ഹും! അവളു തന്നെ,
ഫ്രെബ്ര്ഉവരി അവസാനം മുതല് പതിവില്ലാതെ, ബാല്‍ക്കണിയില്‍ അവള്‍ വന്നിരുന്ന് വെറ്റില കൊടി ആട്ടി ആട്ടി ഇരിയ്ക്കുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ പോയി, റ്റെന്‍ഷന്‍ അടിച്ച്, അല്ലെങ്കില്‍ തന്നെ ഭാരം കാരണം ഒടിയാന്‍ നില്‍ക്കുന്ന തളിര്‍ കൊടികള്‍ എടുത്ത് മാറ്റി ശരിയ്ക്ക് വയ്ക്കും.
പിന്നീട് ഒരു ദിവസം കിള്യ്ക്ക് ഇനിവെള്ളം വല്ലതും വേണ്ടതിനാവും ഇങ്ങനെ കിടന്ന് ചിലച്ച് ബഹളം വയ്ക്കണത് ന്ന് കരുതി. അല്പം വെള്ളവും അരിയും ഒക്കെ തിട്ടത് വച്ചു. അത് ഒന്നും തൊട്ടതായിട്ട് കണ്ടില്ല. ചിലപ്പിനു ഒരു കുറവും കണ്ടില്ല. വല്ലാതെ ചിലപ്പ് കൂടുമ്പോഴ്, ഒച്ചയ്ക്ക് പ്രത്യേകിച്ച്, ഞാന്‍ വാതില്‍ ചാരിയിടും. രണ്ട് ദിവസം മുമ്പേയാണു ഞാന്‍ ഓര്‍ത്തത്, അയ്യോടിയെയ് ഇത് എന്റെ പഴേ ചുന്ദരി തന്നെയല്ലേ? ശ്ശോ, പിന്നീം ഗര്‍ഭണീ. പുടി കിട്ടി, പുടി കിട്ടി, വേഗം ഒരു കൊട്ട എടുത്ത് വച്ച് കെട്ടി തുണി സ്റ്റാന്‍ഡില്‍. ഇനി പാവം കഴിഞ തവണത്തേ പോലെ, വള്ളികളില്‍ വേണ്ട, ശരിയ്ക്ക് ഒരു നഴ്സിങ് ഹോം തന്നെ ആവട്ടേ ന്ന്! അവളു വന്ന് കലപിലവച്ചല്ലാണ്ടെ, അതിലൊന്നു നോക്കി പോലുമില്ല. അപ്പു പിറ്റേ ദിവസം പിന്നേം ഒരു കാര്‍ബോര്‍ഡ് ഒക്കെ വച്ച് ഓട്ടയുണ്ടാക്കി വച്ചു. ങേഹേ.. തൊട്ടില്ല,
രണ്ട് ദിനം മുന്നെ, തുണി സ്റ്റാന്‍ഡിന്റെ തന്നെ, അറ്റത്ത്, ഒരു കഷ്ണം ഉണങ്ങിയ മാവില കണ്ടു ഞാന്‍. ഒരു നാരു മാമ്പൂവിന്റെ ഉണ്ടങ്ങിയ കതിരും. ഹും! അവളു തന്നെ,
അവളുടെ ഇഞ്ചിനയറിങ്ങ് പാടവം കാണേണ്ടത് തന്നെ എന്റെപ്പാ! ആദ്യം ചവറു പോലെ കൂട്ടി വച്ച്, പതുക്കെ കഴുത്ത് അനക്കി നെയ്ത് നെയ്ത് വട്ടം ആക്കി, പിന്നീട് ഇന്ന് മുതല്‍, അതിന്റെ അകത്ത് ഇരുന്ന്,യൂട്ടിലിറ്റി സ്പേസ് ഒക്കെ കണ്‍ഫേം ചെയ്ത്, കുറേശ്ശേ ആയ്യി കൂടുതല്‍ വട്ടം വയ്പിയ്കുന്നു. ഒരു രണ്ട് മാസത്തേ പണിയുണ്ടാവും എന്ന് തോന്നുന്നു. കഴിഞ കൊല്ലം ഏപ്രില്‍ അവസാനമാണു മുട്ടയിട്ടത്, ഞാന്‍ പ്രവാസം കഴിഞ് എത്തിയ സമയത്ത്.
ഇതൊക്കെ കാണുമ്പോഴ് മനം മുട്ടെ സന്തോഷമാണെനിക്ക്. മനസ്സ് നിറയേ പറമ്പുള്ള വീടും, തൊഴുത്തും, മരവും ഒക്കെയുള്ള വീടിനു കൊതിച്ചിരുന്നപോഴ്, സാഹചര്യം വലിയ വീടും തൊടിയും ഒന്നും നേടാന്‍ അനുവദിച്ചില്ല. എന്നാലും ഇവളൊരുത്തി ആ ക്ഷീണമല്ലാം തീര്‍ത്തു!
15 Comments:
ഹും! അവളു തന്നെ,
നല്ല വിവരണവും, നല്ല ചിത്രങ്ങളും...
പ്രകൃതിയോട് ഇണങ്ങി, അതിലെ ജീവജാലങ്ങളെ മുഴുവൻ സ്നേഹിച്ചു എങ്ങനെ ജീവിയ്ക്കാം എന്നതിന്റെ ഉദാഹരണമാണിത്.ബഷീർ പറയുന്നതു പോലെ പല്ലിയും ,പഴുതാരയും, പാമ്പും,ആടും, പൂച്ചയും, കിളികളുമെല്ലാം ഈ ഭൂമിയുടെ അവകാശികൾ അല്ലേ?
