്വര്‍ഗസ്ഥന്‍),മാപ്പു പറഞ്ഞിരിക്കുന്ന ഈ പാപിയോടു ക്ഷമിക്കേണമേ.

ചെയ്ത കുറ്റങ്ങളെല്ലാം, അക്കമിട്ട് ഏറ്റുപറഞ്ഞിരിക്കുന്നതിനാള്‍, മാപ്പപേക്ഷ, ഫയലില്‍ സ്വീകരിച്ചിരിക്കുന്നു.

ഈ മാപ്പു പറച്ചിലിനും, യാഹുവിന്റെ കേസുമായും എന്തോ ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചതിനു ഞാനും ഒരു മ്യാപ്പ് പറയുന്നു.

ഇതിന്റെ വിധി മാര്‍ച്ച് അഞ്ചിന്

12:05 PM  
Blogger sandoz said...

രാത്രി കട നേരത്തേ അടച്ച്‌.... സോഡ കിട്ടാനുള്ള വഴി അടച്ചതിനു കടക്കാരനു ഞാന്‍ മാപ്പ്‌ കൊടുത്തു.അതു പോലെ സോഡ കിട്ടാതെ ഡ്രൈ അടിച്ച്‌ കരളിനെ ഉപദ്രവിച്ചതിനു കരള്‍ എനിക്ക്‌ മാപ്‌ തരട്ടെ.
എനിക്ക്‌ കമന്റ്‌ ഇടാത്തവര്‍ക്കു ഞാന്‍ മാപ്പ്‌ നല്‍കിയിരിക്കുന്നു.അതു പോലെ എന്റെ വളിപ്പുകള്‍ സഹിച്ച മറ്റുള്ളവര്‍ എനിക്ക്‌ മാപ്പ്‌ നല്‍ക്കട്ടെ.
ലോനപ്പന്റെ ഓഫിസിലേക്ക്‌ മെയില്‍ അയച്ചവര്‍ക്ക്‌ ലോനപ്പന്‍ മാപ്പ്‌ നല്‍കട്ടെ.[ലോനപ്പന്റെ കവിത വായിചാല്‍ ആരും മെയില്‍ അയച്ച്‌ പോകും..... അത്‌ വേറെ കാര്യം]
ബെര്‍ളിതോമസ്സിനു 'വിചാരം' മാപ്പ്‌ നല്‍കട്ടെ.[അല്ലെങ്കില്‍ ബെര്‍ളിക്ക്‌ തേങ്ങേണു]
അഗ്രജന്റെ പാനിംഗ്‌ കണ്ടവര്‍ പരസ്പരം മാപ്‌ പറയട്ടെ.
ഹരി..പരാജിതന്‍..വക്കാരി...എന്നിവരോട്‌ മാപ്പ്‌ പറയാന്‍......നക്കോബോവ്‌/നബോക്കോവ്‌/ബോനക്കോവ്‌/കോബനക്കോ.....കാത്ത്‌ നില്‍ക്കുന്നു.

അതുല്യേച്ചീ...എന്താ പറ്റീത്‌.
മാപ്‌ തരില്ലേ........

12:15 PM  
Blogger അഭയാര്‍ത്ഥി said...

