Sunday, March 30, 2008

മീറ്റ് ഈറ്റ് ദുഫായ് 2

ഈ പടം കടപാട്സ് റ്റു സുല്ല്
ഈ പടം കടപാട്സ് റ്റു സുല്ല്
ബ്ലോഗ് മീറ്റ് എന്ന് പറഞാലെനിക്ക് അജുവാണു. ആദ്യത്തേ മീറ്റില്‍ ബാര്‍ക്കുടയിലെത്തി ഞാന്‍ കേറി പിള്ളേരെയൊക്കെ കൊഞ്ചിച്ച് നടന്നു. അല്പം സമയം കഴിഞ്, അജു ഓടി വന്ന് എന്നെ കെട്ടി പിടിച്ച് പറഞു, എനിക്കേറ്റം ഇഷ്ടം അതുല്യാന്റീനെ ആണു. ഞാന്‍ കൂടെ ഇരുന്നൊട്ടേ? അങ്ങനെ അന്ന് മുഴോനും അവന്‍ എന്റെ കൂടെ തന്നെ നിന്നു. കൈപ്പിള്ളി വന്ന് പറഞു, ഇവന്‍ ഏറ്റവും ബുദ്ധിമാന്‍, അതുല്യടേ മകന്‍. ഞന്‍ ചിരിച്ചു.. പിന്നേം ഒന്ന് ഒന്നൊര കൊല്ലം കടന്ന് പോയി. ഇന്നലേ പിന്‍ണേം എന്നെ കണ്ടതും അവന്‍ ഓടി വന്നു, പഴേ പോലെ കെട്ടിപുണര്‍ന്നു. എനിക്ക് തിരിച്ച് നല്‍കാന്‍ എന്തുണ്ട് ഇവനു? ഒരു കുഞിനേം സ്നെഹിയ്ക്കരുതെന്ന് പിന്നേമ്ം പിന്നേം എന്റെ മനസ്സ് പറയുന്നു. എന്നാലും അറിയാണ്ടെ ഞാനും ശര്‍മ്മാജീം എപ്പോഴും കുഞ്ഞുങളുടെ അടുത്തേയ്ക്ക് തന്നെ തിരിയുന്നു, എല്ലാം മറന്ന്.

എന്നും രാവിലെ മറക്കാണ്ടെ ഓണ്‍ലൈനില്‍ വന്ന് ഗുഡ് മോര്‍ണിങ് ചേച്ചീന്നും പറഞ്, തിരിച്ച് പറഞില്ലെങ്കില്‍, എന്തൊരു അഹങ്കാരീന്നും പറഞ് മടങ്ങണ എന്റെ തമനു. (പുറകെ കുറു, ഞാനൊക്കെ അയ്യായിരം ഉലുവേം കളഞ് വിഗ്ഗും വച്ചേച്ച് നിക്കുമ്പോ ലിവള്‍ക്കൊക്കെ കണ്ണില്ലേ? എന്നേ നിറുത്തി ഒരു പടം പിടിയ്ക്കാന്‍?
ഏഴ് പെണുങ്ങള്‍!


അജു (തറവാടീടേ) എനിക്ക് സ്വാഗതമോതുന്നു.
ഗള്‍ഫ് ഗേറ്റിന്റെ പൊട്ടന്‍ഷ്യല്‍ കസ്റ്റ്മര്‍ തമനു.
മിന്നാമിനുനുങ്




ഈ പുല്ലന്മാരെ എടുക്കണതിലും ഭേദം ഈ ഒറിഞിനല്‍ പുല്ലാണു എന്ന് തറവാടി.




