സില്‍ബട്ടേം, കൊണ്ടാട്ടോം, കഞ്ഞി വെള്ളോം.
സില്‍ബട്ടേം കൊണ്ടാട്ടോം കഞ്ഞി വെള്ളോം.തലക്കെട്ട് കണ്‍ഫ്യൂഷനാക്കിയാലെ ക്ലിക്കൂന്ന് ഇപ്പോ ആളുകളു പറയുന്നു. അതാണീ സില്‍ബട്ടാന്ന് പറഞ്ഞത് :)
വെള്ളിയാഴ്ച്ച് ശര്‍മ്മാജീക്ക് ഡ്യൂട്ടി വന്നാലെനിക്ക് സന്തോഷം കൊണ്ടിരിയ്കാന്‍ മേലെ. ചപ്പാത്തി പൊതിഞ്ഞ് കൊടുത്ത് വിട്ടാല്‍, ഉച്ചത്തെ മെനു പരോളു കിട്ടിയ ജയില്വാസി പോലെ. എന്തും ഉണ്ടാക്കാം. അതൊണ്ട് ഇന്നത്തെ മെനു, ഉള്ളി ചമന്തീം കുത്തരി ചോറും, അരി കൊണ്ടാട്ടോം പാവയ്ക വറുത്തതും. എന്റെ അടുക്കളയിലു പൂവും കായുമൊന്നുമില്ലട്ടോ, ആരോ തന്ന ക്രിസ്മസ്സ് കേക്കിന്റെ പൂവാണിത്. അമ്മീലു അരച്ചപ്പോ തെറിച്ചു മതിലേല്‍, പടം എടുക്കാന്‍ നോക്കിയപ്പോഴാണത് കണ്ടത്,അതോണ്ട് ഈ പൂക്കളും സ്ഥാനമായി ഈ ചമ്മന്തി പോസ്റ്റില്‍.
ചൂടു ചോറും ചമ്മന്തീം ഒക്കേനും കൂടി കുഴച്ചിട്ട് ഉണ്ണുമ്പോ ഇടയ്ക് അല്‍പം ചൂട് കഞ്ഞിവെള്ളം ഊതി കുടിയ്കണം. പണ്ട് വക്കാരിയെപ്പോഴോ പറഞ്ഞത് ഓര്‍ക്കുന്നു, ചൂട് പുട്ടും, തേങ്ങ വറുത്തരച്ച കടലക്കറിയും അല്‍പം കട്ടം കാപ്പീം ശൂ ശൂ ന്ന് പറഞ്ഞ് ഊതി കുടിയ്കണമെന്ന്! അത് പോലെ തന്നെ സ്വാദാണു ഉള്ളി ചമ്മന്തീം ചൂടു കഞ്ഞി വെള്ളത്തിനും.
ഇതാണു വടക്കേ ഇന്ത്യയില്‍ സില്‍ബട്ട എന്നു പറയുന്നതും,,നമ്മുടെ കേരളത്തിലേ അമ്മിക്കല്‍ എന്ന് പറയുന്ന സാധനോം ഒന്നന്നെ.. പക്ഷെ എന്ത് കൊണ്ടെന്നറിയില്ല വടക്കേ ഇന്ത്യയില്‍ ഇത് വളരെ കട്ടി കുറഞ്ഞ് ഫ്ലാറ്റ് ആയിട്ട് ഒതുക്കത്തില്‍ ഉണ്ടാക്കുന്നു. വീട് മാറുന്നവര്‍ക്ക് കൊണ്ട് പോകാനുത്തമം. ഇതിന്റെ കുഴവി അമ്മിക്കല്ലിന്റെ കുഴവിയാണു. സില്‍ബട്ടേടെ കുഴവി ഒരു ചെറിയ ചതുരമായിട്ട് മുറിച്ചെടുത്ത കല്ലാണു. അതില്‍ തേങ്ങയും മല്ലീം മുളകും ഒന്നും അരയില്ല. വടക്കെ ഇന്ത്യക്കാര്‍ പൊതുവേ പൊതീനയിലയോ കൊത്തമല്ലി ചട്ണിയോ മറ്റോ ഉണ്ടാക്കാനെ ഇത് ഉപയോഗിച്ച് കണ്ടിട്ടുള്ളു. അത് കൊണ്ടാവാം കുഞ്ഞി ക്കല്ല് കുഴവിയായിട്ട് കൊത്തുന്നത്. ഞമ്മക്ക് അത് പോരല്ലോ, തീയ്യലും, സാമ്പാറിനു, കട്ട ചമ്മന്തിയ്കും ഒക്കേനും വേണ്ടേ ഈ കുന്ത്രാണ്ടം! അതോണ്ട് അമ്മിക്കല്ല് തന്നെ കൊണ്ട് പോന്നു ഞാന്‍. ദുബായിലെങ്ങനെ എത്തിച്ചൂന്ന് മാത്രം ചോദിയ്കരുത്. ഒരുപാട് കെറുവിച്ച് അങ്ങെരെ കൊണ്ട് സമ്മതിപ്പിച്ചതാണിത്.
