Wednesday, April 11, 2007

പൊന്നിന്‍ കണി

ഇത്തവണ വിഷുവില്ല,അത്‌ കൊണ്ട്‌ കണിയും വയ്കുന്നില്ല.എന്നാലും ഞാനേറ്റവും ഇഷ്ടപെടുന്ന കണി ഇത്‌ തന്നെ, എല്ലാരേയും ഒന്നിച്ച്‌ ഒരു ദിനം എന്റെ വീട്ടില്‍ കിട്ടിയാലെന്ന് ഒരു അത്യാഗ്രഹവും കൂടി ഇതിനോടൊപ്പം. ബൂലോഗത്തിലുള്ളവര്‍ക്കും കൂടി ഇത്‌ പൊന്‍ കണിയാവട്ടെ.

(നോട്ട്‌ ദ പോയിന്റ്‌ -

(1)പ്രത്യേക സാങ്കേതിക കാരണങ്ങളാല്‍, ദില്‍ബൂന്റെയും ശ്രീജിത്തിന്റേയും...ടെ ഒന്നും ചേര്‍ത്തിട്ടില്ല.
(2)വിഷുവായിട്ട്‌ കോടതി കയറ്റരുത്‌, ചിലരുടെ ഒക്കെ ചാറ്റില്‍ കണ്ടപ്പോഴും മറ്റുമായിട്ട്‌ സമ്മതം ചോദിച്ചിട്ടുണ്ട്‌, ചിലരുടെത്‌ സ്വന്തമെന്ന് കരുതി ചോദിയ്കാതെ എടുത്തിട്ടുണ്ട്‌. ക്ഷമ.


34 Comments:

Blogger അതുല്യ said...

പൊന്നു പോലേ, പൊന്നിന്‍ കണി.
എല്ലാര്‍ക്കും വിഷു ആശംസകള്‍.

10:39 AM  
Blogger Rajeeve Chelanat said...

കണ്ണുള്ളവര്‍ക്ക്‌ കാണാന്‍ ഇതിലും നല്ല കണികള്‍ ഏത്‌?

10:49 AM  
Blogger Sreejith K. said...

കലക്കന്‍ കണി ചേച്ചിയേ. മനോഹരം

ബട്ട് നോട്ട് ദ പോയിന്റ് എന്ന സെഗ്മെന്റിലെ‍ (കടപ്പാട്: ടി.വിയിലെ ക്സ്വിസ്സ് പ്രോഗ്രാം) വച്ച് ദ പാര എന്ന ഐറ്റം ഇഷ്ടപ്പെട്ടില്ല. പച്ചാളത്തിനും ആദിത്യനും ഇല്ല ഇതു വരെ കൊച്ച്. എനിക്കും ദില്‍ബനും പിന്നെ എവിടുന്നാ. ബാച്ചിലേര്‍സ് ക്ലബ്ബിന്റെ മുഖ്യ പ്രവര്‍ത്തകരായ ഞങ്ങളെ കരിവാരിത്തേച്ച ഈ നടപടിയില്‍ ക്ലബ്ബ് പ്രതിഷേധിക്കുന്നു (ക്ലബ്ബില്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരേ ഉള്ളൂ, അതോണ്ട് പ്രതിഷേധിക്കാന്‍ എളുപ്പമാ)

10:53 AM  
Blogger സുല്‍ |Sul said...

എല്ലാര്‍ക്കും വിഷു ആശംസകള്‍.
nalla kaNi.
-Sul

10:54 AM  
Blogger ചില നേരത്ത്.. said...

അമ്മ മനസ്സ്

10:56 AM  
Blogger myexperimentsandme said...

നല്ല നിഷ്‌കളങ്കമായ കണി. ഒരു ദിവസം തുടങ്ങാന്‍ ഇതില്‍ പരം എന്ത് വേണം.

അതുല്ല്യേച്ചിക്കും കുടുംബത്തിനും വിഷു ആശംസകള്‍.

എല്ലാ കണിത്താരങ്ങള്‍ക്കും അച്ഛനമ്മമാര്‍ക്കും വിഷു ആശംസകള്‍.

പിന്നെ എല്ലാവര്‍ക്കും മൊത്തത്തില്‍ ഒന്നുകൂടി ആശംസകള്‍.

