Monday, April 07, 2008

അരിയേം വാടകേം കടിച്ച ആശാരിച്ചി.

അനോണീ ആന്റണീടെ പോസ്റ്റില്‍ കേറി അരിയുണ്ടോ ന്ന് നോക്കീതാണു. ഇവിടേം കിടക്കട്ടെ ഇത്.

അരിയില്ലാണ്ടായത് മുതല്‍ വേവലാതി എനിക്കും തടങി ആന്റണിയേ. ഇങ്ങനെ പോയാല്‍ മക്കള്‍ക്ക് എന്ത് കൊടുക്കും ദുബായില്‍? പോട്ടെ കുടുംബം താമസിയ്ക്കുന്നവര്‍ ഉപ്പുമാവോ ചപ്പാത്തിയോ മറ്റോ കഴിയ്ക്കും, ഒരു നേരം അല്പം ചോറിനായിട്ട് കഫ്ടട്ടേരിയയ്കും ഹോട്ടലിലേയ്ക്കും ഒക്കെ പോകുന്ന ബാച്ചികള്‍ എന്ത് ചെയ്യും, ചോറില്ലാത്ത ഹോട്ടലില്‍ കേറീട്ട്? ഇങ്ങനെ ഒരു സ്ഥിതിയുണ്ടായത് നാമെല്ലാരും കൂടെ വരുത്തി വച്ചത് തന്നെ. ഗള്‍ഫന്‍ പെഇസ ആയ പെഇസ മുഴോഒനും ഉണ്ടാക്കി, നല്ലൊരു ശതമാനം ആളുകളു ലാന്‍ഡ് മാഫിയക്കാരായിട്ട് ഏക്കറു കണക്കിനും സ്ഥലം വാങി സ്വന്തമാക്കി മുറിച്ചും തിരിച്ചും വിക്കേം ഫ്ലാറ്റ് ആക്കേം ചെയ്യ്തു. നെറ്റിലെ കേരള റിയല്‍ എസ്റ്റേറ്റ് ന്ന് ഇട്ട് ഇന്നലെ ഒരു കുഞി വീട് കിട്ടോ ന്ന് നോക്കാന്‍ പോയപ്പോഴ്, ഉള്‍നാടന്‍ പാട നിരപ്പുകളും വിക്കാനും മുറിയ്ക്കനുമുണ്ട്. ആദ്യം വേണ്ടത്, ഭൂ ഇടപാട് ഒരിടക്കാലത്തേയ്ക്ക് നിര്‍ത്തലാക്കുകയാണു. ദുഫായ്ക്കാര്‍ നേരിടുന്നത് ഇത് മാത്രാണോ ആന്റനീ? 2000 ത്തില്‍, 18 ആയിരുഅം ദിര്‍ഹം വല്യ രണ്ട് മുറീം ബാല്‍ക്കണീം ഉള്ള വീടിനു കൊടുത്തിരുന്ന ഞാന്‍ 2008 അതെയ് വീടിനു 38 കൊടുക്കുന്നു. 300 ദിര്‍ഹത്തിനു ഗ്രോസറി മൊത്തം 2000 ത്തില്‍ ചിലവായിരുന്നത്, ഇന്ന് 1200 വരെ ചിലപ്പോഴ് പോകുന്നു. അങ്ങനെ ഈ അനുപാതം എല്ലാത്തിലും എല്ലാത്തിലും കൂടിയട്ടുണ്ട്. കിട്ടുന്നതിലോ?