തറവാടീടെ അജു, അപ്പൂന്റെ കണ്ണന്‍, അപ്പൂ പിന്നേ ശര്‍മാജീം. (പിള്ളേരെ പിടുത്തമാണു മെയിന്‍ പണി)
സിമീടെ ചിരി. (ചിരിച്ചത് നന്നായി :)





പൊതുവാള്‍
നല്ല നിറഞ ചിരി!ഇതാണു ഞാന്‍ കൂറേ കാലായിട്ട് കണ്ട് പിടിയ്ക്കണമെന്ന് പറഞ് നടന്ന അനോണി കമന്റിടുന്ന അനോണീമാമന്‍! ദൂരെ നിന്ന് എല്ലാം വീക്ഷിച്ച് പകര്‍ത്തുന്നു. ഞാന്‍ വിടോ? ഏറ്റം വലിയ എഇപ്പി പിടിയന്‍ എന്റെ അടുത്തല്ലേ!!






ഈ കൂട്ടം പറച്ചിലിന്റെ മുന്നില്‍ വലിയ ഒരു രസകരമായ കഥയുണ്ട്. കേള്‍വിക്കാരിയായ രാധേയന്റെ മകളോട് മൂത്ത ചേച്ചി വിവരിയ്ക്കുന്നു കുഞനിയന്‍ കേള്‍ക്കുന്നു! പിന്നെ പോസ്റ്റാക്കാവേ അത് വിശദമായിട്ട്.
ശര്‍മാ അങ്കിള്‍ ഇങ്ങനെ തട്ടി പറച്ചോണ്ടല്ലേ ഞാന്‍ കരയണത്, പതുക്കേ എടുക്കായിരുന്നില്ലേ?
മുസാഫിര്‍ (ബാബു), ശിവ പ്രസാദ് (മൈനാഗന്‍)
ഇതൊന്ന് കഴിഞാല് എണീറ്റ് പോവായിരുന്ന് എന്റെ അമ്മച്ചീ!







പട്ടേരീം ദേവനും
അതുല്യാമ്മായീം മരുമക്കളും.
നിതിന്‍ വാവ
എല്ലാരും ഒന്ന് ചോദിയ്ക്ക പോലും ചെയ്യാണ്ടേ എന്തെല്ലാമോ തിന്നു. പിന്നെ എനിക്ക് രക്ഷ് ഈ ഈ പുല്ലീന്ന് കിട്ടണത് തന്നെ, അയ്യോ പാവമ്ം ഞാന്‍.








കുറേ ആളുകള്‍ !
എന്തേ? നേരം വൈകി വന്നാല്‍ മീറ്റിലു കൂട്ടൂലേ?
ഏറ്റവും മനോഹരമായ നിമിഷം, ബിലാലും ദത്തനും ഭീമന്‍ (2) കേക്ക് മുറിക്കാനുള്ള തയ്യാറെടുപ്പില്‍.
ക്ഷമ ശ്രീമാന്‍ ശര്‍മ്മാജി, കേക്ക് കുട്ട്യോളേ റ്റേണ്‍ ബൈ റ്റേണ്‍ ആയിട്ട് കഴിപ്പിയ്ക്കുന്നു.
ഒന്നും വിചരിയ്ക്കണ്ട നാട്ടാരെ, അപ്പടീ‍ീം മാമന്മാരും അണ്ണിമാരും കൂടേ മൈദാനം വളഞ്. എനിക്ക് എവിടേലൂം ഒന്ന് ഇരിയ്ക്കണ്ടേ? അതോണ്ടാ മരത്തിലേയ്യ്ക്ക് കേറീത്..









ഞാനെന്തോരു പാവാ അതുല്യാമ്മായീ എന്റെ അപ്പേനെ പോലൊന്നുമല്ല.
സുല്ലും കുടുംബവും ഞാനും.
സുന്ദരന്‍ വാവേമ്ം സുന്ദരന്‍ അപ്പേം. ശര്‍മ്മാജീടെ കൈയ്യും!










