കണി കാണും നേരം
കേരളക്കരയിലെ 85 ശതമാനത്തോളം കൃഷി നശിച്ച്, അരിയും മുളകും പച്ചക്കറിയും ചക്കയും നാളികേരവുമില്ലാതെ വലയുന്ന നമ്മുടെ ജനതയ്ക്ക് ഇനി വിഷുക്കണിയ്ക്കായിട്ട് എന്ത് ബാക്കിയുണ്ട്? ചങ്ക് പൊട്ടിക്കരയുന്ന കേരളത്തിലെ കര്‍ഷകരും കുടുംബവും ഭീതിയോടെ ഒരോ ദിവസവും തള്ളി നീക്കുന്നു. കൃഷിയില്ലാത്തവര്‍ അരിയ്കും പയറിനും വേണ്ടി നെട്ടോട്ടമോടുന്നു. കിട്ടുന്നവര്‍/സമ്പാദ്യമുള്ളവര്‍ കൂടുതല്‍ കൂടുതല്‍ വാങി തട്ടുമ്പുറത്തിടുന്നു. ചോറു വിളമ്പുമ്പോഴ് പിടിച്ച് പറിച്ച്,അല്ലെങ്കില്‍ മറ്റാരും വീട്ടിലില്ലാത്തപ്പോഴ്, ആദ്യമേ വിളമ്പിയുണ്ട് വയറു നിറച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക്. ഇന്ന് എല്ലാമുണ്ടാവുമ്പോഴും, അരി തന്നെ ഇല്ലാണ്ടെ വരുന്ന ഒരു ഘട്ടം. ഭയാനകം തന്നെ.
മനുഷ്യരെ അന്യോനം കൊല്ലാന്‍, പണ്ട് അമ്പും വില്ലും, പിന്നീട് കാലം മുന്നേറിയപ്പോഴ്, തോക്കും വിഷവും ഒക്കേനും വന്നു, പിന്നീടും കുറെ ആളുകളു ദൈവത്തിനോട് പറഞു, തോക്കും മറ്റും മടുത്തു, ഇനി പുതിയ ഉല്പന്നമെന്തെങ്കിലും തന്ന് അനുഗ്രഹിയ്ക്കണമേന്ന്, ദൈവം ഉടനെ പറഞിരിയ്ക്കണം, പിറന്ന് വീഴുന്നത് 22ആം നൂറ്റാണ്ടിലേയ്ക്കായത് കൊണ്ട്, ഒന്നും വേണ്ട, താനെ മരിച്ചോളുമെന്ന്. നമ്മുടെ കുഞുങ്ങള്‍ അന്യോന്യം പിടിച്ച് തിന്നുന്നത് നമ്മള്‍ കാണ്ടേണ്ടീ വരുമോ?
ഏതായാലും ഉഗാണ്ടയില്‍ പട്ടിണിയായത് കൊണ്ട്, ഞാന്‍ ഒരു ദിവസമെങ്കിലും വിശന്നിരിയ്ക്കാമെന്ന് തീരുമാനിച്ചു. വിഷുമില്ല, കണിയുമില്ല, കൈനീട്ടവുമില്ല ഇത്തവണ എനിക്ക്.
നന്മയും നിറവുമൊക്കെ തിരിച്ച് വരുമെന്ന് ആഗ്രഹിച്ചിരുന്നൊരു കാലുമുണ്ടായിരുന്നു ഞാന്‍, പക്ഷേ രാഷ്ടീയം സാധാരണ ജനങ്ങളുടെ കഴുത്തില്‍ പിടിച്ച് കുരുക്കി ഒതുക്കുമ്പൊഴ്, ആഗ്രഹങ്ങളൊക്കേനും അസ്ഥാനത്താവുമോ എന്നും പേടി തോന്നുന്നു. അഴിച്ച് നേരയാക്കാന്‍ പറ്റാതെ കുരുക്ക് വീണ ഒരു വലിയ നൂലുണ്ട പോലെയാണു ചുറ്റുപാടുകള്‍ കാണുമ്പൊഴ് തോന്നുന്നത്. എന്നാലും കണിയായിട്ട് എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും, ഒക്കേനും ഈ കണിയുടെ തുണ്ട് വയ്ക്കുന്നു. ഇനി ഇതൊക്കെ മാത്രമാവും കുഞുങ്ങള്‍ക്ക് ബാക്കിയുണ്ടാവുക.
