Friday, April 18, 2008

യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമം- Again Again

























15 Comments:

Blogger അതുല്യ said...

ഇത്രേം ഒക്കെ സ്നേഹം കാണിച്ച എല്ലാരോടും ഞാന്‍ എങ്ങിനേയാണു നന്ദി പറയേണ്ടത്? കൊച്ചുകുഞുങ്ങളുമായിട്ട്, തീരെ പൊടി കുഞിനെ വീട്ടില്‍ വിട്ട് എത്തിയ വല്യമ്മായി, എത്തിയവരോട് ഒക്കെ തിരിച്ച് ഒരു നന്ദി പറയാന്‍ എനിക്ക് ഒട്ടും പ്രാപ്തിയില്ല. മാനം മുട്ടുവോളം നന്ദിയെന്ന് നീട്ടി എഴുതിയാല്‍ മതിയാവുമോ? പതിവ് പോലെ അതിന്റെ ഇടയില്‍ വിളിച്ച തഥാഗതന്‍, പൊതുവാള്‍, പിന്നേമ്മ് ആരെക്കോയോ വിളിച്ചു. എല്ലാര്‍ക്കും നന്ദി. ഇനി കൊച്ചിയിലു വരുമ്പോഴ് എല്ലാരും ഇത് പോലെ ഒന്നൂടെ കാണാം. എന്നെ ഒന്ന് വിളിയ്കുകയെങ്കിലും ചെയ്യാണ്ടെ ആരും പോവരുതെ, കൊച്ചീലു എത്തുമ്പോഴ്.

3:21 PM  
Blogger നന്ദു said...

അസൂയയോടെ ആ പടങ്ങളൊക്കെ കണ്ടു!!...അതെന്താ അതുല്യാമ്മെ ആ ചുവന്ന സാധനം?? മാണിക്യം ആണോ??

3:27 PM  
Blogger Promod P P said...

ദില്‍ബന്‍ സങ്കടം താങ്ങാനാവാതെ വിതുമ്പി പോയി എന്ന് കേട്ടപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല

3:32 PM  
Blogger ശ്രീ said...

ബുലോകരത്നം!

കൊള്ളാം.
:)

3:48 PM  
Blogger ഹരിയണ്ണന്‍@Hariyannan said...

രത്നമ്മേ...

അതസലായി...

കൂടുതല്‍ കമന്റുകളുമായി വീണ്ടും വരും..

7:17 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

ചിത്രങ്ങളിലെല്ലാം ദുഖം നിഴലിക്കുന്നു, എല്ലാ വേര്‍പാടുകളും ഇങ്ങനെ തന്നെയാണല്ലൊ. എങ്കിലും...

7:26 PM  
Blogger ജിജ സുബ്രഹ്മണ്യൻ said...

ചിത്രത്തിനൊക്കെ അടിക്കുറിപ്പു വേണ്ടതായിരുന്നു അതുല്യാമ്മേ....നല്ല പടങ്ങള്‍

8:48 PM  
Blogger തറവാടി said...

നാട്ടിലേക്ക് താമസം മാറ്റുന്ന അതുല്യേച്ചിക്ക് യു.എ.ഇ സുഹൃത്ത്‌ക്കള്‍ നല്‍‌കിയ സ്നേഹനിര്‍ഭരമായ യാത്രയയപ്പിന്‍‌റ്റെ ദൃശ്യങ്ങള്‍

10:01 PM  
Blogger Kumar Neelakandan © (Kumar NM) said...