ഇവിടെ ഇപ്പോ എന്തോ നടക്കും!
സാക്ഷീ, നീ പോസ്റ്റിട്ടോ കമന്റിട്ടോ എന്നൊന്നും എനിക്ക് പ്രശ്നമല്ല, പിരിവ് തരാണ്ടേ പോവ്വാന്‍ പറ്റില്ല് കട്ടായം!
പതിമൂന്നാണുങ്ങള്‍
ബൂലോക സുന്ദരി! (അപ്പൂനെ മകള്‍)











ഇനി അല്പം വീട്ട് കാര്യം
തറവാടി, വല്യമ്മായീ, ഞാന്‍
കുറെ കാലം അന്വേക്ഷിച്ച് നടന്നതാണു ഞാന്‍ ഉഗ്ഗാണ്ട രണ്ടാമന്‍
ആരടാ ഞാന്‍ ലേറ്റായി വന്നേന്ന് പറഞ് പള്ള് പറയണത്?












അപ്പടീം കലോറീന്ന് പറഞ്, ആരോഗ്യ പോസ്റ്റിടണതാ ഞാന്‍,ഈ പ്ലേറ്റിലെ വല്ലതും ലവന്മാരു കണ്ട് പിടിയ്ക്കോ?












പുതിയവര്‍
മുടിയെവിടെ കൈപ്പിള്ളീ.. പഴേ മുടിയുള്ളതായിരുന്നു ചുള്ളന്‍ ലുക്ക്.
എനിക്കും ഒരു ബ്ലോഗ്ഗ് തുറന്ന് തരോ
ബെസ്റ്റ് കോമ്പിനേഷന്‍, അവില്‍ നനച്ചതും, മുട്ട മാലേം! ചുമ്മാതാണോ ജീന്‍സിന്റെ സ്റ്റിച്ച് ഇപ്പോ വിടാന്‍ പോണത്!

25 Comments:

Blogger അതുല്യ said...

ആരും എന്നോട് ചോദിയ്ക്കാണ്ടെ ഒരു പടൊം എടുക്കരുത്!

പടം പിടിയ്ക്കാനൊന്നും അറിഞൂടെ. (ഇനി അതും കൂടെ അറിഞിരുന്നെങ്കില്‍!)

6:32 PM  
Blogger മുസ്തഫ|musthapha said...

അത് ശരി, ഒരു കൊല്ലത്തിനുള്ള വഹ അന്നവിടുന്ന് ക്യാമറയിലേക്കാവാഹിച്ചിട്ടുണ്ടല്ലേ...

പടം പിടുത്തത്തില്‍ ഭാവിയുണ്ട് കേട്ടാ, വെറ്റിലച്ചെല്ലത്തിന്‍റെ പടമെടുത്ത് കളിക്കാലോ :)

6:41 PM  
Blogger മുസ്തഫ|musthapha said...

പടങ്ങളും കുറിപ്പും നന്നായിട്ടുണ്ട് ചേച്ചി... അത് പറയാന്‍ മറന്നതല്ല, ഓര്‍ത്തില്ല എന്നതാണ് സത്യം

6:43 PM  
Blogger തറവാടി said...

ന്‍‌റ്റെ അതുല്യേച്ചീ,

ഇന്നേവരെ അനോണി കമന്‍‌റ്റിടാത്ത എന്നെത്തന്നെ വിളിച്ചല്ലോ അനോണീന്ന് , ങീ..ങീ ങീ ;)

7:58 PM  
Blogger ശ്രീവല്ലഭന്‍. said...

നല്ല അടിക്കുറിപ്പും പടങ്ങളും :-)

10:51 PM  
Blogger ദേവന്‍ said...

ഇതെന്തരു ബ്ലോഗ് മീറ്റ് സീരിയലോ? എല്ലാം കൂടെ ഒറ്റ പോസ്റ്റ് ആക്കൂ മദാമ്മേ

12:12 AM  
Blogger നാസ് said...

അതുല്യചേച്ചി....പടങ്ങളെല്ലാം നന്നായിട്ടുണ്ട്....കൂടെ അടികുറിപ്പും..... അതോണ്ട് ആളെ അറിയാന്‍ പറ്റി...

5:54 AM  
Blogger അപ്പു ആദ്യാക്ഷരി said...

