Sunday, January 20, 2008

അ ആ അം...

അ ആ അം. ഇങ്ങനെ തന്ന്യേയ് മൊട്ടായി തിന്നണത് വാവേ.. ഈ അമ്മായി ആകെ കൂടെ കുഴച്ച് തേച്ച്.....




അപ്പോ പറഞ് വന്നത്, ഇങ്ങനെയന്ന്യാ താഴത്തേ ഈ ചെക്കനും ഞാനിതൊക്കെ കൊടുത്ത് ഇപ്പോ ഈ കുഞി മീശക്കാരനാക്കീതും, എന്നിട്ട് അത് സജ്ജീവ് വരച്ച് തന്നതും! ആര് വീട്ടിലെത്തിയാലും പത്ത് മിനിട്ടെങ്കിലും ഫ്രേം ഇട്ട് വച്ചിരിയ്ക്കുന്ന ഈ വരയെ കുറിച്ച് ഒരു ഡിസ്കഷ്നുണ്ടാവും. പിന്നേം പോകാറുമ്പോഴ്, അവനോട് കൂട്ടുകാരു പറയും, മാന്‍ യു ലുക്ക് ഗ്രേയ്യ്റ്റ് മാന്‍ ന്ന്!

ഒരു പിറന്ന ദിനത്തിലൂടെ അവനും കടന്ന് പോകുന്നു. ഏറ്റവും അനുയോജ്യമായിട്ട് ഈ പടം തന്നെ ഇവിടേ ഇടുന്നു.
(ആശംസ ആശംസാന്ന് പറയാണ്ടേ, എല്ലാരും കൂടേ മുട്ടിപ്പായിട്ടൊന്ന് പ്രാര്‍ഥിപ്പിന്‍, ചെക്കന്റ് പത്തിന്റെ ബോറ്ഡ് പരൂഷയാണിപ്പോ വരണത്. കൊട്ടപടി മാര്‍ക്ക് കിട്ടിയിലേല്‍ അറിയാലോ എല്ലാര്‍ക്കും എന്താവുമെന്ന്!)

34 Comments:

Blogger അതുല്യ said...

അ ആ അം. ഇങ്ങനെ തന്ന്യേയ് മൊട്ടായി തിന്നണത് വാവേ.. ഈ അമ്മായി ആകെ കൂടെ കുഴച്ച് തേച്ച്

11:43 AM  
Blogger കണ്ണൂസ്‌ said...

പ്രാര്‍ത്ഥിച്ചു. ഈ ചീള്‌ പരീക്ഷക്ക് മാത്രമല്ല, ജീവിതം മുഴുവന്‍ നല്ലതു വരട്ടെ അപ്പുവിന്‌!

11:51 AM  
Anonymous Anonymous said...

ഞങ്ങടെ പ്രാര്‍ഥന, എന്നും എപ്പോഴും!

12:45 PM  
Blogger Kaithamullu said...

പ്രാര്‍ഥനകളും അനുഗ്രഹങ്ങളും, എന്നും എപ്പോഴും!

12:49 PM  
Blogger ഏറനാടന്‍ said...

മംഗളം ഭവന്തു: നന്നായി വരും എന്നുമെന്നും...

ഓ:ടോ:- അതുല്ല്യേച്ചി അന്നുമിന്നും ഒരുപോലെ!! സത്യം..

12:57 PM  
Blogger ബഷീർ said...

നേരുവാന്‍ എന്നും നന്മകള്‍ മാത്രം..

2:54 PM  
Blogger സുഗതരാജ് പലേരി said...

പ്രാര്‍‌ത്ഥനയോടൊപ്പം ആശംസകളും.

3:02 PM  
Blogger മുസാഫിര്‍ said...

അമ്മയും അച്ഛനും ചെയ്ത പുണ്യങ്ങള്‍ മകന് പാഥേയമാകട്ടെ.നല്ല നിലയിലെത്താന്‍ സ്വപ്രയത്നത്തിന് ഈശ്വര സഹായവും കൂടെയുണ്ടാവട്ടെ !

3:02 PM  
Blogger krish | കൃഷ് said...

മൊട്ടായി തീറ്റിക്കല്‍ കൊള്ളാലോ. ലിപ്സ്റ്റിക്ക് ഇടീക്കണ സ്റ്റൈലാണല്ലോ!!

അപ്പൂന്റെ വരപ്പടം ഗംഭീരമായിട്ടുണ്ട്.

