Friday, April 18, 2008

നന്ദി നന്ദി നന്ദി


ഞാന് മിക്കപ്പോഴും പറയും, ബ്ലോഗ് ഒക്കെ വെറും മോണീറ്റര് അടച്ച് പൂട്ടിയാല് തീര്ന്നു, വീട്ടി പോയാല് പിന്നെ ഇത് ഒന്നും മന്സ്സിലുണ്ടാവറില്ലന്ന്. അതിനുമപ്പറം ബ്ലോഗ്ഗില്ഉള്ളവര് എന്റെ മനസ്സിലേയ്ക്ക് കയറിയ സന്ദര്ഭമാണിത്.. മിക്കപ്പോഴും ബ്ലോഗ്ഗ് ന്ന് പറയുമ്പോഴ് ആരേയാവും കൂടുതല് മിസ്സാവുക എനിക്ക് എന്ന് ഞാന് പണ്ട് ആലോചിയ്ക്കുമ്പോഴ്, ഏറ്റവും കൂടുതല് മനസ്സിലേയ്ക്ക് ഉയര്ന്ന് വരുന്ന മുഖം ദേവന്റെയാണു. വല്ലപ്പോഴും മാസത്തില് ഒരിയ്ക്കല് മിണ്ടുകയും,(ഇപ്പോഴും ഫോണ് എടുക്കുമ്പോഴ് കാട്ടുന്ന ഭവ്യതയും, ആ വിനയവും ഞാന് ഏത് വാക്കിലാണു നരേറ്റ് ചെയ്യുക ദേവ്?) അല്ലെങ്കില് വല്ല ബ്ളോഗിലെ അടിപിടിയോട് മറുപടി പറയുകയുമാണു ഞങ്ങളുടെ സമ്പര്ക്ക് രീതി. ഇപ്പോഴ് അതില് കൂടുതല് കടപ്പാട് ആണു ദേവനോട് എനിക്ക്. ശര്മ്മാജീടെ ഏറ്റവും ഒരു ആപത്ത് ഘട്ടത്തില് എന്നും എന്നത് പോലെ തന്നെ, മെഡിക്കല് പ്രോബ്ലം വന്നപ്പോഴ്, അലറി വിളിച്ച് ഞാന് ദേവനെ വിളിച്ചിരുന്നു. ആ ഒരു വിളിയും അല്പം ഉപദേശവും ഒക്കെ യാണു ഞാന് ഇന്ന് കാണുന്ന ഹെല്ത്തിയായിട്ടുള്ള ശര്മാജി. ഒരുപാട് റ്റെന്ഷന് അനുഭവിച്ച ദിവസങ്ങള് ആയിരുന്നു അന്നൊക്കെ. സ്വന്തം ശാരീകാസ്വസ്ഥയുടെ കൂടെ പിന്നേം ഒരാളു കൂടി അസുക്ഖംത്തോട് കൂടി വീട്ടില് എന്നാല് ആലോചിയ്ക്കാമല്ലോ. ദേവന് കെഇപിടിച്ച് ഉയര്ത്തീതാണു എന്നേം ശര്മ്മാജീനേം അതില് നിന്ന്. പിന്നീട് എന്നും എന്ന് പറഞപോലെ ഞങ്ങല് ദേവനെ ഉറക്കത്തില് നിന്നു പോലും വിളിയ്ക്കുമായിരുന്നു. ഇതിനൊക്കെ നന്ദി എന്നനെയാണു പറയുക ഞാന് ദെവന്? ദത്തന് വന്നതോട് കൂടി വിദ്യയും ദത്തനും ഒരുപാട് മനസ്സിലേയ്ക്ക് വന്നിരുന്നു. പക്ഷെ ഇപ്പോഴ്, ഇവിടുത്തേ എല്ലാരും തന്നെ ദേവന്റെ അത്രം തന്നെ മനസ്സില് നിറയുന്നു. എന്നും ചാറ്റില് വരുന്ന്ന എന്റെ തമന്നു? മിക്കാവാറും ഒരിയ്ക്കലെങ്കിലും മാസത്തില് വിളിയ്ക്കുന്ന ഇത്തിരി? പാച്ചൂന്റെ വിശേഷം അറിയാന് ഞാന് പോകുന്ന അഗ്രൂന്റെ ബ്ലോഗ്ഗ്? അപ്പ്ടീം നല്ല ബ്ലോഗ്ഗ് പടം ഇടുന്ന അപ്പൂ? ഇടയ്ക്ക് ഇടയ്ക്ക് ചാറ്റില് വന്ന് അമ്മ്യാരിവിടെ ഉണ്ടോ ന്ന് ചോദിയ്ക്കുന്ന സിന്ധ്ധാര്ഥന്? കൊച്ചീലു തീര്ച്ച ആയും വരും ഞങ്ങള് ന്ന് പറയുന്ന വല്യമ്മായീം തറവാടീം? ആലപ്പുഴയില് നിന്ന് അടുത്തല്ലേ കൊച്ചീന്ന് പറയുന്ന രാധേയന്? നിന്നെ ചാറ്റില് കണ്ടൂടാ, ഇരുന്ന് പഠിയട