Saturday, February 02, 2008

ഹന്ന.

ഇത്‌ ഹന്ന. തൊട്ടപ്പറത്തേ വീട്ടിലെ ഹന്ന വാവാന്ന് ഞാന്‍ വിളിയ്കുന്ന ഹന്ന, മൂന്ന് വയസ്സ്‌കാരി. 5 മണിയ്ക്‌ വൈകുന്നേരം ഞാനെത്തിയാല്‍ പിന്നെ എന്റെ കൂടെയുണ്ടാവും, എന്റെ വീട്‌ മുഴോനും കൊഞ്ചലുമായി ഉണര്‍ത്തി.. അവളാണു അധികാരി ഇവിടുത്തേ. ഒക്കേനും സഹിയ്കാം, അത്‌ എന്താ ഇത്‌ എന്താ വൈ വൈ വൈ ന്ന് ചോദിച്ചേണ്ടേയിരിയ്കും. സഹി കെടും ഞാന്‍ പറഞ്ഞ്‌ പറഞ്ഞ്‌. അപ്പോ ഇടയ്ക്‌ പറയും, ഇനി നമുക്ക്‌ വരയ്കാം, അല്ലെങ്കില്‍ കേര്ഴ്സീവ്‌ റൈറ്റിംഗ്‌ ചെയ്യാംന്ന് ഒക്കെ. കുറെ നേരം അതോണ്ട്‌ മിണ്ടാണ്ടെ ഇരിന്ന് മുഖം ചുളിച്ച്‌ വരയ്കും. ആ വരേം കളറിങ്ങും ഒന്ന് കാണേണ്ടത്‌ തന്നെയാണുട്ടോ. പടത്തിന്റെ ഒരോ കോളത്തിലും കളര്‍ ചെയ്യുമ്പോ, ഇടത്‌ വിരലൊക്കെ ആ ബോര്‍ഡറില്‍ വച്ച്‌ സൂക്ഷിച്ച്‌ ചെയ്യും. ഞാനൊരിയ്കേ ചോദിച്ചു, വൈ യൂ കീപ്പ്‌ തിസ്‌ ലെഫ്റ്റ്‌ ഹാന്‍ഡ്‌ ഫിങ്ഗ്സ്‌ ഇന്‍ ബോര്‍ഡര്‍? എന്റമ്മോ. , അത്‌ പെയിന്റ്‌ ചെയ്യുന്ന പെന്‍സില്‍ തെന്നി പുറത്തേയ്ക്‌ പോയി മറ്റേ കോളത്തില്‍ കളറാവാണ്ടെ ഇരിയ്കാനാണേന്ന്!

ഈ ഹന്ന കൂട്ടീനെ എല്ലാരും ഈ വഴിയ്ക്‌ വരുന്നവരോക്കെ ഒന്ന് പ്രോല്‍സാഹിപ്പിച്ചേക്കണേ. ഇന്നലെ ഹന്ന തീര്‍ത്ത പേയിന്റിംഗ്‌.

68 Comments:

Blogger അതുല്യ said...

ഈ ഹന്ന കൂട്ടീനെ എല്ലാരും ഈ വഴിയ്ക്‌ വരുന്നവരോക്കെ ഒന്ന് പ്രോല്‍സാഹിപ്പിച്ചേക്കണേ.

11:59 AM  
Blogger d said...

ഹന്ന നല്ല മിടുക്കിയാണല്ലോ... അഭിനന്ദനങ്ങള്‍!!

12:23 PM  
Blogger മലബാറി said...

ഹന്നക്കുട്ടീ....
വരച്ചു വരച്ചു വലുതാവട്ടെ...

12:33 PM  
Blogger മൂര്‍ത്തി said...

എന്നാ ചിന്ന ഹന്നാ സൌക്യമാ?

12:55 PM  
Blogger ബഷീർ said...

ഹന്നകുട്ടിയ്ക്ക്‌ എല്ലാ ആശംസകളും നേരുന്നു..

1:31 PM  
Blogger കരീം മാഷ്‌ said...

ഹന്നക്കുട്ടിയേയും അതു ഞങ്ങളിലേക്കു പകര്‍ന്ന അതുല്യേച്ചിയെയും ഇതാ ആശംസയുടെ നരുമലരുകള്‍ കൊണ്ട്‌ അഭിഷേകം ചെയ്തിരിക്കുന്നു.
നന്നായി.

1:37 PM  
Anonymous Anonymous said...

wonderful Hanna...congratulations :)

1:44 PM  
Anonymous Anonymous said...

ദയവായി Stop attacking blogs/ബ്ലോഗുകളെ അക്രമിക്കുന്നതു നിര്‍ത്തുക എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകകയും കൂടുതല്‍ പേര്‍ക്ക് ലിങ്ക് അയക്കുകയും ചെയ്യുമല്ലോ.

