Monday, February 11, 2008

നിര്യാതരായവര്‍

ആഗസ്റ്റ് 23, 1982
കീഴീല്ലത്ത് നാട്ടില്‍ കുല്‍നാട്ട് കുഴിയില്‍, കെ.ബി ശ്രീധരന്‍ (90)നിര്യാതനായി. ഭാര്യ പവനമണിയമ്മ (82) ആറ് മക്കള്‍ : ശ്രീകുമാരന്‍ (ക്ലാര്‍ക്ക് പഞ്ചായത്ത് ഓഫീസ് കൊങ്കാരു നാട്(കീഴില്ലത്ത്), നാരായണന്‍ (ഓവര്‍സീയര്‍, കെ.എസ്.ഇ.ബി) സുശീലന്‍ (കൃഷി ഓഫീസ്, കീഴില്ലം) സുകുമാരിമണിയമ്മ ( തെക്കൂട്ടം ഗവ.സ്ക്കൂള്‍) ഭാരതി (ഗവണ്മന്റ് ആസ്പത്രി തെക്കും ഭാഗം) ശശീന്ദ്ര ( കെല്‍ട്രോണ്‍ അരൂര്‍). മരുമ്മക്കള്‍ സുമ,(ട്ടീച്ചര്‍ പാണ്ടവടം എല്‍.പി സ്ക്കൂള്‍, രാധ, (നെടുങ്ങാടി ബാങ്ക്, വെങ്ങോല),ഭാര്‍ഗ്ഗവി, (വെറ്റിനറി ആസ്പ്ത്രി) പത്മനാഭന്‍, (സൂപ്രണ്ട്, കെ.എസ്.ആര്‍.ട്ടീ.സി) മല്ലേശ്വരന്‍,(ട്രാഫിക്ക് പോലീസ്, കെട്ടിമേട്)

നവംബര്‍ 19, 2004
അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കാവുംഭാഗം ശ്രീ.രാമന്‍ (62) നിര്യാതനായി. ഭാര്യ സുധ (52). മക്കള്‍ മൂന്ന് പേര്‍. സുനില്‍ രാം (സാറ്റ്രീ കമ്മ്യൂണിക്കേഷന്‍, മുംബായ്, അമിത് രാം (ട്രിം പ്രോപ്പറ്ട്ടീസ്, യു.എസ്.എ), ഡോ. സുസ്മിത പട്ടേല്‍ ( ബാഗ്ലൂര്‍). മരുമക്കള്‍: നിഷിത (പ്രഫസ്സര്‍ ആന്‍ഡ്രൂസ് കോളജ്), എറീക്ക (നഴ്സ് ഫേഡ്രിക്ക് ഹോസ്പിറ്റല്‍), എസ്. പട്ടേല്‍ (നിക്കീയന്‍, ബാഗ്ലൂര്‍)

30 Comments:

Blogger അതുല്യ said...

ഈ പോസ്റ്റില്‍ പറഞിരിയ്ക്കുന്ന വ്യക്തികള്‍ തികച്ചും സാങ്കല്പിക കഥാ പാത്രങ്ങളാണു. അറിയുന്ന ആരുടേയെങ്കിലും പേരു വന്ന് പെട്ടിട്ടുണ്ടെങ്കില്‍ അത് യാദൃച്ഛികം മാത്രമാണു.

4:25 PM  
Blogger ത്രിശങ്കു / Thrisanku said...

?
:(

5:10 PM  
Blogger നവരുചിയന്‍ said...

എന്ത് ഇവിടെ ഒരു ചരമ കൊളമോ?

5:25 PM  
Blogger അരവിന്ദ് :: aravind said...

ഹഹഹ!
....മക്കള്‍ ജോമാന്‍ (മസ്കറ്റ്), ജൊയികുട്ടി (കുവൈറ്റ്), ദീനാമ്മ (ഹാംബെര്‍ഗ്, ജര്‍മനി); മരുമക്കള്‍ ഈനാശു(മനോരമ, കോട്ടയം), ലില്ലി(എം ആര്‍ എഫ് ചെന്നൈ).

സത്യം പറഞ്ഞാല്‍ ഈ ടൈപ്പ് വായിച്ച്, നല്ല തങ്കപ്പെട്ട വീട്ടുകാര്, അപ്പാപ്പന്റെ പതിനാറടിയന്തിരത്തിന് പോകാന്‍ പറ്റുമാരുന്നേല്‍ കുശാലായിരുന്നു എന്ന് വിചാരിച്ചിട്ട്‌ണ്ട്.