ഇപ്പോ ഈ സാധനം എന്നും മോസ്റ്റ് വാണ്ടഡ് ആണു. കുഞ്ഞുങ്ങളൊക്കെ ഉണ്ടാവുമ്പോ വയമ്പരയ്കാനും, മഞ്ഞളരച്ച് കുളിപ്പിയ്കാനും മറ്റുമായി അവന്‍ കറങ്ങി നടക്കുന്നു. നാളെയ്ക് ബുക്കിംഗ് ഉണ്ട്.
ഉള്ളി ചമ്മന്തി :-
കൊല്ല മുളക് - ആവശ്യത്തിനു കൊല്ല മുളക് നിറയെ വെളിച്ചെണ്ണയില്‍ വറുത്ത് കോരുക
ഈ വെളിച്ചെണ്ണയില്‍, അരയ്കാന്‍ പോകുന്ന പുളിയും ഉള്ളിയും ഉപ്പും ഇട്ട് വയകുക, സ്റ്റൗ അണച്ചതിനു ശേഷം.
ഉപ്പും രണ്ടിതള്‍ കരിവെപ്പിലേം കൂട്ടി നല്ലവണ്ണമോ തരതരപ്പായാ അരച്ചെടുക്കുക.നല്ല പച്ച വെളിച്ചെണ്ണ മേല്‍ തെളിച്ച് ഉപയോഗിയ്കുക.
ചിലര്‍ അടുപ്പത്ത് വച്ച് എണ്ണ മൂപ്പിച്ച് ഈ അരപ്പിട്ട് തിളപ്പിയ്കും. അതെന്തോ എനിക്കത്ര ഇഷ്ടമില്ല. നല്ല ഉള്ളീടെം മുളക് വറുത്തതിന്റേം സ്വാദ് വരണമെങ്കില്‍, ഇത് അമ്മീയില്‍ നിന്ന് നേരിട്ട് എടുത്താലെ നന്നാവൂ.
മേല്‍പറഞ്ഞവന്‍ കറങ്ങി നടക്കുമ്പോഴും ഉള്ളി ചമ്മന്തില്ല്യാണ്ടെ ജീവിതമില്ലെനിക്ക്! അതൊണ്ട്, ഇനി രണ്ടാശ്ചത്തേയ്ക് ഇവന്‍ ശരണം! ഇവന്‍ ഒരു മിനി ഉരലാണു. ഇവിടെത്തെ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ പറഞ്ഞ് ഉണ്ടാക്കിച്ചതാണു. 12 കിലോഗ്രാം തൂക്കം വരും റ്റോട്ടല്‍. ഷെഡ്യൂള്‍ 6 (അതെന്താണവോ, ആരേലും പറഞ്ഞ് തായോ), ക്രേവ് ചെയ്ത് ഉണ്ടാക്കീയതെന്ന് ഫൊര്‍മാന്‍ പറഞ്ഞത്. എന്തും പൊടിയ്കാം, (അകത്ത് സാന്റ് ഫിനിഷുണ്ട്), അരയ്കാം, പക്ഷെ ടേബിള്‍ റ്റോപ്പാക്കി ഉപയോഗിയ്കാന്‍ പറ്റില്ലാന്ന് ഒരു ദൂഷ്യം മാത്രം. അത്രയ്കും ഘനവും ഊക്കുമുണ്ട്. എന്റെ പ്രൗഡ് കിചന്‍ പൊസ്സഷനില്‍ ഒന്നാണിത്!
