ബാല്‍ക്കണി കണി
ഫ്ലാറ്റിലെത്തി ബാല്‍ക്കണി തുറന്നപ്പോഴ്, 2 കൊല്ലം മുമ്പ് വച്ചിട്ട് പോയ ചെടികളില്‍ ചിലപ്പോഴ് മാത്രം സ്നേഹം തോന്നി വീട് വൃത്തിയാക്കിരുന്ന ചിന്നമ്മ വെള്ളം തളിച്ച് പരിപോഷിച്ച് പോന്നു. ഈ വെള്ളം ചിതറലില്‍ ചിലത് തളര്‍ന്നും, മറ്റുള്ളവ പിടിച്ചും നിന്നും. മഴ കാരണമാവും, ഇറ്റിയിറ്റ് വീഴുന്ന തുള്ളികള്‍ നക്കിയെടുത്ത് മണിപ്ലാന്റ് മാത്രം തഴച്ച് വളര്‍ന്ന്, ബാല്‍ക്കണിയില്‍ നിന്ന് ഉയര്‍ന്നു. അല്പം മരപ്പണിക്ക് പുറപ്പെട്ടപ്പോഴ്, അവരു പറഞു, ഈ പടര്‍പ്പ് ഈ കുടുസ്സ് ബാല്‍ക്കണിക്ക് തടസ്സം തന്നെ, അല്പം ചെട്ടി മാറ്റി വയ്ക്കാം. അത് ഒരു വലിയ പ്രയത്നം തന്നെയായിരുന്നു. അതിന്റെ ഇടയ്ക്കാണു, അപ്പു ചിരട്ട പോലെ വട്ടത്തിലുള്ള കുഞി കൂട് കണ്ടത്. ഒരു കുഞിവട്ടത്തിലുള്ള ഏത് ആര്‍ക്കിട്ടെക്കിനേം വിസ്മയപെടുത്തുന്ന രൂപത്തിലുള്ള ഒരു കൂട്. ഒന്ന് കൂട് എത്തി നോക്കിയപ്പോഴ്, അതിലു രണ്ട് കുഞ് മുട്ട. അല്പം നേരം എല്ലാരും തിരിച്ച് പോന്നു. ബഹളം ഒന്ന് അടങ്ങിയപ്പോഴ്, ഒരു ചുവന്ന ചുണ്ടുള്ള കിളി കൂട്ടില്‍ വന്നിരുന്നു. പിന്നെ പലകാരണങ്ങളാലും മരപ്പണി മുടങ്ങി. കിളിയും കൂടും മണിപ്ലാന്റിനും സൌഖ്യം. എന്നും പല നേരങ്ങളിലും കിളി വന്ന് കൊണ്ടിരുന്നു. കീ.. ക്കീന്ന് ശബ്ദമുണ്ടാക്കി നമ്മളെ വിളിക്കും. അത് എന്തിനാണെന്ന് വച്ചാല്‍, ഞാന്‍ വന്ന്നിരിയ്ക്കുന്നു, ബാല്‍ക്കണി അടച്ച് എനിക്ക് പ്രൈവസി തരൂന്ന്. ഓഹ് ശരി കിളിയേ, നീ സ്വസ്ഥമായിട്ട് മുട്ടയ്ക്ക് അടയിരിയ്ക്കൂ വിരിയിയ്ക്കു.
പണിക്കാരു പറയുന്നു, ചട്ടിയോടേ മാറ്റിയിട്ട് വള്ളികള്‍ പുറത്തിട്ടാല്‍, കിളി അവിടെ വന്നോളുമ്മ്, പണി കഴിയുമ്പോഴ് തിരികെ എത്തിയ്ക്കാമെന്ന്. ഇന്നലെ എല്ലാംകൂടി മാറ്റി, അപ്പറ്രത്തേ വീട്ടീലെ ബാല്‍ക്കണിയിലു വച്ചു. വള്ളികള്‍ പുറത്തിട്ട് കൂട് അല്പം കാട്ടി കൊടുത്ത് കിളിയ്ക്ക്. സുഖം സൌഖ്യം. ചുവന്ന ചുണ്ടന്‍ അല്പം പരിഭവം കാട്ടിയെങ്കിലും, എല്ലാം ബാക്ക് റ്റു നോര്‍മല്‍!