അതുല്യാമ്മചേച്ചി എന്തിനാ വിഷമിക്കണെ? അവര്‍ യൂയേയീ ബ്ലൊഗേര്‍സിനോട് പോകാന്‍ പറ.
ഇതാണോ ഒരു സെന്റോഫ്? ഇതെന്തു സെന്റോഫ്!
ഇങ്ങോട്ട് കൊച്ചിയിലേക്കല്ലേ വരണേ?
അവര്‍ തന്നതിനേക്കാളും നല്ല സെന്റോഫ് ഞങ്ങള്‍ തരാം. വേഗം വാ...
(ഞാന്‍ അറബിക്കടല്‍ ചാടിക്കടന്ന് ഓടി കേട്ടോ. അതിന്റെ സമ്മാനം ഇനി പൊങ്ങുമ്പോള്‍ വാങ്ങിക്കോളാം.

11:15 PM  
Blogger Kumar Neelakandan © (Kumar NM) said...

അതുല്യാമ്മചേച്ചി എന്തിനാ വിഷമിക്കണെ? അവര്‍ യൂയേയീ ബ്ലൊഗേര്‍സിനോട് പോകാന്‍ പറ.
ഇതാണോ ഒരു സെന്റോഫ്? ഇതെന്തു സെന്റോഫ്!
ഇങ്ങോട്ട് കൊച്ചിയിലേക്കല്ലേ വരണേ?
അവര്‍ തന്നതിനേക്കാളും നല്ല സെന്റോഫ് ഞങ്ങള്‍ തരാം. വേഗം വാ...
(ഞാന്‍ അറബിക്കടല്‍ ചാടിക്കടന്ന് ഓടി കേട്ടോ. അതിന്റെ സമ്മാനം ഇനി പൊങ്ങുമ്പോള്‍ വാങ്ങിക്കോളാം.

11:15 PM  
Blogger അതുല്യ said...

കുമാര്‍സ്, ഒരിയ്ക്കല്‍ പറഞാലും എനക്ക് പുരിഞ്ചുവിടൂം. ഒരു ഞം ഞം അബാദീന്ന് വാങി തന്നതിന്റെ ശുക്രിയ എങ്കിലും കാട്ടായിരുന്നു. സെന്‍ഡോഫ് എങ്കിലല്‍ത്, ഞാന്‍ വരണുണ്ട്. കൊച്ചീ മീറ്റ് ബാംഗ്ലൂര്‍ ഹോസ്റ്റ് ചെയ്യാമെന്ന് തഥാഗതന്‍ പറയുന്നുണ്ടായിരുന്നു. കുമാറിന്റെ ഓഫ് ഒന്നുമില്ലേലും സാരമില്ല, ഫോണ്‍ എങ്കിലും വല്ലപ്പ്പ്പോഴും എടുത്താല്‍ മതിയായിരുന്നു. ;)

8:16 AM  
Blogger Promod P P said...

ങെ?

ഞാന്‍ അങ്ങനെ പറഞ്ഞോ? എപ്പൊ?

കുമാറേ.. ഞാന്‍ അറിഞ്ഞു കൊണ്ട് അപകടത്തില്‍ ചെന്നു ചാടില്ലെന്ന് കുമാറിനറിയാമല്ലൊ.

8:32 AM  
Blogger കുഞ്ഞന്‍ said...

അതുല്യേച്ചിയ്ടെ പേരുമാറ്റം നന്നായി..രത്നമ്മ..!

എന്നെയൊന്നും പറയല്ലെ അങ്ങിനെയൊരു വാക്കെഴുതാനാണെനിക്കു തോന്നിയത്. എവിടയായാലും ബൂലോകത്തൊരു സാന്നിദ്ധ്യവും പ്രചോദനവും ഒരുളക്കുപ്പേരിപോലുള്ള മറുപടിയുമായി അതുല്യേച്ചി നിറഞ്ഞു നില്‍കട്ടേ..

8:47 AM  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

അതുല്യക്ക് തുല്യമായി അതുല്യ മാത്രം....

