അനില്‍ ആകാശത്തിനുമപ്പുറം
ഇത് വൈമാനികനായ അനിലിന്റെ കഥ. 1984ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റായി. പിന്നീട് - ഒരു ബൈക്ക് അപകടം. - ഹെല്‍മെറ്റ് എടുത്ത് മാറ്റിയപ്പോള്‍ അനിലറിഞു, അല്പം ബാക്കിയുള്ള ബോധത്തൊടേ , തല വേറിട്ട് തൂങി ഒടിഞ് കിടക്കുന്നത് - ശരീരം മുഴുവനും തളര്‍ന്ന് കിടപ്പിലായിട്ട് ഇപ്പോ 20 കൊല്ലത്തോളം -
പിന്നീട് വിധിയേ അനില്‍ തോല്പിച്ച കഥയാണു താഴെ ഇട്ടിരിയ്കുന്നത്. ഞാന്‍ ഇടയ്ക്, താഴത്തേ ബാര്‍ബര്‍ ഷാപ്പിലെ പഴേ പത്രക്കടലാസും മാഗസീനും അച്ചടി ആക്രീം ഒക്കെ പെറുക്കി കൊണ്ട് വരും, (പഴേ ന്യൂസൊക്കെ വായിച്ച്, ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തി എന്നൊക്കെ ആരോടെങ്കിലും പറയേം ചെയ്യും!). അങ്ങനെ കിട്ടുന്ന/വായിയ്കുന്ന വാര്‍ത്തകള്‍ ചിലത്, എടുത്ത് കൂട്ടിയിടും, ചിലവ കളയും. എന്നാല്‍ ഈ വാര്‍ത്ത എന്റെ മനസ്സിനെ ഒരുപാട് ഉലച്ചതാണു. പ്രത്യേകിച്ച്, അല്പം കൈവേദനയും മറ്റും വന്നപ്പോഴ്, കുറെ ആഘോഷിച്ച്, കാണുന്നവരോടൊക്കെ ഇതിനെ പറ്റി പറഞ്, സിമ്പതി വാങിക്കുട്ടി, മിക്ക ജോലികളില്‍ നിന്നും മന:പൂര്‍വ്വം ഈ അസുഖം കാണിച്ച് ഒഴിഞ് നിന്ന് ഒക്കെ നടന്നു. ദൈവമേ പൊറുക്കണമേ... എല്ലാര്‍ക്കുമായിട്ട് ഇത് ഇവിടെ പങ്ക് വയ്കുന്നു. റ്റെപ്പ് ചെയ്ത് ഇടണംന്ന് ഉണ്ടായിരുന്നു. കഴിയുമെന്ന് തോന്നുന്നില്ല.
25 Comments:
അനില്‍ ആകാശത്തിനുമപ്പുറം.
അമേസിങ്ങ്.
ഇന്റെര്‍നെറ്റും കീബൊര്‍ഡും യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയുന്ന, ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ ദുഖങ്ങള്‍ പോലും ഇതില്പരം ഒന്നും വരാനില്ല എന്ന് പറഞ്ഞു നടക്കുന്ന, ചെറിയ കാര്യങ്ങള്‍ക്കു പോലും അന്യരുമായി വഴക്കിനു പോകുന്ന നമുക്ക് അനിലിന്റെ ജീവിതവും ആ നിശ്ചയദാര്‍ഢ്യവും ഒരു മാതൃക ആയെങ്കില്‍...
(ഒരു സൈനികന്റെ മുമ്പില്‍ പാടില്ലാത്തതാണെങ്കിലും) അറിയാതെ വന്ന ഒരിറ്റു കണ്ണീരോടെ അനിലിന് എന്റെ ഒരു 'സല്യൂട്ട്'.
എന്റെ ഒരു കോളേജ്മേറ്റിനും ഇതുപോലെ ഭൂമിയില്‍ വച്ചു .... പക്ഷേ ദൈവം അവനെ ത്ന്റെ അടുത്തേക്കു വിളിക്കാനുള്ള കരുണ കാട്ടി.
അനിലിന്റെ ഇഛാശക്തിയെ നമിക്കുന്നു, ദുഖത്തോടെ........
അമേസിങ്ങ്...!!!
ഇതിവിടെ ഷെയര്‍ ചെയ്തതിന് ഒത്തിരി നന്ദി ചേച്ചി...
അതുല്യേച്ചി,
വായിച്ചു.
