Friday, August 15, 2008

61ആം സ്വാതന്ത്ര്യ ദിന കാഴ്ചകള്‍ (അറ്റ് ദുഫായ്)

വൈകി എന്നിരുന്നാലും, കനത്ത് പെയ്യുന്ന മഴ കുതിര്‍ന്ന മണ്ണ് വിട്ട്, അത്യാവശ്യ ചില കാര്യങ്ങള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് കനല്‍ വീഴുന്ന മണ്ണിലേയ്ക്ക് വീണ്ടും ഇന്നലെ എത്തിപെട്ടു. കുശുബിനും കുത്തിത്തിരുപ്പിനും ചേച്ചി പോയപ്പിന്നെ കൂട്ടില്ലാതെയായി എന്ന് അവസാനമായി മിനിയാന്ന് ചാറ്റില്‍ പറഞ തമനുവിനെ തന്നെ ആദ്യം വിളിച്ചു! സംസാരത്തിന്റെ ഇടയില്‍ എപ്പഴോ പറഞു, അഗ്രു നാളെ വരും പ്രിയ ഇട്ട ഒരു ബൂലോക കാരുണ്യത്തിലെ ഒരു പോസ്റ്റിന്റെ പിരിവ് സംബന്ധിച്ച്, പറ്റുമെങ്കില്‍ നമുക്ക് ഒന്നിച്ച് ഇറങ്ങാമെന്ന്. അതും കൂടാതെ, സന്തോഷത്തോടെ അഗ്രു പറഞു, ഞാന്‍ വരാം താമസ സ്ഥലത്തേയ്ക്ക് രാവിലെ തന്നെ, അങ്ങനെ അഗ്രു ഇന്ന് രാവിലെ എത്തി, കുറെ പേരുടെ ഒക്കെ അടുത്തേയ്ക്ക് പോകുവാനും കാണുവാനും, അല്പം ഫണ്ട് ആ അമ്മയ്ക്കും മകനും സ്വരുകൂട്ടുവാനും കഴിഞും. എല്ലാരേം വിളിയ്ക്കാന്‍ കഴിഞില്ല, ചിലര്‍ നാട്ടിലേയ്ക്ക് പോയിട്ടുണ്ട് എന്നും അറിഞു. ഞാന്‍ എന്റെ പഴയ ദുബായ് മൊബയില്‍ നമ്പ്രില്‍ തന്നെ ഞായര്‍ രാത്രി വരെ ഉണ്ടാവും. സൌകര്യപെടുന്നവര്‍ തീര്‍ച്ചയായും വിളിക്കു ദയവായി. ഒരു മുക്കാല്‍ ദിവസം തമനുവിന്റെ തമാശയ്ക്കും, അഗ്രുവിന്റെ വണ്ടി തിരിയ്ക്കലിനും, കണ്ണൂസ്സിന്റെ ഒപ്പം മസാല ദോശയ്ക്കും, ഷാരുവിനെ നടുറോഡില്‍ നിര്‍ത്തി വെയില്‍ കൊള്ളിച്ചും, കുറുമാന്റെ ഇന്‍സ്റ്റെന്റ് കമന്റുകള്‍ക്കും, പോസ്റ്റിട്ട പ്രിയയേയും, അതും കഴിഞ് മൊബയില്‍ ഓഫ് ചെയ്ത് വച്ച് സൌകര്യ പൂര്‍വ്വം ഒഴിവാക്കിയ സിദ്ധാര്‍ഥന്റെ ഓടിച്ചിട്ട് പിടിച്ചും, പിന്നെ എല്ലാരും കൂടെ സണ്‍ റൈസിലെ സദ്യ കഴിച്ചും, പാച്ചൂന്റെം ബിലാലിന്റെം കൊഞ്ചല്‍ കണ്ടും കഴിച്ചു കൂട്ടി. ഒരുപാട് സന്തോഷമായി മനസ്സിന്. അതും കൂടാണ്ടെ, ബിലാലിന്റെ അമ്മ നല്‍കിയ നമ്മാനവും !! നന്ദി നന്ദി നന്ദി.


