Wednesday, February 20, 2008

പിന്നേം ഒരു IT സംശയം

രാവിലെ ഏതോ ഒരു സൈറ്റീന്ന് ഒരു പൂക്കള്‍ടേ പടം സേവ്‌ ചെയ്തപ്പോഴ്‌, സേവ്‌ ആസ്‌ എന്ന ഫോള്‍ടര്‍ നേയിം ഇങ്ങനെ വന്നു. സാധാരണ Desktop/my documents ന്ന് ഒക്കെ ആണു വരാറു. കറന്റ്‌ ആയിട്ട്‌ വന്ന ഫോള്‍ഡര്‍ :-



നോക്കിയപ്പോഴ്‌ ഞാന്‍ ഞെട്ടി. ഒരു 900 ആയിരത്തോളം ജെപിജി പടങ്ങള്‍. പാത്ത്‌ അന്വേക്ഷിച്ച്‌ പോയപ്പോഴ്‌, ഇങ്ങനെ കണ്ടു.

Local Disk (C:)
Documents and Settings
Owner
Local Settings
Temp
Temp Internet Files
Content.IES
Folder
6JUVS70X
8T8POXCX
CVU81X4A
EX6NE582

നോക്കിയപ്പോഴ്‌, ഇത്‌ പോലെ 10/15 ഫോള്‍ഡറുകള്‍ രൂപാന്തരപെട്ടിട്ടുണ്ട്‌, ഒരോ ഫോള്‍ഡറുകളിലും 950/845 JPEG/HTML എന്നിവയും, WINAMP nte ഐക്കോണുമൊക്കേനുമുണ്ട്‌ (One can just number these icons and tell, how many songs I listen to in a day :)

അതായത്‌, ഒന്ന്/രണ്ട്‌ കൊല്ലത്തോളം ഞാന്‍ പോയ സൈറ്റുകളിലെ മിക്ക പടങ്ങളും, ഞാന്‍ അപ്പലോഡ്‌ ചെയ്ത പടങ്ങളും, അതും കൂടാണ്ടേ, ബ്ലോഗര്‍ സൈറ്റുകളിലെ, എല്ലാരുടേ പ്രൊഫൈല്‍ പടവും, പിന്നെ ബ്ലോഗ്ഗര്‍ സൈനും (ഒരു 5000 ത്തില്‍ കൂടുതല്‍ 'ബി' എന്ന സൈനും ഉണ്ട്‌.

ഇത്‌ എങ്ങനെ എപ്പോ സംഭവിച്ചൂ? ഇത്രേം ആയിരം പടങ്ങള്‍ സേവ്‌ ആയപ്പോ എന്റെ സ്പേസ്‌ പോയില്ലേ? ഇത്‌ അപകടമാണോ? ഡീലീറ്റ്‌ ചെയ്യേണ്ടതാണോ? പിന്നെ കുറേ ഫോള്‍ടറുകളില്‍, ഇത്‌ വരെ വന്ന എന്റെ എക്സല്‍ റിപ്പോര്‍ട്ടുകളും ഒക്കെ സേവ്‌ ആയിട്ടുണ്ട്‌. ആരെങ്കിലുമൊക്കെ എ.റ്റി പുലികളു ഒന്ന് സംശയം തീര്‍ക്കു. അപ്പോ ബ്ലോഗ്ഗില്‍ പോകുന്നവര്‍റ്റെ കമ്പ്യൂട്ടറുകളില്‍ എല്ലാം ഇത്‌ പോലെ എവിടെയെങ്കിലും ഒരു ഫോള്‍ടറീല്‍ പോയി പടവും ഐക്കണും സേവായി സ്ഥലം പോകുന്നുണ്ടാവുമോ? അതോ എന്റെ മിഷീനിന്റെ സെറ്റിങ്ങ്സിന്റെ കുഴപ്പമാണോ ഇത്‌?

29 Comments:

Blogger അതുല്യ said...

ഇത്‌ പോലെ തന്നെ ആര്‍ക്കെങ്കിലും ഒരു കമ്പ്യൂട്ടര്‍ സംശയം ഉണ്ടങ്കിലോ എന്ന് കരുതി ചാറ്റിലൂടെ ആരോടെങ്കിലും ഒക്കെ ചോദിച്ച്‌ സംശയം തീര്‍ക്കാണ്ടെ, പോസ്റ്റ്‌ ആയി ഇടുന്നു. വിവരമില്ലായ്മ ക്ഷമിയ്കുമല്ലോ.

