കൈ തൊഴിലുകള്‍
ഈയ്യിടെ ആയി ഏതോ തമിഴ് ചാനലില്‍ ഒരു കുട്ടി തമിഴ്നാട്ടിലേ ഒരു ഗ്രാമമായ തിരുവാഴ്മിയൂര്‍ എന്ന സ്ഥലത്ത് മുല്ലപ്പൂ കൃഷി ചെയ്ത്, പൂക്കള്‍ കൊരുത്ത് കെട്ടി വില്‍ക്കുന്നു. ഇത് ഒട്ടും ഒരു അല്‍ഭുതപെടുത്തുന്ന വാര്‍ത്തയല്ല, ശരിതന്നെ. പക്ഷെ ഇതിലൂടെ എന്റെ ചിന്തയ്ക് വക നല്കിയത് മറ്റൊന്നാണു. യന്ത്രത്തിന്റെയും അത് വഴി വൈദ്യുതിയുടെയും മറ്റും ഉപയോഗവും കടന്നാക്രമണം ഒന്നുമില്ല്യാതെ/തീരെ എത്തി നോക്കാതെ,നമ്മുടെ നാട്ടില്‍ ബാക്കി നില്ക്കുന/വീടുകളിലെ അടുപ്പ് കത്തിയ്കുന്ന തൊഴിലുകള്‍ ബാക്കി എത്ര? എന്റെ ഓര്‍മ്മയിലേയ്ക് കടന്ന് വന്നവ :-
പൂ കെട്ടല്‍
കൊട്ട മെടയല്‍
ഓല മെടയല്‍
നെല്ല് ഉണക്കല്‍ (?)
കള്ള് ചെത്ത്
കളിമണ്ണ് നിര്‍മ്മാണം (?)
തൊടി തിരിയ്കല്‍ (ക്രിഷിയ്ക് വെള്ളം നനയ്കല്‍)
റബ്ബര്‍ റ്റാപ്പിങ്
ചെറുകിട കൃഷികള്‍ - കായ ചേന ചീര എന്നിവ
കെട്ടിട നിര്‍മ്മാണം ?
അമ്മിക്കല്ല് ആട്ട്ക്കല്ല് നിര്‍മ്മാണം
സദ്യ വിളമ്പല്‍
ഇത് പോലെ സ്വന്തം കൈകൊണ്ട് മാത്രമേ ചെയ്യാന്‍ പറ്റു എന്നുള്ള തൊഴിലുകള്‍ ഓര്‍മ്മയുണ്ടേങ്കില്‍ ചേര്‍ക്കു എല്ലാരും.
28 Comments:
കൈ തൊഴിലുകള്‍.
- ബീഡി തെറുപ്പ്
- മാങ്ങ പറിക്കല്‍
- പിന്നെ, പല്ലു തേപ്പ് & അനുബന്ധ ജോലികള്‍ ;)
മാല കോര്‍ക്കല്‍.
തേങ്ങ പൊതിക്കല്‍.
തേങ്ങ/ അടയ്ക്ക പറിക്കല്‍.
ചെവിക്ക് കിഴുക്കല്‍.
ബീഡി തെറുപ്പ്.
അങ്ങനെയങ്ങനെ ആലോചിച്ചാല്‍ ഒരു പാട് കാണും. ഇത്രയും എന്റെ വക.
ഓടോ : ഇനി ഫുഡ്ടിക്കല്‍... സംസാരിക്കുമ്പോള്‍ ആഗ്യം കാണിക്കല്‍. കമ്മലയിടല്‍ ഇങ്ങനെ വേറെയും കാണും (ഞാന്‍ ഒടി ചേച്ചി)
പേന്‍ കൊല്ലല്‍...ചൊറികുത്ത്......മോഷണം..... ഊട്ടി ബസ് വിടല്ലേ..പൂയ്.....
കൊണ്ടാട്ടം,അച്ചാര്‍,പപ്പടനിര്‍മ്മാണം.
നെയ്ത്ത്(കസേര,ബാഗ്)
rമുഷ്ടിചുരുട്ടിയുള്ള മുദ്രാവാക്യം വിളി
കൊടിപിടുത്തം, വെട്ട്, കുത്ത്...
വല്ലിയമായി, അച്ചാറിനും പപ്പടത്തിനുമൊക്കെ ഒരു തലത്തില്‍ അല്ലെങ്കില്‍ യന്ത്രം ഉപയോഗിയ്കും എന്ന് തോന്നുന്നു. പപ്പടം/അച്ചാര്‍ - പൊടിയാക്കാന്‍ യന്ത്രം? ഇനിയും കിട്ടിയാലെഴുതു. ഇതൊക്കെ കൂടി സമാഹരിച്ച് ഒരു ലേഖനം ആക്കം ഒടുവില്‍.