ചെക്കാന്ന് പറയുമ്പോഴ്, അനുസരണയോട് അന്ന് മുതല് ചാറ്റില് ആപ്പീസസ് ടെഇമിലു കാണാത്ത ദില്ബു? എന്നെ അതുല്യാമ്മേ ന്ന് ആദ്യമായിട്ട് വിളിഛ് ആ സ്ഥാനത്ത് എത്തിച്ചതും ദില്ബുവാണല്ലോ? അപ്പോഴ് അവനെ എങ്ങന ആണു മറക്കുക ഞാന്? ഞാന് പറയാണ്ടെ വരും, എനിക്ക് വഴി അറിയാല്ലോ ന്ന് പറയണ കുറൂ? എന്ത് സംശയവും വളരെ ഡെപ്ത് ആയിട്ട് തന്നെ പറഞ് തരുന്ന കെഇപ്പിള്ളീ? (കെഇപ്പിള്ളി വീ മിസ്ഡ് യൂ ടേ!!) ഈയ്യിടെ പരിചയപെട്ട കെഇകതമുള്ള്? എന്റെ കെഇ പിടിച്ച് മിസ് ചെയ്യും ഞാന് ന്ന് പറഞ അബുധാബിലില്യ്ക്ക് പോകുന്ന ദില്ലിപ്? തിരക്കുണ്ടായിട്ടും, ഒരു മണിക്കൂര് എന്നോട് യാത്ര പറയാന് മാത്രം നിന്ന ഇടിവാള്? സാക്ഷി? ഒരു കുഞി ക്രിസ്റ്റല് പിയാനോ തന്ന ഹരിയണ്ണന്? ഞാന് എത്തും എങ്ങനേം കൊച്ചിയ്ക്ക് ന്ന് പറഞ കരീം മാഷ്? ഒരുപാട് പരിചയം കാട്ടിയ ചാന്ദിനി? ഗുരുവായൂര്ര്ക് വരുമ്പോഴ് വരണം തീര്ര്ച്ചായും ന് പറഞ കിലുക്കാം പെട്ടി? കുറെ പേരുടെ പേരു ഓര്മ വരുന്നില്ലാ, ക്രീക്ക് പാര്ക്കില് വന്ന എല്ലാരും തനെ എന്റെ മുന്നിലേയ്ക്ക് വരുന്നുണ്ട് ഇപ്പോഴ്. മൂന്ന് കൊല്ലത്തോളം ഇവിടെ എത്തീട്ട് എത്ര മാത്രം പരിചയ്വും സ്നേഹവുമാണു കിട്ടീത്? അതിലും കൂടുതല് എത്ര എത്ര കുഞു വാവകള് ആണു എന്റെ കെക്യ്യില്ലേയ്ക്ക് വന്നത്? തിരിച്ച് തരാന് ഓര്മ്മയൊക്കെ നശിയ്ക്കണത് വരെ നിങ്ങളൊക്കെ എന്റെ മനസ്സിലുണ്ടാവുമെന്ന് ഒരു സത്യം മാത്രമാണു. കൊച്ചീ വഴി ആരെങ്കിലും എപ്പോഴെങ്കിലും ഒക്കെ പോവുമ്പോഴ് തീര്ച്ചയായും, കുഞുങ്ങളെ ഒക്കെ എന്നെ ഒന്ന് കാട്ടീട്ട് പോവണം. അത്രേ വേണ്ടു എനിക്ക്. എല്ലാരുടെം തിരക്കിനിടയില് മെയിലോ വിളിയോ ഒന്നും ഒട്ടും പ്രായോഗികമല്ല താനും. ഇനീം ബ്ലോഗിലൊക്കെ ഉണ്ടാവും, മെയില് ചാറ്റിലൊക്കേനും ഉണ്ടാവും ന്ന് തന്നെയാണു എന്റെ തോന്നല്. പോകുന്നത് അപ്പൂന്റെ പഠനം മുന്നില് കണ്ട് കൊണ്ടായത് കൊണ്ട്, അതിന്റെതായ അഡ്മിഷന്റേം ഒക്കെ തിരക്കും, റ്റെന്ഷനുമൊക്കേനും ഉണ്ടാവും. എന്നാലും സൊഉകര്യമുള്ളവര് ഒക്കെ മെയില് വിടുകയോ മറ്റൊ ചെയ്ത് കോണ്ടാക്ട് നില നിറ്ത്തുമല്ലോ. ചുമ്മാതെ നാട്ടില് വരുമ്പോഴ് വരുന്ന് ഒന്നും പറയണില്ല ഞാന്. എണ്ണി ചൂട്ട്പ്പ്ം പോലെ കിട്ടുന്ന മുപ്പത്ത് ദിവസത്തേ ലീവില് വരാനും പോവാനുമൊക്കെ നിര്ബ്ബദ്ധിയ്ക്കുന്നത് തന്നെ തെറ്റ. ഒന്ന് വിളിയ്ക്കുകയെങ്കിലും ചെയ്യുക ദയവായി അത് മതി. വല്ലാണ്ടെ കണ്ണ് നിറയുന്നു എന്റെ.