3:41 PM  
Blogger വല്യമ്മായി said...

മിടുമിടുക്കി

3:44 PM  
Blogger kichu / കിച്ചു said...

ഹന്നക്കുട്ടീ....


ഒരു ക്രിസ്മസ് ട്രീയും അതിനു മുകളില്‍ ഒരു നക്ഷത്രക്കുട്ടിയുടെ മുഖവും...

വരച്ചു വരച്ചു വളരൂ...

ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

4:32 PM  
Blogger അച്ചു said...

ഹന്നയ്ക്ക് നല്ല ഭാവി ഉണ്ട്..
*
*
*
പിന്നെ അതുല്യേച്ചി “സഹി കെടും ഞാന്‍ പറഞ്ഞ്‌ പറഞ്ഞ്‌“ എന്നതില്‍ എന്തോ ഒരപാകത..ചിലപ്പൊ എനിക്കു തോന്നിയതാകും..

5:05 PM  
Blogger കൊച്ചുത്രേസ്യ said...

ഹന്നക്കുട്ടീ മിടുക്കിക്കുട്ടീ..

5:09 PM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

5:41 PM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

5:43 PM  
Blogger പ്രയാസി said...

മിടുക്കി..!:)

മോളൂട്ടിം പ്രയാസി (പ്രേയസിയല്ല!)മാമനെപ്പോലെ വലിയൊരു കലാകാരനാകണം കേട്ടൊ..

എനീക്ക് എന്നെ പൊക്കിപ്പറയുന്നത് പണ്ടെ ഇഷ്ടമല്ല..;)

5:47 PM  
Blogger നജൂസ്‌ said...

Ooo Sweeet
Start a New blog Specially for Henna.

Best Wishes for Henna

6:16 PM  
Blogger കുറുമാന്‍ said...

ഹായ് നല്ല കഴിവുണ്ടല്ലോ ഹന്ന മോള്‍ക്ക് വരക്കാന്‍......ദൈവമേ, അതുല്യാമ്മയുടെ വീട്ടില്‍ ദിനം പ്രതി വന്നാല്‍ ഇനി ഹന്ന മോള്‍ ഉടന്‍ തന്നെ ഒരു ബ്ലോഗറായി മാറും എന്നതിന് സംശയമില്ല.

7:05 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹന്നക്കുട്ടീ, കുറെ വരച്ചു ഇനീം മിടുക്കിയാകൂ...

7:07 PM  
Blogger കുറുമാന്‍ said...

അയ്യോ, ഇപ്പോഴാ പ്രശാന്തിന്റെ കമന്റ് കണ്ടത്.

വിദ്യാഭ്യാസമുള്ളവനല്ലേടോ താന്‍? ഒന്നില്ലെങ്കിലും കുട്ടികളെ കുറിച്ചുള്ള പോസ്റ്റിലെങ്കിലും അല്പം മര്യാദ കാണിക്കാം. വിദ്യാഭ്യാസം ഉണ്ടായിട്ടെന്താ അല്ലെ? ചൊട്ടയിലെ ശീലം അല്ലെ ചുടല വരെ കാണും അല്ലെ?

ബ്ലോഗില്‍ ഒരു ബ്ലോഗര്‍ക്ക് തോന്നിയതെഴുതാം,സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി. അല്ലാതെ തന്നെ പോ‍ലെ സ്വന്തം ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോ‍ഗുകളില്‍ ഒട്ടിക്കാനൊന്നും അവര്‍ വന്നില്ലല്ലോ?

പിന്നെ ഒരാള്‍ മരിച്ച പോസ്റ്റിലും കണ്ടു തന്റെ കമന്റ്. വളരെ നന്നായിരിക്കുന്നു. എന്റെ പോസ്റ്റും വായിക്കുമല്ലോ എന്ന് തന്റെ ലിങ്കോട് കൂടി. അവിടെ എന്താ നന്നായത്? അയാള്‍ മരിച്ചതോ?

7:12 PM  
Blogger aneeshans said...

നല്ല പോസ്റ്റ്. ആ പടം മാത്രം സ്കാന്‍ ചെയ്തു പോസ്റ്റ് ചെയ്യു പറ്റുമെങ്കില്‍. കണ്‍ഗ്രാറ്റ്സ് റ്റു ഹന്ന.


ഓഫ് : സാധാരണ ഈ പോസ്റ്റൊക്കെ വായിച്ചു പോവാറാ പതിവ്, ഇത്തവണ ദേ ലവന്റെ കമന്റ് വായിച്ചപ്പ മിണ്ടാതെ പോവാന്‍ തോന്നണീല്ല. സാമാന്യ മര്യാദ പോലുമില്ലാതെ വാ പൊളിച്ച ആ പ്രശാന്തിന്റെ ചെവിക്ക് ഒരു കിഴുക്ക് കൊടുത്തേക്ക് അതുല്യ ചേച്ചി. അവന്‍ നേരെ ആയിക്കോളും. കൂറെ പഠിച്ച് ശാസ്തഞ്ജന്‍ ആയീന്നേ ഉള്ളൂ :)

7:42 PM  
Blogger siva // ശിവ said...