അതുല്യേച്ചി..രണ്ടുദിവസം ഇവിടെയുണ്ടാവില്ല എന്നു പറഞ്ഞ് മുങ്ങിയിട്ട് പടങ്ങളെല്ലാം എഡിറ്റുചെയ്ത് ബ്ലോഗറില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു അല്ലേ! അങ്ങനെ വരട്ടെ. നല്ല ചിത്രങ്ങള്‍ കേട്ടോ ചേച്ചീ, അവയുടെ കമ്പോസിംഗും ഒന്നിലുമല്ല കാര്യം, ചേച്ചിയെന്തുകണ്ടു, അതെങ്ങനെ ഇവിടെ പ്രസന്റുചെയ്തു എന്നേ നോക്കണ്ടൂ. 100/100 ഞാന്‍ തന്നു. പ്രത്യേകിച്ച് കുട്ടികളുടെ ഭാവങ്ങള്‍ ഇത്രയും പകര്‍ത്തിയ ഒരു പോസ്റ്റും ഈ മീറ്റുമായി ബന്ധപ്പെട്ടുവന്നില്ലല്ലോ... (എനിക്കങ്ങനൊരു പ്ലാനൊണ്ടായിരുന്നു, കുട്ടികളെ മാത്രം ഒന്നു കൈയ്യില്‍ കിട്ടണേ എന്ന്. പക്ഷേ അപ്പോഴത്തെ തിരക്കില്‍ നടന്നില്ല. സങ്കടോണ്ട്...)

6:48 AM  
Blogger റീനി said...

അതുല്ല്യേ, അടിക്കുറിപ്പുകള്‍ വളരെ ഇഷ്ടായി.

ആള്‍ക്കാരെയും കണ്ടു.

6:50 AM  
Blogger അല്ഫോന്‍സക്കുട്ടി said...

‘അടിക്കുറിപ്പ്’ മത്സരങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കു, സമ്മാനമടിക്കാനുളള എല്ലാ ചാന്‍സുമുണ്ട്.

ഫോട്ടോക്ക് പോസു ചെയ്തിരിക്കുന്നവര്‍ക്ക് അത്ര ഗ്ലാമറില്ലെങ്കിലും, അടിക്കുറിപ്പിന്റെ കേമത്തം കൊണ്ട് ഫോട്ടോയൊക്കെ രസകരമായി.

7:11 AM  
Blogger ബിന്ദു കെ പി said...

രണ്ട് ഫോട്ടോയെ ഉള്ളൂവെന്ന് ഇന്നലെ പരാതി പറഞ്ഞതും ഇന്ന് തുരുതുരെ പടങ്ങള്‍!!രസകരമായ അടിക്കുറിപ്പുകളും.കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുകയും, എന്നാല്‍ മനപ്പൂര്‍വ്വം സ്നേഹിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍..

7:51 AM  
Blogger സുല്‍ |Sul said...

അതുല്യാന്റീടെ പടങ്ങളെല്ലാം അതുല്യം.
ആ അടിക്കുറിപ്പുകള്‍ അതതുല്യല്യം....

ഇത്രമതിയൊ :)
നന്നായിരിക്കുന്നു എല്ലാം.

-സുല്‍

9:07 AM  
Blogger ബൈജു സുല്‍ത്താന്‍ said...

(പിള്ളേരെ പിടുത്തമാണു മെയിന്‍ പണി)
-അതു കസറി

9:42 AM  
Blogger പൊറാടത്ത് said...

അതുല്യേച്ചീ.. പിള്ളാരെപ്പിടുത്തം അസ്സലായിട്ടുണ്ട്.. പിന്നെ ശരിയ്ക്കും കസറീത് വിവരണങ്ങളാ.. എല്ലാം കൂടി അന്നവിടെ കൂടിയ പോലെയായി..

9:47 AM  
Blogger ഭ്രാന്തനച്ചൂസ് said...

