Tuesday, February 19, 2008

സ്നേഹ പൂര്‍വ്വം സിയ എഴുതീത്

ഇന്ന് രാവിലെ സിയയുടേ അഡോബ് ഇല്ലുസ്റ്റ്രേറ്ററിന്റെ പോസ്റ്റില്‍ ഞാന്‍ എന്റെ അറിവു കേട് കൊണ്ട് ചോദിച്ചു, മലയാളം കാലിഗ്രാഫി, (കാര്‍ട്ടൂനിന്റെ ഒക്കെ കുറിപ്പുകളില്‍ കാണുന്നത് പോലെ) എഴുതാന്‍ എങ്ങനെയാണു സാധിക്കുക? മിക്ക കാലിഗ്രാഫി സോഫ്ട് വയറുകളും ഞാന്‍ ഡൌണ്‍ലോഡിയത്, അഞ്ജലീം, വരമൊഴീംന്ന് ഒക്കെ എഴുതിയട്ട് കാലിഗ്രാഫീലെ ഏതെങ്കിലും ഫോണ്ട് ഇടുമ്പോ എല്ലാ അക്ഷരോം കൂടേ എന്നെ കുത്താന്‍ വരും. കുറെ ഞാന്‍ ഇതൊക്കെ അന്വേക്ഷിച്ച് കറങീം, നമ്മടേ (എനിക്കറിയാവുന്ന മലയാളം ഫോണ്ടുകള്‍) സപ്പോറ്ട്ട് ചെയ്യുന്ന കാലിഗ്രാഫി ഉണ്ടോ എന്നും ചോദിച്ചു. ഇത് പറയാന്‍ തന്നെ കാരണം വേണുവിന്റെ കാര്‍ട്ടുണുകളില്‍, മിക്കപ്പോഴും തന്നെ വേണു റ്റൈപ്പ് ചെയ്തിട്ടിരിയ്ക്കുന്ന ഫോണ്ടുകള്‍ എനിക്ക് എപ്പോഴും കണ്ണില്‍ കുത്തി നില്‍ക്കാറുള്‍ല പോലെ തോന്നാറുണ്ട്. ഇത് പോലെ തന്നെ, ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, ആര്‍ക്കെങ്കിലും കത്ത് എഴുതുമ്പോഴ്, ഞാന്‍ കീമാനൊന്നും റ്റൈപ് ചെയ്യാണ്ടെ, കൈ കൊണ്ട് എഴുതുകയാണു പതിവ്. അച്ചടിച്ച് വച്ച പോലെ ഒരു കത്ത് വായിയ്ക്കാന്‍ എനിക്കിഷ്ടമല്ല താനും. ചാറ്റില്‍ ആരെയെങ്കിലും ഒക്കെ കാണുമ്പോ ചോദിക്കാറുമുണ്ട് ഞാന്‍ ഇതിനെ കുറിച്ച്. അങ്ങനെയാണു ഇന്ന് സിയയുടേ പോസ്റ്റ് കണ്ടതും, അതില്‍ ഈ സംശയം ഉന്നയിച്ചതും. കുറച്ച് കഴിഞ് വന്ന സിയയുടെ ഒരു മെയിലിലെ അറ്റാച്ച്മെന്റ് ആണു താഴെ. ഇത് പോലെ ഏത് കാലിഗ്രാഫീലും എന്ത് കൊണ്ടാണു നമുക്ക് വരമൊഴി/കീമാന്‍/അഞ്ചലി ഒക്കെ ഇടാന്‍ പറ്റാത്തത്? അല്ലാ പറ്റുവൊ? എന്നാല്‍ എങ്ങിനെ? ഇത് സിയ അയച്ച അഡോബ്ബ് ജിപിജി ആക്കീതാണു ഞാന്‍. അപ്പോഇത് വേണുവിനു പരീക്ഷിച്ചുടേ? അല്ല അഡോബ് ഉണ്ടെങ്കില്‍ മാത്രെ പറ്റുള്ളോ? സിയയുടേ പോസ്റ്റില്‍ കമന്റ് ആയിട്ട് ഈ പടം അപ്ലോഡ് ആക്കാന്‍ പറ്റാതൊണ്ട് ആണു ഇത് ഇവിടേ ഇട്ടത്. എനിക്ക് സാധാരണ മലയാളം കീമാനില്‍ എഴുതി അത് കാലിഗ്രാഫില്‍ ഇടുമ്പോഴ് ഞാന്‍ ആഗ്രഹിച്ച ഫോണ്ടില്‍ വരുന്ന ഒരു കാലിഗ്രാഫി എഴുതാന്‍ എന്തേലുമ്ം മാര്‍ഗ്ഗമുണ്ടോ? അഡോബ്ബ് അല്ലാണ്ടേ? ഒരു അംഗനവാടിയുടേ പ്രവര്‍ത്തന മേഖലയുമായി ഒരലപം കുഞു കുട്ടികളേ പഠിപ്പിയ്ക്കുവാനായിട്ട് അടുത്ത് തന്നെ അല്പം സമയം ചെലവാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. അപ്പോ മലയാളം അക്ഷരങ്ങളൊക്കെ പ്രിണ്ട് അല്ലാണ്ടേ കാലിഗ്രാഫി രീതിയിലു ചുമരിലൊട്ടിയ്ക്കാനായിട്ട് ഒരു പോസ്റ്ററൊക്കെ പോലെ പ്രിണ്ട് എളുപ്പത്തില്‍ എടുക്കാന്‍ വലിയ ചിലവില്ലാണ്ടേ, വേറ്ഡ്- എക്സല്‍ എന്നിവയില്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? സിയയുടേ പോസ്റ്റിന്റെ ഉദ്ദേശം മാറണ്ടാന്ന് കരുതിയാണു ഈ ചീളു സംശയം ഞാനിവിടേ ഇടണത്. ഒന്ന് സഹായിയ്ക്കുമല്ലോ.

