Monday, March 24, 2008

മനോരമേടേ പെണ്ണും ആറാം ശമ്പള കമ്മീഷനും.

കേന്ദ്ര ഗവണ്മന്റിന്റെ ആറാം ശബള കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നൊക്കെ കണ്ട്, ആര്‍ത്തി പൂണ്ട് വായിയ്ക്കാന്‍ ലിങ്കില്‍ ക്ലിക്കിയതാണു. ലിങ്കില്‍ കണ്ടതാവട്ടെ, ഒരു കമ്മേഷ്യല്‍ മോഡല്‍ പെണ്‍കൊച്ച് കുറെ കാശും നിവര്‍ത്തി പിടിച്ച് നില്പും, പിന്നീട് അല്പം വിവരങ്ങളും.

ഇത്രയും കൂടി വിവരമ്മില്ലാത്ത ആളുകളാണോ മനോരമേടേ എഡിറ്റോറിയല്‍ ഡെസ്ക്കില്‍? കേന്ദ്ര ഗവണ്മന്റിന്റെ നയങ്ങളേയും പ്രസ്താവനകളേയും ഒക്കെ പരാമര്‍ശിച്ച് രിപ്പോറ്ട്ട് എഴുതുമ്പോഴ് അതിനു മികവേകാന്‍ പെണ്‍കുട്ടികളേ ഒക്കെ തിരെഞെടുക്കുക എന്നതിന്റെ ലോജിക്ക് എന്താണാവോ? ഇനി ബ്രാഹ്മോസ് മിസെലുകളുടെ വിക്ഷേപണം പോലെയൊക്കെ രാഷ്ട്ര പുരോഗതിയുടെ, ഗവണ്മന്റ് ഏജന്‍സികള്‍ മുഖാന്തിരം കിട്ടുന്ന വാര്‍ത്തകള്‍ അച്ചടിയ്ക്കുമ്പോഴ്, ശ്രി. അബുദ്ല്‍ കലാമിനോടോപ്പം മല്ലികാ ഷെരാവത്തിനേ നിറുത്തുമോ പത്രക്കാര്‍? പുതിയതായിട്ട് ഇറങ്ങുന്ന റ്റാറ്റയുടെ നാനോയുടെ വാര്‍ത്തയില്‍ ഒരു പക്ഷെ പെണ്ണിനെ കണ്ടാല്‍ എനിക്കോ പൊതുജത്തിനോ ഒക്കെ ക്ഷമിയ്ക്കാം, പക്ഷെ ഇതിനോട് എനിക്ക് യോജിയ്ക്കാന്‍ വയ്യ.

ഇനി എന്തൊക്കെ കാണണം നമ്മുടേ പുതിയ തലമുറ?
എന്റെ പിഴ മനോരമയിലേ ലിങ്കില്‍ ക്ലിക്കിയത്.

25 Comments:

Blogger സുല്‍ |Sul said...

((((((ഠേ......)))))) ഇവിടെയൊരു തേങ്ങയടിച്ചില്ലേലുറക്കം വരില്ല.

ഈ മനോരമേടൊരു കാര്യം. അവള്‍ക്കെപ്പോളും അവളെക്കുറിച്ചുമാത്രേ ചിന്തയുള്ളൂ.

-സുല്‍

1:39 PM  
Blogger മറ്റൊരാള്‍ | GG said...

മനോരമ പത്രത്തിലല്ലേ ചേച്ചി ഇങ്ങനെയൊന്ന് വന്നത്. ഇനി അതല്ല അതിനപ്രവും അവിടെ അവര്‍ കാണിയ്ക്കും! അതാണ് പത്രധര്‍മ്മം! മറ്റുള്ളവരും ഇപ്പോള്‍ ഈ(യ)ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തരല്ല.

2:10 PM  
Blogger അനാഗതശ്മശ്രു said...

മനോരമയിലെ ഈ പരസ്യം ശ്രദ്ധിച്ചാല്‍
അറിയാം അവരുടെ ഉള്ളീലിരിപ്പും പത്രധര്‍ മ്മവും

2:31 PM  
Blogger ബീരാന്‍ കുട്ടി said...