തമാശാണ് ട്ടാ.

നാട്ടാരും സഹപ്രവര്‍ത്തകരും വ്യക്തമായി ആരുടെ അപ്പനാന്ന് തിരിച്ചറിഞ്ഞോട്ടെ എന്നും കരുതിയാവും.

5:30 PM  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

യ്യോ ഇതെന്താ ഇങ്ങനെ ഒരു പോസ്റ്റ്..
ആളെ കൊല്ലാതെകൊല്ലുവാണോ ചേച്ചീ..?
സാങ്കല്‍പ്പികമാണെങ്കിലും അവര്‍ക്കും ഉണ്ടാകില്ലെ ഒരു സ്വപ്നം ഹഹഹ.

5:55 PM  
Blogger കാപ്പിലാന്‍ said...

പത്രത്തിന്‍ മുന്‍പേജില്‍
അപ്പന്‍റെ പടം വേണം
കൂടെ ഞങ്ങളുടെ പേരും
വിലാസങ്ങളും, ബിരുധങ്ങളും
ഒരു ഫുള്‍ കവറേജ് ടി വി ക്ക് നല്‍കണം
ഒത്താല്‍ ഒരു മേത്രാനെയും
നമ്മളെന്തിനാ കുറയ്ക്കുന്നത്

ഉഗ്രന്‍ അതുല്യ

6:03 PM  
Blogger Inji Pennu said...

പത്രത്തില്‍ പരസ്യമായി ചരമവാര്‍ത്ത കൊടുക്കുന്നത് ദൂരെയുള്ളവരെ വിട്ടുപോയവരെ അറിയിക്കാനല്ലേ? അങ്ങിനെയാണെങ്കില്‍ എത്ര ശ്രീധരന്‍ മേനോന്‍ ഉണ്ടാവും? അതിനു വേണ്ടിയാവില്ലേ ബ്രാക്കറ്റുകള്‍ കൊടുക്കുന്നത്.

സത്യം പറഞ്ഞാല്‍ ഞാനിതിലൊരു കഥയാ‍ണ് വായിച്ചേ. അതുല്യ വീണ്ടും കഥ എഴുതി തുടങ്ങി എന്ന് കരുതി സന്തോഷിച്ചു. ഒരു അസ്സല്‍ കഥ ഇതിലുണ്ട്.

6:37 PM  
Blogger ശ്രീലാല്‍ said...

ചര്‍മവാര്‍ത്തയിലെ നാടിന്റെ കഥ വായിച്ചു. ഇരുപത്തിരണ്ടു വര്‍ഷത്തിന്റെ മലയാളിയുടെ, നാടിന്റെ, പരിണാമചരിത്രം. എല്ലാം ചേര്‍ത്ത് തുന്നിയിരിക്കുന്നു.


ഇനിയും മുപ്പതോ അമ്പതോ കടന്നു ചിന്തിക്കാന്‍ വയ്യ... ഒരു മുപ്പതു-മുപ്പത്തഞ്ചില്‍ തട്ടിപ്പോകുമോ..? ബ്ലോഗില്‍ വരുമായിരിക്കും പോസ്റ്റായി അല്ലേ..? ഫാമിലി ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള മക്കള്‍ക്കും മരുമക്കള്‍ക്കും നോട്ടിഫിക്കേഷന്‍ കിട്ടും.
കമന്റിടാം...പോഡ്കാസ്റ്റാക്കാം..

7:45 PM  
Blogger ശ്രീലാല്‍ said...

ഒന്നുകൂടി,

“ഗ്ലോബലൈസേഷനു മുമ്പും ശേഷവും മരിച്ച രണ്ടു ഇടത്തരം മലയാളികളുടെ ചര്‍മവാര്‍ത്ത“ എന്ന ഹിഡണ്‍ തലക്കെട്ടും വായിക്കാതെ പോവുന്നില്ല കെട്ടോ.

8:02 PM  
Blogger യാരിദ്‌|~|Yarid said...

ബ്ലോഗ്ഗിലൊരു ചരമക്കോളം കൂടെ വേണമായിരുന്നു, ഇപ്പൊ അതുമായി.. !!!!!

8:31 PM  
Blogger നിരക്ഷരൻ said...

പാചകക്കുറിപ്പ് നിറുത്തി, ചരമക്കോളം തുടങ്ങിയോ ?
:) :)

8:52 PM  
Blogger പ്രയാസി said...

പുലി വരുന്നെ പുലി വരുന്നേ..