(ആ ഏറ്റവും പുതിയ കണി ആരുടെ കണി?)

11:05 AM  
Blogger asdfasdf asfdasdf said...

കണി മനോഹരം. വിഷു ആശംസകള്‍

11:06 AM  
Blogger Unknown said...

കണികാണുമ്പോള്‍ കുഞ്ഞു ങ്ങളെതന്നെ കാണണം. അവരുടെ മുഖത്തു മാത്രമാണ് വെളിച്ചവും നിറവും.
വിഷു ആശംസകള്‍.

11:08 AM  
Blogger Sreejith K. said...

ഏറ്റവും പുതിയ കണി ദേവദത്തന്‍ ആണോ ചേച്ചിയേ?

അല്ല വക്കാരീ, താങ്കളുടെ കുട്ടി ഈ ചിത്രത്തില്‍ ഉണ്ടോ. ഒന്ന് കാണാനായിരുന്നു. അതോ കല്യാണം കഴിച്ചിട്ടില്ലേ? എന്നാല്‍ ബാച്ചി ക്ലബ്ബിന്റെ മെംബര്‍ഷിപ്പ് ഒന്നെടുക്കട്ടെ?

11:08 AM  
Blogger വിചാരം said...

കണി കൊള്ളാം , വിഷു ആശംസകള്‍
ചേച്ചി ആ ഉണ്ണികുട്ടന്‍റെ പടം കൂടി ഒന്ന് ചേര്‍ക്കണേ

11:09 AM  
Blogger അതുല്യ said...

വക്കാരിയേയ്‌.. ജനറല്‍ ലോഡ്ജ്‌.. സോറി, ക്നോളഡ്ജ്‌ വെരി പുവര്‍ ഇല്ലയോ? എല്ലാരേം ഒന്ന് വിളിച്ച്‌ ചോദിയ്ക്‌.. (എല്ലാരും ഒന്ന് ഇന്‍കമിംഗ്‌ നമ്പറു നോക്കി വയ്കണേ...)

പടം ചോദിച്ചിട്ട്‌ തന്നില്ലാട്ടോ. ആദ്യത്തേതിന്റേം രണ്ടാമത്തതിന്റേം എങ്കിലും തരായിരുന്നു വക്കാരി. ഐ ആം ദ ഹര്‍ട്ട്‌.

11:10 AM  
Blogger അപ്പു ആദ്യാക്ഷരി said...

നല്ല കണി....

11:10 AM  
Blogger കുറുമാന്‍ said...

അതിമനോഹരം ഈ വിഷുക്കണി. അപ്പോ എല്ലാരും നല്ല കണി, നല്ല കണി എന്നു മാത്രം പറയാണ്ട് കൊച്ചുമക്കള്‍ക്കൊക്കെ വിഷുകൈ നീട്ടും കൊടുത്തേ......വേഗാവട്ടെ (എന്റെ രണ്ട് കുസൃതികുടുക്കകളുള്ളതുകൊണ്ട് ചോദിക്കയാണെന്നാരേലും കരുതാതിരുന്നാല്‍ മതി)

11:11 AM  
Blogger തമനു said...

നല്ല കണി ചേച്ചീ ....

എല്ലാവര്‍ക്കും എല്ലാ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ..

ഈ സുന്ദരന്‍മാരും സുന്ദരികളും വളര്‍ന്ന്‌ വലുതായി നമ്മുടെ സംസ്കാരവും, ഭാഷയും ഒക്കെ ലോകം മുഴുവന്‍ അറിയിക്കട്ടെ.

11:11 AM  
Blogger Kumar Neelakandan © (Kumar NM) said...

കണികൊള്ളാം.
കാത്തോളണേ ഈ കണിക്കൊന്നപൂക്കളെ എല്ലാം.

വാല്‍ക്കഷണം : ഈ കണി അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കേണ്ടിവരും.

വാല്‍ക്കഷണത്തിന്റെ വാല്‍ : ഈ കുഞ്ഞുങ്ങളുടെ പടത്തില്‍ എങ്കിലും ഇനിയും പെണ്ണുകിട്ടാത്ത ശ്രീജിത്തിന്റേയും ദില്‍ബന്റേയും പടം കൂടി ചേര്‍ക്കാമായിരുന്നു.

