അനോണി ആന്റണിയ്ക്ക് - 3. ചക്കക്കുരു-മുരിങ്ങക്കായ- തേങ്ങാപ്പീര
കഴിഞാശ്ച ഒന്ന് ആലുവ വരേ പോയപ്പോഴ്, കളമ്മശ്ശേരി എത്തിയട്ടുണ്ടാവും, അല്ല ആലുവ പാലത്തിന്റെ ഇറക്കമോ മറ്റോ, ചക്ക ലോറിയ്ക്ക് കൊണ്ട് വന്ന് ഇറക്കുന്നു. വണ്ടി മുന്നോട്ട് പോയെങ്കിലും, പിന്നോട്ട് എടുത്ത്, ആര്‍ത്തിയോടെ ഒന്ന് വാങ്ങി. വില്പ്നക്കാരന്‍, രണ്ട് തുണ്ട് ചുള നല്ല തേന്‍ ഉണക്കിയത് പോലെ തരികയ്യും ചെയ്തു. ആനന്ദ ലബ്ദി തന്നെ. സ്വന്തമായിട്ട് ഒരു ചക്കയ്ക്ക് ഉടമ ഞാന്‍! രണ്ട് ദിനം, എന്നും അടുത്ത് പോയി മണത്ത് നോക്കും, പഴ മണം വന്നോ വന്നോ ന്ന്! ഇന്നലെല്‍ അപ്പു പറഞ്, ഫുള്‍ ഹൌസ് ഈസ് സ്മെല്ലിങ്, കട്ട് ഈറ്റ് ആണ്ട് ഫിനിഷ്! ഒഹ് ശരി മകനേ, ഇന്ന് അതെന്നെ പണി! ഒന്നര കെക്യ്യും വച്ച് എങ്ങനെ മുറിയ്ക്കും. വാക്കത്തീയും, അത് ഇടിച്ച് ഇറക്കാന്‍ ഒരു അമ്മിക്കല്‍ കഷ്ണവും ഒക്കേനും ആയിട്ട് ഇരുന്നു. കത്തി വച്ചതും, വെണ്ണയ്ക്ക് വച്ചത് പോലെ അത് ഇറങ്ങി പോയി. സന്തോഷം. ചക്കയ്ക്ക് എന്നോട് പെരുത്ത് സ്നേഹം . കഷ്ടപെടുത്താണ്ടെ സംഗതി നടന്നല്ലോ.
മ്ഹ്.. മ്ഹ്.. ഉവ്വ, ചക്കയ്ക്ക് എന്തോരു സ്നേഹം. വാങീതും വെട്ടീതും മിച്ചം! വെറും വെണ്ടയ്ക അരച്ച് കലക്കീത് പോലെ അപ്പടി ചക്കയും ജ്യൂസായിട്ട് താഴേയ്ക് പോന്നു. കിടു കൂഴ സാധനം. തേന്‍ വരട്ടിയത് കാട്ടി മയക്കിയ ചക്ക വ്യവസായിയ്ക്ക് നമോവാകം. മാര്‍ക്കറ്റിങ് മെ. ബി.യേ എടുക്കാണ്ടെ തന്നെ ഈ വക തരികിട ഒക്കേന്നും!. അത് കൊണ്ട് ഒരു ഗുണം കിട്ടി, ഞവ്വണീം മറ്റും മാറ്റാണ്ടെ ചക്ക കുരു എളുപ്പായിട്ട് പോന്നു. ദോഷം പറയരുതല്ലോ, ഈ ചക്കകുരു പോലെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല. ഒന്ന് ചട്ടിയിലിട്ട് ഉപ്പ് മഞപൊടി ഇട്ടപോഴേയ്കും, നല്ല കപ്പ പോലെ സ്മൂത്ത് ആയിട്ട് വെന്ത് വന്നു. ഉഗ്രന്‍ മണവും ഗുണവും. നോക്കി വന്നപ്പോഴ്, അനോണീ ആന്റണീടെ പോസ്റ്റ് കണ്ടു. അതോണ്ട് ഈ ചക്കക്കുരുവും മുരിങ്ങയ്ക്കും തേങാപീര കറിയും ഒന്നും ഞങ്ങള്‍ സാധാരണ വയ്കാറില്ല. ഒന്നുകില്‍ പരിപ്പിട്ട്റ്റ് ചക്കകുരു മാങ വയ്ക്കും, അല്ലെങ്കില്‍ മുരിങയ്ക ച്ക് ചക്കകുരു കശുവണ്ടി (പച്ചയിട്ട്) വയ്ക്കു,. ഈ കട്ടി കൂട്ടാന്‍ ഒരു അവിയല് പോലെ വച്ചു ഞാന്‍ ഇന്നലെ. ഒരു കുഞി കഷ്ണം മാങയുമിട്ട് വെളിച്ചണ്ണ ഒഴിച്ചു. ക്കേമം തന്നെ അനോണിയേയ്. ദേണ്ടെ സമര്‍പ്പിച്ച് അങ്ങേയ്ക്ക്.