സമര്‍പ്പണം:
ബാച്ചികള്‍ക്ക് (ഇനി എന്തോരെണ്ണമുണ്ട്? ദില്‍ബൂസും ശ്രീജിയും, പച്ചാളോമ്മ്? ബ്ലോഗ് മീറ്റൊക്കെ നടത്തിയെട്ടാന്നാ നേടീ?)
ആരോഗ്യത്തേ കുറിച്ച്/അസുഖങ്ങളെ കുറിച്ച് ഒക്കെ എന്ത് വന്നാലും ഞാന്‍ എളുപ്പം വിളിച്ച് വേവലാതി പറഞ്ഞ് മരുന്ന് പറയിപ്പിയ്കുന്ന് ദേവനു. മറുപടിയായിട്ട് എത്ര തിരക്കാണെങ്കിലും, അതുല്യാമ്മ ആദ്യം എണ്ണയും എരിവും തിരെ നിര്‍ത്തൂന്നും പറയും ഇങ്ങെരു. പറഞ്ഞത് അച്ചെട്ടായിട്ട് അനുസരിയ്കണതാണു മേല്‍ കണ്ടത്! (നന്നാവ മാട്ടേന്റേഡാ നാന്‍ നന്നാവ മാട്ടേന്റ്ഡാ നാന്‍, വയറു എരിഞ്ച് നെഞ്ച് എരിഞ്ച് തൊലൈഞ്ച് വിട്ടാലും വെളിച്ചെണ്ണയും മുളകേയും ഊത്തിക്കിട്ട് താന്‍ മുടിയുവേന്‍!!)
20 Comments:
സില്‍ബട്ടേം, കൊണ്ടാട്ടോം, കഞ്ഞി വെള്ളോം.
സില്‍ബട്ടേം കൊള്ളാം തലക്കെട്ടും കൊള്ളാം!
ഏറ്റവും താഴെയുള്ള മിനി ഉരലിനു 12 കിലോയാ??
ഇതിന്റെ വിവിധ സൈസില്‍ ഇല്‍ ഉള്ളത് കനം അത്രയില്ലാതെ പൂനെലൊക്കെ വാങ്ങാന്‍ കിട്ടുമല്ലോ. അവിടെ വെങ്കലം ആണ് കോമണ്‍.
കൊല്ല മുളക് എന്ന് പറയണത് ചുവന്ന നിറത്തിലുള്ള ഉണക്കമുളകാണോ?
അതുല്യേച്ച്യേ...
തമാശ പറയല്ല..ആ ആദ്യത്തെ ഫോട്ടത്തിലുള്ള കംപ്ലീറ്റ് സാധനങ്ങളും ഒരഞ്ചു മിനിട്ട് കൊണ്ട് ഞാന്‍ തിന്നു തീര്‍ക്കും. മുളക് ചമ്മന്തി ഞാന്‍ കഴിക്കണപോലെ കഴിക്കണത് കണ്ടിട്ടില്ലാന്നാ സാധാരണ വീട്ടാര് പറയാറ്. എല്ലാവരും കഴിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള മൊത്തം മുളക് ചമ്മന്തി, ഒറ്റവാര് വാരി വായിലിടും. :-)
കൊതി വന്നിട്ട് ഒരു രക്ഷേം ഇല്ല. ഇവിടെ വെളിച്ചെണ്ണ ഇല്ലാത്തത് കൊണ്ട് ജീവിതം കട്ടപ്പൊക.