11:13 AM  
Blogger തമനു said...

ദില്‍ബൂന്റെയും, ശ്രീജിത്തിന്റെയും, പച്ചാളത്തിന്റെയും ഒക്കെ ഫോട്ടോകള്‍ ഇതില്‍ തന്നെ ചേര്‍ക്കാമാരുന്നല്ലോ ചേച്ചീ. അതിനുള്ള പ്രായമല്ലേ അവര്‍ക്കൊള്ളൂ..!!

(വിഷുവായിട്ട്‌ കുട്ടികള്‍ മൂത്തോരെ തെറി വിളിച്ചു കൂടാ ... കേട്ടല്ലോ ..)

11:14 AM  
Blogger അതുല്യ said...

കുമാറിന്റെ വരികള്‍ മനസ്സില്‍ തട്ടുന്നു.

11:17 AM  
Blogger myexperimentsandme said...

ഹയ്യട മനമേ :)

അതുല്ല്യേച്ച്യേ, ശ്രീജിത്തേ, മൂത്ത മോളുടെ മൂത്ത കുട്ടിയുടെ വേണോ രണ്ടാമത്തെ മോന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വേണോ എന്നുള്ള സംശയത്തില്‍ ഒന്നാലോചിക്കാന്‍ സമയം ചോദിച്ചപ്പോഴേക്കും അതുല്ല്യേച്ചി സംഗതി പോസ്റ്റ് ചെയ്തു. അതല്ലേ പറ്റിയത്. പ്രായമായില്ലേ :)

ശ്രീജിത്തിന്റെയും പച്ചാളത്തിന്റെയും പടം ഇക്കൂട്ടത്തില്‍ ഇടാമായിരുന്നു എന്നുള്ള ഐഡിയായ്ക്ക് നൂറില്‍ നൂറ്. ദില്ലബ്‌ദുള്ളയെ കൊള്ളിക്കാന്‍ മാത്രമുള്ള സ്പേസുണ്ടോ എന്നൊരു സംശയം.

11:23 AM  
Blogger Rasheed Chalil said...

ചേച്ചീ നല്ല കണി. വിഷു ആശംസകള്‍.

ആ പച്ചാളത്തിന്റെ ഫോട്ടൊയെങ്കിലും വെക്കാമായിരുന്നു.

11:38 AM  
Blogger മുല്ലപ്പൂ said...

ഇതു പൊന്‍ കണി.
കണികണ്ടുണരുവാന്‍ ഈ മുഖങ്ങള്‍ എപ്പോളും സന്തോഷത്തൊടെ അടുത്തുണ്ടാകട്ടെ.

അനുഗ്രഹിക്കട്ടേ ഈസ്വരന്‍ എല്ലരേയും...

തുല്യേച്ചീ , ഈ കണിക്കു നന്ദി.

11:41 AM  
Blogger sreeni sreedharan said...

“നീ എനിക്ക് പിറക്കാതെ പോയ ഉണ്ണിയാണുണ്ണീ” എന്ന് ദില്‍ബന്‍ ഇന്നലെ ഏതോ കൊച്ചിനെ നോക്കി പറയുന്നത് കേട്ടു, കൊച്ചിന്‍റമ്മേട പുറകേ പണ്ട് നടന്നിട്ടുണ്ടാവും. അതിന്‍റെ പടം ചോദിച്ചു നോക്കാരുന്നില്ലേ അതുല്യേച്ചീ.

(നിഷകളങ്ക-കണി മനോഹരം :)

11:43 AM  
Blogger കുട്ടിച്ചാത്തന്‍ said...

കണി മലരുകള്‍ ഇനീം ഒരുപാട് വിരിയട്ടേ...

ചാത്തനേറ്: പച്ചാള്‍സ് ഇത്രേം പരസ്യമായിട്ട് ബാച്ചിക്ലബ്ബിനെ കളിയാക്കിയിടത്തു വന്ന് ദില്‍ബൂനെ പിന്നീന്ന് കുത്തുന്നോ? നീ ക്ലബ്ബിനകത്തു വാ ഞങ്ങളു ചൂരലും എണ്ണേലിട്ട് ഇരിപ്പുണ്ട്.

