Sunday, January 27, 2008

തെന്നി പോയ കല്ല്

സര്‍ക്കാരാശുപത്രി
അലുമിനിയ പാത്രം
ശാരാദാംബാള്‍ റ്റീച്ചര്‍
ആഗസ്റ്റ് 15 രാ‍ലി
വീട് മാറ്റം
നല്ലെണ്ണ
ചീനിക്ക്കാ പൊടി
മടക്കി തുന്നിയ ഷര്‍ട്ട്
റ്റ്രാന്‍സ്പോര്‍ട്ട് ബസ്സ്
സ്വാതന്ത്ര്യം
ഗ്രീറ്റിങ് കാര്‍ഡ്
കൃഷ്ണന്‍
പാം ഓയില്‍
മുനിസ്വാമി
വയലറ്റ് സാരി
നീല പേപ്പറ്.

40 Comments:

Blogger siva // ശിവ said...

ആക്ച്വലി എന്താ പറ്റിയത്‌...

5:10 PM  
Blogger sandoz said...

പ്രാന്ത്..
തലക്ക് ഓളം..
ഓഫീസില്‍ വേറെ പണിയില്ലാത്ത്...
പത്ത് പൈസേടെ കുറവ്...
നല്ല പെടയുടെ കുറവ്...
വായനക്കാരുടെ വിധി‍...

5:15 PM  
Blogger പ്രയാസി said...

അതുല്യാമ്മെ..
തലേന്ന് തെന്നിപ്പോയ കല്ലെന്നു മാറ്റണം..:)

സാന്‍ഡോ..മച്ചൂ..നീയെവിടെ..!???

5:56 PM  
Blogger പപ്പൂസ് said...

ഏറ്റവും മോളില് Previous Posts എന്നെഴുതാന്‍ വിട്ടു പോയോ...?? :)

6:29 PM  
Anonymous Anonymous said...

ആ പച്ചാളത്തിനെ കയ്യില്‍ കിട്ടുന്ന ആരും വെറുതെ വിടല്ലേ :)

6:53 PM  
Blogger Mr. K# said...

തെന്നിപ്പോയ കല്ല് തലയില്‍ വീണൂന്നാ തോന്നുന്നെ :-)

7:03 PM  
Blogger നിരക്ഷരൻ said...

നീല പേപ്പറ്....

മഞ്ഞപ്പത്രം
മാരിയമ്മന്‍ കോവില്‍
വരിക്കാശ്ശേരി മന
പൂങ്കുന്നത്ത് കാവ്
അയ്യപ്പന്‍ കാവ്
നിര്‍മ്മാല്ല്യം
അച്ചന്‍‌കുഞ്ഞ്
അയമോദകം
ഉമ്മത്തിന്‍ കായ
മീനച്ചിലാറ്
കരിമീന്‍
ഓട്ടക്കിണ്ടി
മരയടി
മണിച്ചിത്രത്താഴ്
ചെമ്പരത്തിപ്പൂവ്
നെല്ലിക്കാത്തളം

അതുല്ല്യേച്ചീ കാര്യം എനിക്കുമാത്രമേ പിടികിട്ടീട്ടുള്ളൂ. ഞാനാരോടും പറയുന്നില്ലാട്ടോ.

7:33 PM  
Blogger ദിലീപ് വിശ്വനാഥ് said...

എന്താ ഇത്?

9:30 PM  
Blogger വേണു venu said...

തെന്നിയ കല്ലും, പൊട്ടിയ ബലൂണിലെ കാറ്റും,
നൂലു പൊട്ടിയ പട്ടവും, കാറ്റു പോയ സൈക്കിളിലെ യാത്രയും,
പിന്നെ ചില വരികളും,

അല്ലാ പയ്യേ നീയും അത്യന്താധുനികം വായിക്കാറുണ്ടല്ലേ എന്ന് ചോദിക്കാന്‍‍ ഇന്നൊരു കുഞ്ചനില്ലല്ലോ. എല്ലാവരും തുഞ്ചത്താണല്ലോ എന്നൊക്കെ എനിക്കെഴുതണം എന്നു തോന്നിയെങ്കിലും, അതുല്യാജി എനിക്കിഷ്ടമായി.:)

9:43 PM  
Blogger നമ്മൂടെ ലോകം said...