1:07 PM  
Blogger R. said...

അപകടമൊന്നുമല്ല അതുല്യാമ്മേ. ഇതൊക്കെ ടെംപററി ഫ(പ)യലുകളാണ്. ഡിസ്ക് സ്പേസ് പോവും, വല്ലപ്പോഴുമെങ്കിലും ഒന്നു ക്ലീനപ്പ് ചെയ്യുന്നത് നല്ലതാണ്. ത്രന്നെ.

2:17 PM  
Blogger അനൂപന്‍ said...

പേടിക്കാനൊന്നുമില്ല.അതൊക്കെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ടെംപററി ഫയലുകള്‍ ആണ്‌.അതു കളയാന്‍ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ തുറന്ന് Tools->Internet options->General->Delete Files എന്ന ബട്ടണ്‍ ഞെക്കുക.ഫയലുകള്‍ എല്ലാം ഡിലീറ്റ് ആയിക്കോളും

2:26 PM  
Blogger കാനനവാസന്‍ said...

അതെ ഇതെല്ലാം temporary internet files ആണ്.നമ്മള്‍ ഓണ്‍ലൈനായി കാണുന്ന ഫൊട്ടൊകളും ,സേവ് ചെയ്യാതെ നേരിട്ട് ഓപ്പണ്‍ കൊടുക്കുന്ന ഫയലുകളുമെല്ലാം താല്‍ക്കലികമായി ഇവിടെ സേവ് ആയിട്ടാണ് ഓപ്പണാകാറ്.ഇടക്കിടെ പോയി എല്ലാം ഡിലീറ്റ് ചെയ്താമതി.

പിന്നെ c:\windows\temp,
c:\documens and settings\'user name'\local settings\temp.

തുടങ്ങിയ സ്ഥലങ്ങളിലും ഈ ഫയല്‍സ് കാണും.ഉപയോഗത്തിലുള്ളവ ഡിലീറ്റാവില്ല ,ബാക്കിയൊക്കെ ഡിലീറ്റായിപ്പൊക്കോളും..

2:31 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചുമ്മാ ചാടിക്കേറി എല്ലാം കൂടി ഒന്നിച്ച് സെലക്ട് ചെയ്ത് ഡിലീ‍റ്റിയേക്കരുത്. ചിലപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ സിസ്റ്റം പിന്നെ അനങ്ങൂ.

ആദ്യം
alt + v + d എന്നു വച്ചാ ഫൈത്സിന്റെ ഡീറ്റെയിത്സ് കാണും വിധം ആക്കുക .

ഫൈല്‍ ടൈപ്പ് വച്ച് ഗ്രൂപ്പ് ചെയ്യുക ടൈപ്പ് എന്നെഴുതീത് ക്ലിക്കുക.

പിന്നെ ഒരു മിനിമം എന്നു വച്ചാല്‍ സ്ക്രോള്‍ ആകാതെ ഒരു 10-50 എണ്ണം സെലക്ട് ചെയ്ത് ഷിഫ്റ്റ്+ ഡിലീറ്റ്.

മോളീലേത്തെ സ്റ്റെപ്പ് ആവര്‍ത്തിക്കുക. മടുക്കുമ്പോള്‍ നിര്‍ത്തുക [നല്ല വ്യായാമാ]

2:51 PM  
Blogger അതുല്യ said...

എല്ലാര്‍ടേം അഭിപ്രായങ്ങള്‍ക്കും പോവഴിയ്ക്കും നന്ദിയുണ്ട്‌. 3 മാസമായിട്ട്‌ സിസ്റ്റം ഭയങ്കരായിട്ട്‌ സ്ലോ ആയിട്ട്‌, പാട്ട്‌ ഡൗണ്‍ലോടീത്‌ ഒക്കെ യുസ്ബീലാക്കീ. പിന്നേം യമ സ്ലോ തന്നെ. പക്ഷെ കുട്ടിച്ചാത്തന്‍ പറഞ്ഞ പോലെ എല്ലാം കൂടെ ക്ലിക്കീട്ട്‌ 4 തവണ ഡീമ്മ്‌! ഒന്നും നടന്നില. പിന്നേം റീബൂട്ട്‌. ഇനി ഇതൊക്കെ (10-15 ഫോള്‍ഡര്‍)ഉണ്ട്‌, കളയാന്‍ ഒരാശ്ഛയെടുക്കോ ആവോ. എന്തൊരു തൊന്തരവാപ്പാ! അപ്പോ എല്ലാരും ഇത്‌ ആശ്ചയില്‍ ഓ മാസമോ ഒക്കെ ചെയ്യാറാണോ പതിവ്‌?