ബൂലോഗരെ ഇതു ഞാനല്ലാന്ന്‌ സകലമാന അറിയാവുന്ന ദൈവങ്ങളുടേയും പേരില്‍ ആണയിടുന്നു.
ബൂലൊഗത്തെ സംബന്ധിച്ച ഒന്നാണെന്നു തോന്നുന്നത്‌ കോണ്ട്‌ ഇതെഴുതട്ടേ.
ഐഡിയോളജിക്കലായി വിരുദ്ധ ദ്രുവങ്ങളാണെങ്കിലും ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണിവരുടേത്‌. വ്യക്തമായും ഇവര്‍ ചെയ്യുന്ന ഒരു പാട്‌ നല്ല പ്രവര്‍ത്തികളെക്കുറിച്ചുള്ള അറിവും എനിക്കുണ്ട്‌. ബ്ലോഗില്‍ മൃച്ചി മസാലക്കു വേണ്ടി മാത്രമാണ്‌ ഞങ്ങളുടെ അടികളേറേയും നടന്നിരിക്കുന്നത്‌.
ബൂലോഗരെ ഇത്രമാത്രം കൂടപ്പിറപ്പുകളായി കാണുന്ന മറ്റൊരാളുണ്ടോ എന്നും സംശയമാണ്‌. അവരുടെ ഇതുവരേയുള്ള ബ്ലോഗുകളൂം, നടന്ന മീറ്റുകളും പരിചയങ്ങളൂമൊക്കെ തരുന്ന അറിവ്‌ എനിക്കങ്ങിനെ തോന്നിപ്പിക്കാന്‍ ഉപല്‍ബോലകങ്ങളായി വര്‍ത്തിക്കുന്നു.
ആരായാലും എന്തായാലും യാഹു പ്രശ്നത്തേക്കാള്‍ ഈ വ്യക്തി ദുഖം എന്നെ വേദനിപ്പിക്കുന്നു- അതെന്തായാലും. നമ്മളില്‍ ഒരു കള്ളനൊ കള്ളന്മാരോ ഉണ്ടെന്നും കാര്യമായ എന്തോ ചെയ്തെന്നും ഞാനൂഹിക്കുന്നു. അല്ലാതെ 7 വയസ്സുകാരിയുടെ ദയനീയ കഥ ഉദ്ദരിക്കില്ലായിരുന്നു.
ഈ മനോദുഖത്തിന്‌ ഹേതു വായ ആരൊക്കെ ആയാലും ഞാന്‍ അപലപിക്കുന്നു. വെറുക്കുന്നു.
ഇതെല്ലാം എഴുതിയത്‌ ഇത്‌ ഞാനല്ല എന്ന വിശ്വാസത്തിലാണേ.
അല്ലാ ഇനി അങ്ങിനെ ആണോ?????????????

ആണെങ്കില്‍ എല്ലാ സ്വാതന്ത്ര്യത്തോടേയും നിങ്ങള്‍ക്കിത്‌ വിളിച്ച്‌ പറയാം. എന്ത്‌ ശിക്ഷയും ഞാനേറ്റു വാങ്ങാം.

ഞാണായാലും വില്ലായാലും ലജ്ജാവഹം എന്ന്‌ പറയുന്നു

12:39 PM  
Anonymous Anonymous said...

അവിടെ പറഞ്ഞ കാര്യം ഇവിടെ വന്ന പറഞ്ഞ്‌ കുടുംബത്ത്‌ വഴക്കുണ്ടാക്കിയത്‌, ചേട്ടത്തിയമ്മയേ പറ്റി ചേട്ടനു ഇമെയിലുകള്‍ അയച്ച്‌ കുറ്റം പറഞ്ഞത്‌, ശരിയാക്കാം എന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാതെ മൊബൈല്‍ ഓഫ്‌ ചെയ്ത്‌ വച്ചത്‌, ഭര്‍ത്താവിനെ കുറിച്ച്‌ തമാശരൂപത്തില്‍ കുറ്റം പറഞ്ഞത്‌ വിശ്വസിച്ച്‌ ഭാര്യ പിണങ്ങി പോയത്‌, ദുബായിയ്ക്‌ വരാതിരിയ്കാന്‍ എന്‍. ഓ. സി കിട്ടിയില്ലാ എന്നും പറഞ്ഞ്‌, കിട്ടിയ എന്‍. ഓ. സി, കീറിക്കളഞ്ഞ്‌, ഒരു വര്‍ഷം ശര്‍മാജിയെ പറ്റിച്ചത്‌,

--- Best, Kanna Best!!

2:18 PM  
Blogger തമനു said...

അതുല്യേച്ചിയേ ....

ങ്ങള് ആളു കൊള്ളാലോ ..!!! തെറ്റെല്ലാം ചെയ്തത്‌ നിങ്ങള്.. എന്നിട്ട് നിങ്ങളു തന്നെ എല്ലാവര്‍ക്കും മാപ്പു കൊടുത്തെന്നോ...

ഇനി ഗന്ധര്‍വ്‌ജി പറഞ്ഞതു പോലെ ശരിക്കും ആരെങ്കിലും വേദനിപ്പിച്ചെങ്കില്‍ പറ നമുക്ക്‌ മാര്‍ച്ച് 6 ന് പ്രതിഷേധ ദിനം ആചരിക്കാം....