പ്രാര്‍ത്ഥനാസ്, ആശംസാസ്.

3:20 PM  
Blogger പ്രയാസി said...

ആശംസകള്‍..

3:38 PM  
Blogger Cartoonist said...

ഈ എഴുത്ത് പെട്ടെന്നെന്നെ...

മുമ്പ്, ഗൂഗിള്‍ ടാക്കിന്റെ പായ വിടര്‍ത്തുമ്പോള്‍ ഞാന്‍ അപ്പപ്പൊ കണ്ടുപിടിച്ച കൂട്ടുകാര്‍ക്ക് സമ്മാനമായി കൊടുത്ത വര്‍ണചിത്രങ്ങള്‍ കൊരുത്ത പട്ടങ്ങള്‍ അവിടവിടെ പറന്നുനടക്കുന്നതു കാണുമായിരുന്നു.2008 ആദ്യ ദിവസം രാവിലെ നോക്കുമ്പോള്‍ എല്ലാരും പഴയ സ്ലേറ്റുകളെല്ലാം മാച്ചിരിക്കുന്നു. വര്‍ഷങ്ങളുടെ അനുഭവത്തിന്റെ ഓര്‍മ്മ, എനിക്കു ചിരിയാണു വന്നത് !

ഇപ്പോഴിതാ, ഒരു പഴയ പട്ടം കാലം തെറ്റി പറത്താന്‍ ഇതാ അക്കരെനിന്നൊരാള്‍. അതിന്റെ നടുവില്‍‍, എന്റെ പാവം പടത്തിനെ ചക്കരവാക്കു കൊണ്ടു കിന്നരികള്‍ വെച്ച ചകലാസ്സു കുപ്പായം ഇടീച്ചിരിക്കുന്നു !

ഈ അതുല്യാവിന്‍ ഒരു ചമയലിടം !

4:39 PM  
Blogger Cartoonist said...

അപ്പു,
മരിച്ചുപോയ എന്റച്ഛന്‍ എന്നോടു പറയുമായിരുന്നു‌‌-
“നീ ഒരു മുറിയിലേയ്ക്കു കടക്കുമ്പോളേയ്ക്കും, നിന്റെ ചൈതന്യം അവിടെ നിറഞ്ഞിരിയ്ക്കണം”.

അപ്പു, നല്ല ഉഗ്രന്‍ ചൈതന്യമുള്ളവനായി, ദീര്‍ഘായുസ്സാ‍യി വരട്ടെ !

(അനുഗ്രഹിക്കുന്നു, പിന്നെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് മടിച്ച് മടിച്ച് മറയുന്നു..)

4:59 PM  
Blogger മൂര്‍ത്തി said...

പിള്ളാരു പഠിച്ചോളും..അമ്മമാര്‍ക്കിത്ര ടെന്‍ഷന്‍ പാടില്ല...:)

6:24 PM  
Blogger അപര്‍ണ്ണ said...

Many More happy returns of the day to appus and all the best for the exam. :)

6:39 PM  
Blogger കാര്‍വര്‍ണം said...

ആശംസകള്‍..

അതെ ഈ അമ്മമരിങ്ങനെ റ്റെന്‍ഷന്‍ ആവുന്നതെന്തിനാ..??

7:17 PM  
Blogger ദിലീപ് വിശ്വനാഥ് said...

ആശംസകള്‍..

8:46 PM  
Blogger മെലോഡിയസ് said...

അപ്പ്വേ...പിറന്നാള്‍ ആശംസകള്‍ ട്ടാ...പിന്നെ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും ഫോര്‍ പരൂക്ഷ..

8:53 PM  
Blogger Unknown said...

അസ്സലായി ആശംസകള്‍

11:20 PM  
Blogger ഹരിത് said...

:)

2:22 AM  
Blogger Inji Pennu said...

അമ്മ

3:40 AM  
Blogger എതിരന്‍ കതിരവന്‍ said...

അപ്പു നന്നായിക്കോളുമെന്നേ. ഈ അമ്മേടെ മോനല്ലെ.

പിന്നെ, ചോക്ലെറ്റ് ഇങ്ങനെ കൊച്ചു കൊഞ്ഞുങ്ങള്‍ക്ക് കൊടുക്കണോ? അപ്പു ഇത്രേം തിന്ന മട്ടു കാണുന്നില്ല.

അപ്പൊ, അപ്പൂ പരീക്ഷയൊക്കെ നന്നായി പഠിച്ചെഴുതുമല്ലൊ.