21 Comments:
ചേച്ചീ..
എന്നും കിളി വിളിച്ചുണര്‍ത്തെട്ടെ.
ആ ബാല്‍ക്കണി എനിക്ക് തരുമോ? ബാല്‍ക്കണി മാത്രം......
This comment has been removed by the author.
എനിക്കൊരു സ്വപ്നമുണ്ട്.തോന്ന്യാസീ...
ഫ്ലാറ്റിലെത്തി ബാല്‍ക്കണി തുറന്നപ്പോഴ്, 2 കൊല്ലം മുമ്പ് വച്ചിട്ട് പോയ ചെടികളില്‍ ചിലപ്പോഴ് മാത്രം സ്നേഹം തോന്നി വീട് വൃത്തിയാക്കിരുന്ന ചിന്നമ്മ വെള്ളം തളിച്ച് പരിപോഷിച്ച് പോന്നു. ഈ വെള്ളം ചിതറലില്‍ ചിലത് തളര്‍ന്നും, മറ്റുള്ളവ പിടിച്ചും നിന്നും. മഴ കാരണമാവും, ഇറ്റിയിറ്റ് വീഴുന്ന തുള്ളികള്‍ നക്കിയെടുത്ത് മണിപ്ലാന്റ് മാത്രം തഴച്ച് വളര്‍ന്ന്, ബാല്‍ക്കണിയില്‍ നിന്ന് ഉയര്‍ന്നു. അല്പം മരപ്പണിക്ക് പുറപ്പെട്ടപ്പോഴ്, അവരു പറഞു, ഈ പടര്‍പ്പ് ഈ കുടുസ്സ് ബാല്‍ക്കണിക്ക് തടസ്സം തന്നെ, അല്പം ചെട്ടി മാറ്റി വയ്ക്കാം. അത് ഒരു വലിയ പ്രയത്നം തന്നെയായിരുന്നു. അതിന്റെ ഇടയ്ക്കാണു, അപ്പു ചിരട്ട പോലെ വട്ടത്തിലുള്ള കുഞി കൂട് കണ്ടത്. ഒരു കുഞിവട്ടത്തിലുള്ള ഏത് ആര്‍ക്കിട്ടെക്കിനേം വിസ്മയപെടുത്തുന്ന രൂപത്തിലുള്ള ഒരു കൂട്. ഒന്ന് കൂട് എത്തി നോക്കിയപ്പോഴ്, അതിലു രണ്ട് കുഞ് മുട്ട. അല്പം നേരം എല്ലാരും തിരിച്ച് പോന്നു. ബഹളം ഒന്ന് അടങ്ങിയപ്പോഴ്, ഒരു ചുവന്ന ചുണ്ടുള്ള കിളി കൂട്ടില്‍ വന്നിരുന്നു. പിന്നെ പലകാരണങ്ങളാലും മരപ്പണി മുടങ്ങി. കിളിയും കൂടും മണിപ്ലാന്റിനും സൌഖ്യം. എന്നും പല നേരങ്ങളിലും കിളി വന്ന് കൊണ്ടിരുന്നു. കീ.. ക്കീന്ന് ശബ്ദമുണ്ടാക്കി നമ്മളെ വിളിക്കും. അത് എന്തിനാണെന്ന് വച്ചാല്‍, ഞാന്‍ വന്ന്നിരിയ്ക്കുന്നു, ബാല്‍ക്കണി അടച്ച് എനിക്ക് പ്രൈവസി തരൂന്ന്.
ചേച്ചി ആ ചിത്രങ്ങള്‍ കുട്ടിക്കാലത്തെ കുറിച്ചുള്ള
ഓര്‍മ്മകള്‍ ഉണ്ടാക്കുന്നു
ചേച്ചീ, നാട്ടില്‍ സെറ്റില്‍ ആയല്ലേ.
“ഒരു ചുവന്ന ചുണ്ടുള്ള കിളി കൂട്ടില്‍ വന്നിരുന്നു. പിന്നെ പലകാരണങ്ങളാലും മരപ്പണി മുടങ്ങി“ അതെന്താ ഈ കിളി ബ്യൂട്ടിപാര്‍ലറില്‍ പോകാറുണ്ടോ? അതോ മരം കൊത്തിക്കിളിയാണോ?