18 Comments:
നാട്ടില്‍ പോയിട്ട് ചക്കയില്‍ റിസര്‍ച്ച് ആണ് അല്ലെ.അപ്പുവിന്റെ ഡയലോഗ് നന്നായി.
നാട്ടിലെത്തിയതിന്റെ ആവേശത്തിലാണല്ലെ ?
റെസീപ്പീ എവീടെ?
അതുല്യേച്ചീ..,ചക്ക പറ്റിച്ചാലെന്താ..ഉഗ്രന്‍ കുരു കിട്ടീലെ....ഇങ്ങയൊക്കെ തന്ന്യാ ഞങ്ങളും കുരുവിനെ വയ്ക്കാറു..പറയണ കേട്ടപ്പൊള്‍ എനിക്കും ഒരു കൊതി..:-)
മ്ഹ്.. മ്ഹ്.. ഉവ്വ, ചക്കയ്ക്ക് എന്തോരു സ്നേഹം. വാങീതും വെട്ടീതും മിച്ചം! വെറും വെണ്ടയ്ക അരച്ച് കലക്കീത് പോലെ അപ്പടി ചക്കയും ജ്യൂസായിട്ട് താഴേയ്ക് പോന്നു. കിടു കൂഴ സാധനം. തേന്‍ വരട്ടിയത് കാട്ടി മയക്കിയ ചക്ക വ്യവസായിയ്ക്ക് നമോവാകം. മാര്‍ക്കറ്റിങ് മെ. ബി.യേ എടുക്കാണ്ടെ തന്നെ ഈ വക തരികിട ഒക്കേന്നും!.
ഈ പോസ്റ്റ് കണ്ടത് നന്നായി. അടുത്ത വ്യാഴായ്ച്ച എന്റെ ‘ഫാര്യ’ വരുമ്പോൾ കുറച്ച് ചക്കക്കുരു കൊണ്ടുവരാൻ പറയണം.
ബൈ ദി ബൈ, അതുല്യേച്ചി കറാമ ലുലുവിൽ ആണോ ജോലി ചെയ്തിരുന്നത്?
ചേച്ചി നാട്ടില്‍ എന്റെ അമ്മയെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തുപോയി ഇവിടെ എന്നും മെസിലെ ഫുഡാണ് വയറിനാണെല്‍ നല്ല കമ്പളയിന്റ് .പിന്നെ
പച്ചപിടിച്ചു പോകാന്‍ കഴിക്കുന്നു എന്നു മാത്രം
ദുബായിലെ ഫ്രോസൺ ചക്കക്കുരു കണ്ട് കണ്ട് നല്ല ഫ്രഷ് ചക്കക്കുരു നാട്ടി കണ്ടപ്പം എന്തൊരാക്രാന്തം!!
printout eduthu ammakku kodukkunnu... kozhappamonnum undaakkillallo..?
അക്ബര്‍ ബുക്സിലേക്ക് നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301
ധൃതി പിടിയ്ക്കാതെ, അതുല്യേച്ച്യേയ്...
നാട്ടിലെത്തിയില്ലേ? ഇനി എല്ലാം പതുക്കെ നോക്കി വാങ്ങിയാല്‍ പോരേ?