2:57 PM  
Blogger അതുല്യ said...

ഇത്‌ റ്റെമ്പിലേയ്ക്ക്‌ പോവാണ്ടേ നെറ്റ്‌ തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാന്‍ പറ്റില്ലേ?

3:00 PM  
Blogger സന്തോഷ്‌ കോറോത്ത് said...

സ്റ്റാര്‍ട്ട്‌ -> റണ്‍ ല്‍ പോയിട്ട്‌ %temp% എന്ന് ടൈപ്പ് ചെയ്‌താല്‍ temporary ഫയല്‍സ് അവിടെ കാണാം... Ctrl + A , Shift + Del... :)
ചിലപ്പോള്‍ ചില ഫയല്‍സ് ഏതെങ്കിലും പ്രോഗ്രാം Use ചെയ്യുന്നുണ്ടായിരികും..അങ്ങനെ ആണെന്കില്‍ ആ ഫയല്‍സ് ഡിലിറ്റ് ചെയ്യാന്‍ പറ്റാതെ വരും... സേഫ് മോഡില്‍ കയറി ഡിലീറ്റ് ചെയ്‌താല്‍ എല്ലാം ഡിലീറ്റ് ആയിക്കോളും..
സിസ്റ്റം സ്ലോ ആകുന്നതു ചിലപ്പോ spyware കാരണം ആവാം ..

3:45 PM  
Blogger ത്രിശങ്കു / Thrisanku said...

temp files നേരിട്ട് delete ചെയ്യാതെ,
IE:Tools->Internet options->General->Delete Files ഉപയോഗിക്കുന്നാണ് ഉത്തമം.

Windows-Start Menu:All Programs->Accessories->System Tools->Disc Cleanup ഉപയോഗിച്ചാല്‍ മറ്റ് temp filesഉം delete ചെയ്യാം - ഇത് വഴി access speed മെച്ചപ്പെടും.

4:04 PM  
Blogger ഉപാസന || Upasana said...

അതുല്യേച്ചി,

ഇതാണ് കുറേക്കൂടി എളുപ്പം.
യൂസര്‍ ഇന്റര്‍ ഇന്ററാക്ഷന്‍ ആവശ്യമില്ലാത്ത ഒന്ന്.

press Start -> vlick on Run

type inetcpl.cpl.

then internet properties window will open.

Manu tabs you can see..

Go to "Advanced Tab"

scrool down until you can see the following line under "security" sub menu.

the line is : "Empty Temporory Internet Files folder when browser is closed"
check it.

click apply and quit.
everytning wil, be ok.
in some old machnes it may not work.

it is also possible to reduce the temp inter. folders size. so that system can store only 1MB files..!

:-)
ഉപാസന

5:49 PM  
Blogger അഭിലാഷങ്ങള്‍ said...

അതുല്യേച്ചീ,

ഇവന്മാരൊക്കെ അതുമിതുമൊക്കെ പറയും.

അതൊന്നുമല്ലന്നേ.. വൈറസ്സാ ഇത് ..വൈറസ്സ്..!!!!!!

ഞാനും പുലിയാ IT യിലെ! സോറി സിംഹം! സിംഹം!

ഒരേയൊരു സൊല്യൂഷന്‍, ആ PC അങ്ങട് ഉപേക്ഷിക്കൂ.. പുതിയ ഒരെണ്ണം വാങ്ങൂ. അതുല്യേച്ചി ഉപയോഗിച്ചുപയോഗിച്ച് നാമാവശേഷമാക്കിയ ആ PC ഞാന്‍ വേണേല്‍ ഒരു മടിയും കൂടാതെ ഫ്രീയായി എടുത്തോളാം. DSF ഒക്കെ നടക്കുകയല്ലേ സമീപത്ത്. പോയ് പുതിയ ഒരെണ്ണം വാങ്ങു ചേച്ചീ...