നിങ്ങളിലെ നന്‍മയെ നമിക്കുന്നു.
ചെറിയ പ്രതിസന്ധിയില്‍ പോലും തളര്‍ന്നു പോവുന്നവര്‍ക്ക് ഊര്‍ജം പകരും ഇത്തരം വായനകള്‍.ഈ പോസ്റ്റ്,ഹൈസ്കൂള്‍ പഠനകാലത്ത് ഒരുപാടു തവണ വായിച്ചിട്ടുള്ള ഒരു പുസ്തകം ഓര്‍മ്മയിലെത്തിച്ചു. റഷന്‍ എഴുത്തുകാരനായിരുന്ന ബോറിസ് പാവ്ലോയ് എഴുതിയ ആത്മകഥാപരമായ നോവല്‍ “ഒരു യഥാര്‍ത്ത മനുഷ്യന്റെ കഥ”. ഒന്നാം ലോക മഹായുദ്ധ കാലത്ത് റഷ്യന്‍ പോര്‍വിമാനത്തിലെ പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റ്റെ രണ്ടു കാലുകളും ഒരു ആകാശ ആക്രമണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാലുകള്‍ ഉപയോഗിച്ച്, അസാധാരണ ഇഛാശക്തിയും, തളരാത്ത പോരാട്ട വീര്യവും കൈമുതലാക്കി അദ്ദേഹം വീണ്ടും ഒരു പോര്‍വിമാനം പൈലറ്റ് ചെയ്യുകയും ശത്രുക്കളെ തകര്‍ക്കുകയും ചെയ്യുന്ന കഥ!! നന്ദി...!!
അനുഭവങ്ങളുടെ തീഷ്ണതയിലും ജീവിതം കൈവിടാതെ മനുഷ്യനു മാതൃകയാവുന്ന ഇത്തരം കുറേപ്പേരെക്കുറിച്ചറിയാം. ഞാനീകുറിപ്പുവായിച്ചിട്ടുണ്ട്.അനിലിന്റെ ചിത്രങ്ങളും കണ്ടിരുന്നു.
ഇതുപോലെ ബാംഗ്ലൂര്‍ റെയില്‍വ്വേയില്‍ രാജി എന്ന് പേരുള്ള സ്ത്രീ വര്‍ക്കുചെയ്യുന്നുണ്ട്.റെയില്‍ വേയുടെതന്നെ റ്റെസ്റ്റിനുപോവുമ്പോള്‍ ട്രൈനില്‍ നിന്നു വീണ് ഒരു കൈയ്യും കാലും നഷ്ടപ്പെട്ടിട്ടും ഒറ്റക്കൈകൊണ്ട് റ്റൈപ്പു ചെയ്ത് ജോലി റെയില്‍ വേയില്‍ തന്നെ വാങ്ങിയ ഒരുസ്ത്രീ. അതിന്റെ കുറിപ്പ് എന്റെ കൈവശമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ സ്റ്റീഫന്‍ ഹോക്കിംഗ്സ് എന്ന അത്ഭുതപ്രതിഭ.
ആത്മഹത്യ ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന ഹതഭാഗ്യര്‍ ഇതെല്ലാമൊന്നു കണ്ടിരുന്നെങ്കില്‍.
ഇതു നന്നായി, കാണാത്തവര്‍ കാണട്ടെ
സ്റ്റീഫന്‍ ഹാക്കിന്‍സിനെ കുറിച്ച് പറയാതെ, ഇത് പോലെയുള്ള വ്യക്തികളേ പരിചയപെടുത്തിയത് തന്നെ എന്റെ തെറ്റാണു കാവാല ശരിയ്കും.അങനെ എത്ര എത്ര ആളുകള്‍. ഏതൊ ഒരു ശരണായലത്തില്‍ പോയപ്പോഴ് ശരിയ്ക് പറഞാല്‍, അര വരെ പോലും ഇല്ലാത്ത ഒരു റോസിയെ കണ്ടിരുന്നു ഞാന്. തോള്‍ കഴിഞാല്‍ പിന്നെ ഒന്നുമില്ല. മലമൂത്ര വിസര്‍ജ്ജനത്തിനു കുഴലിട്ടിട്ടുണ്ടായിരുന്നു. കൈ നിറയെ വളയൊക്കെ ഇട്ട് സ്ഥിരമായിട്ട് ക്ലോസറ്റ് സ്റ്റൂളില്‍ ത്ന്നെ അവള്‍ ഇരിയ്കും, കണ്ടാല്‍ കഴുത്ത് മാത്രം അടത്തിയെടുത്ത പാവയാണെന്നേ പറയൂ. രോഡിലേയ്ക് തെണ്ടാന്‍ ഇറങ്ങാതെ, റ്റിവിയിലൂടേ സംഭാവന പിരിയ്കാതെ, പള്ളികളിലേയ്യ്ക് കടലാസ് പൂക്കള്‍, തോരണം,രിബ്ബണ്‍ മുറി കഷ്ണങ്ങള്‍ ഒക്കെ ഉണ്ടാക്കുമായിരുന്നു റോസി.