(ലിറിക്സ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ ഇരുന്നോട്ടേ, ഞാന് എന്തായാലും പാടി നടക്കുന്നുണ്ടിത്)
കണി കാണും നേരം കമലാനേത്രന്റെ
നിറമേറും മഞ തുകില്‍ ചാര്‍ത്തീ
കനകങ്കിങ്ങിണി വളകള്‍ മോതിരം
അണിഞു കാണേണം,ഭഗവാനേ...
മലര്‍വാതില്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
ചിലു ചിലേ നിന്നും കിലുങും കാഞ്ചന
ചിലമ്പിട്ടാട്ടി വാ കണി കാണാന്‍
ശിശുക്കളായുള്ള സഖിമാരും താനും,
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കണ്ണന്‍
അടുത്തൂ വാ ഉണ്ണി കണികാണാന്‍
ഗോപസ്ത്രികളതന്‍ തുകിലും വാരിക്കൊണ്ട്
അരയാലിന്‍ കൊമ്പത്തിരിയ്ക്കുന്നോരു
ശീലക്കേടുകള്‍ പറഞും ഭാവിച്ചും
നീലക്കാര്‍വണ്ണാ കണികാണാന്‍
എതിരേ ഗോവിന്ദന്‍ അരികേ വന്നൊരാ
പുതുമായായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞും തന്‍
മന്ദസ്മിതവും തൂകി വാ കണികാണാന്‍.
കണികാണും നേരം....
15 Comments:
(വീഡിയോന്റെ തുണ്ടിലെവിടെയോ പടക്കം തെങും തോപ്പിലേയ്ക്ക് എറിയുന്ന ഒരു വിഷ്വലുണ്ട്, അതിനു മാത്രം വേണ്ടിയാണിത് ഞാന്‍ യൂറ്റുബീന്ന് പൊക്കി ഇവിടെ തരുന്നത്)
സത്യത്തില്‍ നാട്ടില്‍ പണ്ടുണ്ടായിരുന്ന അത്രക്കും പട്ടിണിയും പരിവട്ടവും ഇന്നുണ്ടോ? കൃഷി നശിച്ചു എന്നുള്ളതെല്ലാം സത്യം. ഇന്നു അതിനെ കുറിച്ചു കണ്ണീരൊഴുക്കാനും ഒരു കുഞ്ഞു സഹായം എത്തിക്കാനും ആരെങ്കിലും ഒക്കെ ഉണ്ട്. പണ്ടും കൃഷിനാശങ്ങള്‍ ഉണ്ടായിരുന്നില്ലേ? വിതച്ചതില്‍ ഒരു പിടി പോലും കൊയ്തെടുക്കാന്‍ ആവാതെ എല്ലാം നഷ്ടപെടുത്തിയ വെള്ളപ്പൊക്കവും വരള്‍ച്ചയും ഉണ്ടായിട്ടില്ലേ? എല്ലുമുറിയെ പണിതിട്ടും ഒന്നും നേടാനാവാത്ത അവസ്ഥ ഉണ്ടായിരുന്നില്ലേ? ഓണത്തിനും വിഷുവിനും കുമ്പില്‍ കഞ്ഞി കുടിച്ചിരുന്ന അല്ലെങ്കില്‍ അത് പോലും ഇല്ലാതിരുന്ന കോരന്മാര്‍ ഒത്തിരി ഉണ്ടായിരുന്നില്ലേ? അങ്ങനെ ചിന്തിക്കുമ്പോള്‍ ലോകം ഒത്തിരി ഭേദപ്പെട്ടിട്ടില്ലേ? ഇന്നു മനുഷ്യന്റെ അഹങ്കാരം കൊണ്ടും അത്യാര്‍ത്തി കൊണ്ടും ഉണ്ടാകുന്ന കഷ്ടപാടല്ലേ കൂടുതല്‍?എല്ലാവരും ഒന്നു മനസ്സു വച്ചാല്‍ ഈ ലോകത്ത് ദാരിദ്രം ഇല്ലാതാക്കാവുന്ന സ്ഥിതിയില്‍ അല്ലെ ഇന്നു ലോകം?
ഈ വിഷുവിനു നമ്മളും പട്ടിണി ഇരിക്കുന്നതിലും ഭേദമല്ലേ എനിക്ക് കിട്ടിയ സൌഭാഗ്യം പോലെ എല്ലാവര്‍ക്കും കിട്ടണേ എന്ന് മനസ്സു നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നത്?