അതു പോലാകൂ.. ചേച്ചീ..:(

9:17 PM  
Blogger മൂര്‍ത്തി said...

ശ്രീലാല്‍/ഇഞ്ചിപ്പെണ്ണ്‌ പറഞ്ഞതില്‍ ഒരു പോയിന്റ് ഉണ്ട്..സാമൂഹികമായ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍‌വാങ്ങുന്നതിനെക്കുറിച്ചൊരു വിമര്‍ശനം? പണ്ടെല്ലാവര്‍ക്കും നാട്ടില്‍ സര്‍ക്കാര്‍ ജോലി..ഇപ്പോ എല്ലാവരും പുറത്ത് സ്വകാര്യകമ്പനികളില്‍..
:)

9:48 PM  
Blogger മൂര്‍ത്തി said...

:) ഐഡിയ!!!
പറയാതെ പോകുന്നത് ശരിയല്ല..
qw_er_ty

9:54 PM  
Blogger ഹരിശ്രീ (ശ്യാം) said...

വളരെക്കുറച്ച്‌ വാചകത്തില്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു കളഞ്ഞല്ലോ അതുല്യചേച്ചീ.
ഇതിന്റെ ബാക്കി ചിലപ്പോ ഇങ്ങന്യായിരിക്കും അല്ലെ ?
ആഗസ്റ്റ്‌ 20, 2054
പ്രസശ്ത ബ്ലോഗ്ഗര്‍ പടിഞ്ഞാറേതില് ഫിലിപോസ് (62) നിര്യാതനായി. ഭാര്യ മരിയ (50). മക്കള്‍ മൂന്ന് പേര്‍. ഡോ ടുട്ടു , റഷ്യന്‍ സ്പേസ് സ്റ്റേഷന്, ഡോ. ചിന്ചു ( മൂണ്‍ ). മരുമക്കള്‍: മിന്നു (വീനസ്) .......... മക്കള്‍ക്ക്‌ വരാന്‍ പറ്റാത്തതിനാല്‍ ചിതഭാസ്മം അടുത്ത റോക്കറ്റില്‍ അങ്ങോടയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തേക്കാം.

6:12 AM  
Blogger Pongummoodan said...

കൊള്ളാം

8:23 AM  
Blogger ശ്രീനാഥ്‌ | അഹം said...

ഇപ്പൊഴും വൈകിയിട്ടില്ലാ...

വേഗം വിട്ടോളൂ...

8:23 AM  
Blogger ശ്രീ said...

ശ്യാമേട്ടന്റെ കമന്റ് ഇഷ്ടായി.

8:54 AM  
Blogger വേണു venu said...

ജീവിച്ചിരുന്നപ്പോഴുള്ള ആളല്ലാ മരിച്ചത് എന്നറിയാന്‍ കഴിയുന്നു. ഇത്രയും ബന്ധുക്കളും മിത്രങ്ങളും ചരമകോളത്തില്‍‍ മാത്രം അണിനിരക്കാറുമുണ്ട്.
ശരിയാണ്‍ ഇതിലൊരു കഥ ഒളിഞ്ഞിരിക്കുന്നത് ഞാനും വായിക്കുന്നു.

9:08 AM  
Blogger ബഷീർ said...

മരിച്ച വീട്ടില്‍ കരയാനും പറയാനും ആളുകളെ എത്തിച്ചു കൊടുക്കുന്നതാണ്‌. മുന്‍ കൂട്ടി ബുക്ക്‌ ചെയ്യുക

10:52 AM  
Blogger siva // ശിവ said...

interesting....

11:43 AM  
Blogger krish | കൃഷ് said...

മ്യൂസിക് ചാനലായ കിരണ്‍ ടി.വി.യില്‍ ഇന്ന് രാവിലത്തെ കിരണ്‍ വിഷസ് എന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍:
ഓരോരുത്തര്‍ ലൈവായി വിളിച്ച് കുടുംബത്തിലുള്ളവരുടേയും ബന്ധുക്കളുടേയും പിറന്നാളിനും വിവാഹവാര്‍ഷികത്തിനും സന്ദേശം നേരുന്നു. നല്ല അടിപൊളി പാട്ടുകള്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇടക്ക് ഒരു സ്ത്രീ വിളിച്ച് ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യാന്‍ പറയുന്നു. എന്താണ് വിശേഷം എന്നു ചോദിച്ചപ്പോള്‍ ആങ്ങളയുടെയോ മറ്റോ കുട്ടി മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണെന്ന്. അവതാരിക കുട്ടി ഒന്ന് അമ്പരന്നുവെങ്കിലും ശരി ഒരു നല്ല പാട്ട് ഇടാമെന്ന് പറഞ്ഞു. പക്ഷേ, വിവരമുള്ളവരായതുകൊണ്ടോ എന്തോ സ്റ്റുഡിയോവിലുള്ളവര്‍, ഒരു മരണരംഗമുള്ള ഒരു ദുഃഖഗാനമാണ് ഇട്ടത്. അല്ലെങ്കില്‍ മരണവാര്‍ഷികവും ഒരു അടിപൊളി ഗാനം ഡെഡിക്കേറ്റ് ചെയ്ത് ആഘോഷിച്ചേനെ. മരണവാര്‍ഷികവും ഒരു ആഘോഷമാക്കുന്നു, ഡെഡിക്കേറ്റ് ചെയ്യുന്നു.
കാലം പോയ പോക്കേ!!!!