പ്രിയ ഹന്ന മോള്‍ക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകളും ആത്മാര്‍ഥമായ പ്രാര്‍ത്ഥനകളും...

7:59 PM  
Blogger siva // ശിവ said...

ഒരു കാര്യം മറന്നു പോയി..നജൂസ്‌ പറഞ്ഞിരിക്കുന്നതു പോലെ ഹന്ന മോളുടെ പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടേ....അങ്ങനെ ഹന്നയെ എല്ലാവരും അറിയട്ടെ...

8:01 PM  
Anonymous Anonymous said...

അജ്ജോടാ...ഉണ്ടപ്പക്കുടൂസ്സ് മിടുക്ക്യാണല്ലോ.
മൂന്നു വയസ്സുകാരീനെക്കൊണ്ട് കേഴ്സീവ് രൈറ്റിംഗ് ഓ? ഈയമ്മേനെ ഞാന്‍ കൊല്ലും.അവളിങ്ങനെ പൂക്കള്‍ടേം നംഷത്രങ്ങള്‍ടെം ലോകത്ത് മാലാഖക്കുട്ട്യായിട്ട് ചിരിച്ചിരിക്കട്ടേന്നെ. അതിനെക്കൊണ്ടീ ഇടതു-വലത് ചായ്‌വിനെപ്പറ്റി ഇപ്പളേ പറേണോ?
ഹന്നാമുന്നയ്ക്കെന്റെ പൊന്നുമ്മ

8:57 PM  
Blogger Sreejith K. said...

കലക്കന്‍ പെയിന്റിങ്ങ്. ഹന്നമോള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ.

9:26 PM  
Blogger ശെഫി said...

ചിത്രം കലക്കീലൊ ഹന്നകുട്ടീ

10:14 PM  
Blogger ഭൂമിപുത്രി said...

മൂന്നുവയസ്സുകാരിയേക്കാളും വല്ല്യപടമാണല്ലൊ വരച്ചതു ഹന്ന..മിടുക്കിയായൊരു ചിത്രകാരിയാ‍കണമെന്നുപറയു.

12:31 AM  
Blogger ദിലീപ് വിശ്വനാഥ് said...

ഹന്ന മലയാളി അല്ലേ ചേച്ചി? എന്റെ ഷാര്‍ജയിലുള്ള ഒരു സുഹൃത്തിന്റെ മകളുടെ പേരും ഹന്ന എന്നു തന്നെയാണ്.

ഹന്നക്കുട്ടി വരച്ചു വരച്ചു വലുതാവട്ടെ. നല്ല ഭാവിയുണ്ട് മോള്‍ക്ക്.

3:46 AM  
Blogger ശ്രീലാല്‍ said...

വരച്ചു വലിയ ആളാകട്ടെ ഹന്ന..! വലിയ ആളായി ബ്ലോഗൊക്കെ തുടങ്ങിയിട്ട് സമയം കിട്ടുമ്പോള്‍ അതുല്യാമ്മൂമ്മയുടെ ഈ പോസ്റ്റില്‍ വന്ന് ഒരു കമന്റൊക്കെ ഇടണം കെട്ടോ..!

6:08 AM  
Blogger Ziya said...

നല്ല ഹന്നമോള്‍...
മോളൂട്ടീടെ വര ഒത്തിരി നന്നായി ട്ടാ
ഇനീം ഒത്തിരി വരക്കണം ട്ടോ...

ഓടോ.
Prasanth. R Krishna,
ഓടടാ വിവരദോഷീ...

9:54 AM  
Blogger അതുല്യ said...

ഇനി മേലാല്‍ ചുന്ദരികുട്ടികള്‍ടെ പടം ഇങ്ങനെ വികൃതമാക്കി എടുത്ത് നശിപ്പിയ്കരുതെന്നും പറഞു, ബൂലോഗ കൂടപിറപ്പ് പടപുലി കുമാരണ്ണന്‍, പടം ആവുന്ന വിധം വൃത്തിയാക്കി, ഞാന്‍ പറയാണ്ടെ തന്നെ എനിക്ക് അയച്ച് തന്നു. കുമാറിനു എന്തോരം നന്ദി പറയണം നമ്മള്ള്? അതോണ്ട് അവളേ ഒന്നൂടെ സുന്ദരീ ആക്കി ഇട്ടിട്ടുണ്ട് ഇപ്പോ.