എണ്ണ മാറി തേച്ചോ? ആരെയെങ്കിലും ഒന്നു കാണിച്ചു നോക്കാമായിരുന്നില്ലേ? ---ച്ഛൊ.. ച്ഛൊ... പാവം!

9:58 PM  
Blogger Kumar Neelakandan © (Kumar NM) said...

സര്‍ക്കാരാശുപത്രിയില്‍ പ്രസവം നിര്‍ത്തിയപ്പോള്‍ കിട്ടിയ അലുമിനിയം പാത്രവുമായി ശാരദാംബാള്‍ ടീച്ചര്‍ ഓഗ്gഅസ്റ്റ് 15നു രാവിലെ വീടുമാറ്റത്തിനൊരുങ്ങി.
വല്യമ്മച്ചിക്കുള്ള നല്ലെണ്ണ ചീനിക്കാപ്പൊടി കെട്ടിയവന്റെ മടക്കി തുന്നിയ ഷര്‍ട്ട് എന്നിവ പാക്ക് ചെയ്തെടുത്ത് ട്രാന്‍സ്പോര്‍ട്ട് ബസ് കാത്തു നില്‍ക്കുമ്പോഴാണ് ഓര്‍ത്തത്, ഇന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണെന്ന്. ഒരു ഗ്രീറ്റിങ് കാര്‍ഡ് വാങ്ങി തെക്കേലെ കൃഷ്ണനു കൊട്ടുത്തിട്ടുവരാമായിരുന്നു. (കഴിഞ്ഞ റിപബ്ലിക് ഡേയ്ക്ക് കൃഷ്ണന്‍ ഒന്ന് ഇങ്ങോട് തന്നത് ഓര്‍മ്മയില്‍ വന്നു). അതൊക്കെ ഓര്‍ത്തിരുന്നപ്പോഴാണ് ബാഗില്‍ വച്ചിരുന്നുഅ പാം ഓയില്‍ ചരിഞ്ഞുവീണത്. മുന്നിലുരുന്ന മുനിസ്വാമിയുടെ കെട്ടിയവളുടെ വയലറ്റ് സാരിയില്‍ വീണത്.

നീല പേപ്പര്‍? അതിനു ഈ കഥയുമായി വലിയ ബന്ധം ഇല്ല. അത് അപ്പുറത്തെ ച്യാച്ചി കത്തെഴുതികൊണ്ടിരുന്നത് കാറ്റില്‍ പറന്നു വന്നതാണ്.

(ഇത്രയും മനസിലാക്കാനാണോ നിങ്ങളൊക്കെ ഇങ്ങനെ കിടന്നു തലപുണ്ണാക്കിയത്? അതുല്യാമോ ഈ ആധുനികന്‍ ഒന്നും മനസിലാക്കാനുള്ള കപാസിറ്റി പിള്ളാര്‍ക്കില്ല. ഇനി ഇങ്ങനെ എഴുതി ടൈം കളയണ്ട)

10:33 PM  
Blogger മൂര്‍ത്തി said...

കുമാറേ..ഇത് ചതി..ഞാനിടാന്‍ വെച്ച കമന്റ് ഇടാന്‍ ആരു പറഞ്ഞു...:)

10:45 PM  
Blogger Sherlock said...

ചേച്ചി...സാന്‍ഡോസ് എന്തോ പറയുന്നുണ്ട്..:)

10:45 PM  
Anonymous Anonymous said...

കുമാര്‍ജീ
ഇഷ്ടമായി ഈ വായന,
പെരുത്തിഷ്ടമായി
കവിതയെക്കാളും
നന്ദിയുണ്ട്
വളരെ നന്ദിയുണ്ട്

10:48 PM  
Blogger കൊച്ചുത്രേസ്യ said...

ആ നാലാമത്തെ വരിയില്‍ ചെറിയ ഒരാശയക്കുഴപ്പം തോന്നിയിരുന്നു..മൂന്നാമത്തെ വായനയില്‍ അതും മനസ്സിലായി..