നല്ല ചിത്രങ്ങള്‍
കുഞ്ഞ്, കുഞ്ഞി, കുഞ്ഞു,കുഞ്ഞു്
kunjnj.....
ഭാവുകങ്ങള്‍!
കൂട്ടിനിളംകിളി കുഞ്ഞാറ്റക്കിളി....കൂടും വെടിഞ്ഞിട്ട് പോകല്ലേ...
മനോഹരമായ ചിത്രങ്ങള്‍.... ഞാന്‍ ഫ്ലിക്കറിലേക്ക് ക്ഷണിക്കുന്നുണ്ട് വരണം കേട്ടോ
അതുല്യേച്ചീ...
കുറേ നാളായി ബൂലോകത്തേയ്ക്ക് കാണാനില്ലല്ലോ.
:)
അരുമയാം കിളിക്കൂട്ടീലേക്കെത്തി നോക്കി നീ എന്തിനു മനുജൻ മഹാപാപിയോ സുന്ദരീ....
എടുക്കാൻ പാടില്ലാത്ത ചിത്രം.
:(
പക്ഷികളുടെ കൂടും മുട്ടകളും എന്തുകൊണ്ടു് non-professionals ചിത്രീകരിക്കാൻ പാടില്ല.
1) പക്ഷികളുടെ സ്വഭാവത്തേകുറിച്ചു് വിവരമില്ലാത്തവർ ഇതുപോലുള്ള ചിത്രങ്ങൾ എടുക്കാൻ telephoto lense ഇല്ലാത്ത കാമറയുമായി പോട്ടം പിടിക്കാൻ മരത്തിൽ വലിഞ്ഞുകയറും.
2) ചിത്രം എടുക്കുന്ന അവസരത്തിൽ പക്ഷികളുടെ കുടു് പൂച്ചകൾക്കും മറ്റു മൃഗങ്ങൾക്കും കാട്ടികൊടുക്കും.
3) കൂടിന്റെ പരിസരത്തു് മനുഷ്യനു് കടന്നു കയറാൻ കഴിയും എന്നു് പക്ഷികളുടെ തള്ളക്ക് മനസിലായാൽ കൂടും മുട്ടകളും ഉപേക്ഷിക്കപ്പെടും.
കൂടുതൽ കാര്യങ്ങൾ ഇവിടെ
മാഡം അതുല്യ.. ഈ ഫോട്ടോ ഇവിടുന്ന് എത്രയും പെട്ടെന്ന് മാറ്റണം. ഗൂഗിള്‍ സ്ഥീതി ചെയ്യുന്ന അമേരിക്കയില്‍ താങ്കളെ പോലെയുള്ള " NON-PROFFESSIONAL" ആള്‍ക്ക്കാര്‍ എടുത്ത ഫോട്ടോ കുറ്റകരമാണ്. ഇനി പടം എടുക്കുമ്പോള്‍ നിങ്ങള്‍ proffessional ആണോ non-proffessional ആണോ എന്ന് ആദ്യം ആലോചിക്കുക . പുകയുടെയും ഓടുന്ന വണ്ടിയുടേയും പടം എടുക്കാന്‍ അറിയാമെങ്കില്‍ proffessional ആണ് കേട്ടോ..
എന്റെ പൊന്നു കൈപ്പള്ളി.. പാവങ്ങളായ ആള്‍ക്കരും ഫോട്ടോ എടുത്തോട്ടെന്നെ.. ഇങ്ങനെ ഒക്കെ പറയാന്‍ തുടങ്ങിയാല്‍ കുഴഞ്ഞു പോകുമല്ലൊ.. (ഒരു പുസ്തകം കത്തിച്ചിട്ട് ഫോട്ടോ എടുക്കുന്നത്ര അപരാധം ഒന്നും ഇവര്‍ ചെയ്തിട്ടില്ല എന്ന് തോന്നുന്നു)
ഇത് മാറ്റിയില്ലെങ്കില്‍ പോലീസ് പിടിക്കട്ടെ.. അയ്യട മനമേ ..തീപ്പെട്ടി കോലെ ..ഒരക്കുമ്പം കത്തും...ഊതുമ്പം കെടും...