പ്രശാന്ത് ആര്‍ കൃഷ്ണനു - മാപ്പ്, ഇനി മേലാല്‍ ഇത് പോലെ ഒന്നും ബ്ലോഗിലിടില്ല. പ്രശാന്തിനെ വെറുപ്പിച്ച് എനിക്ക് ബ്ലോഗില്‍ ഒരു നേട്ടവും വേണ്ട.

ഓഫ് - രാജസ്ഥാനിലു, നാലു വയസ്സ് കാരന്റെ കിഡ്നി ഏതോ ഡോക്ടര്‍ വയറിന്റെ ഓപ്പറേഷന്‍ സമയത്ത് ഊരിയെടുത്ത് വിറ്റെന്ന് ഇന്നലെ എന്‍.ഡിറ്റിവിയിലു എക്സ്ക്ലൂസിവ് കവറേജ് ഉണ്ടായിരുന്നു. കുട്ടികളോട് ഇങ്ങനെയൊക്കെ ചെയ്യാന്‍ എങിനെ കഴിയുന്നു. കുറെ പഠിച്ച് ഡോക്ടറും സയന്റിസ്റ്റുമൊക്കെ ആവുമ്പോ ബുദ്ധിയുറച്ച് ചെയ്യുന്നതെന്താണെന്ന് തിരിയാണ്ടെ ആവോ ആവോ. പാവം വീട്ടുകാര്‍. ചാവണ വരെ ഇവരെയൊക്കെ കൊല്ലാണ്ടെ ഇരിയ്കണമല്ലോ.

10:34 AM  
Blogger ധ്വനി | Dhwani said...

പടവും പിന്നെ ഹന്നമോളെയും ഒരുപാടിഷ്ടമായി!

അഞ്ചുവയസ്സുകാരിയുടെ കലാബോധം അത്ഭുതപ്പെടുത്തുന്നു. ശരിയാണു. നല്ല നിയന്ത്രണമുണ്ട് ആയുധത്തിന്മേല്‍(പെന്‍സില്‍). ബല്യ കലാകാരിയാവട്ടെ!

10:41 AM  
Blogger Kiranz..!! said...

അഹാ..ഹന്നൂസേ..അപ്പോ ഒരു 2.5 വര്‍ഷം കഴിഞ്ഞാ ഇങ്ങനൊക്കെ മ്മക്കും പ്രതീക്ഷിക്കാല്ലേ..(ഒവ്വ,ഒരു ഭിത്തിചെയ്തു വച്ചേക്കുന്നത് കണ്ടാല്‍ ഹൌസ് ഓണറിന്റെ പെറ്റ തള്ള സഹിക്കൂല്ല :)..


പ്രശാന്തേട്ടനു ഒരു ചിത്രം സമര്‍പ്പിക്കുന്നു,ലോ ആ മേലെഴുതി വച്ചിരിക്കുന്നത് പോലെ എന്തെങ്കിലും കേള്‍ക്കാന്‍ കൊതിയായിട്ടു വയ്യ ആ തിരുസവിധത്തില്‍ നിന്നും..!

11:36 AM  
Blogger Kaithamullu said...

:-)

11:58 AM  
Blogger Kalesh Kumar said...

ഹന്നമോളേ, നന്നായിട്ടുണ്ട്‌ പെയിന്റിംഗ്‌!

അതുല്യ അമ്മൂമ്മേടെ കൂടെ കൂടിക്കോ! മാല ഉണ്ടാക്കാന്‍ ഒക്കെ പ്രഞ്ഞുതരും. മാജിക്കും അറിയാം...

ബ്ലോഗിലൂടെ ആരെയും തെറി വിളിക്കില്ലന്നു തീരുമാനിച്ചേക്കുന്നോണ്ട്‌ പ്രശാന്തിനെക്കുറിച്ച്‌ ഒന്നും പറയുന്നില്ല.

1:43 PM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

4:25 PM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

4:46 PM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

4:54 PM  
Blogger അപ്പു ആദ്യാക്ഷരി said...

അതുല്യേച്ചീ..ഹന്നയുടെ ഫോട്ടോയും കളറിംഗും ഇട്ടതിനു നന്ദി ചേച്ചീ. ഈ കുട്ടി മലയാളിക്കുട്ടിയാണോ ചേച്ചീ..ആണെങ്കില്‍ അതിനെ അല്പം മലയാളംകൂടെ പറയാന്‍ പഠിപ്പിക്കൂ. ദോഷമൊന്നും വരില്ല.