നന്ദി നന്ദി നന്ദി

http://picasaweb.google.com/aliyup/Atulyechisendoff

26 Comments:

Blogger ദേവന്‍ said...

ചുമ്മാ ആളെ കരയിക്കല്ലേ. കൊച്ചി ലോ ലപ്രത്തല്ലേ, അങ്ങ് വെസ്റ്റിന്‍ഡീസിലൊന്നുമല്ലല്ലോ.

ആരെക്കാണണമെന്ന് തോന്നുന്നോ അവര്‍ക്ക് ഒരു ഫ്യാമിലി ടിക്കറ്റ് അയക്കുക, വ്യാഴാഴ്ച്ച വൈകിട്ട് ദുബായി കൊച്ചി,ശനിയാഴ്ച്ച വൈകിട്ട് മടക്കം. ജിമ്പിള്‍...

12:47 AM  
Anonymous Anonymous said...

ഇതും കൂടി

1:26 AM  
Anonymous Anonymous said...

This comment has been removed by the author.

1:27 AM  
Blogger മെലോഡിയസ് said...

അതുല്ല്യേച്ചീ...അങ്ങ് ധൈര്യായിട്ട് പോക്കോന്ന്..എല്ല്ലാവരും ഇവിടൊക്കെ തന്നെ കാണും ന്ന്. “ഡാ പിള്ളേഴ്സ്“ ന്ന് നീട്ടി വിളിച്ചാ ചേച്ചിയുടെ അടുത്ത് എല്ലാവരും എപ്പ എത്തീന്ന് ചോദിച്ചാ മതി :)

9:05 AM  
Blogger Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

9:43 AM  
Blogger Physel said...

ആകെ നാലീസം ദുഫായി വന്നിട്ട് ഓടിപ്പിടിച്ച് കാണാന്‍ വന്ന നുമ്മളൊക്കെ ഔട്ട്...അല്ലേ? നിക്ക് നിക്ക് ഇങ്ങ് കൊച്ചിക്കല്ലേ വരണെ? ഇവിടുണ്ട് ഞാന്‍ ബാക്കി വന്നിട്ട് തരാം!!(how are you madam!? welcome to Ootty sorry Kochi!!)

9:55 AM  
Blogger പ്രിയ said...

അതുല്യേച്ചിക്ക് യാത്രമംഗളങ്ങള്.
അപ്പൂന് "ഓള് ദ ബെസ്റ്റ്"

11:16 AM  
Blogger ബഷീർ said...

എല്ലാ നന്മകളും ഒരിക്കല്‍ കൂടി നേരുന്നു..