19 Comments:

Blogger അതുല്യ said...

സിയയുടേ പോസ്റ്റിന്റെ ഉദ്ദേശം മാറണ്ടാന്ന് കരുതിയാണു ഈ ചീളു സംശയം ഞാനിവിടേ ഇടണത്. ഒന്ന് സഹായിയ്ക്കുമല്ലോ.

3:04 PM  
Blogger SunilKumar Elamkulam Muthukurussi said...

മുകളില്‍ കാണിച്ചത് ഐ.എസ്.എം സോഫ്റ്റ്വേയറുകളിലെ വിവിധ ആസ്കിഫോണ്ടുകളില്‍ ഉള്ള എഴുത്താണ്. അതില്‍ അല്പസ്വല്പം കെര്‍ണിങ് നടത്തിയിട്ടുണ്ടെന്നു തോന്നുന്നു. വിശദമായി സിയ തന്നെ പറയും.
കാലിഗ്രാഫി -മലയാളം ഫോണ്ടുകള്‍- ഒരു പാട് പ്രശ്നങ്ങളാണല്ലോ അതുല്യേ. മനോഹരങ്ങളായ വിവിധ തരത്തിലുള്ള മലയാളം ഫോണ്ടുകള്‍ അതിപ്പോഴും ഒരു സ്വപ്നമല്ലേ?
സ്നേഹപൂര്‍വ്വം,
-സു-

5:49 PM  
Blogger aneel kumar said...

യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്ന കാലിഗ്രാഫി ആപ്ലിക്കേഷനാണെങ്കില്‍
Karumbi (http://kevinsiji.goldeye.info/) ഫോണ്ട് (അഞ്ജലിയ്ക്കു പകരം) ഉപയോഗിച്ചു നോക്കൂ. അച്ചടിച്ചതു പോലെ ഉണ്ടാവില്ല.

വേറെയും ചില ഫോണ്ടുകള്‍ ഇവിടെ ഉണ്ട്.

8:09 PM  
Blogger ഭൂമിപുത്രി said...

