Saturday, February 18, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 28

“നമ്മുടെ മോൾടെ വിവാഹമാണു 22 നു. നിങ്ങൾ എങ്ങനെയെങ്കിലും വിവാഹത്തിനെത്തണം, അവളെ കൈ പിടിച്ചിറക്കി കൊണ്ട്‌ പോകുന്നത്‌ നിങ്ങൾക്ക്‌ കാണണ്ടേ? തീർച്ചയായും എത്തണം."
അവൾ കത്തെഴുതി പോസ്റ്റ്‌ ചെയ്തു.

അവൻ തിരിച്ചും എഴുതി. " 20 വർഷം മുമ്പ്‌ ഇവൾ വയറ്റിലായപ്പോ വിട്ടിട്ട്‌ വന്നതല്ലേ ഞാൻ? ഇനി ഒരു തിരിച്ചു വരവ്‌ വീട്ടുകാർ എങ്ങനേ കാണും? അതു ഈ ചടങ്ങിനു? ശരിയാവുമ്ന്ന് തോന്നുന്നില്ല.

കല്ല്യാണ ദിവസം. അവളുടെ മനസ്സ്‌ വേവലാതി പൂണ്ടു. അവൾ ചടങ്ങുകളിലോന്നും ശ്രദ്ധിയ്കാതെ അവനെ തിരഞ്ഞു കൊണ്ടിരുന്നു. താലി കേട്ട്‌ കഴിഞ്ഞിട്ടും അവൻ എത്തിയില്ല. അവളുടെ കണ്ണിരു കണ്ടിട്ട്‌ ഭർത്താവ്‌ പറഞ്ഞു, " നീ എന്തിനാ ഇങ്ങനെ വേവലാതി പെടുന്നത്‌, അതു കൊണ്ടല്ലേ നമ്മുടെ മോളേ ഞാൻ, ഈ രണ്ട്‌ ബസ്റ്റോപ്പ്‌ ദൂരത്തിലോട്ട്‌ പറഞ്ഞ്‌ വിടണത്‌, നമുക്ക്‌ എപ്പോ വേണമെങ്കിലും പോയി കാണാല്ലോ".

Wednesday, February 15, 2006

എന്റെ നര

നിന്റെ അമ്മേനെ കൊണ്ട്‌ തോറ്റു... എവിടെ പോയി നിന്നാലും ഈ കണ്ണാടി നോക്കല്, പിന്നെ നര നര നര എന്ന വേവലാതിയും. ശർമ്മാജി അപ്പുനോട്‌ കസർത്തുന്നു. തുടർന്ന് പിന്നേം.... ...ഷോപ്പിംഗ്‌ സെന്ററില്‍ പോയാ അവിടെ...... ലിഫ്റ്റില്‍ വച്ച്‌ ആ കണ്ണാടീല്, താഴെ ഫ്ലോർ എത്തിയാ പോലും അറിയില്ലാ തുമാരീ മാ.., കാർ പാർക്കിങ്ങില്‍ വല്ലവന്റേയും വിൻഡോ മിറ്‌ററില്, വല്ല സ്റ്റീൽ തൂണു കണ്ടാ അവിടെ, പാത്രം തേയ്കുമ്പോ സ്റ്റീൽ പാത്രത്തില്, എന്തിന്, ബ്ലേഡ്‌ കണ്ടാപ്പോലും തുമ്മാരീ മാ ചോട്ത്തീ നഹീ ഹെ... മേ ഹും പരേശാൻ... കൈസേ സംഞ്ചാവൂം മേ ഇസ്‌ ഔരത്‌ കോ..... ബോലോ തും, യേ ശീഷാ ദേഖ്നേ കീ ബീമാരി ചോട്നേ കോ....

കുറെ നേരം ഞാനൊന്നും മിണ്ടിയില്ലാ. കുറ്റം സമ്മതിയ്കാതെ പറ്റില്ലല്ലോ. കുറച്ചു കഴിഞ്ഞ് അപ്പൂനോട്‌ പറഞ്ഞു.. .. “പപ്പാ കോ ബോലൊ അപ്പൂ, ലിസ്റ്റില്, പപ്പാ കാ കഷണ്ടിയും കൂടി ചേർക്കേണ്ടതായിരുന്നു ന്ന്..” (user friendly യാ....)