വേണ്ട .....ഞാന്‍ മിണ്ടൂല്ല. വിളിച്ചുമില്ല എന്നിട്ട് കൊതിപ്പിക്കാന്‍ കുറേ പടങ്ങളും.
ഹും..... അതുല്യാമ്മേ എന്നാലും ..... ആ കടലയും വടയും തിന്നാനെങ്കിലും വിളിക്കാമായിരുന്നു.

12:26 PM  
Blogger കാഴ്‌ചക്കാരന്‍ said...

unique ചേച്ചി.
ഒരു കുടുംബ ആല്‍ബം കണ്ടതുപോലരൊടുപ്പം തോന്നി. വീരന്‍മാരേയും ശൂരന്‍മേരേയും അമ്മായിമാരേയും കണ്ടല്ലൊ. നന്ദി..... എല്ലാവരുടേയും മുഖം വെളിച്ചത്താക്കി കളഞ്ഞല്ലൊ നി്‌ങ്ങള്‍. സ്‌നേഹത്തോടെ അഭിനന്ദനങ്ങള്‍.

12:34 PM  
Blogger Sreejith Madhavan said...

വളരെ നല്ല അടിക്കുറിപ്പുകള്‍ ....

12:39 PM  
Blogger ശ്രീവല്ലഭന്‍. said...

നേരത്തെ ഒരു കമന്റ് ഇട്ടിരുന്നു. ഒന്നു കൂടെ വന്നു പടങ്ങള്‍ നോക്കിയപ്പോള്‍ കുറെയേറെ പടങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും കുട്ടികളുടേത്. :-)

12:48 PM  
Blogger Vempally|വെമ്പള്ളി said...

അവിടൊന്നു വന്ന് കൂടീതു പോലുണ്ട്. എനിക്കെന്നാണാവൊ ഒരു ബ്ലൊഗുമീറ്റ് കൂടാന്‍ പറ്റ്ണത്?

1:51 PM  
Blogger മുസാഫിര്‍ said...

അതുല്യ,

ഫോട്ടോയും കമന്റ്റ്റുകളും നന്നായി.കൈപ്പള്ളിയുടെ കമന്റിനു ഇങ്ങിനെ ഒരു തിരുത്ത് കൊടുക്കുന്നു.-മുടിയുള്ളതായിരുന്നു നല്ലത് - തലയില്‍ എന്തെങ്കിലും ഉണ്ടെന്നു പറയാമായിരുന്നു -
ഞാന്‍ അവിടെയില്ല,ഇവിടെയുമില്ല.

5:02 PM  
Blogger Sherlock said...

good comments :)

7:06 AM  
Blogger ഉഗാണ്ട രണ്ടാമന്‍ said...

അതുല്യചേച്ചി....അടിക്കുറിപ്പുകള്‍ കലക്കീ...പടങ്ങളും...:)

2:45 PM  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

ബ്ലോഗ് മീറ്റിന്റെ എല്ലവരുടെയും പോസ്റ്റുകള്‍ കണ്ടു. അതുല്യ് ടെ പോസ്റ്റില്‍ സ്നേഹം നിറഞ്ഞു തുളുംബുന്നു.പങ്കുചേരാന്‍ കഴിയാഞ്ഞതില്‍ വല്ലതെ ദു:ഖം തോന്നുന്നു.അടുത്ത തവണ ഉറപ്പായും വരും.

2:33 PM  
Blogger ഹരിയണ്ണന്‍@Hariyannan said...

അതുല്യേച്ചീ..

ഈ പടങ്ങളൊക്കെ ഉഷാര്‍!!

ആ “പതിമൂന്നാണുങ്ങള്‍”എന്ന അടിക്കുറിപ്പില്‍ ഒരു സംശേം...
പതിനാലെണ്ണത്തിനെ കണ്ടു,തറവാട്ടമ്മേം!
ഇനി കൈപ്പള്ളിയെ പുറം തിരിഞ്ഞിരുന്നതുകാരണം വിട്ടുപോയതാണോ?
:)

5:01 PM  
Blogger elitaj said...

"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"

1:15 PM  

Post a Comment

<< Home