ഒന്ന് കൂടി - വരളി - ചാണകം ഉണക്കി വട്ടത്തിലാക്കി മതില്‍ ഒട്ടിച്ച് ഉണക്കി വിക്കുന്നത്.
സാന്‍ഡോ - ഇന്നലെ പോയതല്ലേ നീയ്? അവിടേ കേറ്റീല്ല്യേ നിന്നെ?
ചുള്ളന്‍ ഈ മാസം വീട്ടി പോകുമെന്ന് കരുതെണ്ടാട്ടോ. അവിടെ നിക്ക് നീയ്യ്.
(BTW - good answers.)
ഇവ കൂടാതെ നാട്ടില്‍ സ്വയം തൊഴിലിലേര്‍പ്പെടാന്‍ താല്പര്യമുള്ളവര്‍ക്ക് ആയിരത്തില്‍ത്താഴെ രൂപയും ഒരു ടീസ്പൂണ്‍ കലാ ചാതുരിയും മാത്രം മുടക്കി തുടങ്ങാവുന്ന ഒരു കൈത്തൊഴില്‍ ആണ് സ്ക്രീന്‍ പ്രിന്റിംഗ്. ഉപഭോക്താക്കളായി തൊട്ടരികിലുള്ള ബിസിനസ് സ്ഥാപനങ്ങളും ഓഫീസുകളും എപ്പോഴും ഉണ്ടാകും. തുടക്കത്തില്‍ വിസിറ്റിംഗ് കാര്‍ഡ്സ്, ലെറ്റര്‍ ഹെഡ്സ്, ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍ മുതലായവ മാത്രം പ്രിന്റ് ചെയ്താല്‍ മതിയാവും. സ്വന്തം വീട്ടില്‍ അല്‍പ്പം സ്ഥലത്ത് ചെയ്യാവുന്ന പണിയാണിത്. മാര്‍ഗ്ഗ നിര്‍ദ്ദേശം ആവശ്യമുള്ളവര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്.
ഇറച്ചി വെട്ട് (ആട്, മാട്, പോത്ത്, പോര്‍ക്ക് മുതലായവ്..)
തൈര്‍ വില്പന.
പലഹാരങ്ങള്‍ വില്പന ( ഉണ്ണിയപ്പം, നെയ്യപ്പം, അച്ചപ്പം, കുഴലപ്പം .....)
അമ്മികൊത്തല്‍
പറമ്പുകിളയ്ക്കല്‍
നെല്ലുകുത്ത്
കളപറിക്കല്‍
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആളെ കൂട്ടുന്ന പണി....
(‘കുന്ദംകുളെയ്.. കുന്ദംകുളെയ്.. ‘)
ഇന്നത്തെ സ്പെഷല് കൈത്തൊഴില്‍.. സര്‍ക്കാര്‍ ഭൂമി കയ്യേറി വേലികെട്ടുക.
ചെറിയ തോതിലാ ഉദ്ദേശിച്ചത് :).
കൈതോല കൊണ്ടുള്ള പായ,തടുക്ക(കുഷ്യന്‍ പോലെ നിലത്തിട്ട് ഇരിക്കുന്നത്) നിര്‍മ്മാണം.
അടി.:)
കൊട്ടേഷനെടുക്കല്‍ (കയ്യ്, കാല്, തല ഓരോന്നിനും പ്രത്യേക റേറ്റ്)
വേസ്റ്റ് പൊറുക്കല്‍ (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എവിടെ വേണമെങ്കിലും തുടങ്ങാം)
ചാണകം വാരല്‍ (പശുവിന്‍റെ പുറകെ പോയി വാരുന്നത് മാത്രം, സ്വന്തം പശുവിന്‍റെ ആലയില്‍ അല്ല)
ബ്ലോഗ് കവിത, കഥ എഴുത്ത് വിമര്‍ശനം (ആര്‍ക്കും എപ്പോഴും തുടങ്ങാവുന്നത്)
പശു കറവ? മെഷിനുണ്ടോ ഇതിനു?
മൈലാഞ്ചിയിടല്‍.
തമനുച്ചായാ
കമ്പൈസ് വില്പനം മറന്നൊ?
-സുല്‍
പോസ്റ്റില്‍ കമെന്റിടല്‍ ഒരു “കൈ” തൊഴിലല്ലേ?