ഇനി പ്രശാന്തിനോട്: പ്രശാന്തേ,ഇതു കഷ്ടമാണല്ലോ സുഹൃത്തേ തന്റെ വീക്ഷണങ്ങള്‍. ഇന്റര്‍നെറ്റിലെ ആധികാരികമായ ഒരു വെബ് പേജും ബ്ലോഗും തമ്മില്‍ താരതമ്യം ചെയ്യരുത് അനിയാ. ബ്ലോഗും അതെഴുതുന്നവരും, അതു വായിക്കുന്നവരും തമ്മില്‍ പലപ്പോഴും സുഹൃദ് ബന്ധങ്ങളും, പരിചയങ്ങളും ഉണ്ട്. അങ്ങനെവരുമ്പോള്‍ ചില പോസ്റ്റുകള്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇടങ്ങളാകുന്നു. വായനക്കാര്‍ക്ക് അത് ആ സന്തോഷങ്ങള്‍ അവരൊടൊപ്പം വായിക്കാനുള്ളതുമാകുന്നു. അതുല്യേച്ചിയുടെ ഈ ബ്ലോഗിനെ താന്‍ അങ്ങനെ കണ്ടാല്‍ മതി. പ്രശാന്ത് മൊബൈല്‍ ഫോണില്‍ എടുത്ത ഒരു വിളക്കു നാളത്തിന്റെ ഫോട്ടോകണ്ടിട്ട് പ്രശാന്തിന്റെ സുഹൃത്തുക്കളൊക്കെ വന്ന് നന്നായി എന്നു പറഞ്ഞില്ലേ? അത് ആ ഫോട്ടോയുടെ ക്വാളിറ്റി കൊണ്ടല്ല, തന്നോടുള്ള പരിചയവും സ്നേഹവും ഒക്കെ കൊണ്ടാണ്. അതുല്യേച്ചിയെ തനിക്ക് നേരില്‍ അറിയില്ലല്ലോ, അതിനാല്‍ ഇത്തരമൊരു പോസ്റ്റില്‍ താന്‍ കമന്റിടേണ്ട ആവശ്യവും ഇല്ല. ഞാനിത്രയും പറഞ്ഞത് പ്രശാന്ത് എന്റെ നാട്ടിനടുത്തുനിന്നായതുകൊണ്ടു മാത്രമാണ്.

7:25 PM  
Blogger ബയാന്‍ said...

അതുല്യ: ഹന്ന എത്ര പ്രതീക്ഷയോടെയായിരിക്കും ആന്റിയെ കാത്തിരിക്കുന്നെ, ഡോറിന്റെ ശബ്ദം കേട്ടയുടനെ ഓടിയെത്തുമായിരിക്കും, ഈ തിരക്കൊഴിയാത്ത ദിനചര്യയില്‍ ഈ കുഞ്ഞുകുട്ടികള്‍ തരുന്ന ആശ്വാസം, വിലമതിക്കാനാവാത്തതായിരിക്കും ഇരുവര്‍ക്കും. ഹന്ന മോള്‍ക്കായി ഗള്‍ഫുന്യൂസിന്റെ സാറ്റര്‍ഡേ പതിപ്പില്‍ വരുന്ന ഫണ്‌ഡേ കരുതിവെക്കുക. മിടുക്കി നന്നായി കളറിങ്ങ് ചെയ്തിട്ടുണ്ട്. നന്നായി പുഞ്ചിരിക്കുന്നുമുണ്ട്.

കമെന്റു നീണ്ടു പോയോ. ഇല്ല , പ്രശാന്തിനു ദേഷ്യം വരുമോ ആവോ. :)

9:17 PM  
Blogger ഏ.ആര്‍. നജീം said...

ഈ പോസ്റ്റിലൂടെ പത്ത്മുപ്പത് പേരുടെ അനുഗ്രഹവും ആശീര്‍‌വാദവും ഹെന്നക്ക് നേടിക്കൊടുക്കാന്‍ അതുല്യാജിക്കായി..നന്നായി.
ഹെന്നമോള്‍ വളര്‍ന്ന് നല്ലൊരു കലാകാരിയായ് തീരട്ടെ...

ഓടോ :

Prasanth. R Krishna said...
"വളരെ താല്പര്യത്തോടയാ ഇംഗ്ലീഷ് ബ്ലോഗിംങില്‍ നിന്ന് മലയാളം ബ്ലോഗിങിലേക്കു വന്നത്....അവിടെ കുറേപേര്‍ ബ്ലോഗിങ് എന്നു പറഞ്ഞ് കാട്ടികൂട്ടുന്നതു കണ്ടിട്ട് ലജ്ജതോന്നുന്നു....വായില്‍ തോന്നുന്ന അസഭ്യങ്ങള്‍ പറയാനും അശ്ലീലം വിളമ്പാനുമുള്ള ഒരിടമായി മാറ്റിയിരിക്കുന്നു പലരും ബ്ലോഗിംങ്......

Prasanth. R Krishna said...
ആരയും നന്നാക്കുകയോ നല്ലവനാക്കുവാനോ ഞാന്‍ ശ്രമിക്കുന്നില്ല...കലേഷിന്റെ രീതി കലേഷിന്...ഞാന്‍ ഏതായാലും ആരയും അസഭ്യം പറയാനില്ല അത് ബ്ലോഗില്‍ വഴി ആയാലും അല്ലാതെ ആയാലും...പകല്‍ മാന്യന്മാരുടെ മാന്യത അല്പായുസ്സാണ്.........."