ഇങ്ങനെയൊരു മഹാപ്രതിഭയെ തിരുത്താന്‍ ശ്രമിക്കുന്നത്‌ അവിവേകമാണെന്നറിയാം.. എന്നാലും ഒരു ചെറിയ സജഷന്‍ ഉണ്ട്‌..
'തെന്നിപ്പോയ കല്ല്‌'എന്നതിനേക്കാളും ഈ കൃതിയാട്‌ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുനത്‌ 'ഇളകിപ്പോയ സ്‌ക്രൂ' എന്ന തലക്കെട്ടല്ലേ...

1:20 AM  
Blogger കാപ്പിലാന്‍ said...

good

nalla paripaadi
paampu velayudhane ormmavarunnu...
pala maathiri saadhangalalle ee koottil

3:08 AM  
Anonymous Anonymous said...

മക്കളുടെ പത്താംക്ലാസ്സ് പരീക്ഷ മൂലം അമ്മമാര്‍ക്ക് സംഭവിക്കുന്നത്... എന്ന എന്റെ സചിത്രലേഖനത്തിലിടാന്‍ അതുല്യടെ ഒരു പടം വേണാര്‍ന്നു.
അപ്പൂനും ശര്‍മ്മാജിക്കും എല്ലാം സഹിക്കാനുള്ള കരുത്ത് ദൈവം കൊടുക്കട്ടെ.

7:17 AM  
Blogger ശ്രീലാല്‍ said...

ഐഡിയിം പാസ്‌വേര്‍ഡും കൊടുത്താല്‍ മലയാളം ബ്ലോഗ് പോസ്റ്റ് ഓട്ടോമാറ്റിക്ക് ആയി ഇടുന്ന ടൂള്‍ വല്ലതും ഇറങ്ങിയോ..?

8:06 AM  
Blogger അഭിലാഷങ്ങള്‍ said...

ദേ, അതുല്യേച്ചീ എനിക്കൊന്നും പറയാന്‍ കിട്ടുന്നില്ല... അത്രയും അത്യന്താദുനീകം.. നന്നായി സഗജഗീകരിച്ച് എഴുതിയിരിക്കുന്നു... കാ‍ല്പനികതയുടെ ഉത്തുംഗശൃഗത്തില്‍ ചേച്ചി ഏന്തിവലിഞ്ഞ് കയറിപ്പറ്റിയിരിക്കുന്നു. അതായിരിക്കാം അവിടെയുണ്ടായിരുന്ന ആ ഒരു കല്ല് തെന്നിപ്പോയത്...!!

ഏതായാലും എനിക്ക് ഈ കവിതയെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടാത്തതിനാലും,കൈയ്യില്‍ ഡിക്ഷറി ഇല്ലാത്തതിനാലും ഇവിടെ “Previous Posts“ എന്ന് കാണുന്ന ഭാഗത്തുനിന്ന് ഒരു മൂന്ന് നാല് ഹെഡ്ഡിങ്ങ് ഞാന്‍ അടിച്ചുമാറ്റുന്നു. അതാകട്ടെ ഈ കവിതയെപറ്റിയുള്ള എന്റെ ഒപ്പീനിയന്‍...

“തെന്നി പോയ കല്ല് “!!!???

“എന്താണിത്?“

“അ ആ അം..“

“കാരണം“....

“മുഴുഭ്രാന്ത്..“

:-)

8:47 AM  
Blogger അതുല്യ said...

കുമാറിനാണു 5 സ്റ്റാര്‍സ്. വെള്ളത്തിലേയ്ക് കല്ല് തെന്നിയ്കാന്‍ അറിയുന്നത് കുമാറിനു മാത്രം.! ഇന്നലെയുടെ കുളത്തില്‍ ഒരു കല്ല് തെന്നിച്ചതാണിത്.

അചിന്ത്യയേനെ കൊല്ലണം രഹസ്യങ്ങളൊക്കെ ചോര്‍ത്തുന്ന്നതിനു.