ചേച്ചി,
ഇതണ്‌ പത്രധര്‍മ്മം.

3:14 PM  
Blogger ഭ്രാന്തനച്ചൂസ് said...

സ്ത്രീകള്‍ക്ക് പ്രാധിനിത്യം കിട്ടുന്നില്ലേ എന്ന പരാതി കുറക്കാനാവും......അതുല്യേച്ചീ....

പിന്നെ മനോരമയല്ലേ ഇത്രേയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.....

"അവന്റെയൊക്കെ ഒടുക്കത്തേ പത്രധര്‍മ്മം"

3:36 PM  
Blogger ഹേമന്ത് | Hemanth said...

എല്ലാവരും എന്തിനാ എപ്പോഴുമിങ്ങനെ മനോരമയെ കുറ്റം പറയുന്നത്? മനോരമ പത്രം നടത്തുന്നത് നമ്മളെ ഒന്നും നന്നാക്കാനല്ലല്ലോ, അവര്‍ക്ക് കാശ് കിട്ടാനല്ലേ? പിന്നെ മനോരമയില്‍ വരുന്ന പരസ്യങ്ങള്‍, അത് അവര്‍ ഉണ്ടാക്കുന്നത് അല്ലല്ലോ. നാട്ടിലുള്ള കുറെ മണ്ടന്മാരെ എന്തെങ്കിലും പരസ്യം കാണിച്ച് വീഴ്ത്തിയാലല്ലേ പരസ്യം കൊടുത്ത കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ കഴിയു. ഉദാഹരണത്തിന്‍ സ്വര്‍ണ്ണ പരസ്യങ്ങള്‍. പരസ്യം കണ്ട് കടയില്‍ കയറുന്നവന് ടാക്സ് ഉള്‍പ്പടെയുള്ള ഒരു ഇന്‍‌വോയ്സ് (ബില്ല് അല്ല) തരും. കാശും കടക്കാരന് ടാക്സും കടക്കാരന്. ഈ കച്ചവടം ഗവണ്മെന്റ് അറിയുകയും ഇല്ല, ടാക്സ് കൊടുത്തവന്‍ മണ്ടനും ആകും. ഇത്രയും പറഞ്ഞത് മനോരമയെ ന്യായീകരിക്കാന്‍ ആണെന്ന് വിചാരിക്കരുത്, സ്ഥിരമായി ചോറ് പൊതിയുന്ന പത്രമല്ലേ എന്ന് വച്ചിട്ടാണ്.

3:48 PM  
Blogger ഫസല്‍ ബിനാലി.. said...

മറ്റുപത്രങ്ങളില്ലാത്തതും എന്നാല്‍ മനോരമ പത്രത്തില്‍ മാത്രം ഉള്ളതും എന്നു കരുതിയാണോ ഈ പോസ്റ്റിട്ടത്?...എങ്കില്‍ തെറ്റിയതാകും എനിക്കും.. ഏച്ചിക്കും പിന്നെ മനോരമയ്ക്കും..

4:02 PM  
Blogger തോന്ന്യാസി said...

മറ്റൊരാളിന്റെയും,അച്ചൂസിന്റെയും നിഗമനങ്ങള്‍ കറക്ട്,

കേരളമൊട്ടാകെ പ്ലാച്ചിമടക്കാര്‍ക്കൊപ്പം നിന്നപ്പോള്‍ കൊക്കക്കോളയുടെ പരസ്യങ്ങള്‍ മുന്‍പേജില്‍ കൊടുത്തവര്‍ ഇതല്ല,ഇതിനപ്പുറവും ചെയ്യും

4:22 PM  
Blogger മൂര്‍ത്തി said...

