ഈസ്റ്ററിനു. കള്ളും കോഴീം മുട്ടേം ഒന്നുമില്ല, പകരം, കാരാവട.
ഉണ്ടാക്കേണ്ട വിധം, ഡപ്പി അരി, അല്ലെങ്കില്‍ അല്ലെങ്കില്‍ പൊന്നി ഇഡ്ഡലി അരി 1 കപ്പ്, ഒരുപിടി ഉഴുന്ന്, ഒരു പിടി കടലപരിപ്പ്, എല്ലാം കൂടെ കുതിര്‍ത്ത് മിക്സിയില്‍ അരയ്ക്കുക.
കുഞി ബൌളില്‍ അരയ്ക്കണം വെള്ളം ചേര്‍ക്കാതെ.
ഗ്രൈന്‍ഡറിലോ വല്യ ബൌളിലോ ഒക്കെ അരച്ചാല്‍ അത് പതഞ് പൊങും ഉഴുന്ന്, പരിപ്പ് ഒക്കെ ഉള്ളത് കൊണ്ട്. പ്രത്യേകം നോട്ട് ത പോയിന്റ്, ചതച്ച് എടുക്കുക.
ഇതിന്റെ കൂടെ, ഒരു തവി ദോശമാവും, (പുളി കിട്ടാനാണത്), പിന്നെ ഉപ്പും, മുളക്, കരിവേപ്പില, കായം, എന്നിവയും ചേര്‍ത്ത് വെറുതെ കിള്ളി കിള്ളി ഇടൂക. വടപോലെയിട്ടാല്‍ അത്രേം ക്ര്സിപ് ആവില്ല, നിറയെ വല്യ ചീനചട്ടില്‍ നിറയെ എണ്ണയും വേണ്ടി വരും.
ഇതാവുമ്പോ അല്പം എണ്ണയില്‍ ഇടാന്‍ പറ്റും. ബിസ്ക്കറ്റ് പോലെ ക്രിസ്പി ആയിട്ടിരിയ്ക്കും. ഈസിയുമാണു, എണ്ണയും കുടിയ്ക്കില്ല, അരി ആയത് കൊണ്ട്. ചട്ണിയോടു കൂടിയോ ഉള്ളിചമന്തിയോട് കൂടിയോ കഴിയ്ക്കാം ബെസ്റ്റ്... കോമ്പിനേഷന്‍, ഞാന്‍ പുളിയിഞ്ചിയുടേ കൂടേ തട്ടും.
3 Comments:
കാരാവടയുടെ റെസീപ്പിയടക്കമാണല്ലോ
നാന്നായി
അതുല്യമിതതുല്യ,കാരാവട
തന്നെരിവും മധുരതരമാകും
Thank you!ലിങ്ക് ഞങ്ങടെ കുക്കറിന് അയക്കുന്നു. ഇനി കാരാവട സ്വപ്നം കാണാം... :)
Post a Comment
<< Home