ആ അത്മവിശ്വാസത്തിനു മുന്നില്‍ നമ്ര ശിരസ്ക്കനാകുന്നു.മറ്റൊരു സ്റ്റീഫന്‍ ഹോക്കിംഗ്സ്. ജീവിതത്തിന്‍ പ്രചോദനമായിക്കൊണ്ട്. ഇത് പങ്കു വച്ചതിന്‍ അതുല്യാജി നന്ദി....
കണ്ണ് നനയാതെ വായിച്ച് തീര്‍ക്കാന്‍ പറ്റിയില്ല.
അതുല്യാ, നന്ദി!
ഇങ്ങേരേ കുറിച്ച് കൂടുതലിവിടെ
അതുല്യേച്ചീ...
ഇത് പോസ്റ്റാക്കിയതിനു നന്ദി. എല്ലാവരും വായിച്ചിരിയ്ക്കേണ്ട ഒന്നാണ്‍ ഇത്.
ആത്മവിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവം ആയ ആ വിമുക്ത ഭടന് എന്റെ വകയും ഒരു സല്യൂട്ട്!
അതുല്യ,
ഈ ജീവിത കഥ ഇവിടെ കൊടുത്തതിനു വളരെ നന്ദി.....
പണ്ടു Cheshire home (Thiruvananthapuram) സന്ദര്സിച്ചപ്പോള്‍ ഒരു Brito യെ പരിചയപ്പെട്ടു. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹം വളരെ അധികം ഭാഷകള്‍ (വിദേശ ഭാഷകള്‍ ഉള്‍പ്പെടെ) വശമാക്കുകയും, വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു.
അതുല്യാ....
നല്ല ശ്രമം.... അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
അത്‌ഭുതം തന്നെ. ആ ആത്മവിശ്വാസത്തെ നമിക്കുന്നു.
ചേച്ചീ... അതൊരു തെറ്റാണെന്ന സൂചനപോലും എന്റെ വാക്കുകളിലില്ല.
പ്രതിസന്ധിയുടേയും ആത്മഹത്യയുടേയും മധ്യേ ഒറ്റപ്പാദമൂന്നി നില്‍ക്കുന്ന സാധാരണക്കാര്‍ ആദ്യം കാണേണ്ടത് അനിലിലിനെപ്പോലുള്ളവരെത്തന്നെയാണ്. അതു കാണാന്‍ കഴിയുന്നവര്‍ക്കേ ഹോക്കിന്‍സിനെ കാണാന്‍ കഴിയൂ.എന്തായാലും ഒരുപാടു പേരിതു വായിക്കാനിട വരട്ടെ.
അനിലിനെ കുറിച്ചു വായിച്ചു
ഒരിക്കല്‍ ഇതു വായിച്ചിട്ടുണ്ടായിരുന്നു. ശരിക്കും ആത്മബലം ഇതാണല്ലേ?
വായിച്ചിരുന്നു ആദ്യമേ. എങ്കിലും വീണ്ടുമൊരിക്കല്‍ കൂടി വായിക്കാന്‍ പറ്റി...
:)
upaasana
അതുല്യേച്ചീ.....ഇപ്പൊ പനിയാണെന്ന് അറിഞ്ഞു....(ആഷയുടെ കാരറ്റ് പൊസ്റ്റില്‍ വായിച്ചതാണേ...)
പെട്ടന്ന് സൗഖ്യമാവാന്‍ വേണ്ടി പ്രാര്‍ത്തിക്കുന്നു....
ഒരനിയന്‍....
വളരെ inspiring ആയ അനുഭവം
Great ..
speachless.
നെഞ്ചിനുള്ളില്‍ ആകപ്പാടെ ഒരു വിങ്ങല്‍...
Post a Comment
<< Home