Thursday, January 24, 2008

കാരണം

ചോറും കറീം ഒക്കെ ഉണ്ടാക്കേണ്ടി വരുന്നത് കൊണ്ടാണു പെണ്ണുങ്ങള്‍ ഓഫീസില്‍ വൈകി എത്തുന്നത്.

21 Comments:

Blogger സുല്‍ |Sul said...

ഇതങ്ങ് അംഗ്രേസീകരിച്ച് ബോസച്ചായന് കൊട്. എന്നിട്ട് പോയൊരു ചമ്മന്തിയൊടി. ഇതാ തേങ്ങ. ((((ഠേ.....))))
-സുല്‍

11:12 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

അങ്ങനെയാണല്ലെ? സുല്‍ പിന്നേം തേങ്ങക്കച്ചവടം തുടങ്ങിയല്ലെ?

11:59 AM  
Blogger അഭിലാഷങ്ങള്‍ said...

അതിനിപ്പോ ആരാ അല്ലാന്ന് പറഞ്ഞത്?

ബട്ട്,

അവരുണ്ടാക്കിയ ഐറ്റംസ് കഴിക്കുന്നത് കൊണ്ടാണ് ആണുങ്ങള്‍ ഓഫീസില്‍ നിന്ന് വരാന്‍ വൈകുന്നത്.

അണ്ടര്‍സ്റ്റാന്റിയോ?

:-)

12:08 PM  
Blogger മന്‍സുര്‍ said...

അതുല്യ....

എന്ന ഒരു കര്യം ചെയ്യാം....ഓഫീസ്സില്‍ പോയി വന്നിട്ട്‌
ചോറും കറീം ഉണ്ടാക്കം
ചോദിക്കുബോല്‍ പറയാലോ...ഓഫീസ്സില്‍ പോകുന്നത്‌ കൊണ്ടാ....യേത്‌..

നന്‍മകള്‍ നേരുന്നു

12:37 PM  
Blogger ശ്രീ said...

വെറുതേയല്ല, വിവാഹിതരായ ആണുങ്ങള്‍‌ക്ക് വീട്ടിലേയ്ക്കു വരണമെന്നേ തോന്നാത്തത്, അല്ലേ?

[അതുല്യേച്ച്യേയ്, മറുപടി ഞാന്‍‌ പ്രതീക്ഷിയ്ക്കുന്നതേയില്യാട്ടോ]
;)

12:43 PM  
Blogger Mubarak Merchant said...

പച്ചക്കള്ളം. വേണമെങ്കില്‍ അതും ഒരു കാരണം ആണെന്ന് പറയാമെന്ന് മാത്രം.

12:46 PM  
Blogger Sharu (Ansha Muneer) said...

സമ്മതിച്ചു..... :)

12:53 PM  
Blogger ബഷീർ said...

ചോറും കറികളും ചൂടാക്കിവരുമ്പോഴേക്കും കുറെ സമയം പോകുമെന്ന് ചില വീട്ടമ്മ ( അതോ വീട്ടാമയോ ) മാര്‍ പറയുന്നു.. പ്രത്യകിച്ച്‌ ഈ തണുപ്പുകാലം ..ഫ്രിഡ്ജില്‍ നിന്നെടുത്താലും നോര്‍മലാവില്ലെന്നേ.. എന്നെ വിളിച്ചോ.. ഇതാ വരുന്നു...

1:04 PM  
Blogger krish | കൃഷ് said...

അതുല്യാജി പറഞ്ഞതു ശരിയാണ്, അവസാനം ഇതുകൂടി ചേര്‍ത്താല്‍: ‘ എന്നുവെച്ച് മേക്കപ്പ് കുറക്കാന്‍ പറ്റ്വോ.. അതോണ്ടാ വൈകുന്നത്’

:)

2:32 PM  
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അടുത്തിടെയെങ്ങാനും അതുല്യ ബോസ്സിന്റെ 'ഷിറ്റ്‌' വിളി കേട്ടിട്ടുണ്ടെന്നാണോ മനസ്സിലാക്കേണ്ടത്‌? അതോ മുന്‍കൂര്‍ ജാമ്യമോ? എന്തായാലും 'നേരത്തേ വന്നതെന്തിന്‌?' എന്ന ചോദ്യം ഒഴിവായി കിട്ടിയല്ലോ!