2:30 PM  
Blogger krish | കൃഷ് said...

ഇതെന്തുപറ്റി ഇപ്പോള്‍ ഒരു കുമ്പസാരം. നല്ല കാര്യം. എന്തായാലും മുകളില്‍ ഇരിക്കുന്ന ആള്‍ (മുകളിലെ നിലയിലെ ആളല്ല) ഇതെല്ലാം മാപ്പാക്കാം എന്നു തീരുമാനിക്കുന്നതിനായി ഒരു യോഗം വിളിച്ചുകൂട്ടി തീരുമാനം എടുക്കുന്നതായിരിക്കും.

(സാന്‍ഡോസെ ആളെ കൂടുതല്‍ ചിരിപ്പിക്കല്ലെ. സമാധാനം പറയേണ്ടിവരും)

3:57 PM  
Blogger Kalesh Kumar said...

ചേച്ചീ,

ചേച്ചി എഴുതാത്ത ചേച്ചി ചെയ്ത ഒരുപാട് നല്ല കാര്യങ്ങളില്ലേ? ഒക്കെ അവസാനം ഒരു ത്രാസില്‍ അളക്കുകയാണേല്‍, ആ നല്ല കാര്യങ്ങളേ താഴ്ന്ന് നില്‍ക്കൂ.....

8:50 AM  
Blogger Siju | സിജു said...

ശരി..
ഞാന്‍ മാപ്പ് തന്നിരിക്കുന്നു :-)

9:03 AM  
Blogger sreeni sreedharan said...

തെറ്റ് ചെയ്തവന്‍ ചെയ്തത് ശരിയായില്ല എന്നു മനസ്സിലാക്കിയാല്‍ എത്രയും പെട്ടെന്ന് തന്നെ അതു തിരുത്തുവാനുള്ള സന്മനസ്സ് കാണിക്കണം. അതു കാണിക്കാത്തിടത്തോളം സമൂഹത്തിനു മുന്നില്‍ അവന്‍ എന്നും ഒറ്റപ്പെടുക തന്നെ ചെയ്യും. അതിനി എത്രവലിയ തിമിംഗലമായാലും. എന്തിനാണൊ അതു ചെയ്തത് അതിന്‍റെ വിപരീത ഫലം കൊയ്യുകയും ചെയ്യും.

നീതി എവിടെയോ വിജയവും അവിടെ തന്നെ!
എന്ന് ഒരു സീധാ സാദാ കോടതി ജീവനക്കാരന്‍

2:44 PM  
Blogger sreeni sreedharan said...

ഒരു പ്രധാനപ്പെട്ട കാര്യം വിട്ടു പോയി,
ആളു മുട്ടന്‍ ഉഡായിപ്പാണല്ലെ?


(ഞാനും മാപ്പ് തന്നിരിക്കുന്നു, എനിക്കും തരുമെന്ന പ്രതീക്ഷയോടെ, അല്ലാണ്ട് ഓടാന്‍ അറിയാഞ്ഞിട്ടല്ല ;)

2:49 PM  
Blogger അതുല്യ said...

ചിന്ന പശങ്കള്‍ ഇന്ത വഴിയ്ക്‌ വരക്കൂടാത്‌ പച്ചാളകുളന്തൈ..

(ഉഡായിപ്പ്പ്‌ നിന്റെ....(അമ്പലത്തിലോട്ട്‌ പോയിട്ടുണ്ട്‌....)

3:02 PM  
Blogger മുസാഫിര്‍ said...

അതുല്യ,
മാധവിക്കുട്ടി മരണശയ്യയിലാണെന്നു സ്വയം വിശ്വസിച്ചാണു എന്റെ കഥ എഴുതിയതെന്നു കേട്ടിട്ടുണ്ട്.ഇതെന്റാണാപ്പാ ഈ സമയത് ഒരു മനസ്സ് തുറക്കല്‍ ?

8:31 PM  
Blogger വേണു venu said...

വെറുതെ ഒരു തെറ്റും ചെയ്യാത്ത ഞാനും‍‍ ഒരു മാപ്പു പറഞ്ഞേക്കാം.

11:03 PM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  

Post a Comment

<< Home