ഹൊ എന്റെദൈവമെ!
ഒരുഭംഗിയുമില്ലാത്ത കയ്യക്ഷരവുമായി ജനിച്ച
എനിയ്ക്ക്,മേല്‍പ്പറഞ്ഞ സുത്രങ്ങള്‍ കമ്പ്യൂട്ടറിലിറക്കിവെച്ചാല്‍,ഈ അച്ചടിയക്ഷരമല്ലാതെ,നല്ല ഒറിജിനല്‍ സ്റ്റൈലിലു മെയിലയയ്ക്കാന്‍ പറ്റുമ്മ്ന്നോ???
ഈ വിവരത്തിനു അതുല്യയോടെഞാനെന്നും
കടപ്പെട്ടവളായിരിയ്ക്കും

10:25 PM  
Blogger ഭൂമിപുത്രി said...

അനിലിനും പ്രത്യേകം നന്ദി.
യൂണിക്കോഡ് കമ്പുട്ടറില്‍ ഉണ്ടെങ്കില്‍ ഇതു വായിക്കാന്‍ പറ്റുമോ,അതോ ഇതേ ഫോണ്ട്
തന്നെ വേണോ?

10:40 PM  
Blogger വേണു venu said...

ഫ്ളാഷിലാണു് ഞാന്‍ നിഴല്‍ക്കുത്തില്‍ എഴുതുന്നത്. അതുല്യാജി പറഞ്ഞ ബുദ്ധിമുട്ടുകള്‍ക്ക് എനിക്കൊരു പരിഹാരം നിര്‍ദ്ദേശിക്കണം എന്നു് സിയയോട് ഞാന്‍ പറഞ്ഞു.
ഓ.ടോ.
അതുല്യ എന്ന് പേരു് ഒരു സോഫ്റ്റുവെയറുമില്ലാതെ ഞാനെഴുതിയിട്ടിരുന്നതു കണ്ടുകാണുമല്ലോ.ഹാഹ്ഹാ...ചുമ്മാ..സമയമില്ലാ
ഒരു പ്രസംഗം(അധിക) കേള്‍ക്കാന്‍ പോണം.:)

11:15 PM  
Blogger Haree said...

യൂണിക്കോഡില്‍ ഈ ശൈലിയിലെങ്ങിനെ എഴുതാം എന്നതാണോ ചോദ്യം? അതിനൊരു വഴിയേയുള്ളൂ, യൂണിക്കോഡില്‍ ഈ ശൈലിയിലുള്ള ഫോണ്ടുകള്‍ നിര്‍മ്മിച്ചെടുക്കുക. ഫോണ്ട് എഡിറ്റിംഗ് പ്രോഗ്രാമുകളുപയോഗിച്ച്, കൃത്യമായി സ്ഥാനം മാറ്റി പ്ലോട്ട് ചെയ്താല്‍ മതിയാവുമെന്നു തോന്നുന്നു. പക്ഷെ, ഇതെടുത്ത് പ്ലോട്ട് ചെയ്ത് ഉപയോഗിച്ചാല്‍ അത് കോപ്പിറൈറ്റ് ലംഘനമാവും. പിന്നെ, യൂണിക്കോഡായാലും, ഈ രീതിയില്‍ തന്നെ കാണണമെങ്കില്‍, ഫോണ്ട് സിസ്റ്റത്തില്‍ ഉണ്ടാവുകയും വേണം.
--

7:38 AM  
Blogger അതുല്യ said...

അനില്‍ജി, ഫോണ്ട് (കറുംബി) ഇറക്കിയെങ്കിലും, വേര്‍ഡ്/ഏക്സലില്‍ റ്റെപ് ചെയ്യുമ്പോ, ഫോണ്ട് മാറുന്നില്ല. എന്താവും കാരണം? 2 തവണ സിസ്റ്റം റീ സ്റ്റാര്‍ട്ടും ചെയ്തു. സിയ ചാറ്റില്‍ കന്‍ണ്ടില്ല. സിയ ഇത് വായിയ്കുമെങ്കില്‍ സുനിലിന്റെ ചോദ്യത്തിനു ഒരു മറുപടി പറയൂ. പിന്നെ അടുത്ത ഒരു അത്യാഗ്രഹം, ബ്ലോഗ്ഗര്‍ പോസ്റ്റുകളില്‍ ഇത് ഒക്കെ സപ്പോര്‍ട്ട് ചെയ്യുവാനെന്തെങ്കിലും വഴിയുണ്ടോ? ഹരീ, എന്നെ കൊണ്ട് ആവുന്ന വല്ല കാര്യങ്ങളാണോ പറഞത്? ഒന്നൂടെ ഒന്ന് വിശദീകരിയ്ക്കാമോ?