ഈയ്യിടെ എന്റെ സുഹൃത്ത് പറഞു, ഞാന്‍ ഫാമിലി ബ്രാക്കറ്റില്‍ എത്തില്‍, 4200 ആയിക്കിട്ടി, ഭാര്യയേനെം 2 കുഞുങ്ങളേം കൊണ്ട് വരന്നു, ഇവിടെയ്ക്ക് സ്ഥിരമായിട്ട്. ഉല്‍സാഹം കള്യണ്ടാന്ന് കരുതി, ഞാന്‍ എടുത്ത് വായയ്ക്ക് ഒന്നും പറഞില. ബാച്ചിയായിട്ട് ഷെയറിങ്ഇല്‍ താമസിച്ച്, കൂടെയുള്ള ആപ്പീസ് സുഹൃത്തിന്റെ കൂടെ പോയി വരുന്ന സുഹ്ര്ത്തിനു, ഷെയറീങ് വാടകേം, ചിലവും കഴിഞ്, 2500 ദിര്‍ഹമോ മറ്റോ നാട്ടിലേയ്ക് അയയ്ക്കുമ്പോഴ്, അവിടെ സ്വന്തം വീട്ടില്‍ താമസിയ്ക്കുന്ന ഭാര്യയ്ക്ക് കഴിഞ് കൂടാനും അതിലപ്പറുവും ഉണ്ടായിരുന്നു. അപ്പോഴാണു വിളി തോന്നീത്. കുടുംബം കൂടെ ഉള്ളത് നല്ലത് തന്നെ. പക്ഷെ വിവരങ്ങളൊക്കെ പറഞിട്ടാവുമ്പോഴ് കുറച്ച്കൂടെ നല്ലത്. ഒരു കുഞി മുറി എടുത്ത്, 2500 ദിര്‍ഹത്തിനോ മറ്റോ. പഠിയ്ക്കുന്ന രണ്ട് കുഞുങ്ങളും തീരെ ചെറിയ ഒരു മുറീം, കത്തി കേറുന്ന സാധനങ്ങളുടെ വിലയും, അസുഖങ്ങള്‍ കുട്ടികള്ക്ക് വരുമ്പോ പറയേം വേണ്ട, വണ്ടി യുണ്ടെങ്കില്‍ അതമും ആപത്ത്, വണ്ടീ ഇല്ലെങ്കില്‍ അതും അതിലും വലിയ ആപത്ത്, അപ്പോ ചെറിയ വരുമാനക്കാര്‍ക്ക്, ഈ ചിലവിനു ഒക്കേനുമായിട്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ മാറി മാറി സ്വെഇപ്പ് ചെയ്യുമ്പോഴ്, ഈ പോക്ക് എവിടേയ്ക്ക് ആണെന്ന് ആലോചിയ്ക്കാലോ അല്ലേ?

ആരേം ഇടിച്ച് താഴ്ത്തി കാട്ടീതല്ല. ഒരു കാലമുണ്ടായിരുന്നു. 4000 ദിര്‍ഹത്തില്‍, 1000 ദിര്‍ഹം വീട്ട് വാടക് കൊടുത്ത്, ബാക്കി 3000 കൊണ്ട് സുഭിക്ഷ മായിട്ട് കഴിയാവുന്ന ഒരു സാഹചര്യം 2003 വരെ ഒക്കെ ഇവിടെ യുണ്ടായിരുന്നു. ഇപ്പോഴ് അതല്ലാ സ്ഥിതി.

വാടക എന്ന ഭീമന്‍ ഭൂതം മറ്റ് എല്ലാ സുഖ സൊഊകര്യങ്ങളേം കൊന്ന് തിന്നു. സുഹൃത്തിന്റെ ഭാര്യ എത്തീട്ട് എന്നെ വിളിച്ച് പറഞ് കരുഞു, എന്ത് പറയുമ്പോഴും പെഇസ ഇല്ലാന്ന് ചേട്ടന്‍ പറയുന്നു, വീട്ടില്‍ ഒരു സാധനോം വാങിയിട്ടില്ല, ഇങ്ങനെ ആണൊ ദുഫായ് ജീവിതം? ഞാന്‍ ആദ്യം ചോദിച്ചത്, വരണതിനും മുന്നേ സ്വന്തം ഭര്‍ത്താവിനോട് എത്ര വരവുണ്ട്, എങ്ങനെയൊക്കെ ജീവിയ്ക്കാനാവും, കുട്ടികള്‍ടേ പഠിത്തം നല്ല രീതിയിലു നടക്കുമോ എന്നൊന്നും ചോദിയ്ക്കാണ്ടെ, ദുഫായ്ക്ക് ദുഫായ്ക്ക് ന്ന് ത്രില്ല് അടിച്ച് വന്ന ആ തീരുമാനമാണു തെറ്റീത്. ദാരിദ്ര്യമാണെങ്കിലും നിന്റെ ഒപ്പം എന്നും എന്നൊക്കെ പറയാമെങ്കിലും, നാട്ടിലു സുഖ സൊഉകര്യങ്ങളോടേ ജീവിച്ചിരുന്ന്വരെ തെറ്റ്ദ്ധരിപ്പിച്ച് നരകത്തിലേയ്ക്ക് കൂട്ടി കൊണ്ട് വന്നതിനെ നീതികരിയ്ക്കാന്‍ വയ്യ. പ്രായമായ രണ്ട് കുട്ടികള്‍ (8 th class / 6 th class)ഒക്കെ ഉള്ളപ്പോഴ് ഒരു മുറിയില്‍ അവര്‍ എങ്ങനെ ആണു പഠിയ്ക്കുക?