കുഞ്ഞ് ആണോ പെണ്ണോ എന്ന് വീട്ടില്‍ ഇരുന്നു അറിയാനുള്ള ഒരു കിറ്റ് രഹസ്യമായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ടെന്നും അത് ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നുമൊക്കെ പത്രത്തില്‍ കണ്ടു.(പെണ്‍ഭ്രൂണഹത്യ തടയാന്‍)

ഇനി അത് നിയമവിധേയമായാല്‍ അത് വില്‍ക്കാനും പരസ്യത്തില്‍ കാണും ഒരു പെണ്ണ്........
:(

4:47 PM  
Blogger Richard Nasil said...

ഇവിടെ വന്നു ഒരു കമന്റ്‌ ഇടാതിരിക്കുവാന്‍ വയ്യ, ഇവിടെ എന്റെ കമന്റ്‌ കണ്ടാല്‍ നിങള്‍ സന്തോഷിക്കുമോ? എനിയ്ക്ക് അറിയില്ല നിങളുടെ ഈ വിമര്‍ശനം ഒത്തിരി ഇഷ്ടമായി.. തികച്ചും സുന്ദരമായ വിമര്‍ശനം ഇതുപോലെ വിമര്‍ശിക്കുക മറിച്ച് ഒരു അര്‍ത്ഥമില്ലാത്ത കവിതകള്‍ ഒഴിവാക്കുക (നീല സാരി, പാംഓയില്‍ എന്ന കവിത എന്നെ ചെടിപ്പിച്ചു ഫസലിനെപ്പോലുള്ളവര്‍ കവിത എഴുത്തട്ടെ നമ്മള്‍ക്ക്‌ പ്രോല്‍സാഹിപ്പിക്കാം )
ഇത്‌ ഉപദ്ദേശമല്ല ഒരു അപേക്ഷ

ഒത്തിരി നന്ദി ഈ ചിന്തനീയലേഖനത്തിന്‌ ..... തുടരുക....

ഈ കമന്റ്‌ ഇഷ്ടമായിലെങ്കില്‍ എന്നോട് ക്ഷമിക്കുക...

6:28 PM  
Blogger മലമൂട്ടില്‍ മത്തായി said...

What is wrong with having a beautiful woman amidst all the rather happy news about salary increases?

8:50 PM  
Blogger മായാവി.. said...

പാഠം ഒന്ന്‌. മനോരമയൊഴികെ ബാക്കിയെല്ലാപത്രങ്ങളും ശുദ്ധാത്മാക്കള്‍ നടത്തുന്നു.
പാഠം രണ്ട്. മനോരമയില്മാത്രമാണ്‍ സ്വര്ണ്ണക്കട, കൊക്കക്കോല തുടങ്ങിയവയുടെ പരസ്യം വരുന്നത്. മറ്റുള്ളവര്‍ക്ക് എന്താണീതെന്ന് അറിയുക പോലുമില്ല. പരസ്യമെന്നലെന്തെന്നു പോലും പാവങ്ങള്ക്കറിയില്ല.
പാഠം മൂന്ന്. മറ്റ് പത്രങ്ങള്‍ നാട് നന്നാക്കാനാണ്‍ പത്രം നടത്തുന്നത്.
4. മറ്റ് പത്രങ്ങളില്ലായിരുന്നെങ്കില്‍ നാട് കുട്ടിച്ചോറാകുമായിരുന്നു.
5. ഏറ്റവുമ്- നല്ലപത്രം സത്യസന്ധന്മാര്‍ തുടക്കംമുതലൊടുക്ക്‌വരെയുള്ളത് ദെശാഭിമാനിയില്‍ മാത്രം.
6. ബോമ്ബയിലും ഗുജറാതിലുമുള്ള ഡ്യ്യൂപ്ലിക്കേറ്റ് കമ്പനികളുടെപരസ്യം കേരളകൌമുദിപ്രസിദ്ധീകരിക്കുന്നത് തട്ടിപ്പില്‍ പെട്ട് ഇങ്ങനെയും കമ്പനികള്‍ തട്ടിപ്പ് നടത്തുന്നു എന്ന് ജനങ്ങള്‍ വിശ്വസനീയമാക്കനാണ്.(പ്രാക്റ്റിക്കല്‍പ്രാക്റ്റിക്കല്‍))
6. സത്യസന്ധമായവാര്‍ത്തയില്‍ ദേശാഭിമാനിയെ വെല്ലാന്‍ ഈ ദുനിയാവിലാരുമില്ല.
7. മനോരമയെ എത്രമാത്രം കുറ്റം പറയുന്നോ(എന്നിട്ടവരുടെ അടുക്കളപ്പുറത്ത് എച്ചിലിന്ന് കാത്ത് കിടക്കുന്നതൊരുപ്രശ്നമല്ലെ) അത്രയുമ്- ബുദ്ധിജീവി ഇമേജ് വിവരംകെട്ടവര്‍ക്കിടയില്‍ കിട്ടും. (ജനങ്ങളെ നേരിട്ട് വിവരം കെട്ടവരെന്ന് വിളിക്കരുത് ഉത്ബുധരെന്നെ പറയാവൂ.)