11:15 AM  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

Saturday, April 19, 2008
വീണ്ടും ഒരു ഏപ്രില്‍18
കൊല്ലങ്ങള്‍ക്കു മുന്‍പ് മനസ്സു നിറച്ച ഒരു ഏപ്രില്‍18 ഉണ്ടായി.അതു ഒരു ചിത്രം ആയിരുന്നു.എന്നാല്‍ 2008 ഏപ്രില്‍18 ഒരിക്കലും ഒരു ചിത്രം അയിരുന്നില്ല യാഥാര്‍ഥ്യം തന്നെയായിരുന്നു.എന്റെ മനസ്സു നിറഞ്ഞു തുളുമ്പിയ ഒരു കാഴ്ച്ചയായിരുന്നു. അനുഭവമായിരുന്നു.
യു.എ.ഇ.ബ്ലോഗേര്‍സിന്റെ പലരുടെയും ചേച്ചിയുടെ,ചിലരുടെ അമ്മയുടെ, ബ്ലോഗ് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട ആന്റിയുടെ ഞാനുള്‍പ്പെടുന്ന വളരെ ചുരുക്കം ചിലരുടെ മാത്രം ‘അതുല്യയുടെ ഏപ്രില്‍ 18 ‘ ചന്ദ്രകാന്തം എന്നെ 17നു വൈകിട്ടു വിളിച്ചിട്ട് അതുല്യേച്ചിക്ക് ഒരു താല്‍ക്കാലിക യാത്രയയപ്പു പരിപാടി ഷാര്‍ജ ജസീറപാ‍ര്‍ക്കില്‍ രാവിലെ 10 മണിക്ക് ഉണ്ട് എന്നു പറഞ്ഞതും’ഞാനും വരുന്നുണ്ട്’ എന്നു ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും പറഞ്ഞു .ഷാര്‍ജ വരെ എങ്ങനെ പോകും എന്നൊന്നും ആലോചിച്ചതേയില്ല.(എന്നെ കൂടെ കൂട്ടി കൊണ്ടു പോയതിനു കൈതമുള്ള് മാഷിനോടും, വഴിപോക്കനോടും നന്ദി).കാരണം ഇതിനു മുന്‍പ് നടന്ന നല്ല ഒരു ബ്ലോഗേര്‍സ് മീറ്റ്, (അതും ഞാന്‍ തമസിക്കുന്നതിനു വളരെ അടുത്തുള്ള ക്രീക്ക് പാര്‍ക്കില്‍)നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തിയ ഒരു ദുഷ്ടയാണ് ഞാന്‍. അപ്പൂന്റെ ലോകത്തിലൂടേ അതിന്റെ വിവരണം കണ്ട ഞാന്‍ അനുഭവിച്ച സങ്കടം എത്ര എഴുതിയാലും തീരില്ല.
ഈ ബ്ലോഗ് ലോകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും യാത്ര പറഞ്ഞു പോകാന്‍ പറ്റുമോ?യാത്രയയക്കാന്‍ പറ്റുമോ?ഒരിക്കലും പറ്റില്ല എന്ന് ഇന്നലത്തെ ഒത്തുചേരലില്‍ ഞാന്‍ മനസ്സിലാക്കി.സ്നേഹം നിറഞ്ഞു തുളുമ്പിയ കുറച്ചു സമയം.സ്നേഹം നിറഞ്ഞ മനസ്സുള്ളവര്‍. അതു മുഴുവനായും ഒരു പിശുക്കും കാട്ടാതെ പ്രകടിപ്പിക്കാന്‍ മനസ്സുള്ളവര്‍. നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ഒരു ദിവസം ആയി എന്റെ ജീവിതത്തില്‍ ഏപ്രില്‍18.
‘അതുല്യക്ക് തുല്യ അതുല്യ മാത്രം’മനസ്സില്‍ നിന്നും മായാത്ത ഒരു ഏപ്രില്‍18 വീണ്ടും ഉണ്ടായതില്‍ ദൈവത്തിനു നന്ദി.അതുല്യക്കു എല്ലാ നന്മകളും നേരുന്നു

3:17 PM  

Post a Comment

<< Home