അങ്ങേയറ്റം വിലക്കയറ്റം സാധാരണ ജനങ്ങളെ ഞെക്കി പിഴിയുന്നു അല്ലെങ്കില്‍ ഇനി ഈ ഗള്‍ഫ് എന്ന മേഖലയില്‍ സാധാരണ ജോലിയ്ക്ക് വരുന്ന ആളുകള്‍ ഇവരുമായി നല്ല പാക്കേജിനും വില പേശണം. അല്ലെങ്കില്‍ ധെഇര്യമായിട്ട് നാട്ടില്‍ പോണം. അല്ലാണ്ടെ, ..... ന്യ്യൂസ്സില്‍ ഈയ്യിടെ വന്ന പോലെ കേരളത്തിലേ ആളുകളു ഒരു ഫാമിലി തന്നെ ഒരേ മുറിയില്‍ താഴേം മുകളിലുമായിട്ട് കട്ടില്‍ വീതിച്ച് ജീവിയ്ക്കുന്നു എന്നൊക്കെയുള്ള നാണക്കേട് വരുത്തി വയ്ക്കരുത്. നല്ലോണ്ണം ജീവിയ്ക്കാനാണല്ലോ നാട് വിടുന്നത്, അതിനു കഴിയാതെ, മറ്റു പല നാഷണാലിറ്റികള്‍ടെം ഇടയിലു കിടന്ന് നമ്മള്‍ നമ്മള്‍ടേ തന്നെ കുറച്ച് കാട്ടണോ? കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള വിദ്യഭാസം നല്‍കാണ്ടെ, അഫിലിയേഷന്‍ പോലും ഇല്ലാത്ത സ്ക്കൂളുകളിലാണു ഫീസ് കുറവ് എന്ന നോട്ടത്തില്‍ കുട്ടികളേ പഠിപ്പിയ്ക്കുന്നത്. അവരുടെ ജീവിതം പോലും നമ്മള്‍ ഇപ്പഴേ ഈ പിഴവിനു വേണ്ടി കുരുതി കൊടുക്കണോ?

16 Comments:

Blogger പ്രിയ said...

പറഞ്ഞതു മൊത്തം ഉള്ളത് തന്നെ അതുല്യേച്ചി. എല്ലാ ബില്ഡിംഗ് പ്രോജെട്സ് എല്ലാം (ചെലവു കുറഞ്ഞ ഇന്ടെര്നാഷണല് സിറ്റി ഒക്കെ ) പണി കഴിഞ്ഞാല് രേന്റ്റ് കുറയുമായിരിക്കും.

പിന്നെ എന്ത് ചെലവാണേലും സ്വംതം കുടുംബം കൂടെ ഉണ്ടാവാന് ആഗ്രഹിക്കും. കാരണം ഒന്നോ രണ്ടോ വര്ഷത്തില് ഒരിക്കല് വീടിലെ വിരുന്നു കാരന് ആകുന്ന അച്ഛന്റെ ദുഃഖം പണ്ടത്തേക്കാള് അധികം ആണിപ്പോള്. കുഞ്ഞുങ്ങള്ക്ക് അച്ഛന് വെറും ഫിനാന്സെര് ആകാതിരിക്കാന്. പിന്നെ ആകെ ചെയ്യാവുന്നത് ഈ ഷെയറിങ് തന്നെ. അത് എത്ര നാണക്കേട് ആണെങ്കിലും. കാരണം കുടുംബബന്ധം തന്നെയാ വലുത്. അതിനാല് എത്ര ബുദ്ധിമുട്ടാണേലും കുടുംബത്തിലെ എല്ലാവരും അതറിഞ്ഞു ജീവിക്കുക. അനാവശ്യ ചെലവുകള് ഒഴിവാക്കുക .

3:46 PM  
Blogger കുറുമാന്‍ said...

ചില കാ‍ര്യത്തില്‍ വിയോജിപ്പുണ്ടെങ്കിലും, ഒരു വലിയ കയ്യൊപ്പ് ഇവിടെ വക്കുന്നു.

5:12 PM  
Blogger Vanaja said...