9:58 AM  
Blogger ഭൂമിപുത്രി said...

കീമാനില്‍ കറുംബിയെ ഓപ്റ്റ്ചെയ്തു റ്റൈപ്പ്ചെയ്തപ്പോള്‍,എനിയ്ക്കു ജീവിതത്തിലാദ്യമായി നല്ലകയ്യക്ഷരം കിട്ടി!
വേര്‍ഡില്‍ പറ്റുന്നുണ്ട് അതുല്ല്യ.
അയ്യ്ക്കുന്നോര്‍ക്കിതുകാണാന്‍ പറ്റീല്ലെങ്കിലും,പ്രിന്റെടുക്കാല്ലൊ.:)
ബ്ലൊഗിലിതു പറ്റിയിരുന്നെങ്കില്‍ എന്ന അത്യാഗ്രഹം എനിയ്ക്കും തോന്നുന്നുണ്ട്.

10:31 AM  
Blogger Ziya said...

അതുല്യാമ്മേ,

ഇതത്ര വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നില്ല.
ഞാനെഴുതി അയച്ച അക്ഷരങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇന്ത്യാ ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന C DAC പുറത്തിറക്കുന്ന GIST ISM Publisher എന്ന സോഫ്റ്റ് വെയറില്‍ ലഭ്യമാകുന്ന ആസ്‌കി ഫോണ്ടുകളാണ്. സാധാരണ ഇന്‍‌സ്ക്രിപ്റ്റ് രീതിയിലാണ് നാം ടൈപ് ചെയ്യുന്നത്. ഫൊനറ്റിക് രീതി സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അത് അത്ര വിജയകരമല്ല. നാട്ടിലെ ഡിറ്റിപി ഓപറേറ്റേഴ്‌സ് ബഹുഭൂരിപക്ഷവും ഐ എസ് എം ഉപയോഗിക്കുന്നു.
ISM പബ്ലിഷറിന്റെ പ്രവര്‍ത്തനം ഏതാണ്ട് കീമാന്‍ പോലെ. ആപ്ലിക്കേഷന്‍ തുറന്ന് മിനിമൈസ് ചെയ്തിടുക. മിക്ക ആപ്ലിക്കേഷനുകളിലും ഇത് വര്‍ക്ക് ചെയ്യും. എന്നാല്‍ അഡോബി CS വേര്‍ഷനുകളില്‍ നന്നായി വര്‍ക്ക് ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടില്ല.

ഇപ്പോള്‍ കൂടുതല്‍ മികച്ച, വ്യത്യസ്ഥമായ ഫോണ്ടുകള്‍ ഐ എസ് എമ്മിലുണ്ട്. ആസ്കി ആണെന്ന് മാത്രം.

അതുല്യാമ്മേടെ സംശയത്തിന്‍ ഹരീ കൃത്യമായി മറുപടി പറഞ്ഞൂന്ന് വേണം പറയാന്‍. യൂണിക്കോഡില്‍ അക്ഷര വൈവിധ്യമില്ലാത്തത് അധികം ഫോണ്ടുകളില്ലാത്തത് കൊണ്ടാണ്.

ഇവിടെ നിന്ന് ഒട്ടൊക്കെ വ്യത്യസ്ഥമായ ഫോണ്ടുകള്‍ ഇവിടെ നിന്നും പിന്നെ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.