അവർക്കും പാർക്കാനൊരിടം...!അതും നാം അപഹരിയ്ക്കുന്നു..അപ്പോൾ പിന്നെ അവരെന്തു ചെയ്യും? നമ്മുടെ പാർപ്പിടങ്ങളിൽ തന്നെ കുടിയേറും..
എന്തായാലും അതിനെ സംരക്ഷിയ്ക്കാൻ അതുല്യ കാണിച്ച വിവേകം പ്രശംസനീയം തന്നെ..
കുട്ടിക്കാലത്ത് ഞങ്ങളും മൈനയേയും മാടത്തയേയും,തത്തയേയും ഒക്കെ സംരക്ഷിച്ചിരുന്നു..അതിന്റെ ഓർമ്മകളിലേയ്ക്കുള്ള ഒരു തിരിച്ചു പോക്കു കൂടിയായി ഈ കുറിപ്പ് !
( അക്ഷരത്തെറ്റുകൾ ശ്രദ്ധിയ്ക്കുമല്ലോ അല്ലേ?)
ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ നമുക്കു തരുന്ന സന്തോഷം എത്ര വലുതാണ്, അല്ലേ അതുല്യേച്ചീ? അവള്‍ കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിയ്ക്കട്ടേ... അവളും മക്കളും അവിടെയൊക്കെ ഒച്ച വച്ച് പറന്നു നടക്കട്ടെ... :)
പണ്ട് മൂന്നാലു വര്‍ഷം ഇതു പോലെ ഒരു കുഞ്ഞിക്കിളി (ഒരേ കിളി ആണെന്നാണ് ഞങ്ങളുടെ വിശ്വാസം) എല്ലാ വര്‍ഷവും ഞങ്ങളുടെ വീടിനോടു ചേര്‍ന്നു പടര്‍ന്നു നിന്നിരുന്ന ‘എവര്‍ ഗ്രീന്‍’ ചെടിയില്‍ കൂടുണ്ടാക്കാന്‍ വരുമായിരുന്നു. ആദ്യത്തെ ഒന്നു രണ്ടു വര്‍ഷത്തിനു ശേഷം ആ കിളി വന്നാല്‍ കൂടുണ്ടാക്കാന്‍ മാത്രമല്ല, ഞങ്ങളുടെ വീടിനകത്തെല്ലാം പറന്നു നടക്കാനും ധൈര്യം കാണിച്ചിരുന്നു. :)
അയ്യോടാ...എനിക്കും സന്തോഷം തോന്നുന്നു..
അവളും,മക്കളും സകുടുംബം സന്തോഷമായി വാഴട്ടെ..
:)
ഭൂമിയുടെ അവകാശികള്‍ !!
(കട: ബഷീറിനെ ക്വോട്ട് ചെയ്ത സുനില്‍)
പണാശ്വമേധത്തിനിടയില്‍ നഷ്ടപ്പെടുന്ന ആവാസ വ്യവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍
മുട്ടയിടാറാവുമ്പോള്‍ അറിയിക്കണം ,ഞങ്ങള്‍ പലഹാരമൊക്കെയായി വയറു കാണാന്‍ വരുന്നുണ്ട്.
kollam koodorukkal.:)
ഇതൊക്കെയല്ലേ ഒരു സന്തോഷം!
സത്യം
ഇതൊക്കെ തന്നെയാണ്
മനസ്സുഖം തരുന്ന കാര്യങ്ങള്‍.
ചിത്രങ്ങള്‍ മനോഹരം.
പങ്കു വച്ചതിനു നന്ദി.
“അവളുടെ വീടിന്റെ ഇന്റിരിയര്‍ ഡെക്കറെഷന്‍ കഴിയുമ്പോള്‍ പടം എടുത്തിടണേ.”
ഇന്ന് ഇവിടെയും കിളികള്‍ തിരിച്ചെത്തി..
അവയുടെ ചിലക്കല്‍ കേള്‍ക്കുമ്പോള്
ഒരു പ്രത്യേക ഉണര്‍വ്...
ചിത്രത്തില്‍ വെറ്റിലകൊടി ഇല്ലാത്തതിനാല്‍/കാണാത്തതിനാല്‍ ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു
അതികൃത്യമായി ഒരോ വർഷവും ദിവ്യഗർഭിണിയാവുന്ന പത്തായപ്പുരക്കലെ ചക്കിപ്പൂച്ചമ്മക്ക് ഒരോ പ്രസവത്തിനും ചാക്ക്,പഴന്തുണി മറ്റ് പ്രസവസുരക്ഷക്കാവശ്യമായ വസ്തുക്കൾ വർഷാവർഷം കൃത്യമായി എത്തിച്ചു കൊടുക്കുന്നതിന് സ്ഥിരമായ് അടിയും വഴക്കും ഏറ്റുവാങ്ങിയ ഒരു പാവം മാനവഹൃദയനിതു കാണുമ്പോൾ ഒരു ചെറ്യേ സന്തോഷം അങ്ങ് ഉരുണ്ടുകൂടുന്നതുല്യാമ്മേ..!
NANNAYIRIKKUNNU AADYAMAAYANNU BLOGIL ORU CAMENT EDUNNATHU
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
zzzzz2018.8.31
ugg boots
coach outlet
louboutin outlet
issey miyake
mulberry uk
fitflops shoes
off white jordan 1
hugo boss sale
off white clothing
polo ralph lauren
Post a Comment
<< Home