3:22 PM  
Blogger Kaithamullu said...

ഭയങ്കര 'സെന്റി’ പോസ്റ്റ്!
(അയ്യോ, ഒന്നും കാണാന്‍ പറ്റുന്നില്ലല്ലോ, എന്താ ഇത് ..ഓ..കണ്ണ് നിറഞ്ഞതോണ്ടാ, അല്ലേ.....)

3:38 PM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

തലേന്ന് രാത്രി വെള്ളവടിച്ചതിന്റെ മലിക്കിറങ്ങാത്തത് കൊണ്ടാണ് ആണുങ്ങള്‍ ഓഫീസില്‍ വൈകി എത്തുന്നത്

(ചുമ്മാ :)

4:01 PM  
Blogger Sherlock said...

അപ്പോ ബോസും ബ്ലോഗറാണോ? നേരിട്ടു പറയാന് ധൈര്യമില്ലാലേ? :):)

എന്തായാലും പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിലാണീ പോസ്റ്റിട്ടതെന്നുറപ്പ്. ഇതിനെ ഒരു വലിയ ചിന്ത എന്നൊന്നും പറയാന് പറ്റില്ലല്ലോ..:)

5:20 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യൊ, ഹേയ് ഒന്ന്പ്പ്ല്ല്യ.അഭിലാഷിന്റെ മറുപടി കണ്ട്‌ ചിരിച്ചുപോയതാ. ആ ചിരീല്‍ എന്റെ മറുപടി മുങ്ങിപ്പൊയി

6:03 PM  
Blogger ശ്രീലാല്‍ said...

ന്യായമായ കാരണം. തലേ ദിവസം തന്നെ ഉണ്ടാക്കി വേച്ച് രാവിലെ ചൂടാക്കിയെടുത്താല്‍ സമയം ലാഭിക്കാം. :)

7:34 PM  
Blogger നിരക്ഷരൻ said...

പിന്നെ കടത്തുവഞ്ചി കിട്ടാനും, ബസ്സ് കിട്ടാനും, താമസിക്കുന്നത് കൂടെ ചില കാരണങ്ങളാണ്.
നോട്ട്ബുക്ക് സിനിമയിലെ നായികയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ഇതൊരു ജനുസ്സിന്റെ പ്രശ്നംകൂടെയാണ്.

12:16 AM  
Blogger അങ്കിള്‍ said...

അതുല്യേ, അപ്പോള്‍ നാലു മണിക്ക്‌ ഓഫീസ്സ്‌ വിടുന്നതിനു കാരണമെന്താണ്? (തിരുവനന്തപുരത്തെ സര്‍ക്കാരാപ്പീസ്സുകളിലെ പെണ്ണുങ്ങളുടെ കാര്യമാണേ..)

9:08 AM  
Blogger Kalesh Kumar said...

അതാണ് !

6:48 PM  
Blogger Sreejith K. said...

അല്ലായിരുന്നേല്‍ കൃത്യമായി എത്തിയേനേ എന്ന്. ഒന്ന് പോയേ എന്റെ ചേച്ചീ.

9:38 AM  
Blogger sunilraj said...

ചോറും കറീം വെക്കുന്ന ആണുങ്ങള്‍ വൈകറുണ്ടോ?

4:40 PM  
Blogger yanmaneee said...

lebron shoes
balenciaga shoes
nike sneakers for men
nike epic react
yeezy shoes
yeezy boost
nike shoes
longchamp
jordan shoes
michael kors factory outlet online

3:25 PM  

Post a Comment

<< Home