ഹെന്റമ്മോഓഓഓഓഓ....ദേ, പിന്നെം മറ്റൊരു ഹരികുമാരന്‍ സാറ്..... :(

2:30 AM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

4:37 AM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

4:42 AM  
Blogger Dr. Prasanth Krishna said...

This comment has been removed by the author.

4:57 AM  
Blogger അപ്പു ആദ്യാക്ഷരി said...

പ്രശാന്തിന്റെ വികാരവിക്ഷോഭത്തിന്റെ കാരണം മനസ്സിലായി. പക്ഷേ ജെല്ലിക്കെട്ടിനെപ്പറ്റിയുള്ള ആ പോസ്റ്റില്‍ത്തന്നെ അത് പ്രകടിപ്പിക്കുന്നതായിരുന്നു കൂടുതല്‍ ഉചിതവും അനുയോജ്യവും. അതിനുപകരം ആ കമന്റ് ഇവിടെക്കൊണ്ടിട്ടാല്‍, അതുവായിക്കുന്നവര്‍ക്കെങ്ങനെ പ്രശാന്തിന്റെ ഉദ്ദേശം വ്യക്തമാകും?

ഓ.ടോ: പ്രശാന്തിന്റെ, ജെല്ലിക്കെട്ടുസംബന്ധിയായ ചോദ്യങ്ങള്‍ക്ക് അതുല്യേച്ചിതന്നെ മറുപടിപറയട്ടെ.

7:06 AM  
Blogger അതുല്യ said...

പ്രശാന്തേ എന്തോവാടെയ് ഇത്? ശ്ശോ..

ഇത്‌ ഹന്ന. തൊട്ടപ്പറത്തേ വീട്ടിലെ ഹന്ന. വാവാന്ന് ഞാന്‍ വിളിയ്കുന്ന ഹന്ന, മൂന്ന് വയസ്സ്‌കാരി ഹന്ന. 5 മണിയ്ക്‌ വൈകുന്നേരം ഞാനെത്തിയാല്‍ പിന്നെ എന്റെ കൂടെയുണ്ടാവുന്ന ഹന്ന, എന്റെ വീട്‌ മുഴോനും കൊഞ്ചലുമായി ഉണര്‍ത്തുന്ന ഹന്ന..ഹന്ന ഹന്ന ഹന്ന ഹന്ന ഹന്ന ഹന്ന ഹന്ന ഹന്ന ഇതു എന്തോന്ന് ആദ്യം വിചാരിച്ചു ഹെന്ന എന്ന്.

ഈ പോസ്റ്റില്‍ വന്ന് ഇത്രേം പറഞിട്ട്, ഈ പോസ്റ്റിനെ പറ്റി ഒന്നും പറഞില്ലാന്നോ? എന്റെ ബ്ലോഗില്‍ എന്റെ പോസ്റ്റില്‍ എന്ത് ഇടണം ആരുമായിട്ട് എങ്ങനെ സംവദിയ്കണമെന്നൊക്കെ ഞാന് ആലൊചിയ്കുന്നുണ്ട്. കുട്ടി വെറുതെ സയന്റിസ്റ്റാവണ്ട സമയം കളയാണ്ടെ, ഇങ്ങോട് നോക്ക്കി റ്റൈം കളയല്ലേ.

പിന്നെ ഞാന്‍ ആ പോസ്റ്റില്‍ തെണ്ടിയെന്ന് പറഞിരുന്നെങ്കില്‍ അവിടെ തന്നെ അപ്പോ തന്നെ ആരോ അത് ചൂണ്ടികാണിച്ചപ്പോഴ്, മാപ്പും പറഞിരുന്നുവല്ലോ. അത്രേയുള്ളു, ഞാന്‍ ആ പറഞ വാക്കിന്റെ ആഴവും മൂര്ച്ചയും. അല്ലാണ്ടെ, കുഞി കുട്ടികള്‍ടെ പടൊം വരേം ഒക്കെയുള്ള പോസ്റ്റില്‍ കേറി അതും മിതും പറഞിട്ട് അതല്ലാ ഇതല്ലാന്നോ? ഇങ്ങനെ ഒക്കെ, മാറി മാറി എഴുതേം വായിയ്കേം ചെയ്താല്‍ അതൊക്കെ കാര്യമായി പഠിതത്തിനെ ബാധിയ്കും. ഹന്ന പോലെ മറ്റൊരു കുട്ടി തന്നെ പ്രശാന്ത് എനിക്കും.