8:50 PM  
Blogger പൊറാടത്ത് said...

‘ആറാം ശമ്പള കമ്മീഷന്‍‘ എന്ന് കണ്ട്, ആര്‍ത്തി പൂണ്ട് തന്നെയാണ് ഞാനും ഈ പോസ്റ്റ് വായിച്ചത്..

എന്തെങ്കിലും വിവരം, ‘കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ ചട്ടി‘, എന്ന ഒരു മുന്‍ വിധി..

നല്ല വൃത്തീള്ള ഒരു പെണ്ണ് കൊറേ കാശും പിടിച്ചിരിയ്ക്കുന്നത് കണ്ടപ്പോഴേ മനം കുളിര്‍ത്തു..! ഹെന്റെ ഹീശ്വരാ...!

ആ പെണ്ണിന്റെ വൃത്തിയുള്ള മുഖത്തിന്റെ സ്ഥാനത്ത് ഞാന്‍ എന്റെ ഭാര്യയുടെ അതിലും ‘വൃത്തി‘യുള്ള മോന്ത സങ്കല്‍പ്പിച്ചു.. ഹാ.. കൊള്ളാം.!(ഏത്..?)

പിന്നെ കാശും നോക്കിയിരിയ്ക്കുന്നത് ഒരു പെണ്ണായിരുന്നല്ലോ.., കൊഴപ്പല്ല്യ എന്ന് മനസ്സിലും കരുതി..(പെണ്ണുങള്‍ക്കാണല്ലോ, എന്റെ അറിവില്‍, കാശിനെ കുറിച്ച് ടെന്‍ഷന്‍..!ഈ പോസ്റ്റ് തന്നെ ഉദാഹരണം..!)

അതിന് ‘മനോരമ’യെ എന്തിന് കുറ്റം പറയണം? എനിയ്ക്കൊരു പിടിയും കിട്ടുന്നില്ല..

ആ റിപ്പോര്‍ട്ടര്‍, ഒരു പക്ഷെ അയാള്‍ക്ക് ഏറ്റവും അടുത്തറിയുന്ന, ഒരു ശരാശരി പെണ്ണിന്റെ മനസ്സിനെ കുറിച്ച് ഓര്‍ത്തുകാണും.., അയാളുടെ ഭാര്യയെ തന്നെ.. അതിലെന്താ തെറ്റ്? അയാളറിഞ്ഞതില്‍ കൂടുതല്‍ സ്ത്രീകളെ പറ്റി അറിയാന്‍ ‍ആഗ്രഹമില്ലാത്ത അയാള്‍, ഒരുപക്ഷെ, എന്നെ പോലെ ഒരു ശുദ്ധനാണെങ്കിലോ‍..?! (ഞാനാരാ മോന്‍.!)

ഒരാളുടെ കുടുംബകാര്യത്തില്‍ ആരും അധികം ഇടപെടാതിരിയ്ക്കുന്നതല്ലേ നല്ലത്.?