കൊച്ച് ത്രേസ്യയ്കും ഞാന്‍ വച്ചിട്ടുണ്ട്. ഇഡ്ഡ്ല്ലി പോസ്റ്റിന്റെ പിഡിഫുണ്ട് എന്റെ കെയ്യില്‍. ചെക്കന്റെ വീട്ടുകാര്‍ക്ക് പോസ്റ്റും ഞാന്‍ കണ്ടോ നീയ്യ്.

എനിക്ക് ഭ്രാന്തിനെ ലേബലൊട്ടിച്ച എല്ലാ‍ര്‍ക്കും എന്റെ വീനീതമായ കൂപ്പ് കൈ.

9:13 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതേ കല്ല്. പണ്ട് നാറാണത്ത് പിരാന്തന്‍ മലേന്റെ മോളില്‍ ഉരുട്ടിക്കയറ്റിയപ്പോള്‍ തെന്നിപ്പോയ അതേ കല്ല്. നടക്കട്ടെ.

9:37 AM  
Blogger ശ്രീ said...

എന്തോ പ്രശ്നമ്മുണ്ടല്ലോ...

[കഷ്ടം! അപ്പോ ആ സ്ക്രൂ അതുല്യേച്ചീടെ ആയിരുന്നൂലേ?]
;)

10:09 AM  
Blogger സുല്‍ |Sul said...

ഈ സുല്ലിതെല്ലാം മുന്നേക്കൂട്ടി കണ്ടിരുന്നു. അതല്ലെ ഇതെല്ലാം ഇവിടെ കൂട്ടി വച്ചിരിക്കുന്നത്. ഈ ബൂലോഗത്തിനു മുന്നിലിരുന്നാല്‍ ഏത് ഇളകാത്തവനും ഇളകും. കുറച്ചു നാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് ക്യൂവില്‍ നില്‍ക്കുന്നത്. ഇന്നെങ്കിലും അതുല്യകുട്ടിക്ക് ടിക്കറ്റ് തരാതിരിക്കാന്‍ പറ്റില്ല. ഈ ഗിഫ്റ്റ് വൌചറും കൊണ്ട്
ഇവിടെ പോയി ഇഷ്ടമുള്ളതും പാകമാവുന്നതും എടുത്തു കൊള്‍ക. ആരും കാണാതെ ആരോടും ഉരിയാടാതെ (ഉരിയാടിയാല്‍ പിന്നെ ഊളമ്പാറയിലേക്ക് കൊറിയര്‍ ചെയ്യേണ്ടി വരും ഗിഫ്റ്റ്) എവിടുന്നാ ഇളകി വീണതെന്നാല്‍ എടുത്തു ഫിറ്റ് ചെയ്യുക.

-സുല്‍

11:59 AM  
Blogger Sharu (Ansha Muneer) said...

ഇത് കല്ലു തെന്നിയതു തന്നെ....

12:08 PM  
Blogger Ziya said...

പ്രപഞ്ച ഭാവങ്ങളുടെ പരാപര കോടികളെ സമന്വയിപ്പിക്കുന്ന, ബ്രഹ്മാണ്ഡ ഭാവനാ ബിന്ദു അലിഞ്ഞു ചേര്‍ന്ന ഈ മഹോന്നത കവിതാ ശകലം രചിക്കാന്‍ ഈശന്‍ തെരഞ്ഞെടുത്തത് അതുല്യേച്ചിയുടെ പ്രിയ കരങ്ങളാണല്ലോ?