12:17 PM  
Blogger Unknown said...

ഡാ പച്ചാളമേ,
നീ തന്നെ അത് പറയണം. “എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി, ഞാന്‍ എന്റെ പിള്ളേരെയും കൂട്ടി വരാം” എന്ന് പറയാറുള്ള പച്ചാളഗുണ്ടയാണ് പിറക്കാതെ പോയ ഒരു ഉണ്ണിയുടെ പേരില്‍ എന്നെ കളിയാക്കുന്നത്. :-)

12:25 PM  
Blogger അത്തിക്കുര്‍ശി said...

എല്ലാര്‍ക്കും വിഷു ആശംസകള്‍!!

12:39 PM  
Blogger ഉണ്ണിക്കുട്ടന്‍ said...

വിചാരമേ ഡോണ്ട് ഡൂ... ഞാന്‍ ഒരു ഒത്ത ബാച്ചിയാ..
എന്നെ കളിയാക്കിയല്‍ ക്ലബ് ഇളകും ..(ഇളകുമോ..? )

കണി സൂപ്പര്‍ :)

12:47 PM  
Blogger Siju | സിജു said...

വിഷു ആശംസകള്‍

1:26 PM  
Blogger വേണു venu said...

കണികാണും നേരം കമല നേത്രന്‍റെ നിറമേറും
മഞ്ഞ തുകില്‍ ചാര്‍ത്തി,
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണണം ഭഗവാനേ.
ഇതില്‍ക്കൂടിയ വിഷുക്കണിയുണ്ടോ. ?
സത്യംശിവം സുന്ദരം.
ഒരു ഓ.ടോ.
അതുല്യാജി,
മെസ്സേജനനുസരിച്ചു് ഒന്നും ചെയ്യാന്‍ പറ്റിയില്ല.
ഓര്‍ത്തൊക്കെ സമയം കണ്ടെത്തിയപ്പോഴേയ്ക്കും പോസ്റ്റെത്തി കഴിഞ്ഞു. സാരമില്ല.പടത്തില്‍ എല്ലാവരിലും അവരും ഉണ്ടു്.
ഒന്നാം തരം വിഷുക്കണി. എല്ലാ ചുന്ദരനും ചുന്ദരിക്കും അങ്കിളിന്‍റെ ഉമ്മ.:)cha

1:31 PM  
Blogger മുസ്തഫ|musthapha said...

അതുല്യേച്ചി... നല്ല കണി :)

എല്ലാവര്‍ക്കും വിഷു ആശംസകള്‍

1:40 PM  
Blogger നന്ദു said...

അതുല്യ :) നല്ല ആശയം!

10:08 PM  
Anonymous Anonymous said...

ഹായ്...
നല്ല രസം, അതുല്യക്കുഞ്ഞീ ഉമ്മ...വാവകള്‍ക്കും ഉമ്മ.
നന്നായിണ്ടെട്ടോ.
പക്ഷെ ഇതിലെ പല വാവകളേം എനിക്കറീണില്ല്യാല്ലോ.എന്തായാലും നമ്മടെ വാവകളല്ലേ ല്ലേ.
സ്നേഹം സമാധാനം

8:33 AM  
Blogger Mohanam said...

ഹായ്‌ നല്ല കണി,
പക്ഷെ ഇതില്‍ അരേയും എനിക്കു പരിചയമില്ലാ, ഓ സാരല്ല്യ..

വിഷു ആശംസകള്‍

11:06 AM  
Blogger Navi said...

ഈ പോസ്റ്റ് ഇപ്പോഴാണ്‍് കണ്ടത്..ഇതിലെന്റെ ഉണ്ണീയുമുണ്ടല്ലോ..

7:47 PM  
Blogger shermanharrison said...

Are you significant regarding enjoying smore.com/ Live TELEVISION shows, programs, and Visit here also motion pictures online Mobdro APK Download - Android, iPhone, PC If yes, after that switch over to Mobdro Mobdro streaming application. Mobdro on Mobdro App the internet TV is among the best video clip streaming.

1:35 PM  
Blogger 5689 said...

zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale

7:18 AM  

Post a Comment

<< Home