(ബൈ ദ ബൈ, ഈ എരി വീക്ക്നെസ്സ് കാരണം കഴിഞ്ഞ ആഴ്ച ലോകത്തിലെ ഏറ്റവും എരി കൂടിയ സോസ് ഒരു റെസ്റ്റോറന്റില്‍ വെച്ച് ഞാന്‍ അറിയാതെ വാരി വായിലിട്ടു. ബാക്കി പിന്നെ പറയാം.)
ഈ മുളകരച്ച അമ്മിയില്‍ മഞ്ഞളരച്ചിട്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് നീറൂലേ?
ചേച്ചി, സത്യമായിട്ടും തല്ലക്കെട്ടു കണ്ടാണു കേറിയത്..അപ്പോ അളോള് പറഞ്ഞതൊക്കെ കറകട്..
ആ കൊല്ല മുളകിനു പകരം നല്ല പച്ച കാന്താരി മുളകിട്ടു നോക്കിക്കേ(പുളി ഒഴിവാക്കണം)..എന്താ രസം...
നാലഞ്ചു കൊല്ലം മുന്‍പ് അമ്മിക്കല്ലൊരെണ്ണം ഞാനും കൊണ്ടു വന്നിരുന്നു ഇവിടേക്ക്. ഇത്രേം വലുതല്ലാരുന്നു. ഏതോ സൌന്ദര്യ വര്‍ദ്ധകം ഉണ്ടാക്കാന്‍ ഒരാള്‍ കൊണ്ടു പോയതാണ്‍`. ഇടക്കിടക്ക് അവിടെ പോകുമ്പോള്‍ അതെന്നെ നോക്കി ചിരിക്കും. തിരിച്ചു ഞാനും.
കല്ലേ വച്ചരച്ച ചമ്മന്തീടെ സ്വാദ്, ഹാ ഹ ഹ.
ചേച്ചിയേയ് ചുമ്മാ കൊതിപ്പിക്കല്ലെന്നേ.....
ബാച്ചിലേഴ്സ് ആയ പ്രവാസിയൂടെ നേര്‍ക്കാണൊ ചേച്ചിയെ ചമ്മന്തീന്നും പറഞ്ഞ് കൊതുപ്പിക്കുന്നെ ങ്ങീ ങീ.......!!!!!!!
അതുല്യ, അരവിന്ദ്, ഡാലീസ്, വനജ.....എല്ലാരേം ഇവിടെ കണ്ടതെന്നെ കഞ്ഞീം ചമ്മന്ന്തീം കുടിച്ച ഒരു ഫീല്‍...മുങ്ങി നടക്കുന്നവരെ പൊക്കാന്‍ അതുല്യ തന്നെ വേണം....!! സന്തോഷം!
അര്‍ഥവത്തായി വല്ലതും എഴുതൂ ചേച്ചീ.. ഇതിലൊന്നും കാര്യായിട്ട് ഒന്നും ഇല്ല. വെറുതെ നാവില്‍ കപ്പലോടിക്കാന്‍ വെള്ളം കൂട്ടുകയല്ലാതെ... :)
:)
പാവയ്ക്ക വറുത്ത് വെറും കരിക്കട്ട ആക്കിയതൊഴിച്ചാല്‍ ബാക്കിയെല്ലാം കലക്കി. ചമ്മന്തിക്ക് ഇച്ചിരെ പച്ചമുളക് അരച്ച് നോക്കിക്കേ, അതാ റ്റേയ്സ്റ്റ്. അല്ല എരിഞ്ഞു പണ്ടാറടങ്ങിയാലേ സുഖമാവൂ എങ്കില്‍ കാന്താരി മുളകരയ്ക്ക്. കൊളസ്ട്രോള്‍ കുറയ്ക്കും പൈല്‍സ് കൂട്ടും കാന്താരി, എന്തായാലും കൊല്ലത്തില്ല.
എണ്ണ ചമ്മന്തീല്‍ ഒഴിക്കുന്നത് കോഴി വറുക്കുന്നത്ര പ്രശ്നമാവൂല്ലാ സാര്‍. ദൈര്യമായി ഊത്ത്. CIS ബോണ്ടിങ്ങ് മാറിയ എണ്ണയാണു ശരിയായ വില്ലന്‍സ്.