സര്‍ക്കാശുപത്രിയും അലുമിനിയം പാത്രവും ദാരിദ്ര്യ രേഖക്ക് ചുവടേ ഉള്ളവരുടെ പ്രതീകങ്ങളാണ്‍.
ആഗോളവത്കരണത്തിന്റെ ഇക്കാലത്ത് ഒരു സാദാ പ്രൈമറി സ്കൂള്‍ റ്റീച്ചര്‍ എങ്ങനെ ജീവിക്കും എന്ന ആശങ്ക കവി മറയില്ലാതെ പങ്കു വെക്കുന്നു.
വാടക കൊടുക്കാഞ്ഞതിനാല്‍ താമസിക്കുന്ന വീട് മാറേണ്ടി വരുന്നു. അവശേഷിക്കുന്ന നല്ലെണ്ണയും ചീനിക്ക പൊടിയും പാമോയിലും ബസ്സില്‍ കയറ്റാന്‍ ബസ്റ്റാന്റിലെ മടക്കിത്തുന്നിയ ഷര്‍ട്ടിട്ട പോര്‍ട്ടര്‍ മുനിസ്വാമി തയ്യാറാവുന്നില്ല. ഇതോ സ്ത്രീ സ്വാതന്ത്ര്യമെന്ന് കവി വിലപിക്കുന്നു. കൃഷ്‌ണനെ വിളിക്കുന്നു. കൃഷ്‌ണനിപ്പോള്‍ ഗ്രീറ്റിംഗ് കാര്‍ഡുകളിലെ കേവലം പടങ്ങള്‍ മാത്രം. അപ്പോള്‍ അതു വഴി കടന്നു പോയ ഫെമിനിസ്റ്റ് പ്രകടനക്കര്‍ ഇങ്ങനെ മുദ്രാവാക്യം വിളിച്ചു?
എന്തിനു വയലറ്റു സാരികള്‍
നീലപ്പേപ്പര്‍ പോരെ നാണം മറക്കാന്‍.

2:21 PM  
Blogger മൂര്‍ത്തി said...

ഈ കവിത ഇതിനിടക്ക് ആരോ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു.

അത് ഞാന്‍ മലയാളം ലിപിയില്‍ ഇവിടെ പോസ്റ്റുന്നു...

അരശാങ്ക മരുത്വമനൈ
അലൂമിനിയ പാത്തിരം/പ്ലാസ്റ്റിക് പക്കറ്റ്
ശാരദാംബാള്‍ ടീച്ചറമ്മാ
ആഗസ്റ്റ് മാതം 15നുടയ റാലി
വീട് മാട്രം
നല്ലെണ്ണൈ
ചീനിക്കാപ്പൊടി
മടക്കി തൈത്ത ചട്ടൈ
പോക്കുവരത്തു പേരുന്ത്
വിടുതലൈ
വാഴ്ത്ത് അട്ടൈ
കിച്ചാ
പനൈമര എണ്ണൈ
മുനിച്ചാമി
കരുനീല പുടവൈ
ഊദാ കടുതാശി

ഇനി ഇത് ഏതൊക്കെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമാവോ(സേതൂങ്ങല്ല)..:)

4:43 PM  
Blogger Ziya said...

ദാ അറബിയിലേക്ക് ഞാന്‍ ട്രാന്‍‌ലേറ്റ് ചെയ്തിരിക്കുന്നു. ഇനി ഏതാണ്ടെല്ലാ ലോകഫാഷയിലും ഇത് വരുമെന്ന് ഉറപ്പായും കരുതുന്നു.

മുസ്‌തശ്‌ഫല്‍‍ ഹുക്കൂമിയ്യ
സ്വഹന്‍ അലുമിനീയ്യമി
മു അല്ലിമത്ത് ശാരദാംബാള്‍
ഊഗസ്ത് ഖംസ്‌താശ്
തഗയ്യര്‍ ബെയ്ത്ത്
അസ്സൈത്ത് ജയ്യിദ
അല്‍ മസ്‌ഹൂഖുല്‍ തപ്യോക്ക

അല്‍ ഖമീസ് ഹിയ ഖയ്യത്ത് അക്സ്
നഖല്‍ ജമാഇ യ്യ
അല്‍ ഹുരിയ്യ :
ബത്താക്ക്കത്തു അല്‍ തഹിയ്യാത്ത്
ക്രീശ് നാ
സൈത്ത് നഖീല്‍
മൂനീ സിവാമീ
അല്‍ രിദാ‍‌അ അല്‍ ബന്‍‌ഫസ് ജീ
അല്‍ വറഖത്തു സ്സര്‍ഖാ അ്.

മ‌അസ്സലാം

5:53 PM  
Blogger Kumar Neelakandan © (Kumar NM) said...

ലോക ഭാഷയിലേക്ക് മൊഴിമാറ്റും മുന്‍പ് ഞാന്‍ ഞങ്ങടെ സ്വന്തം ഭാഷയിലേക്ക് ഒന്നു മാറ്റി എഴുതട്ടെ ഈ കവിത.