:)
അതുല്യേച്ചീ...സുഖമാണൊ..?
രുചികരമായ ഭക്ഷണം ഉണ്ടാക്കിയിട്ട്,ഇങ്ങനെ കൊതിപ്പിക്കല്ലെ ചേച്ചീ..
ഞാന്‍ വിളിക്കാതെ ആണോന്നറിയില്ല.എന്‍റെ മഴച്ചെല്ലത്തില്‍ വന്നുകണ്ടീല്ല.
സ്വാഗതം ചേച്ചീ....
ശര്‍മ്മാജിക്ക് അന്വേഷണം പറയണേ...
ഇപ്പോഴാണിത് കണ്ടത്.. നാട്ടില്‍ നിന്നൊരാള്‍ ചക്ക കൊണ്ട് വന്നിരുന്നു. അതിന്റെ ബാക്കി പത്രമായി കുറച്ച് ചക്കക്കുരുകള്‍ ഉണ്ട്.. എന്ത് ചെയ്യണമെന്ന് ആലോചിച്ച് കുറെ ദിവസമായി.. അഭിപ്രായ ശേഖരണം നടക്കുന്നുണ്ട്.. ( ചക്കക്കുരു വെക്കുന്നതൊക്കെ കൊള്ളാം .. രാത്രി ജനലൊക്കെ ഒന്ന് തുറന്നിട്ട് കിടക്കണോട്ടാ എന്ന് ഹമീദ്ക്ക പറയുന്നു.. അങ്ങോരെപ്പൊഴും അങ്ങിനെയാ... )
എന്നലും ഇതൊക്കെ ഒന്ന് ഉണ്ടാക്കുന്ന വിധം ഒന്ന് പോസ്റ്റൂ..
കുറേകാലമായി ഇങ്ങോട്ടൊക്കെ കറങ്ങിയിട്ട്. ടൈം ഇല്ലാഞ്ഞകൊണ്ടാ. പിന്നെ ഞാന്‍ എന്തങ്കിലും പറഞ്ഞാല്‍ അത് ഇഷ്ടപ്പെട്ടില്ലങ്കിലോ? ഇപ്പോ കൊച്ചിയിലാണ് അല്ലേ? സുഖം എന്നു കരുതുന്നു. എല്ലാവിധ നന്മകളും വര്‍ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഇനി അടുത്ത പോസ്റ്റില്‍ കാണാം. അടുത്ത പോസ്റ്റ് ഇടുമ്പോള്‍ അറിയിക്കൂ. പറ്റിയാല്‍ ഒരു മെയില്‍ അയച്ചാല്‍ മതി. ഞാന്‍ വന്നു വായിച്ചോളാം. സമയക്കുറവുകൊണ്ട് എപ്പോഴും പുതിയബ്ലോഗ് നോക്കാന്‍ കഴിയാത്തകൊണ്ടാണ്. മെയില്‍ ഐ. ഡി ഉണ്ടല്ലോ? ഇല്ലങ്കില്‍ തരാം. അപ്പോല്‍ എല്ലാഭാവുകങ്ങളും നേര്‍ന്നുകൊണ്ട്
സസ്നേഹം ക്യഷ്ണ
being chakkakkuru an xplossive you are requested to abstain from keeping it in home carry in vehicles ,keeping with knives ,
throwing to streets and neighbours premise .If your surname is mohammed and Ahmed etc you should say a big NO to chakkakkuru.
Hope and pray this gov will declare chakkakkuru as an ennakkuru.
www.manjaly-halwa.blogspot.com
nalla recipe
zzzzz2018.5.24
golden state warriors jerseys
nike air max 95 ultra
oakland raiders jerseys
nhl jerseys wholesale
moncler outlet
nike soldes
oakley sunglasses
nike factory outlet
mbt shoes outlet
nike huarache
zzzzz2018.8.31
nike outlet
adidas superstar
ugg boots
oakley sunglasses wholesale
canada goose outlet
coach outlet online
pandora
uggs outlet
adidas outlet
christian louboutin shoes
Post a Comment
<< Home