11:57 AM  
Blogger അതുല്യ said...

ഇഞ്ചിയ്ക്ക് ഒരു ശ്മൈലീ :)

കൃഷ്, ഞാന്‍ എപ്പോഴും കരുതും, ആളുകളു ഗൃഹാതുരുത്വത്തേക്കുറിച്ച് ഒക്കെ പത്തും പന്ത്രെണ്ടും പേജുകളില്‍, - ഞാന്‍ ചാടിക്കേറിയ മച്ചിന്റെ മുകളിലെ ഒടാമ്പല്‍ പോയതും,ഏട്ടന്‍/ഏടത്തിയമ്മ/അമ്മ/അമ്മമ്മ/മുത്തശ്ശനെന്നിവരുടെ ഒക്കെ അനര്‍ഗ്ഗളം ഒഴുകുന്ന സ്നേഹവും,മടീലു കിടന്നതും, മാറത്തണച്ചതും, പഴമ്പൊരി തിന്നതും, മറ്റും കൊണ്ട് ഒക്കെ നിറയ്ക്കുമ്പോഴ്, തന്നെ,വീടിന്റെ ഭാഗം വയ്ക്കലോ മറ്റ് എന്തെങ്കിലും കുടുംബ വിഷയങ്ങളോ ഒക്കെ വരുമ്പോഴ്,അല്പം പൈസ കൈമാറേണ്ട വിഷയം ഒക്കെ വരുമ്പോഴ്, ഇത്രമാത്രം വിഷലുപ്തമായിട്ട്/പ്രതികാരത്തോടേ പെരുമാറാനെങ്ങനെ കഴിയുന്നു എന്ന്? അപ്പോ ഈ നോവോളജിയ വെറും എഴുതാനുള്ള ഒരു വിഷയം മാത്രമാണോ ആവോ? ഗൃഹാതുരത്ത്വനൊമ്പരങ്ങളില്‍ കടപ്പാട് ഒന്നുമില്ലേ? ആരെയെങ്കിലും അറിയാണ്ടെ പരാമര്‍ശിച്ചതായിട്ട് തോന്നിയെങ്കില്‍ ക്ഷമ. (പണ്ട് പ്രവാസിയ്ക്ക് ഭാര്യ അയച്ച കത്ത് പോസ്റ്റാക്കിയപ്പോഴ് തമനു പറഞു അത് ആരെയോഒ ഒക്കെ പറഞതാണു. പൊതുവേ എനിക്കുണ്ടായ ഒരു സംശയമാണിത്. ഫോണ്‍ വിളിച്ച് സുഖവിവരം ഒന്നും തിരക്കാണ്ടെ, പിറന്നാളു വരുമ്പോ പാട്ട് ഒക്കെ ഡെഡിക്കേഷന്‍ ചെയ്യുന്ന ആളുകളു! ബെസ്റ്റ് (ഈയ്യിടെ, ഈ ഒരു ഫോണിന്‍ പ്രോഗ്രാമിലെ പെണ്ണു: അപ്പോ കുടുംബം എവിടാ ചേട്ടന്റെ -
ചേട്ടന്‍ - എന്റെ കൂടെയുണ്ട്, ഭാര്യേം ഒരു കുട്ടീം. അപ്പോ പിന്നേമ്ം ആ കൊച്ച്: അപ്പോ അച്ഛനും അമ്മേമ്ം ഒക്കേ?
ചേട്ടന്‍ - അവരൊക്കെ നാട്ടില്‍.
അപ്പോ ആദ്യം കൂ‍ടെയുണ്ടെന്ന് പറഞതോ?
ചേട്ടന്‍ : ഞാന്‍ കരുതി എന്റെ കുടുംബത്തേ ക്കുറിച്ചാവും എന്ന്!