4:40 AM  
Blogger reshma said...

അതുല്യാമ്മ ഉണ്ടാക്കിയ തൈര്സാദം കുഴച്ച് തേച്ച് ആ വാ‍ാവക്ക് കൊടുത്തൂടേ? മുട്ടായി വേണ്ടാന്ന്.

6:46 AM  
Blogger കുട്ടിച്ചാത്തന്‍ said...

ആശംസകളും പ്രാര്‍ത്ഥ‍നകളും...

8:40 AM  
Blogger ശ്രീ said...

അപ്പു മിടുക്കനല്ലേ അതുല്യേച്ചീ.... എന്നാലും എല്ലാ വിധ ആശംസകളും നേരുന്നു.

:)

9:45 AM  
Blogger അഭിലാഷങ്ങള്‍ said...

നല്ലത് വരട്ടെ..

അതുല്യേച്ചീ, ഇത്രയും ചോക്ലേറ്റ് തീറ്റിക്കണോ?

പിന്നെ, ആ സജീവേട്ടന്‍ ‘ഇതാ അനുഗ്രഹിക്കുന്നു’ എന്നൊക്കെ പറഞ്ഞ് ‘കൈ തലയില്‍ വച്ച്’ ആണ് അനുഗ്രഹിക്കുന്നതെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോണേ..കൈ അധികം അമരാതെ നോക്കണം.. ഒടുക്കത്തെ വെയ്‌റ്റാണേ..!

(എത്ര ശ്രമിച്ചിട്ടും തടിക്കാത്ത ഒരുവന് ഒട്ടും ശ്രമിക്കാതെതന്നെ അത് വേണ്ടതിലധികം കിട്ടിയവനോടുള്ള അസൂയയാണോ ആവോ ഇത്! ആ‍ാ‍ാ‍ാ‍ാ‍ാ....)

:-)

10:59 AM  
Blogger മുസ്തഫ|musthapha said...

അപ്പൂന് പിറന്നാളാശംസകള്‍...

അഭിലാഷേ (പുലിംഗം),
സജീവേട്ടന്‍റെ അനുഗ്രഹം... നിന്നെകൊണ്ട് തോറ്റു :)

12:13 PM  
Blogger ദേവന്‍ said...

കുട്ടികളെ ചോക്കലേറ്റും സിഗററ്റും കള്ളുമൊക്കെ കൊടുത്തു ശീലിപ്പിക്കുകയാ?

അപ്പൂ, മോന്‍ പരീക്ഷയില്‍ ചുമ്മാ ചുമ്മാ മാര്‍ക്കു വാങ്ങി കൂട്ടിക്കേ. വിജയാശംസകള്‍.

1:50 PM  
Blogger അരവിന്ദ് :: aravind said...

ആശംസകള്‍...:-) ആശംസകള്‍...:-)

5:01 PM  
Blogger തറവാടി said...

ആശംസകള്‍ :)

തറവാടി / വല്യമ്മായി

7:26 PM  
Blogger ഏ.ആര്‍. നജീം said...

അപ്പൂന് പിറന്നാള്‍ ആശംസകള്‍......

കൊട്ടക്കണക്കിനല്ല അപ്പൂ ടെമ്പോക്കണക്കിന് മാര്‍ക്ക് വാങ്ങിക്കൊണ്ട് വരും അതുല്യാജീ നോക്കിക്കോ... :)

10:10 PM  
Blogger ഉണ്ടാപ്രി said...

അപ്പുക്കുട്ടന് വേണ്ടി ഒരായിരം പ്രാര്‍ത്ഥനകള്‍!!!
പത്താം ക്ലാസ്സിന് ഇത്രേം ടെന്‍ഷന്‍ വേണ്ട അതുല്യച്ചീ...
പത്താം ക്ലാസ്സ് ജയിക്കാന്‍ s.m.s വോട്ടു തെണ്ടേണ്ട കാലത്തേ പേടിക്കാനുള്ളൂ

11:04 AM  
Blogger sunilraj said...

best wishes & good luck !!!

4:22 PM  
Blogger ആർപീയാർ | RPR said...

ആശംസകൾ....

6:21 PM  
Blogger Unknown said...

zzzzz2018.5.24
golden state warriors jerseys
nike air max 95 ultra
oakland raiders jerseys
nhl jerseys wholesale
moncler outlet
nike soldes
oakley sunglasses
nike factory outlet
mbt shoes outlet
nike huarache

5:07 AM  

Post a Comment

<< Home