ബൂലോകത്ത് ഇങ്ങനെ ഒരുപാട് വിവരള്ള പെമ്പിള്ളേര്ണ്ടെന്നും, അവളുമാരുമൊക്കെയായി അതിയാന്‍ സ്ഥിരമായി ‘ആശയവിനിയോഗം‘ നടത്താറുണ്ടെന്നും അയാളുടെ, ആ പെണ്ണുമ്പിള്ളെ, ഒന്നു മനസിലാക്കി കൊടുക്കുന്നത് , എന്തുകൊണ്ടും നല്ലതായിരിയ്ക്കും..

അതോടെ കഥയുടെ ക്ലൈമാക്സ്..!

അയാളുടെ ‘.......മോചനം....’



ഇഷ്ടായി..

ഇനീം പോസ്റ്റ്കള് വരൂല്ലോ..

ആശംസകള്‍..

8:51 PM  
Blogger G.MANU said...

കനകം വേണം കാമിനിവേണം
കാമിനിവേണേല്‍ കനകം വേണം..

...അതോണ്ടാ ഈ കോമ്പിനേഷന്‍

8:13 AM  
Blogger ജോണ്‍ജാഫര്‍ജനാ::J3 said...

ചിരിക്കാതെന്ത് ചെയ്യും?
ഇതില്‍ ഇത്ര്യും പ്രതിഷേധിക്കേണ്ട എന്തുകാര്യമാണുള്ളതെന്ന് മനസ്സിലാവുന്നില്ല, ഫൈനാന്‍ഷ്യല്‍ സംബന്ധമായ ഒരു വാര്‍ത്ത ഇട്ടതിന് അവര്‍ കിട്ടിയ ഒരു പടം ഓണ്‍ ലൈനില്‍ ഇട്ടു.മിക്കപ്പോഴും ഒരു പടവും ഇടാറില്ല (ഓണ്‍ലൈനില്‍)
അത് തന്നെയാവണമെന്നില്ല പ്രിന്റെഡില്‍ വരുന്നത്.
അതല്ല ഇനി വന്നാലും എന്തു പ്രശ്നം?

അനാഗതശ്മശ്രു said...
മനോരമയിലെ ഈ പരസ്യം ശ്രദ്ധിച്ചാല്‍
അറിയാം അവരുടെ ഉള്ളീലിരിപ്പും പത്രധര്‍ മ്മവും

നോര്‍ത് ഇന്‍ഡ്യയില്‍ ഏതോ കമ്പനി പുറത്തിറക്കിയ ഒരു പരസ്യം പുന:പ്രസിദ്ധീകരിച്ച വഴിയിലാണോ താങ്കള്‍ മനോരമയെ പത്രധര്‍മം പഠിപ്പിക്കുന്നത്?
താങ്കളായിരുന്നു എഡിറ്റോറിയല്‍ ബോഡില്‍ എങ്കില്‍ ഈ പരസ്യം ഇടില്ല എന്നു പറയുമായിരുന്നോ
അശ്രു?
മായാവി പറഞ്ഞത് പോലേ, മനോരമയേം കൊക്കകോളയേം ഒക്കെ വിമര്‍ശിക്കുമ്പോഴാണല്ലൊ നമ്മള്‍ ബുദ്ധിജീവികളാവുന്നത്?

9:54 AM  
Blogger Richard Nasil said...

മായാവി പറഞ്ഞതിനോട്‌ യോജിക്കുന്നു, പക്ഷേ മായാവി "അനാഗതശ്മശ്രു
ആ ഒരു പോസ്റ്റ് വായിച്ചാല്‍ നിങള്‍ക്ക്‌ ഇങനെ മനോരമയ്ക്ക്‌ വേണ്ടി വാദിക്കുമോ? .......... മായാവി നിയും ?

11:10 AM  
Blogger അതുല്യ said...

