അഷ്ടമുടിക്കായല്‍ വേദിയായ ഒരു ബ്ലോഗ്ഗ് മീറ്റ്
ഇതില്‍ ഇത് വരെ ചിലരെങ്കിലും കാണാത്ത ഒരു ബ്ലോഗ്ഗറുണ്ട് ,ഞാനും ആദ്യമായിട്ടാണറിഞതും !ഇങ്ങനെ ഒരു മലയാളം ബ്ലോഗ്ഗറുണ്ട്, ഇങ്ങേര്‍ക്ക് ഒരു സഹോദര ബ്ലോഗ്ഗറുമുണ്ട്! അങ്ങനെ സുന്ദരിയായ അഷ്ടമുടിക്കായലിനു മുകളില്‍ ഞാനും തമനുവും, ഇങ്ങേരും കൂടി ഒരു മീറ്റ് അതും ആദ്യമായിട്ട് ഇന്ന് 5 Nov 2008, ഈറ്റില്ലാത്ത ഒരു മീറ്റ് നടത്തി, ഒപ്പം ഈ ബ്ലോഗ്ഗ സഹോദരങ്ങളുടെ വീട്ടിനു മുമ്പിലും നടത്തി ഒരു മീറ്റ്. ചില ചിത്രങ്ങള്‍.
ബൂലോക കാരുണ്യം വഴി ചവറയില്‍ ഏത്തി, ഈ കുടുംബത്തിനു നമ്മള്‍ പറഞ പോലെ എല്ലാരും സഹകരിച്ച് സ്വരുക്കൂട്ടിയ തുക വഴി ആലോച്ചിച്ച് തീരുമാനിച്ച് ചെയ്തു കൊടുത്ത കാര്യങ്ങളുടെ അവസാനവട്ട വീക്ഷണങ്ങള്‍ക്ക് എത്തിച്ചേര്‍ന്നതാണു കൊച്ചിയില്‍ നിന്നു ഞാനും, പന്തളത്ത് നിന്ന് ഈ പുതിയ ബ്ലോഗ്ഗറും, എലന്തൂരില്‍ നിന്ന് തമനുവും. വിവരങ്ങള്‍ കൂടുതല്‍ ബൂലോക കാരുണ്യത്തില്‍ അഗ്രജന്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിയ്ക്കും അടൂത്ത് തന്നെ
8 Comments:
കാരുണ്യപ്രവര്‍ത്തനത്തിനു ആശംസ പറയുന്നത് ശരിയല്ലല്ലോ
പുതിയ ആള്‍ ആരാന്നു പറഞ്ഞില്ല..
നന്മ ലഭിക്കട്ടെ നിങ്ങള്‍ക്ക്..!
മനു മാഷെ..ഞാന്‍ പറയട്ടെ ആ പുതിയയാള്‍, ഇമ്മടെ അപ്പുണ്ണിയാന്റെ തമ്പി സ്നേഹിതനാണെന്ന് തോന്നുന്നു. അതുല്യാമ്മെ ഒരു സഹോദരന്‍ മാത്രമല്ല രണ്ടു പേരുണ്ട്..!
അതുല്യേച്ചീ.. ഇതുവലിയ സര്‍പ്രൈസായിപ്പോയി. :-)
എന്നോടാരും പറഞ്ഞില്ലല്ലോ. രണ്ടു ചതിയന്‍സ് :-)
എനിക്കാ രണ്ടാമത്തെ പടം കണ്ടിട്ട് ബാലരമ ഓറ്മ്മ വന്നു... അതെന്താണാവോ അങ്ങനെ :))
തമനുച്ചായനു നാട്ടിലെത്തി ഗ്ലാമര്‍ കൂടിട്ടുണ്ടല്ലോ..
:-)
കേരളീയ വേഷത്തില്‍ ആദ്യമായിട്ടുകാണുകയാണ്. മറ്റേ ബ്ലോഗറെ കണ്ടുപരിചയം തോന്നുന്നു. :-)
സർപ്രൈസ് !!
നന്നായിരിക്കുന്നു അതുല്യ ചേച്ചി
ആരാണ് പുതിയ ആൾ
ഹഹഹ അഗ്രജാ... കുട്ടു അങ്കിളും ഡക്കു ആന്റീം! മറ്റതാരാ?
Post a Comment
<< Home