അതുമിതും ടെക്ക്നിക്കല്‍ മണ്ണാങ്കട്ട പറഞ്ഞ് ചേച്ചിയെ കണ്‍ഫൂഷനാക്കുന്ന പുലികള്‍ അവരവരുടെ ഗുഹകളിലേക്ക് മടങ്ങിപ്പോകൂ..ഹുമ്മ്മ്മ്...

“ഗോ റ്റു യുവര്‍ ഗുഹാസ്..!!”

:-)

6:29 PM  
Blogger മൂര്‍ത്തി said...

എല്ലാ പുലികള്‍ക്കും നന്ദി..ഞാന്‍ എന്റെ ഡിസ്ക് ക്ലീന്‍ ആക്കി..

6:50 PM  
Anonymous Anonymous said...

Look here

9:01 PM  
Blogger യാരിദ്‌|~|Yarid said...

വല്ലപ്പോഴുമൊരിക്കലെങ്കിലും സിസ്റ്റം പ്രോപ്പെറ് ആയി ക്ലീന്‍ ചെയ്യണം. ഡീഫ്രാഗ് മെന്റേഷനും, ഡിസ്ക് ക്ലീനിംഗും മാസത്തിലൊരിക്കലെങ്കിലും ചെയ്യു. സ്റ്റാറ്‌ട്ടപ്പില്‍ ഒരു പാടു പ്രോഗ്രാം കാണുന്നു. സ്റ്റാറ്ട്ടപ്പില്‍ നിന്നും ആവശ്യമില്ലാത്തതൊക്കെ മാറ്റിയാല്‍ കുറച്ചുടെ വേഗത്തില്‍ സിസ്റ്റം ഓപ്പണ്‍ ചെയ്യുമ്പോള്‍ റെഡി ആയി വരും.

10:22 AM  
Blogger യാരിദ്‌|~|Yarid said...

ഡിസ്ക് ഡിഫ്രാഗ് ചെയ്യാന്‍: My computer right Click ചെയ്ത് മാനേജില്‍ ക്ലിക്ക് ചെയ്യു. അപ്പോളൊരു
പുതിയ വിന്‍‌ഡോ ഓപ്പണായി വരും. അതിലൊരു ട്രി വ്യൂ ആയി കുറെ ഐറ്റംസ് കാണാം. അതില്‍ സ്റ്റോറേജില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ ഡിസ്ക് ഡിഫ്രാഗ്മെനിനുള്ള ഓപ്ഷന്‍ കാണാം.[അതുമല്ലന്കില്‍ dfrg.msc എന്ന കമാന്റ് സ്റ്റാര്‍ട്ട് എടുത്ത് റണില്‍ ടൈപ്പ് ചെയ്തു കൊടുക്കുക.] ഡിസ്ക് ഡിഫ്രാഗമെന്റില്‍ ഹൈലൈറ്റ് ചെയ്യുമ്പോള്‍ റൈറ്റ് സൈഡില്‍ ഡ്രൈവുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണാന്‍ സാധികും . അതിലൊന്നില്‍ ക്ലിക്ക് ചെയ്തതിനു ശേഷം താഴെയായി അനലൈസ്, ഡീഫ്രാഗ്മെന്റ് എന്നീ രണ്ടു ഓപ്ഷനുകള്‍ കാണാം. അതില്‍ ഡീഫ്രാഗ്മെന്റില്‍ ക്ലിക്ക് ചെയ്യുമ്പോല്‍ ആദ്യം ഡിസ്ക് അനലൈസ്
ചെയ്യുകയും തുടറ്‌ന്ന് ഡീഫ്രാഗ്മെന്റേഷന്‍ പ്രോസസ് ആരംഭിക്കുകയും ചെയ്യും. ഡീഫ്രാഗ്മെന്റേഷന്‍ കുറച്ച് സമയമെടുക്കുന്ന പ്രോസസ് ആണ്. ഒരു ഡ്രൈവ് ഡീഫ്രാഗ്മെന്റെഷന്‍ കഴിഞ്ഞതിനു ശേഷം അടുത്തതു ചെയ്യുക. ഫയലുകള്‍ ക്രമമായി അടുക്കി
വെക്കുന്നതിനാണ് ഈ പ്രോസസ് ചെയ്യുന്നത്. അനലൈസ് ചെയതുകഴിയുമ്പോള്‍ ഫയലുകളെങ്ങനെയാണ് അടുക്കിയിരിക്കുന്നതു എന്നുള്ളതു ഒരു ഗ്രാഫിക് വ്യൂ ആയി കാണാന്‍ സാധിക്കും.ഡീഫ്രാഗ് ചെയ്തതിനു ശേഷവും അതിന്‍ മുന്പെയുള്ള വ്യൂവും തമ്മിലുള്ള വ്യത്യാസം നമുക്ക് അറിയാന്‍ സാധിക്കും.