മനോരമ എന്ത് ചെയ്യുന്നുവെന്നോ, മനോരമ ഇങ്ങനെ മാത്രമേ ചെയ്യുന്നുള്ളുവെന്നോ, മനോരമ മാത്രമേ ഇത് പോലെ ചെയ്തുള്ളുവെന്നോ എന്ന് ഒക്കെ ഞാന്‍ പറഞതതായിട്ട് എങ്ങനെ വായിച്ചു മായവീം ജോണ്‍ജാഫര്‍ജനാ (എന്തൊരു പേരന്റെപ്പാ?) ഞാന്‍ ഒരു പത്രത്തിനേം ഒരിയ്ക്കലും കരി വാരിത്തേച്ച് കാട്ടാറില്ല,, എന്റെ ബ്ലോഗിനുള്ള ഫ്രീഡം പോലെയാണു പത്ര നടത്തിപ്പും, പ്രത്യേകിച്ച് നാലു പേര്‍ക്ക് ശംബളം കൊടുക്കേണ്ട പണിയാവുമ്പോ പരസ്യം വേണം, (അല്ലെങ്കില്‍ കുമാര്‍ എന്നെ ശുട്ടുടുവേന്‍) പക്ഷെ കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളൊക്കെ അല്ലെങ്കില്‍ പ്രസ്താവനകള്‍ ഒക്കെ കൊടുക്കുമ്പോഴ്, അതിന്റെ കൂടെ പരസ്യങ്ങളോ/അല്ലെങ്കില്‍ അതിന്റെ സൂചന വച്ച് ആളുകള്‍ടെ പടോ ഒക്കെ കൊടുക്കണമെങ്കില്‍, DAVP (Visual Publicity Department) അല്ലെങ്കില്‍ Press Council of India എന്നിവയിലൂടെ ഒക്കെ കേറി ഇറങ്ങേണ്ടതുണ്ട്. ഇന്നലെ തന്നെ റ്റി.വി വാര്‍ത്തയില്‍, കാര്യക്ഷമതയ്ക്ക് അടിസ്ഥാനമാക്കി, ഇന്‍സെന്റീവസ് എന്ന് പോയിന്റ് വന്നപ്പോഴ്, അതിനു യോജിച്ച, എതോ ഒരു സെന്റരല്‍ ഗവണ്മന്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ വലിഞ് കേറി ഒരു ഫയല്‍ എടുക്കുന്നതായിട്ട് കാട്ടിയിരുന്നു. അതിനു സെന്‍സറ് ഉണ്ടായോ, എങ്ങനെയിട്ടു എന്ന് ഒന്നും അറിയില്ല, എന്നാലും സെന്റ്രല്‍ ഗവണ്മന്റ് അപ്പീസിന്റെ പശ്ചാതലത്തില്‍ അവരുടെ ശമ്പള വര്ദ്ധന തോത് ജനങ്ങളെ കാട്ടുന്നത് ഇഷ്ടമായി/ഒരു പരിധി വരെ യോജിയ്ക്കാന്‍ കഴിഞു എനിക്ക് . അതിനു പകരം റ്റി.വിക്കാര്‍ മല്ലികാ ഷേരാവത്തിനു, ഒരു കുമ്പാരം നോട്ടിന്റെ നടുക്ക് (ഏതാണ്ട് കൂമ്പാരമുണ്ടാവും കിട്ടുമ്പോഴ്, 40% വര്‍ദ്ധനവുണ്ട് :) ഇരുത്തിയാല്‍ ഒട്ടും യോജിയ്ക്കാന്‍ എനിക്ക് കഴിയില്ല. ബഡ്ജറ്റ് പ്രസംത്തിനു ചിദംബരം ഒരുങ്ങുന്നതോ കേറി പോകുന്നുന്നതോ ഒക്കെ ബഡജറ്റിനോട് അനുബന്ധിച്ച് ഇടാറുണ്ട്, പക്ഷെ തുണിയ്ക്ക് വില കുറച്ചൂ എന്ന് പറയുമ്പോഴ് അടിവസ്ത്രം ധരിച്ച പെണ്ണിനെ കാട്ടുമോ ഏതെങ്കിലും റ്റെക്സ്റ്റെല്‍ യൂണിറ്റ് കാട്ടണോ? ഈ അവലോകനങ്ങള്‍ ഒക്കേയും, കേന്ദ്ര/കേരളാ സര്‍ക്കാറുകളെ തീരുമാനങ്ങളെ/പ്രസ്താവനകളെ ഒക്കെ പുറത്തിറക്കുമ്പോള്‍ എന്നാണു ഞാന്‍ എഴുതിയത് എന്ന് ഓര്‍ക്കുമല്ലോ. അല്ലാണ്ടെ ശരാശരി "വാര്‍ത്തകള്‍" ഇറക്കുമ്പോഴുള്ള പ്രായോഗികത അല്ല.