മൃദുല്‍ രാജ് /\ MRUDULAN
തനിക്ക് സാമാന്യ വിവരമില്ലാത്തതു് കൊണ്ട് കൂടുതൽ ഒനും പറഞ്ഞിട്ട് കാര്യമില്ല.
കിളികളുടേ കളകളാരവം കേട്ടുണരാനുള്ള് ഭാഗ്യമുണ്ടല്ലോ!!!!!
അനിയ മൃദുല്‍ രാജ്
professional എന്നുദ്ദേശിച്ചതു് ornithologistsനേയാണു്. അല്ലാതെ photographersനെ അല്ല. ഓടുന്ന വണ്ടിയും മാങ്ങാതൊലിയും നിന്റെയോക്കെ തിരുമോന്തായവും എടുക്കുന്നതുകണക്കല്ല മുട്ടവിരിയിക്കാൻ പക്ഷികൾ ഉണ്ടാക്കുന്ന കൂട്ടിന്റെ പടം എടുക്കുന്നതു്.
തനിക്ക് എന്നോടു് personal ആയി എന്തോ വിരോധം ഉള്ളതുകൊണ്ടാണെന്നു് തോന്നുന്നു ഈ കലിപ്പ്. അതിനു് മരുന്നില്ല. വിരൊധികളുടെ നീണ്ട നിരതന്നെ ഇവിടെയുണ്ട്. അനിയൻ ആദ്യം പോയി ലൈനിന്റെ backൽ നില്ക്കു.
ഇത്രയും എഴുതിയതിനു് അതുല്യയോടു ക്ഷമ ചോദിക്കട്ടെ.
എന്റെ പൊന്നു കൈപ്പള്ളീ.. പേര്‍സണല്‍ ആയി ഒരു കലിപ്പുമില്ല. അതിന് നമ്മള്‍ തമ്മില്‍ ഒന്നിനും ഉടക്കിയിട്ടില്ലല്ലോ. ഞാന്‍ ഒരു പടം പിടിക്കുന്നവനുമല്ല. പക്ഷേ ഇങ്ങനെ വെറുതെ കുറ്റം പറയുന്നത് കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്നതാണ്. ഈ ഫോട്ടോ എടുത്ത അതുല്യക്കോ, അത് കണ്ട് കമന്റിട്ട മറ്റുള്ളവര്‍ക്കോ അറിയില്ലായിരുന്നു അത് എടുക്കാന്‍ പാടില്ലാത്ത ചിത്രമാണെന്ന്. ഇത് വായിക്കാത്ത പലര്‍ക്കും ഇപ്പോഴും അറിയില്ല.
കൈപ്പള്ളി അക്കമിട്ടു നിരത്തിയതൊന്നും ഇവിടെ നടന്നിട്ടില്ല എന്ന് വ്യക്തമല്ലേ? " ഇന്നലെ എല്ലാംകൂടി മാറ്റി, അപ്പറ്രത്തേ വീട്ടീലെ ബാല്‍ക്കണിയിലു വച്ചു. വള്ളികള്‍ പുറത്തിട്ട് കൂട് അല്പം കാട്ടി കൊടുത്ത് കിളിയ്ക്ക്. സുഖം സൌഖ്യം. ചുവന്ന ചുണ്ടന്‍ അല്പം പരിഭവം കാട്ടിയെങ്കിലും, എല്ലാം ബാക്ക് റ്റു നോര്‍മല്‍! ഇത് അതുല്യ തന്നെ പറഞ്ഞിരിക്കുന്നു.
"professional എന്നുദ്ദേശിച്ചതു് ornithologistsനേയാണു് " അത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ആ കമന്റ് ഇടേണ്ടി വരില്ലായിരുന്നു. ഞാന്‍ കരുതി ആ ഫോട്ടൊ എടുത്ത അതുല്യായുടെ proffessionalism ആണ് ഉദ്ദേശിച്ചത് എന്ന്.
ക്ഷമിക്കൂ ചേട്ടാ..
zzzzz2018.8.31
coach outlet online
manolo blahnik
dsquared
coach outlet
true religion outlet
uggs outlet
cheap nfl jerseys
maillot football pas cher
ugg boots on sale 70% off
ralph lauren outlet
Post a Comment
<< Home