സ്റ്റാര്‍ട്ടപ്പില്‍ നിനും ആവശ്യമില്ലാത്ത എന്‍‌ട്രികള്‍ മാറ്റുന്നതിനായി സ്റ്റാര്‍ട്ട്- റണ്‍- അവിടെ msconfig എന്നു ടൈപ് ചെയ്തു കൊടുക്കണം. ഒരു പുതിയ വിന്‍‌ഡോ സിസ്റ്റം കോണ്‍ഫിഗറേഷന്‍ യൂട്ടിലിറ്റി എന്ന പേരില്‍ ഓപ്പണ്‍ ആയി വരും. അതില്‍ ഏറ്റവും അവസാനമായി സ്റ്റാര്‍‌ട്ടപ്പ് എന്ന ടാബ് കാണാം . അതില്‍ ക്ലീക്ക് ചെയ്തു നോക്കിയാല്‍ സിസ്റ്റത്തോടൊപ്പം ഓപ്പണായി വരുന്ന പ്രോഗ്രാമുകളെല്ലം ചെക്കു ബോക്സുകളീല്‍ ചെക് ചെയ്തിരിക്കുന്നതായി കാണാന്‍ സാധിക്കും. അതില്‍ നിന്നും ആവശ്യമില്ലാത എന്ട്രികള്‍ ചെക്കൌട്ട് ചെയ്തു ഓകെ കൊടുക്കണം. മിക്കവാറുമെല്ലം ചെക്കൌട്ട് ചെയ്യുന്നതായിരികും നല്ലത്. ആന്റി വൈറസുകള്‍ മാത്രം ചെക്കിന്‍ ചെയ്തു കൊടുക്കുക, ഇതു വഴി സിസ്റ്റത്തോടൊപ്പം ഓപ്പണ്‍ ചെയ്യുന്നതു തടയാന്‍ സാധിക്കും. പിന്നീട് സിസ്റ്റം റീസ്റ്റാറ്ട്ട് ചെയ്തു വരുമ്പോള്‍ ഒരു മെസ്സേജ് കാണാന്‍ സാധിക്കും, അതിന്റെ അവസാനം ഒരു ചെക്ക് ബോക്സ് വീണ്ടും കാണാം. അതില്‍ ചെക്ക് ചെയ്തു അതില്‍ ഓകെ കൊടുത്താല്‍ സ്റ്റാറ്‌ട്ടപ്പിനോടൊപ്പം മറ്റു പ്രോഗ്രാമുകളും ഓപ്പണായി വരുന്നതു തടയാം. സിസ്റ്റം മുന്‍പത്തേക്കാള്‍ വേഗത്തില്‍ ഓപ്പണ്‍ ആയി വരികയും ചെയ്യും.

11:07 AM  
Blogger അതുല്യ said...

വഴിപോക്കാ ഒരു പാട്‌ നന്ദി ഈ വലിയ കുറിപ്പിനു, സിസ്റ്റം വെറുതെ ഓപറേറ്റ്‌ ചെയ്യാന്‍ മാത്രം അറിയുന്ന എനിക്ക്‌ ഇത്‌ വലിയ ഉപകാരമാവും. പക്ഷെ വഴിപോക്കന്‍ പറഞ്ഞതൊക്കെ ഒട്ടും ഇതിനെകുറിച്ച്‌ അറീയാത്ത ഞാന്‍ ചെയ്യുമ്പോഴ്‌ വല്ല ഏടാകൂടോമ്മ് പറ്റുമോ? സിസ്റ്റം പിന്നെ ബൂട്ട്‌ ആവാണ്ടെ, എറര്‍ എറര്‍ ന്ന് ഒക്കെ കാണിച്ചാല്‍, എന്താ ഞാന്‍ ചെയ്തേ എന്നെങ്കിലും മെക്കാനിക്ക്‌ വരുമ്പോ പറയണ്ടേ? പേടിയാ എനിക്ക്‌ എന്തേലും റ്റെക്കിനിക്കലായിട്ട്‌ ഒക്കെ ചെയ്യുമ്പോഴ്‌, പിന്നെ കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആയി ഗൂഗിള്‍ ഒക്കെ വരണവരെ മുട്ട്‌ കുത്തി നിന്ന് പ്രാര്‍ത്ഥിയ്കേണ്ടി വരാറുണ്ട്‌. നന്ദി എല്ലാര്‍ക്കും ഒരിയ്ക്കല്‍ കൂടേ.