റിച്ചാര്‍ഡ് നോസില്‍ - അപ്പോ ഇവിടെ ഒക്കെ തന്നെയുണ്ട് അല്ലേ? പടം വരേലു വലിയ പുരോഗതി കണ്ടില്ലല്ലോ ചെല്ല?

11:22 AM  
Blogger ജോണ്‍ജാഫര്‍ജനാ::J3 said...

അപ്പറഞ്ഞത് ശരിയതുല്യാമ്മേ,
പക്ഷേങ്കിലേ, ഞാന്‍ കമന്റെഴുതിയത് മുകളില്‍ കമന്റെഴുതിയ മിക്കവാറും എല്ലാര്‍ക്കും കൂടെയാണ്:)
പക്ഷേ ഇപ്പോനിങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ സല്യൂട്ട് തരാതിരിക്കാന്‍ നിവര്‍ത്തിയില്ല, മുകളിലെ കമന്റിന്റെ അവസാന ഭാഗത്തിന്:)

11:31 AM  
Blogger നിലാവര്‍ നിസ said...

അല്ല.. എനിക്ക് അത്ഭുതം ചേച്ചിക്ക് ഇതില്‍ അത്ഭുതം തോന്നിയതു കൊണ്ടാണ്.. എന്തിനെയും, അത് ഉല്പന്നങ്ങളാകട്ടേ, വാര്‍ത്തയാകട്ടെ, ഒന്നു ‘പുഷ്’ ചെയ്യാന്‍ ഒരു പെണ്ണിന്റെ ഉടല്‍ തന്നെ വേണമെന്നതില്‍ ഇത്ര അത്ഭുതപ്പെടാനില്ല.. കണ്ടു കണ്ടു..

11:31 AM  
Blogger Sharu (Ansha Muneer) said...

പരസ്യങ്ങളും വാര്‍ത്തകളും മുഴുവനായും വനിതകള്‍‍ക്ക് സം‌വരണം ചെയ്തതാകും.

12:00 PM  
Blogger Unknown said...

നമ്മള്‍ പാചകം ചെയ്യുമ്പൊ ഗാര്‍ണിഷ് ചെയ്യില്ലേ അതേ പോലെ ചെയ്തതാവും. വാണിജ്യകമ്പോളത്തിലെ ഇന്‍ഫ്ലേഷന്റെ ശതമാനം.. എന്നൊക്കെ കണ്ടാല്‍ പേജ് ഉടന്‍ ക്ലോസ് ചെയ്യുന്നവര്‍ ഉണ്ടാവും. മിനിമം ഇത്ര നേരം ആ പേജില്‍ നിന്നാലേ കാശ് കിട്ടൂ എന്നോ മറ്റോ ആ പേജില്‍ വെച്ചിരിക്കുന്ന പരസ്യക്കാര് പറഞ്ഞ് കാണും. അപ്പൊ ആളെ പിടിച്ച് നിര്‍ത്തണ്ടേ? അതാവും എന്ന് ഞാന്‍ ഊഹിയ്ക്കുന്നു.

അല്ലെങ്കിലും ഇത്രയൊക്കെ നിലവാരം പ്രതീക്ഷിച്ചാല്‍ മതിയല്ലോ അവിടെ നിന്ന്.

12:42 PM  
Blogger Pongummoodan said...