അഭിനന്ദിച്ചവര്‍ക്കെല്ലാര്‍ക്കും ഒരുപാട് നന്ദി. ഇന്ന് പ്രിന്റ് ഒക്കെ എടുത്ത് അവര്‍ടെ അച്ഛനുമമ്മയ്കും കൊടുക്കുന്ന്നുണ്ട്. വലിയ മകനുള്ള എന്റേം ശര്‍മ്മാജീംടേം ഇടയില്‍ ഇപ്പോ ഇത് പോലെയുള്ള കുട്ടികളാണു മനസ്സിനെ ആവേശഭരിതരാക്കുന്നതും, ലളിതമാക്കുന്നതും. ഒരുപാട് നന്ദി എല്ലാര്‍ക്കും. ഇനിയും ഒരുപാട് വിശേഷങ്ങളുണ്ട് അവള്‍ടെ. അവള്‍ മിണ്ടുന്നതൊക്കെ കേള്‍പ്പിയ്കണമെന്ന്നുണ്ട് എനിക്ക്. ഹന്നയുടെ ഓഡീയോ കേട്ടാ പ്രശാന്തിനു ദേഷ്യം വരോ ആവോ. എന്നാലു സൌകര്യം പോലെ ഇടാം.

9:21 AM  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹന്നക്കുട്ടിക്ക് ആയിരമായിരം അഭിനന്ദങ്ങള്‍ നേര്‍ന്നുകൊണ്ട്...



Nb:
യ്യ്യ്യൊ ഇവിടെന്താ ഒരു കലാ‍പം..?

11:31 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹന്നക്കുട്ടീ കിടിലം പടം.. ഇനീം വരയ്ക്കൂ. [ഇനികൊറച്ച് അതുല്യാന്റീടെ വീടിന്റെ ചുവരിലും ആവാട്ടോ എന്താ രസാന്നറിയോ ചൊമരിലു വരയ്ക്കാന്‍;)]

12:03 PM  
Blogger ഇടിവാള്‍ said...

ഹന്നക്കുട്ടി , അന്നക്കുട്ടി, ചിന്നക്കുട്ടി ;) കൊള്ളാം ട്ടാ


ചാത്തനേം ഫാര്യയേയും അടുത്ത വ്vഅര്‍ഷം വെക്കേഷനു വീട്ടിലേക്കൊന്നു ക്ഷണിക്കണമെന്നതോര്‍ത്തതാ! ഇനിയിപ്പോ അതില്ല..

ചുവരേലൊക്കെ വരച്ച് വീണ്ടും പെയിന്റടിക്കാന്‍ കാശില്ല!

പ്രശാന്തേ, ശാന്തനാവൂ..
ഏതോ ഫ്രണ്ടിന്റെ ഓര്‍മ്മക്ക് താനെന്തോ എഴുതി ആ പോസ്റ്റിന്റെ പരസ്യം ബ്ലോഗായ ബ്ലോഗു മുഴുവനും തേച്ചു നടന്നില്ലേ? കൈപ്പള്ളിയുടെ വായീന്നു നല്ല മുട്ടന്‍ തെറിയും കേട്ടില്ലേ?

അത്രക്കു നാണം കെട്ട ഏര്‍പ്പാടൊന്നുമല്ല അതുല്യാമ്മ ഇവിടെ ചെയെതത്..

കഷ്ടം.. എറങ്ങിക്കോളും ഓരോ ഹരികുമാരന്മാര്‍ !

12:45 PM  
Blogger Renuka Arun said...

hanna mol kku chakkara umma

12:20 PM  
Blogger Renuka Arun said...

innale kanda kore comments ne innu kaanunilla :-)

hanna molkkum atulya chechikkum chakkara umma

renuka arun

12:23 PM  
Blogger സാക്ഷരന്‍ said...

വലീയ ലോകത്തിലെ ഇത്തരം ചെറിയ നേട്ടങ്ങളാണ്ണ് വലീയ സന്തോഷങ്ങള്
നല്ല് ചിത്രം. മോള്ക്ക് അഭിനന്ദനങ്ങള്

2:13 PM  
Blogger ധനേഷ് said...

ചിത്രം കാണാന്‍ അല്പം ലേറ്റ് ആയി..
നന്നായി വരച്ചിട്ടുണ്ട്....
വല്ലപ്പോഴും ബ്ലോഗിലെത്തുന്ന ഈ ചേട്ടന്റെ ആശംസ കൂടി ആ സ്വീറ്റ് വാവയെ അറിയിക്കണേ...
(ഏഷ്യാനെറ്റ് ഇനിയൊരു സ്റ്റാര്‍ പെയ്ന്റെര്‍ പരിപാടി തുടങ്ങിയാല്‍ നമുക്ക് ഹന്നകുട്ടിക്ക് ഒരു ഫ്ലാറ്റ് തരപ്പെടുത്താമായിരുന്നു... :-) )

7:03 AM  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

ഹന്ന തീര്‍ത്ത
പേയിന്റിംഗ്‌ കൊള്ളാം...
അതുല്യ..
ഹന്നകുട്ടിയ്ക്ക്‌
എല്ലാ ആശംസകളും നേരുന്നു-

4:17 PM  
Blogger Kaippally said...