സര്‍ക്കാരാശൂത്തിരി
അല്‌മിനിയപ്പാത്തറങ്ങള്
ചാരദ്‍ാംബാള്‍ ടീച്ചര്‍ സാറ്‌
ആഗസ്റ്റ് പയിനഞ്ച് റാലി
വീടും പെരേടോം മാറല്
നല്ലെണ്ണ (തള്ളേ ഇത് ശരിക്കും ഒന്നുതന്നെ)
മരിച്ചിനിക്കെഴങ്ങ് പൊടിച്ചത്
ഉളുമ്പ് മടക്കിയടിച്ച ഷര്‍ട്ട്
ട്രാന്‍‌സോട്ട് വെസ്സ്
സ്വാ..ന്ത്രിയം
നല്ല കളറ് പടങ്ങളൊള്ള കാര്‍ഡ്
കിഷയണ്ണന്‍
പാമായില്
മുനുസ്സാമി
വയലറ്റ് സാരി (ജമ്പറും വയലറ്റ് തന്നെ വ്യാണം കേട്ടാ.. എന്നാലേ മ്യാച്ചൊള്ളു)
പിന്നെ
ഉള്ളോളം നീല പ്യാപ്പറ്

6:13 PM  
Anonymous Anonymous said...

ഇവിടെ എല്ലാവരും പെരിങ്ങോടനു പഠിക്കുകയാണോ? അദ്ദേഹത്തിന്റെ രണ്ടുപുതിയ കവിതകളും വായിച്ച് തലച്ചോറു തിളച്ചിരിക്കുമ്പോഴാണ് ഈ കവിത വായിച്ചത്.

ബൂലോകത്തിന്റെ ഈ പോക്ക് ശരിയല്ല :(

6:49 PM  
Anonymous Anonymous said...

കുമാറേട്ടന്‍ പിന്നെയും :)) ആ ചാരദ്‍ാംബാള്‍ ടീച്ചര്‍ സാറ്‌
കണ്ട് ചിരിച്ച് പരിപ്പെളവി. നേരിട്ട് കേട്ടിട്ടുണ്ട് ഒരു തുല്യപ്രയോഗം.

8:02 PM  
Blogger ഏ.ആര്‍. നജീം said...

സൂപ്പര്‍...! കലക്കന്‍..! കിടു..!! കിടിലന്‍...!

ആധുനിക കവിതകള്‍ മനസിലായില്ല എന്നു പറഞ്ഞാല്‍ ആളുകള്‍ എന്ത് കരുതും....

കലക്കി അതുല്യാജീ, ഇനിയും വരട്ടെ ഇതുപോലുള്ള മഹത്തര സൃഷ്ടികള്‍... ( എന്തൊക്കെ സഹിക്കണം എന്റീശ്വേരാ...! ) ( സെന്റി- കരച്ചിലിന്റെ വക്ക്)

1:20 AM  
Blogger ദേവന്‍ said...

വാടക കറണ്ടുമുറൈവാസല്‍
പുള്ളക്കുട്ടി സ്കൂളുഫീസ്‌
നല്ലെണ്ണ മണ്ണെണ്ണ റവ റാഷന്‍
പാമായില്‍ പച്ചരിശി ഗോതമ്പ്‌
ഒരണ രണ്ടണ ഉണ്ടിയെല്ലാം ഒടച്ച്‌
നാലണ എട്ടണ കടലകിടല വാങ്കി
അണ്ഡാ ഉണ്ഡാ....
പേട്ടൈ റാപ്പ്‌

7:04 AM  
Blogger അനാഗതശ്മശ്രു said...

എന്നടി മുനിയമ്മ...
നീ മുന്നാലെ പോറെ
നാന്‍ പിന്നാലെ വാറേന്‍

8:06 AM  
Blogger ബഷീർ said...

ഇത്‌ വെറും ഡാറ്റ്‌ മിസ്‌ മാച്ച്‌ പ്രശ്നമാണെന്ന് തോന്നുന്നു..