11:23 AM  
Blogger യാരിദ്‌|~|Yarid said...

ഇതിലേടാകുടമൊന്നുമുണ്ടാകില്ല. ധൈര്യമായി ചെയ്തൊ. ഒന്നും സംഭവിക്കില്ല..;)

11:26 AM  
Blogger അതുല്യ said...

:)

11:27 AM  
Blogger തറവാടി said...

അഭിലാഷേ ,

ഈ കമന്റെന്തായാലും നന്നായി രസിച്ചു.

അതുലേചീ . ഞമ്മള്‍ ഐ.ടി പുലിയൊന്നുമല്ലേ , ;)

9:30 PM  
Blogger വേണു venu said...

എന്തായാലും ഉത്തരങ്ങളൊക്കെ വായിച്ച് ഞാനും അറിവ് നേടുകയായിരുന്നു. അങ്ങനെ Blogger Jon said... എന്ന ലിങ്കിലൊന്നു ക്ലിക്കി, അല്പം കൂടി അറിയാമെന്ന് കരുതി, എന്‍റെ പൊന്നേ...എന്‍റെ പി സി പ്രകമ്പനം കൊണ്ടു. ഞാന്‍ save ചെയ്യാതിരുന്നതൊക്കെ പോയി. വൈറസ്സ് വൈറസ്സ് എന്നു വിളിച്ചു പറഞ്ഞ് ഒരു വിന്‍ഡോയും പ്രത്യക്ഷമായി. ഇതെനിക്കു മ്മാത്രം തോന്നിയതാണോ. എന്തായാലും പഠിത്തം നിര്‍ത്തി ഞാന്‍ സ്വസ്തം alpam പേടിയോടെ ബ്ലൊഗര്‍ ജോണിന്‍റെ ലിങ്ക് വാച്ചു ചെയ്യുന്നു.:)

9:52 PM  
Blogger കാളിയമ്പി said...

അതുല്യേച്ചീ..
ഇവിടെ പോയി ആ സോഫ്റ്റ്വേര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ വല്ലപ്പോഴും ഒന്ന് ക്ലീനാക്കാന്‍ പറഞ്ഞാല്‍ അത് വേണ്ടിടത്തെല്ലാം പോയി വൃത്തിയാക്കിത്തരും. നല്ല മര്യാദക്കാരന്‍ സോഫ്റ്റ്വേറാണ്.

10:05 PM  
Anonymous Anonymous said...

This comment has been removed by a blog administrator.

4:15 AM  
Blogger യാരിദ്‌|~|Yarid said...

അതുല്യ ചേച്ചി ഇതില്‍ കമന്റിട്ടിരിക്കുന്ന jon, fox, tenos എന്നി മഹതി മഹാന്മാരുടെ കമന്റുകള്‍ ഡിലിറ്റാനപ്പേക്ഷ. അതില്‍ ക്ലിക്കിയാല്‍ പണി പശുവിന്‍ പാലില്‍ കലക്കി എപ്പൊ കിട്ടിയെന്നു ചോദിച്ചാല്‍ മതി..:)

6:14 PM  
Anonymous Anonymous said...

Attention please!
->> Remove Viruses! <<-

8:35 AM  
Anonymous Anonymous said...

See Here or Here

3:05 PM  
Blogger Unknown said...

നന്നായി അതുല്യ കുറച്ചറിവു പകര്‍ന്നു തന്നതിനു

10:45 PM  
Blogger :: niKk | നിക്ക് :: said...

:)

1:01 PM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  
Blogger yanmaneee said...

balenciaga shoes
nfl store
hermes belts for men
jordan shoes
kobe sneakers
adidas ultra boost
hermes belt
adidas gazelle
goyard handbags
jordan 13

3:26 PM  

Post a Comment

<< Home