"ഇത്രയും കൂടി വിവരമ്മില്ലാത്ത ആളുകളാണോ മനോരമേടേ എഡിറ്റോറിയല്‍ ഡെസ്ക്കില്‍? "

അതുല്യേച്ചി,

അപ്പോ മനോരമ-യില്‍ വിവരമുള്ളവര്‍ ഉണ്ടെന്നായിരുന്നോ ചേച്ചി ഇതുവരെ ധരിച്ചിരുന്നത്‌!!! :)

9:02 AM  
Blogger ജോണ്‍ജാഫര്‍ജനാ::J3 said...

പോങ്ങുമൂടനെ സമ്മതിക്കണം എന്തൊരു കണ്ടുപിടിത്തമാ ഇത്?
തല വെയില് കാണിക്കരുത് ചങ്ങാതിയേ, ഇത്രയും ബുദ്ധിയുള്ളവര്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നുള്ളത് ഒരു അത്ഭുദം തന്നെയാണേ:))

2:45 PM  
Blogger Unknown said...

പേ ക്മീഷനെ കുറിച്ചറിയാന്‍ പേ കമീശണ്റ്റെ സൈറ്റ്‌ ഉണ്ടാല്ലൊ, ആ ആറ്‍ടീക്ക്ക്കീള്‍ പേ കമ്മീശനില്‍ സ്ത്റീകള്‍ക്കായി നല്‍കിയിട്ടൂള്ള ആനുകൂല്യങ്ങളെ പറ്റി ആണു ഫ്ളക്സിബീള്‍ ഓഫീസ്‌ ടൈമിംഗ്‌ മറ്റേണിറ്റി ൨ വറ്‍ഷം അങ്ങിനെ പലതും അതിനു ഇണങ്ങിയ പടം ആണു ഒരു പെണ്‍കുട്ടിയുടെ പടം , ബുജികള്‍ അതുകണ്ടു ഹാലിളകുന്നതെന്തിനു വീ കേ ബീ നായരും കേ ആറ്‍ ചുമ്മാറും ഒക്കെ മരിച്ചതിനു ശേഷം മനോരമ നടത്തുന്നത്‌ ഒരു ടാബ്ളോയിഡ്‌ സ്റ്റൈലില്‍ ആണൂ എന്തു കൂറ എഴുതിയാലും നല്ല പണം കൊടുക്കുന്നുണ്ട്‌ എശ്തുത്തുകാറ്‍ക്കും ജോലിക്കാറ്‍ക്കും ഇതിനൊക്കെ പണം വേണം പണം കിട്ടണമെങ്കില്‍ പരസ്യം വേണം ദേശാഭിമാനിയെപൊലെ ശണ്റ്റിയാഗ്ഗോ മാറ്‍ട്ടിനും ലിസ്‌ ചാക്കോയും കോടികള്‍ നല്‍കില്ല നിങ്ങള്‍ ഒരു ബ്ളൂലോഗ മാഫിയ ഉണ്ടാക്കാണ്‍ ശ്റമിക്കുന്നതുപോലെ അതുപോലെ അതുല്യക്കു ഒരു ഹീറോ വറ്‍ഷിപ്പും കലേഷിണ്റ്റെ പോസ്റ്റ്‌ കണ്ടില്ലെ കേരളത്തിലെ മാധ്യമം മംഗളം എന്നീ പത്റങ്ങള്‍ കുറെ സ്റ്റാണ്ടേറ്‍ഡ്‌ ന്യൂസ്‌ ആണു കൊടുക്കുന്നത്‌ ബാക്കി ഒക്കെ കണക്കാണൂ

10:13 AM  
Blogger Darren Demers said...

പിന്നെ കാശും നോക്കിയിരിയ്ക്കുന്നത് ഒരു പെണ്ണായിരുന്നല്ലോ.., കൊഴപ്പല്ല്യ എന്ന് മനസ്സിലും കരുതി..(പെണ്ണുങള്‍ക്കാണല്ലോ, എന്റെ അറിവില്‍, കാശിനെ കുറിച്ച് ടെന്‍ഷന്‍..!ഈ പോസ്റ്റ് തന്നെ ഉദാഹരണം..!)
inexpensive t shirts bulk
cheap wholesale t shirts in bulk

1:51 PM  

Post a Comment

<< Home