.. നോണ്‍ സ്റ്റിക്‌ ഫ്രൈപാനില്‍ കുരുമുളകും ഉപ്പും മഞ്ഞളും കൂടി മിക്സ്‌ ചെയ്ത്‌ ,പിന്നെ ഒരുപാത്രത്തില്‍ അര ഗ്ലാസ്‌ വെള്ളമൊഴിച്ച്‌ അത്‌ വേറെ പാത്രത്തിലെക്കൊഴിച്ച്‌, ആദ്യം വറുത്തേടുത്ത സാധനങ്ങള്‍ വേസ്റ്റ്‌ ബാസ്കറ്റില്‍ ഇട്ട്‌ രണ്ട്‌ കണ്ണും പൂട്ടി.. ഒന്നു മുതല്‍ 9 വരെ എണ്ണി വെള്ളം എടുക്കാനുപയോഗിച്ച പാത്രത്തില്‍ അരിമണി വറുത്തെടുത്ത്‌ രാവിലെയും വൈകുന്നേരവും രാത്രിയും നട്ടുച്ചക്കും കിടന്നുരങ്ങിയാല്‍ .. സമധനമാവും ( മറ്റുള്ളവര്‍ക്ക്‌ )

2:30 PM  
Blogger ശാലിനി said...

പുതുവര്‍ഷം കൊള്ളാം, അതുല്യയെപോലെയുള്ള ബ്ലോഗേര്‍സ് സജീവമാണല്ലോ.

3:05 PM  
Blogger Viswaprabha said...

അതുല്യേ,

നന്നായി ഈ പോസ്റ്റ്.

തെന്നിപ്പോയിക്കൊണ്ടേ ഇരിക്കുന്ന ഈ പരല്‍ക്കല്ല് എന്തിനോ എന്റെ മനസ്സിനേയും കീറിമുറിച്ചൊരു പോറലുമേല്‍പ്പിച്ച് പാഞ്ഞുപോവുന്നു...

ഇളകിയാടി പതം വന്ന ഈ ഓളങ്ങളൊക്കെ എനിക്കും ഓര്‍മ്മ വരുന്നു.

ഒരേ വഴിക്കു തന്നെ നമ്മെപ്പോലെ എത്രയോ കല്ലുകള്‍, അല്ലേ?

സര്‍ക്കാരാശുപത്രി...
അലുമിനിയം പാത്രം...
തങ്കമണിട്ടീച്ചര്‍..
ആഗസ്റ്റ് 15 റാലി
നാരങ്ങസത്തുമിഠായി
വീട്?
നല്ലെണ്ണ!
ചീനിക്കാപൊടി
മടക്കാന്‍ ബാക്കിയില്ലാതെ ശോഷിച്ചുപോയ ഒരു കുപ്പായം
നടപ്പ്
യാത്ര
ബന്ധനം
ഒരിക്കലും വരാഞ്ഞ ഒരു കാര്‍ഡ്
കൃഷ്ണന്‍!
നരകത്തീയില്‍ തിളച്ചുമറിയുന്ന കടലെണ്ണ
ഗലിയില്‍ കിടന്ന് അളിഞ്ഞുപോയ മുന്‍ഷിറാമിന്റെ ശവം..
നീലഷര്‍ട്ട്..
മഞ്ഞപ്പേപ്പര്‍..
ഗുരുത്വക്കേട്..
നാറുന്ന മൂത്രപ്പാട്ട..
സര്‍ക്കാരാശുപത്രി...

തെന്നിത്തെന്നിപ്പോവുന്ന കല്ലുകളുടെ
ഒരു ആഗസ്റ്റ് 15 റാലി...

:-(

7:13 PM  
Blogger Viswaprabha said...

This comment has been removed by the author.

7:14 PM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:41 PM  
Blogger Unknown said...

zzzzz2018.5.24
moncler jackets
nike shoes
eagles jerseys
detroit lions jerseys
coach outlet
true religion jeans
oakley glasses
christian louboutin outlet
off white shoes
coach outlet

5:05 AM  
Blogger yanmaneee said...

balenciaga shoes
nfl store
hermes belts for men
jordan shoes
kobe sneakers
adidas ultra boost
hermes belt
adidas gazelle
goyard handbags
jordan 13

3:25 PM  

Post a Comment

<< Home