കഴിഞ്ഞ മാസം പ്രവാസികളെ ചാക്കിലാക്കാന്‍ വന്ന(ഏതോ ഒരു ചതുപ്പു നിലം മണ്ണിട്ടു നികത്തി പ്ലോട്ടുകളായി തിരിച്ച് തീ പിടിച്ച വിലയ്ക്ക് വില്പനയാണ്.)കേരളത്തിലെ ഒരു പ്രമുഖ ബില്‍ഡറോഡു പറഞ്ഞു, എന്തായാലും നിങ്ങളൊക്കെ വന്ന് സാധാരണക്കാരണ് 5 സെന്റ് സ്ഥലം വാങി വീടു വയ്കാന്‍ പറ്റാത്ത അവസ്ഥയാണ്. “ഏയ്,അങ്ങനൊന്നും ഇല്ല,ഗള്‍ഫുകാര്‍ക്കെന്നല്ല,മാസശമ്പളം വാങുന്ന ഡോക്ക്ടേസിനോ എഞ്ചിനിയേര്‍സിനോ ഒക്കെ ഇതു വാങാവുന്നതേയുള്ളൂ.“ എന്നാരുന്നു മറുപടി.ഡോക്റ്റേര്‍സും എഞ്ചിനിയേര്‍സും ഒന്നും അല്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉണ്ടെന്നുള്ള കാര്യം അവരുടെ പരിഗണനയിലേ വരുന്നില്ല.

പ്രിയ പറഞ്ഞതിലും കാര്യമുണ്ട്.

6:00 PM  
Blogger Unknown said...

പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളത്തി പട എന്നു പറഞ്ഞപോലെയാണു കാര്യങ്ങളു പോകുന്നത്.നാട്ടില് അരി വാങ്ങാന്‍ കാശു തികായാത്താ കൊണ്ടാണു ഇങ്ങോട് കയറിയത്.ഇവിടെ വന്നിട്ടാണെല്‍ വീട്ടൂക്കാര്‍ ഇങ്ങോട്ട് കാശ് അയച്ചു തരേണ്ടാ ഗതി കേടാണ്.വെള്ളിയാഴ്ച്ച ദിവസം ഓസിലടിക്കാം.ഈ പരുവം പോയാല്‍ പെട്ടിം പടോ മടക്കേണ്ടി വരുമെന്നാണാണു തോന്നുന്നെ അതുല്യാജി

7:13 PM  
Blogger അല്ഫോന്‍സക്കുട്ടി said...

താങ്ക് യൂട്ടാ. ഇപ്പോ ദുബായ് ലൈഫിനെ പറ്റി സാമാന്യം നല്ലൊരു ഐഡിയ കിട്ടി. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ, വരുമ്പോ വരണോടത്തു വച്ചു കാണാമെന്ന് വിചാരിച്ച് ഞാനും അങ്കട് വരാ.

6:58 AM  
Blogger കുഞ്ഞന്‍ said...

ഇന്നെലെയും ഞാനും വീട്ടുകാരിയുമായി വഴക്കിട്ടു എന്തിനാണെന്നൊ അവള്‍ അവീലുണ്ടാക്കിയിരിക്കുന്നു. ആ അവീലിന്റെ കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ മൂന്ന് നാലു ദിവസത്തേയ്ക്കുള്ള കറിയുണ്ടാക്കാം.ഇപ്പോള്‍ പുളിങ്കറിയാണ് നല്ല സ്വാദ് അല്ലാ പിന്നെ...

വയലും പുഴയും മരിക്കുന്നത് കാണുമ്പോള്‍ ചിരിയാണു വരുന്നത്, ഭ്രാന്തനാകുന്നതിന്റെ ലക്ഷണമുള്ള ചിരി..!

8:41 AM  
Blogger Radheyan said...

പരിഭ്രാന്തിയോടെ ഒരു കൈയൊപ്പിടട്ടെ ഞാന്‍.

ഭാര്യയെയും കുട്ടികലെയും നാട്ടില്‍ വിട്ട് ആന്വല്‍ ലീവിനെ 3 ആയി ഭാഗിച്ച് നാട്ടില്‍ പോയാല്‍ ഇതിലും ലാഭം എന്ന ഒരു കണക്ക് മിന്നി മായുന്നുണ്ട്.ഞാന്‍ അത് ചെയ്ത് പോയേക്കും.ഇന്നല്ലെങ്കില്‍ നാളെ.

10:23 AM  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അതുല്യേച്ചി,
നമ്മുടെ വിഷമങ്ങള്‍ ആരറിയുന്നു...
ലോകത്താകമാനം ഈ സ്ഥിതിയണന്നു തോന്നുന്നു.കേരളത്തിലേയും അവസ്ഥ വ്യത്യസ്തമാണോ?
ആഗോളതലത്തില്‍ നടക്കുന്ന ഈ പ്രവണത എന്തിലേക്കു വിരല്‍ ചൂണ്ടുന്നു എന്നു കാണേണ്ടതുണ്ട്..