എന്റ മോളും ഒരു "ഹന്ന"ആണെ. അതുകൊണ്ട് പറയുന്നതല്ല. ഈ ചക്കര കുട്ടി നല്ലതുപോലെ വരക്കുന്നുണ്ടല്ലോ.

വരയില്‍ ഒരു പുലി"നി" ആയി തീരട്ടെ.

12:56 PM  
Blogger Kaippally കൈപ്പള്ളി said...

This comment has been removed by the author.

1:01 PM  
Blogger പൊറാടത്ത് said...

ഹന്നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം ഹന്നയുടെ കഴിവ് ബ്ലോഗേഴ്സുമായി പങ്ക് വെക്കാന്‍ മനസ്സ് കാട്ടിയ അതുല്യയ്ക്ക് നന്ദി പറയുന്നു

1:44 PM  
Blogger പൊറാടത്ത് said...

ഒന്നു കൂടി, നൊമാദ് പറഞ്ഞ പോലെ, പടം മാത്രം സ്കാന്‍ ചെയ്ത് പോസ്റ്റ് ചെയ്യാന്‍ ശ്രമിയ്ക്കൂ അതുല്യ.

1:49 PM  
Blogger Cartoonist said...

ഒരു ഭയങ്കര കക്ഷികളാ ഈ കുഞ്ഞുങ്ങള് -
പ്രത്യേകിച്ചും നമ്മടെ ഹന്നക്കുട്ടി !

ഹെന്നാ പറയാനാ !

4:28 PM  
Blogger Cartoonist said...

ഒരു കാര്യം വിളിക്കാന്‍ വിട്ടു -

അതുല്യാ കീ ജേയ്..യ്..യ്..യ്..യ്..യ് !

4:29 PM  
Blogger ഭ്രാന്തനച്ചൂസ് said...

അതുല്യാമ്മേ.......

ആദ്യമായാണു ഇവിടെ വന്നത്.വന്ന് ഹന്നേടെ........വര കണ്ടു കണ്ണ് തെള്ളി നിന്നപ്പോളാണു താഴെ നിന്നും ഒരു കുര കേട്ടേ.......നോക്കിയപ്പോള്‍ ഒരു ചാവാലിപ്പട്ടി.എറിയാന്‍ വേണ്ടി ഒരു കല്ലെടുത്തപ്പോളേയ്ക്കും എല്ലാരും കൂടി അതിനേ...എറിഞ്ഞു ഒരു പരുവമാക്കിക്കളഞ്ഞു. പാവം.........

ഹന്ന മോളെ..............ഈ അച്ചൂസിന്റെ വക ഒരു ചക്കരയുമ്മ............

5:00 PM  
Blogger വിചാരം said...

123

9:04 AM  
Blogger വിചാരം said...

വളരെ വൈകി എങ്കിലുമൊരു വലിയ ആശംസ.
ഹന്നമോള്‍ക്ക് നല്ലോണം വരയ്ക്കാനുള്ള കഴിവും, അവസരവും ഉണ്ടാവട്ടെ.

-------------
പ്രശാന്ത് പാവമാണ്, അവനെ വിട്ടേയ്ക്കൂ എന്നൊന്നും ഞാന്‍ പറയില്ല, അവനെ പിടിയ്ക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. കയ്യില്‍ വീണു കഴിഞ്ഞവന്‍ ഇനി ഒരവസരം അതിനായ് ഞാന്‍ കാത്തിരിക്കുന്നു. നമ്മുക്കിടയില്‍ ഒരു അപോസ്തലന്‍ ജനിച്ചിട്ടുണ്ട്, എന്നാലവന്റെ യഥാര്‍ത്ഥ രൂപം വികൃതമാണ്.

10:01 AM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:00 PM  
Blogger Unknown said...

zzzzz2018.5.24
off white shoes
ed hardy clothing
ralph lauren outlet
pandora
louboutin shoes
michael kors outlet
green bay packers jerseys
baltimore ravens jerseys
moncler uk
ralph lauren outlet

5:04 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  
Blogger nailaakifa said...


Thank you, the article is very petrifying, hopefully it can be useful for everyone.

Obat Tukak Lambung Paling Ampuh
Tips Paling Jitu Untuk Mengatasi Penyakit Demam Berdarah Dengue
Obat Penghancur Batu Ginjal Paling Ampuh
Tips Paling Ampuh Untuk Pengobatan Meningitis

10:17 AM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  
Blogger yanmaneee said...

nmd
curry 5
yeezys
nike shoes
nike vapormax
nike kd 11
yeezy boost 350 v2
lebron james shoes
kobe shoes
michael kors outlet online

3:17 PM  

Post a Comment

<< Home