പിന്നെ കാലിഗ്രാഫിക് ഫോണ്ടുകള്‍ ആസ്‌കിയിലും യൂണിക്കോഡിലും ഇനിയും നല്ലതൊന്നും ഡെവലപ്പ് ചെയ്യപ്പെട്ടിട്ടില്ല.

ബാലരമയിലെ ചിത്രകഥയിലൊക്കെ ഉപയോഗിക്കാന് മനോരമ അവരുടെ സ്വന്തം ഫോണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട് :)

10:41 AM  
Blogger ശ്രീ said...

ഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നത് ഇപ്പഴാ കണ്ടത്.
:)

10:49 AM  
Blogger അതുല്യ said...

bhoomi,

enthaa cheythe? keyman il panith panith, ullathum koode poyi :) eppO avaru parayunnu keyman has encountered a application crash. try restarting nnu :) pls explain boomiputri.

11:01 AM  
Blogger ഭൂമിപുത്രി said...

Sorry അതുല്യ,ഇവിടെവന്നു നോക്കീപ്പഴാണിതുകണ്ടതു(Follow-up comments ചിലപ്പൊഴൊന്നും കിട്ടുന്നില്ല)
ഞാന്‍ ഐടി പുലിപോയിട്ട് എലിപോലുമല്ലാട്ടൊ..
എന്നാലും ചെയ്തതിത്രമാത്രം-നമ്മള്‍ മലയാളം ടൈപ്പ്ചെയ്യാന്‍ കീമാ‍നില്‍‘ക’വെയ്ക്കില്ലെ,
അതുപോലെയാക്കീട്ട്,വേര്‍ഡില്‍ ML-NILA03(or whatever font you have downloaded)opt ചെയ്തു നേരെ അടിച്ചുതുടങ്ങാം.

10:43 PM  
Blogger riyaz ahamed said...

യൂണികോഡ് മലയാളം ഫോണ്ടുകള്‍ ഇനിയും വരണം. അല്ലെങ്കില്‍ ഇപ്പോള്‍ ലഭ്യമായ, ജനകീയമല്ലാത്ത വെഫ്‌റ്റ്, സിഫര്‍ ഇതെല്ലാം ഇനിയും പിന്തുടരേണ്ടി വരും

3:50 PM  
Blogger Cibu C J (സിബു) said...

This comment has been removed by the author.

1:48 AM  
Blogger Cibu C J (സിബു) said...

വെബ് ഫോണ്ടുകളെ പറ്റി തെറ്റിധാരണ നിലവിലുണ്ടെന്ന്‌ തോന്നുന്നു. ദയവായി ഈ പഴയ ബ്ലോഗ് പോസ്റ്റ് കാണുക. സഫാരിയെ പറ്റിയുള്ളത്‌ ഇന്ന്‌ അപ്ഡേറ്റിയതാണ്.

1:48 AM  
Blogger Kaippally said...

കമന്റ് എഴുതിയപ്പോള്‍ ഒത്തരം വളര്ന്ന്‍ ഒരു പോസ്റ്റായിപ്പോയി.

:)

2:12 PM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  
Blogger elitaj said...

"Mauttomuus paljastus jätteet
gemüseschäler edelstahl
aderendhülsen set mit zange amazon
iphone xs armband
nike suede high tops vintage wrench
faldas cortas moda 2016 restaurante
fashion rings alignment
sandwich collectie voorjaar 2016
rieker 608b4 35 squat
fitflop verkoopadressen karton alarm
نظارات فندي رجالي
flensborg dametøj
Sukeltaja pito hiilihydraatti maapähkinät
3 i 1 staffeli
60w led chandelier bulb
smiješne dioptrijske naočale
עגילים ארוכים עם סברובסקי
adidas súlyemelő öv sjećanja
grillox cintura
kompresijas zeķes
minnie mouse in red polka dot dress
jordan 34 designer Innereien habe
city jersey timberwolves
4278 ray ban Kirju grill
awangardowe okulary przeciwsłoneczne
airfryer verkkokauppa
"

1:14 PM  

Post a Comment

<< Home