കൊച്ചിയില്‍ വരുമ്പോള്‍ വന്ന് ശല്യം ചെയ്യാം... ത്യശ്ശൂര്‍ക്ക്‌ വരുമ്പോള്‍ അറിയിക്കണം ( ഒളിച്ചിരിക്കാനല്ല )

11:43 AM  
Blogger Unknown said...

------------അതുല്യാമ്മയ്ക്ക്------------
-------------യാത്രാമംഗളം--------------
--------------നേരുന്നു----------------

1:05 PM  
Blogger Unknown said...

ചേച്ചി നാട്ടില്‍ പോയാലും എഴുത്തു തുടരണം
ഒരുപ്പാട് ബ്ലോഗര്‍മാര്‍ക്കുള്ള ഒരു ഡിക്ഷനറിയാണു
ചേച്ചിയുടെ ബ്ലോഗ് രചനകള്‍

1:19 PM  
Blogger നിരക്ഷരൻ said...

കൊച്ചീല് ഇനിയൊരു മീറ്റ് നടത്തുമ്പോള്‍ എന്നേം വിളിക്കണം ഞാന്‍ കസ്ബാ പോലീസ് സ്റ്റേഷനില്‍..ഛേ..സ്റ്റേഷന്റെ അടുത്താണ് താമസിക്കുന്നതെന്ന് ചേച്ചീനോട് പറഞ്ഞിരുന്നു. അതിനടുത്ത ദിവസം ചേച്ചി എന്നെ അബുദാബീലെ മൊബൈല്‍ നമ്പറില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

യാത്ര പറഞ്ഞ് പോകുന്ന ചേച്ചിയെ കൊച്ചീല് വന്ന് കാണാന്‍ സങ്കടം തോന്നുന്നു. ഞാന്‍ വിളിക്കാം നാട്ടില്‍ വരുമ്പോള്‍. നമ്പറ് തന്നില്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ അയ്യപ്പന്‍ കാവിലും, സെമിത്തേരി മുക്കിലും കാത്ത് നില്‍ക്കാം. ഈവ് ടീസിങ്ങിന് പോലീസ് പിടിച്ചോണ്ട് പോയാലും പിന്നേം കസ്ബാ പോലിസ് സ്റ്റേഷനിലേക്കല്ലേ കൊണ്ടുപോകൂ. കേസ്സ് ചാര്‍ജ്ജ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങുമ്പോള്‍ ഞാന്‍ പിന്നേം ആ വഴി തന്നെ വരാം.

നന്മകള്‍ നേരുന്നു. ചേച്ചീ.

3:07 PM  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

"ഇനീം ബ്ലോഗിലൊക്കെ ഉണ്ടാവും, മെയില് ചാറ്റിലൊക്കേനും ഉണ്ടാവും ന്ന് തന്നെയാണു എന്റെ തോന്നല്. പോകുന്നത് അപ്പൂന്റെ പഠനം മുന്നില് കണ്ട് കൊണ്ടായത് കൊണ്ട്, അതിന്റെതായ അഡ്മിഷന്റേം ഒക്കെ തിരക്കും, റ്റെന്ഷനുമൊക്കേനും ഉണ്ടാവും. എന്നാലും സൊഉകര്യമുള്ളവര് ഒക്കെ മെയില് വിടുകയോ മറ്റൊ ചെയ്ത് കോണ്ടാക്ട് നില നിറ്ത്തുമല്ലോ."

അതുല്യേച്ചിക്ക് നന്മകള്‍ നേരുന്നു...

3:52 PM  
Blogger നന്ദു said...

സൌഹൃദങ്ങള്‍ക്ക് അകലം പ്രശ്നമല്ലല്ലോ അതുല്യ!.
അപ്പൂന് എല്ലാവിധ ആശംസകളും. :)

3:53 PM  
Blogger കുഞ്ഞന്‍ said...

അതുല്യേച്ചിയ്ക്ക് എല്ലാ നന്മകളും നേരുന്നു. അപ്പുവിന് മികച്ചൊരു ഭാവിയുണ്ടാകട്ടെ.

best wishes for Appu & athulyechi

4:24 PM  
Blogger yousufpa said...

ചേച്ചി...വരാനൊത്തില്ല.
ഉമ്മ നാട്ടീന്ന് വന്നിട്ടുണ്ട്.അബുദാബിയിലാണ്.അങ്ങോട്ട് പോകേണ്ടി വന്നു.

സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, ശുഭയാത്ര നേരുന്നു.

4:46 PM  
Blogger ഹരിത് said...

:)

6:27 PM  
Blogger ഏറനാടന്‍ said...

വെല്‍കം റ്റു കൊച്ചി. നൈസ് റ്റു മീറ്റ് യു സൂണ്‍!

9:58 PM  
Blogger ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ആരാപ്പാ ഈ അതുല്യ ചേച്ചി? സോണിയാ ഗാന്ധിയുടെ ചേചിയാണോ? ചുമ്മാ ചൂടാവാനല്ല ചോദിച്ചേ. മ്മള്‍ ബ്ലോഗ്ഗില്‍ പുതിയ ആളാ.... ഒന്നു പറഞ്ഞു തരണേ....... കാരണം ചേച്ചി നാട്ടില്‍ പോകുന്നതിന്‍ യു.എ.ഇ-ലെ ബ്ലോഗ്ഗര്‍മാരെല്ലം കരയുന്ന കണ്ടു. അതാ ചോദിച്ചേ. തിരികെ ചെല്ലുമ്ബോള്‍ അവര്‍ക്കെല്ലാം നാടന്‍ പലഹാരം കൊണ്ടു തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചേരേ.........

10:08 PM  
Blogger അപ്പു ആദ്യാക്ഷരി said...

ചേച്ച്യേ... ചാറ്റിലും മെയിലിലും കാണാം‌ട്ടോ..

7:13 AM  
Blogger Sharu (Ansha Muneer) said...

അതുല്യേച്ചി.... വരാന്‍ കഴിഞ്ഞില്ല എനിയ്ക്.അധികം പരിചയപ്പെടാന്‍ കഴിഞ്ഞിട്ടും ഇല്ല.ക്രീക്ക് പാര്‍ക്കില്‍ കണ്ട ഓര്‍മ്മ ഉണ്ടാകും എന്ന് വിചാരിക്കുന്നു. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും എന്നും ഉണ്ടാകും :)

9:54 AM  
Blogger Kaithamullu said...

ഇതൊക്കെ ഒര് നാടകമല്ലേ?
എന്താ, രക്ഷപ്പെട്ടെന്ന് വിചാരിച്ചോ?
വിടില്ല, ഞങ്ങള്‍....എവ്‌ടെ പോയാലും!

10:58 AM  
Blogger ഹരീഷ് തൊടുപുഴ said...

യാത്രാമംഗളങ്ങള്‍ നേരുന്നു....

11:25 AM  
Blogger ചന്ദ്രകാന്തം said...

വളരെ വൈകിയാണ്‌ കാണാനും പരിചയപ്പെടാനും കഴിഞ്ഞത്‌ എന്നതില്‍ ലേശം ഖേദമുണ്ട്‌. എന്നാലും ഒരുപാടു കാലത്തെ അടുപ്പം മനസ്സിലേയ്ക്ക്‌ പകര്‍ത്തിയ അനുഭവം.

പിന്നെ ....
അതുല്യേച്ചി, ബൂലോകത്തിന്റെ ഇക്കരയില്‍ നിന്നും അക്കരയ്ക്കു പോകുന്നു എന്നു മാത്രല്ലേ ഉള്ളു. മടക്കവഞ്ചിയ്ക്ക്‌ തിരിച്ചുവരികയും ആവാലോ.. അതോണ്ട്‌ യാത്ര പറയുന്നില്ല ഞാന്‍.
സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകള്‍ ഈ ചിത്രങ്ങളിലൂടെ എന്നും ജീവിയ്ക്കട്ടെ.

9:21 PM  
Blogger ശ്രീ said...

അതുല്യേച്ചീ...
ദെന്താ ഇങ്ങനെയൊരു യാത്ര പറച്ചില്‍? വായിച്ചപ്പോ എന്തോ ഒരു വിഷമം...
സമയം പോലെ ബൂലോകത്ത് ഇടയ്ക്കു കാണുമല്ലോ അല്ലെ?

2:21 PM  
Blogger Kalesh Kumar said...

ചേച്ചിയേ...
ഇങ്ങ് പോരു....

കേരളത്തിലേക്ക് സ്വാഗതം!

7:38 PM  
Blogger elitaj said...

"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"

1:16 PM  

Post a Comment

<< Home