ആകെ പരാതി മയം, കാരണം എന്റെ നര.. പാവം നര......ഒന്ന് കാണാനും കൂടി ഇവരുടെ ഒക്കെ അനുമതി വേണോ?

Tuesday, February 14, 2006

ഈ ഒരെണ്ണം കൂടി കഴിഞ്ഞാ എണീറ്റ് പോവ്വ്വായിരുന്നു....

Tuesday, February 07, 2006

ഗുണദോഷ പരിഹാര മാർഗ്ഗം..

ചില ദിവസം അപ്പൂന്റെ അരികിൽ കിടന്ന് രാത്രി ഞാൻ സ്കൂൾ വിശേഷമൊക്കെ ചോദിക്കാറുണ്ട്‌. ഇന്നലെ അവനായിട്ട്‌ പറഞ്ഞു. “ ഡയറീലു ഒപ്പു വേണം, ടീച്ചർ നേ കുച്ച്‌ ലിഘാ.... ...

ഓ.... ഞാൻ കരുതി, ആദ്യേ, ദോശ പൊതിഞ്ഞ അലുമൂനിയം ഫോയിൽ പേപ്പറിൽ കല്ലു പൊതിഞ്ഞു ആരെങ്കിലും നെറ്റി പൊട്ടിച്ചുണ്ടാവും.. പരാതി ഒഴിഞ്ഞിട്ട്‌ സമയമില്ലാ, ഡയറീലു കോളവും കമ്മി...

ഫിസിക്സ്‌ പീരീഡിലു, ചില കുട്ടികൾ ടൊയ്‌ലെറ്റിൽ പോകാൻ ചോദിച്ചപ്പോ, കുറച്ചു പേരെയൊക്കെ വിട്ടൂ. പിന്നെയും തുടർന്നപ്പോ, മിസ്‌ പറഞ്ഞൂന്ന് "ഇനി മുതൽ, ടൊയ്‌ലറ്റിലു പോണ്ടവരു കൈ പൊക്കിയാ മതി"

അതുല്യേടെ അല്ലേ അപ്പൂ..... അവൻ പറഞ്ഞൂന്ന്..... മിസ്‌ മിസ്‌... കൈ പൊക്കിയാ ഹൌ വി ക്യാൻ ടു ശൂ.. ശൂ.....? വി വാണ്ട്‌ ടു ഡു ഇൻ ദ നോർമൽ വേ... മിസ്‌......

പ്രതികരണശേഷീന്നോ ഗുരുത്വക്കേട് വാങ്ങൽന്നോ ഇതിനെ പറയ്യ്യാ... .. ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാ...

Sunday, February 05, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 27

കിടപ്പു മുറിയിലേ കണ്ണാടി നോക്കീട്ട്, അവൾ അവനോട്‌ ചോദിച്ചു നെടുവീർപ്പിട്ടു. അവിടവിടെ നരച്ച തലമുടി, ചുളിവുകൾ വന്ന മുഖം, കൺതടങ്ങളിലെ കറുപ്പ്‌, ഇടയ്കിടയ്കുള്ള കൈകാൽ കഴപ്പ്‌.. ..ആകെ വയസ്സായ ഒരു മട്ട്‌ അല്ലേ? പത്തു കൊല്ലം മുമ്പ്‌ ഈ മുറിയിൽ നിന്നിരുന്ന സുന്ദരിയെ നിങ്ങൾ ഓർക്കുന്നുണ്ടോ?

“ എന്തെങ്കിലും ഒന്ന് പറയൂ.... നിങ്ങൾക്ക് എന്നിലുള്ള ആവേശം നിലച്ചിരിയ്കുന്നു” “ ഒരു ശുഭാപ്തി വിശ്വാസം കലർന്ന മറുപടിയാണു ഞാൻ ആഗ്രഹിക്കുന്നത്‌......

ഉറങ്ങാനുള്ള തത്രപാടിൽ പുതപ്പിനിടയിലേയ്ക്‌ ഊർന്ന് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു, " നിന്റെ കാഴ്ച ശക്തിക്ക്‌ ഒരു മങ്ങലും വന്നിട്ടില്ല, ഇപ്പഴും നല്ല തേജസ്സോടെ.....