യാരുക്കുമേ പുരിയവില്ലൈ എന്ന മട്ട്‍ അനോണിക്കമന്റടി
ദാ ഇദുപോലെ.
ഈ അനോണി കമന്റിട്ടവന്റെ ഐ.പി അഡ്രസ്സും ജോലി സ്ഥാപനതിന്റെ പേരും ആരുടേയൊക്കെയോ ......കാണുന്നു. മെയില്‍ വഴിയും ഇപ്പോ കിട്ടി. ഞാന്‍ ഞെട്ടി. പറ്റുമെങ്കില്‍ മാറ്റുക. ഒരു ..... കഥ അരങ്ങേരരുത് ഇനിയും.
മാലീസിംഗ്,
ഉഴിച്ചില്‍ ചികില്‍സ,
ചിത്രരചന,
കരകൗശല വസ്തു നിര്‍മ്മാണം,
ചെറുകിട കോഴി വളര്‍ത്തല്‍
നെല്ല് കൊയ്ത്ത് (യന്ത്രം വ്യാപകമാണെങ്കിലും അപൂര്വമായി ബൈഹാന്‍ഡ്)
ആട്, താറാവ് വളര്‍ത്തല്‍
ചൂണ്ടയിട്ട് മീന്‍പിടുത്തം
കൈവലക്ക് മീന്‍ പിടുത്തം
തവളപിടുത്തം
പിച്ചയെടുക്കല്‍
പിരിവെടുക്കല്‍
ആധാരമെഴുത്ത്
വക്കീല്‍പ്പണി
എറ്റവും നല്ല കൈത്തൊഴില്‍ ഞാന്‍ പഠിപ്പിച്ചു തരാമല്ലോ- കണക്കെഴുത്ത്. ചെമ്പു തകിടിലെഴുതാം, ഓലയിലെഴുതാം, ബുക്കിലെഴുതാം, ഖലമാസുവില്‍ എഴുതാം, കമ്പ്യൂട്ടറിലെഴുതാം, മനസ്സിലെഴുതാം, കച്ചകപടക്കാരന്റെ തലയിലെഴുതാം.
എല്ലാ പറ്റിനും ഒരു വരവുണ്ടായിരിക്കുന്നിടത്തോളം കാലം, വറ്റിനുള്ള വരവ് കണക്കെഴുതി ഉണ്ടാക്കാം.
ആരെങ്കിലും ഒന്നു പറയൂന്നെ.... എന്നെ ഒന്നു താഴെ ഇറക്കാന്‍. ഇന്നലെയും വീട്ടില്‍ പോയില്ലാ ,ഒരാഴ്ച ആയി ഈ നിപ്പു തുടങ്ങീട്ട്, നിക്കു പേടി ആവണൂ. ഇവിടെ അപ്പടി വവ്വാലാ പിന്നെ സാന്റോസുമാരും, ഡിങ്കന്മാരും- ആകെ വശം കെട്ടു.
സ്വന്തം പുറം ചൊറിയല്‍
മാന്തല്‍
ഇക്കിളിയിടല്‍
മനങ്ങാ പറിക്കല്‍
പിച്ചയെടുക്കല്‍
ചോറു കുഴച്ചുണ്ണല്‍
ചൊറികുത്ത്
പിന്നെ ബ്ലോഗ്ഗല്‍- ഈ ലോകത്തിലെ ഏറ്റവും വലിയ .................
കമെന്റിടല്‍.........
പ്രേമലേഖനം എഴുതല്‍ (മറ്റുള്ളവര്‍ക്ക്).
മുടിവെട്ട്, ചെരുപ്പുകുത്ത്,ഉറുഖെഴുതല്‍, വലവീശല്‍.
1000 കൈ തൊഴിലുകള്‍ അടങ്ങിയ ഒരു പുസ്തകം ... യുവാക്കള്‍ക്കു കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാന്‍ പറ്റിയ കൈ തൊഴിലുകള്‍...
100.00 രൂപ MO അയക്കുക......
സ്വന്തമായി ഒരു കൈത്തൊഴില്‍ ചെയ്തതിന്റെ പേരില്‍ ഒരു മുന്‍ മന്ത്രി ആപ്പിലായിരിക്കുന്നു..
പശുവിനെ കറക്കാന്‍ യന്ത്രമുണ്ട് അതുല്യ. വാഗമണ്ണിലെ ആശ്രമത്തില്‍ മൂപ്പര് ‘ജോലി ചെയ്യുന്നത്’ ഞാന്‍ കണ്ടിട്ടുണ്ട്. വലിയ ഫാമുകളില്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Post a Comment
<< Home