See the latest documentary on the world elite, New World Order ..

END GAME (2007)

by Alex Jones

11:16 AM  
Blogger :: VM :: said...

യെസ്!! ഈ പോക്കു കണ്ട് സത്യത്തില്‍ ഭയം തോന്നുന്നു.

കിരീടം സിനിമയില്‍ ‍ജഗതിയുടെ ഡയലോഗുണ്ട്..

‘ഹെന്നിട്ട് കിട്ടിന്നതോ, ആയിരത്തി ഇരുനൂറ്‌ ഉലുവാ.. നമുക്കു വല്ല പതിനായിരം രൂഭാ ശമ്പളമുള്ള ജോലി വേണം”...

അതുപോലെ ദുബായിലിപ്പോ നാലക്കം കൊണ്ട് ഫാമിലിയേയും വച്ചു പുലര്‍ത്തുന്ന കാര്യം കഷ്ടം തന്നെ!

12:17 PM  
Blogger Unknown said...

simple humble profile & lay out.....
but very seriuos matter....
keep it up

2:15 PM  
Blogger Kaithamullu said...

അതുല്യേ,
വിഹ്വലതകള്‍ പങ്ക് വച്ചതിന് നന്ദി!
-താഴെ എന്റെ കൂടി കൈയൊപ്പ്

3:10 PM  
Blogger പ്രവീണ്‍ ചമ്പക്കര said...

അതുല്യേച്ചി,

പറഞ്ഞതു സത്യം .പക്ഷേ എല്ലാവര്‍ക്കും ഉണ്ടാവും കുടുംബം കു‌ടെ ഉണ്ടാകണം എന്ന ആഗ്രഹം . പക്ഷേ അത് ഇപ്പോള്‍ " വിനാശകാലെ വിപരീത ബുദ്ധി " എന്ന് പറഞ്ഞതു പോലെ ആകുന്നു. 2003 ല്‍ 2 പേരുടെ ചിലവും കഴ്ഞ്ഞു 1500 ദിര്‍ഹം മിച്ചം വച്ചിരുന്ന എനിക്ക് 2007 ആയപ്പോള്‍ വര്‍ഷാവര്‍ഷം വരുമാനവര്ദ്ധനവ് ഉണ്ടയ്ട്ടു പോലും ഒരു കുട്ടിയുമായി പിടിച്ചു നില്ക്കാന്‍ കഴിയാതെ വന്നു. അതിനാല്‍ അവര്‍ ഇപ്പോള്‍ നാട്ടില്‍. 6 പേരുള്ള ഒരു മുറിയില്‍ വാടക 800 മുതല്‍ 1000 വരെ . വൈദ്യുതിയും വെള്ളവും വേറെ ... ൨൦൦൩ ല്‍ ഒരു കുടുംബത്തിനു ചിലവകുന്നതില്‍ അധികം ഒറ്റയാന് ആഹാരത്തിന് ആക്കും... പിന്നെ മറ്റു ചിലവുകളും കഴിഞ്ഞു 4200 കിട്ടുനവന്‍ എവിടെ നിന്നും 2500 മിച്ചം വെക്കും ? ഒരു കാര്യത്തോട്‌ ഞാ‍ന്‍ യോജിക്കുന്നു താങ്ങാന്‍ ഒക്കുന്നില്ല എങ്കില്‍ നാട്ടില്‍ പോകുക... നമ്മള്‍ സാധാരണ വിദേശികള്‍ ഇവിടെ വേണ്ട എന്നുള്ളതാണു സമീപനം എങ്കില്‍ നമ്മള്‍ പോകുക. നമ്മുടെ രാജൃത്തേക്ക്... അപ്പോള്‍ അറിയാം ചെറുകിട ക്കാരനും ഗുല്ഫിനു അവശ്യമോ എന്ന്...

6:36 PM  
Blogger My Dream & Favour said...

This comment has been removed by the author.

1:35 PM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:23 PM  
Blogger Unknown said...

zzzzz2018.5.24
coach outlet online
nike requin
ray ban sunglasses
louboutin shoes
louboutin shoes
christian louboutin shoes
tods outlet
pandora
michael kors handbags
coach outlet

5:04 AM  
Blogger yanmaneee said...

nike max
coach outlet
ferragamo belts
timberland outlet
air max 270
yeezy boost
harden shoes
nike sneakers for women
supreme hoodie
yeezy

3:21 PM  

Post a Comment

<< Home