12:21 PM  
Blogger നിലാവര്‍ നിസ said...

);
എന്തൊരു ബോറന്‍ ഏറ്പ്പാടാ‍ണ്‍ ചരമക്കോളങ്ങളെ മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍ എന്നിവരുടെ പരസ്യക്കോളമാക്കുന്നത്.. ഇത്ര രസമായി ഇങ്ങനെ ചൂണ്ടിക്കാട്ടീയത് ഒരുപാട് നന്നായി..

12:44 PM  
Blogger Suraj said...

ആദ്യം വായിച്ചപ്പോള്‍ ആകെയൊരു അന്ധാളിപ്പ്...അതുല്യേച്ചിക്ക് വട്ടായോ എന്നുവരെ തോന്നി ;)
പിന്നെ വരികള്‍ക്കിടയിലൂടെ ഒന്നുകൂടി നോക്കിയപ്പോള്‍..ആങ്ഹാ..! പിന്നെ പൊട്ടിച്ചിരി..:))

ഇനി 'Bride/Groom Wanted' എന്നൊരു പംക്തികൂടി തുടങ്ങണം : " Parents of a fair (wheatish) and beautiful (beauty contest winner) Aristocratic Nair Girl invites proposals from equally aristocratic....blah bla blahh.." എന്ന ലൈനില്‍...ഹ ഹ ഹ!

12:48 PM  
Blogger കാവലാന്‍ said...

എന്താപ്പൊ പറയ്വാ....പുത്യേ പംക്തിതൊടങ്ങീന്നാ വിചാരിച്ചെ. സംഗതി ഇടിവെട്ടായിട്ടുണ്ട് കേട്ടോ.

2:14 PM  
Blogger asdfasdf asfdasdf said...

അതുല്യേച്ചി വീണ്ടും കഥയെഴുതിത്തുടങ്ങി.
1982 -ല്‍ ഒരു തൊണ്ണൂറുകാരന്‍ മരിക്കുന്നതും 2004 -ല്‍ ഒരു അറുപത്തിരണ്ടുകാരന്‍ മരിക്കുന്നതും ചരമകോളത്തില്‍ മാത്രമായിക്കൊണ്ടിരിക്കുന്ന അവസ്ഥ.
നന്നായി.

2:48 PM  
Blogger ഹരിത് said...

This comment has been removed by the author.

5:31 PM  
Blogger ഹരിത് said...

താഴെ കൊടുത്തിരിക്കുന്നത് ഒരു വാര്‍ത്ത ആണ്. ആളും പേരും ഒക്കെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ മനുഷ്യര്‍. (സാങ്കല്പികം അല്ല.)

മാതൃഭൂമി, തിരുവനന്തപുരം 6/02/2008.

“സ്വയ്യം ചിതയൊരുക്കി ആത്മഹത്യ


വെഞ്ഞാറമ്മൂട്: വാമനപുരം മേലേ ആറാനം ആര്‍. ആര്‍. നിവാസില്‍ ഗോമതിഅമ്മ ( 88)സ്വയമ്ം ചിതയൊരുക്കി ആത്മഹത്യ ചെയ്തു.വീടിനു സമീപത്തുള്ള പുരയിടത്തിലാണു ആരും കാണാതെ ചിതയോരുക്കിയിരുന്നത്. രാത്രി 10 മണിക്കു ശേഷമാണു കൃത്യം നടന്നതെന്നു കരുതുനു.

ആള്‍ക്കാര്‍ എത്തുമ്പോഴേക്കും ഗോമതി അമ്മയുടെ ശരീരം കത്തിക്കരിഞ്ഞു അസ്ഥികൂടമായി കഴിഞ്ഞിരുന്നു.......പരേതനായ രാഘവന്‍ പിള്ളയാണു ഭര്‍ത്താവ്.രാജേന്ദ്രന്‍ നായര്‍, രഘുനാഥന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍,രമേശന്‍ നായര്‍,രവീന്ദ്രന്‍ നായര്‍ എന്നിവര്‍ മക്കളാണു.വെഞ്ഞാറമ്മൂടു പോലീസ് കേസെടുത്തു.”

ജീവിച്ചിരിക്കുന്ന എല്ലാ നായന്മാര്‍ക്കും ദീര്‍ഘായുസ്സുണ്ടാവട്ടെ!!!!

5:35 PM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:37 PM  

Post a Comment

<< Home