ഓഫ്: തീ പറക്കുന്ന മോട്ടാ ചോറിനൊപ്പം എനിക്കിഷ്ടം മാങ്ങായിഞ്ചി ചമ്മന്തീം ചുട്ട പപ്പടോം.
ശരിയാ, തലക്കെട്ട് കണ്‍ഫ്യ്യൂഷനാക്കി.
;)
അതുല്യേച്ചീ,
ശര്‍മ്മാജിയുടെ ഇ-മെയില്‍ ഐഡി ഒന്നു തന്നേ. ഏയ് ഒന്നിനുമല്ല, ഈ സെന്റന്‍സ് ഒന്ന് അയച്ചുകൊടുക്കാനാ:
“വെള്ളിയാഴ്ച്ച് ശര്‍മ്മാജീക്ക് ഡ്യൂട്ടി വന്നാലെനിക്ക് സന്തോഷം കൊണ്ടിരിയ്കാന്‍ മേലെ!”
:-)
വൌ.......ഹും.....ഹാ....മറ്റൊന്നുമല്ല തെറ്റിദ്ധരിക്കേണ്ട.......ഉള്ളിച്ചമ്മന്തി തിന്ന എരുവീന്റ്റേയാ.....
ചെറുള്ളി വച്ച് എന്തുണ്ടാക്കിയാലും അതിന്റെ സ്വാദ്......ഹൂയ്.......
ചെറുള്ളി/പുളി/കല്ലുപ്പ്/പച്ചമുളക്/ചുട്ടമുളക്/വെളിച്ചെണ്ണ - അല്പം വെള്ളമൊഴിച്ച് തിരുമ്മ്മിയെടുക്കുക....ഹൂയ്..
ചെറുള്ളി/ചുട്ട തേങ്ങ/പച്ച മാങ്ങ - ചമ്മന്തി
ചെറുള്ളി/നെയ്യ്മുളക്/ചെറുപയര്‍ മുളപ്പിച്ചത് - മെഴുക്കുപുരട്ടി (വെളിച്ചെണ്ണയില്‍ മാത്രം)
ചെറിയ ഉള്ളി/വാഴ കുടപ്പന്‍/തേങ്ങ ചിരവിയത് - തോരന്‍....
അതുല്യാമ്മേ, ലിസ്റ്റ് നിക്കില്ലാട്ടോ...........ആദ്യം വേപ്പിലകട്ടി ഉണ്ടാക്കി താ.....പണ്ട് കിട്ടിയിരുന്ന സോഴ്സ് നഷ്ടപെട്ടു.
ചേച്ചി....
തലകെട്ടും..ഭാവവുമെല്ലാം..ഹഹാഹാ...ചിരിയാണ് വന്നത്...
സൂപ്പര്‍.....തലകെട്ട്..
പക്ഷേ എല്ലാം ചിത്രത്തിലൊതുക്കി കളഞ്ഞില്ലേ
എന്നാലും സാങ്കല്പികതയില്‍ എല്ലാം അകത്താക്കി..
ഇനി ഒരു വിശ്രമം..അത് കഴിഞ്ഞു ബാക്കി പറയാം
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
കാണുമ്പോ തന്നെ കൊതി വരുന്ന പടങ്ങള്‍. ഞാന്‍ അതുല്യേച്ചീനെ കുറെ കാലായിട്ടേ വായിക്കരുണ്ട്, ഒരുപാട് ഇഷ്ടവും ആണ്. ബൂലോഗത്ത് അഡ്രസ്സ് ഉണ്ടായത് ഈയിടെ ആണെന്ന് മാത്രം.
--
പെട്ടെന്ന് എഴുതി തീര്‍ത്ത കഥ ഇനീം വേണം :-)
http://www.saveus.in/
http://www.saveus.in/Forum/
201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale
nike max
coach outlet
ferragamo belts
timberland outlet
air max 270
yeezy boost
harden shoes
nike sneakers for women
supreme hoodie
yeezy
Post a Comment
<< Home