എന്തായാലും വിഷു ആശംസകള്‍...
വിഷു ആശംസകള്‍...:)
സകലര്‍ക്കും വിഷു ആശംസകള്‍
“ഠോ!”
വിശക്കുന്ന വയറുകള്‍ കുറഞ്ഞിരിക്കുന്നു എന്നത് സത്യം തന്നെ. പക്ഷേ അതോടൊപ്പം ഉണ്ടായിരുന്ന പല നന്മകളും ചോര്‍ന്ന് പോയി എന്നതും സത്യം.
മനുഷ്യന് മനുഷ്യനെ തിരിച്ചറിയുകയല്ലേ ആഘോഷങ്ങളുടെ അടിസ്ഥാനം. മനുഷ്യത്വം അടിസ്ഥാന ഗുണം അസ്തമിച്ചെങ്കില്‍ അതോടൊപ്പം ആഘോഷങ്ങളുടെ ആത്മാവും നഷ്ടമായിരിക്കും. ഇത് അഘോഷങ്ങള്‍ക്കെല്ലാം ഒരു പോലെ ബാധകം.
വിഷു ആശംസകള്‍.
വിഷു ആശംസകള്‍..ഹൃദയപൂര്‍വ്വം...
കാലമിനിയുമുരുളും
വിഷുവരുംവര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോതളിരിനും പൂവരും, കായ്‌വരും.
ഇനിയുമിനിയും വിഷു പുലരികളും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ.
വിഷു ആശംസകള്‍...
എല്ലാവര്‍ക്കും വിഷു ആശംസകള്‍
എല്ലാവര്‍ക്കും വിഷു ആശംസകള്‍
“നന്മയും നിറവുമൊക്കെ തിരിച്ച് വരുമെന്ന് ആഗ്രഹിച്ചിരുന്നൊരു കാലുമുണ്ടായിരുന്നു ഞാന്‍, പക്ഷേ രാഷ്ടീയം സാധാരണ ജനങ്ങളുടെ കഴുത്തില്‍ പിടിച്ച് കുരുക്കി ഒതുക്കുമ്പൊഴ്, ആഗ്രഹങ്ങളൊക്കേനും അസ്ഥാനത്താവുമോ എന്നും പേടി തോന്നുന്നു“ - വളരെ വാസ്തവം ചേച്ചീ.
ചേച്ചിക്കും ശര്‍മ്മാജിയ്ക്കും അപ്പൂസിനും വിഷു ആശംസകള്‍. നല്ലൊരു പോസ്റ്റായിരുന്നു ഇത്. വളരെ നന്നായി.
സ്നേഹപൂര്‍വ്വം
അപ്പു, ദീപ
ഉണ്ണിമോള്‍, മനുക്കുട്ടന്‍.
കര്‍ഷക ആതമഹത്യയും ദാരിദ്രവും വീണ്ടും കേരളത്തെ പിടി മുറുക്കുന്നു.
ഇവിടെ വിഷു സമ്പന്നതയുടെ ഒരു അഘോഷം മാത്രമായി മാറുന്നു
ദരിദ്രനു എന്നും കുമ്പിളില്‍ കഞ്ഞി
ഈ വിഷുവിനു നമ്മളും പട്ടിണി ഇരിക്കുന്നതിലും ഭേദമല്ലേ എനിക്ക് കിട്ടിയ സൌഭാഗ്യം പോലെ എല്ലാവര്‍ക്കും കിട്ടണേ എന്ന് മനസ്സു നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നത്?
പ്രിയ പറഞ്ഞ അഭിപ്രായം തന്നെയാണു അതുല്ല്യ എനിക്കും പറയാനുള്ളൂ
വിഷുവിനു വയറിനെ പട്ടിണിക്കിട്ടോളൂ
മനസ്സിനെ നന്നായി ഊട്ടിയ എഴുത്ത്.
ആശംസകള്‍.
ദുരിതത്തെ അറിയാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുന്ന മനസ്സിന്.
zzzzz2018.8.31
nike outlet
adidas superstar
ugg boots
oakley sunglasses wholesale
canada goose outlet
coach outlet online
pandora
uggs outlet
adidas outlet
christian louboutin shoes
Post a Comment
<< Home