ഓഹ് ചേച്ചിയ്ക്ക് ഇത്രേം സൌന്ദര്യം എങ്ങനെ വച്ചു!
ബെസ്റ്റ് ക്ലിക്ക് ബൈ തമനു!
മുടിയോടെ കൂടിയതോ നല്ലത് മുടിയില്ലാത്തതോ?
ത്രീ ഹാന്‍സംസ് റ്റുഗതര്‍

എടുക്കട അഗ്രൂ വേഗം ആസനം പൊള്ളുന്നു! അവന്റെ ഒരു ഫോക്കസിങ്ങ്(സമയം ഉച്ചയ്ക്ക് 11 മണി)
നാലു പെണ്ണുങ്ങള്‍
ഈറ്റില്ലാത്ത മീറ്റാവണ്ടാന്ന് കരുതി ഞാനെടുത്ത മുന്‍ കരുതല്‍
വിരുന്നുകാരുടെ ബാഗില്‍ കൈയ്യിട്ട് വാരാന്‍ പഠിപ്പിച്ച അപ്പന്റെ മകന്‍!
ഞങ്ങള്‍ ഒന്നിച്ചാ കണെക്കെഴുതിയേ...
ഊണിനും ഉറക്കത്തിനും ചിട്ട് എഴുതാനും എല്ലാത്തിനുമിപ്പോള്‍ ഈ കട്ടി തടിയന്‍ ഇല്ലാണ്ടെ പറ്റൂല്ല.

എന്റെ കള്ള കണക്ക് എത്തി നോക്കുന്ന്വോ നീയ്യ്
കണ്ട് പിടിച്ചേ അങ്കിള്‍...
ഇവരെ ഇവിടെന്ന് ഒഴിവാക്കാന്‍ 999 വിളിക്കട്ടെ ഇനി. നാശങ്ങള്‍ എന്റെ ഒരു വെള്ളിയാശ്ച...
അമ്മായീ ഒരു ഒരു ദിര്‍ഹം തന്നേ..... (റ്റോട്ടല്‍ എത്രയായീ ഇപ്പ്പ്പോ?)
പാച്ചൂനും. (അവള്‍ക്ക് വലിയ ഗമയായീ ഇപ്പോ..... കടുകട്ടി ഭാഷാ നിഘണ്ടുവിന്റെ ഉടമാണിവള്‍! മുന്‍ സീറ്റിലിരുന്ന് ഞാന്‍ തിരിച്ച് വരുമ്പോഴ്, നിര്‍ദ്ദയമായിട്ട് അവളു പറഞു, കല്യാണം കഴിച്ചവര്‍ തമ്മില്‍ മാത്രമേ മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യൂ അതുല്യാന്റീന്ന്! എന്റമ്മച്ചീ.. വിത്ത് തന്നെ
അഗ്രൂനെ മന:പൂര്‍വ്വം സൈഡ് ഒതുക്കി തമനു എടുത്തത്ത്!

ഇനിയും ആര്ര്ക്കെങ്കിലും പൈസ എത്തിയ്ക്കാന് താല്പര്യമുള്ളവര്‍ ദയവായി അഗ്രജനെ എങ്ങനെയെങ്കിലും ഏല്‍പ്പിയ്ക്കുക. ഞായരാശ്ച വൈകുന്നേരം വരെ സ്വരുകൂട്ടുന്ന ഫണ്ട് ഞാന്‍ അവിടെ എത്തുമ്പോഴ് എങ്ങനെ എങ്കിലും അവരെ ഉടനെ തന്നെ എത്തിയ്ക്കാം എന്ന് കരുതുന്നു. ഏതാണു 15,000 രുപയോളം (approx) സ്വരൂപിച്ചിട്ടുണ്ട്. വലിയൊരു തുക ഏല്പിച്ച പ്രിയയുടെ പേരു പ്രത്യേകം സ്മരിക്കേണ്ടതുണ്ട് ഇവിടെ.