Thursday, September 29, 2005

പ്രവാസിയുടെ ധൈര്യം !!!!

ഓഫീസിൽ ഉച്ച്ക്കു ഊണു കഴിച്ച ശേഷം ഞാൻ നോക്കിയപ്പോ എല്ലാരുടെയും ഇന്റെർകൊം അടിക്കുന്നു. ആദ്യം ഫോൺ എടുത്ത ജോസെഫ്‌ പറഞ്ഞു "ജി.എം വിളിക്കുന്നു എന്ന്. ഇതു പറയുമ്പോൾ തന്നെ, എല്ലാ സ്റ്റാഫിനും വിളി വന്നു. ചില സ്റ്റാഫിനേ വിളിച്ച്‌ ഇടക്കു കുശലം ചോദിക്കുക പതിവാണു അയാൾ. അതിനു വേണ്ടീ തന്നെ ജി.എം ബാത്‌ റൂം ഇൽ പോകുന്ന സമയം ഫോട്ടോസ്റ്റാറ്റ്‌ മഷീനിലൊ ഫക്സ്‌ മഷീനിലൊ ഒക്കെ പേപ്പർ വച്ചുകാത്തിരിക്കുന്ന സ്റ്റാഫും ഉണ്ട്‌. ഇവർക്കു അയാളുടെ ഒരു ഗുഡ്‌ മോർനിംഗ്‌ പോലും ഒരു ഇൻക്രിമന്റ്‌ കിട്ടിയ സന്തോഷം പോലെ ആണു. പക്ഷെ ഇന്നു ഇപ്പോ ഈ സർവമത പ്രാർതന പോലെ എല്ലാരെയും വിളിച്ചുള്ള യോഗം, അതും ഉച്ചക്കു എന്തിനു വേണ്ടി???

വല്ല കമ്പനി പൂട്ടുന്നു എന്നുള്ള അറിയിപ്പിനാവുമോ? ദൈവമേ എന്നു ചിലർ വിളിച്ചില്ലാ എന്നേ ഉള്ളൂ.

“ സെന്റ്രൽ സെർവർ ഇൽ നിന്നു ആരെങ്കിലും സ്റ്റാഫന്മാർ MSN ഇൽ ചാറ്റ്‌ ചെയ്ത സമയവും, പേപ്പറുകൾ വായിച്ച സമയവും, സൈറ്റിൽ പോയി മക്കൾക്കു പ്രോജക്ട്റ്റ്‌ കാര്യങ്ങൾ ഒക്കെ പ്രിന്റ് എടുത്തു കൊടുത്ത സമയവും ഒക്കെയുള്ള ഒരു ഡീറ്റൈൽ പ്രിന്റ്‌ ഔട്ട്‌ മറ്റൊ ജി. എംന്റെ കൈയിൽ വന്നു പെട്ടു കാണും“” എന്ന തല തിരിഞ്ഞ ബുദ്ധി ആണു എനിക്കു പോയത്.

എന്തായാലും ഉള്ളിൽ ഒരു ഇടി മിന്നൽ എല്ലാർക്കും ഉണ്ടായ്യീ. ഏല്ലാരും ട്ടിക്ക്റ്റ് വാങി സിനിമക്കു കയറുന്ന് പോലെ അകത്തേക്കു ചെന്നു. ചിലർ കൂടുതൽ പരിചയം ഭാവിച്ച്‌ കുശലം പറഞ്ഞു. ചിലർ പറയാതെ ചിരിച്ചു പരുങി നിന്നു.

ജി.ഏം എല്ലാരോൊടും ആയി പറഞ്ഞു " ഈ കമ്പ്യുട്ടർ വളരെ ഒരു തമാശക്കാരൻ അല്ലേ“? “ സമയം പോയില്ലെങ്കിൽ ഇതു പോലെ നമ്മളെ സഹായിക്കുന്ന മാറ്റൊന്നു ഇല്ലാ അല്ലെ?“” “എത്ര വേഗം നമ്മൾ ദൂരങ്ങൾ താണ്ടി കാര്യങ്ങൾ കൈ മാറുന്നു? “
എനിക്കു ഉറപ്പായീ, എന്നെയും കൂട്ടത്തിൽ ചേർത്തു, വാർനിംഗ്‌ ലെറ്റ്റ്റർ തരും, ഒപ്പൊം ഇൻന്െർനെറ്റ് ബില്ലും തരും, കാരണം ഒരു 15 MSN chat window എങ്കിലും ഞൻ എപ്പോഴും തുറന്നു വെക്കാറ് ആണു പതിവു. (എന്റെ CV യിൽ എഴുതിയ "multitasking capability" വെറേ മറ്റു ഒന്നുമല്ലാ!! ) എന്നാലും, എന്റെ തല മണ്ട ഇയാൾടെ മനസ്സു അറിഞ്ഞതിൽ അഭിമാനം പൂണ്ടു. ഏതായലും, എല്ലാരും സകല ദൈവങ്ങളെയും പിന്നെയും ഒന്നു കൂടി വിളിച്ചു ബുദ്ധിമുട്ടിച്ചു കാണും.

ജി.ഏം തുടർന്നു “” ഇന്നു എനിക്കു വളരെ സന്തോഷമുള്ള ദിവസമാണ്“ (എന്റെ മനസ്സിൽ പൊന്തി വന്ന ആദ്യ ചോദ്യം, “ഭാര്യക്കു നാട്ടിലെക്കു ടിക്കറ്റ്‌ വാങ്ങിയ വിശെഷം ഒന്നും പറഞ്ഞു കേട്ടില്ലല്ലൊ? )പിന്നെ പറഞ്ഞു “H.O ഇൽ നിന്നു എന്നെ അമേരിക്കയിലേക്കു വിടുന്നു, കമ്പ്നിയുടെ പൂരോഗതി നമ്മൾക്ക് ഫലം ചെയ്യും“ ഒരു മാസം ഞാൻ ഉണ്ടവില്ലാ.” (പ്ട്ടിക്കു രോമം വന്നാൽ ബാ‍ർബർക്കു എന്തു ഗുണം എന്നു അവിടെ കൂടിയ ചിലർ എങ്കിലും ഓർത്തു കാണണം. ) ജി. എം പിന്നെയും തുടർന്നു, “ ഇന്നു ഞാനും ലൊജിസ്റ്റിക്ക് മാനേജർ ഉം ആയീ ഈടെ തുറന്ന ഹോട്ടെലിൽ പോയിരുന്നു“ “ യു സീ, ഇറ്റ്‌ വാസ്‌ എ വണ്ടറുഫുൽ ലഞ്ച്‌. ഐ വാസ്‌ നെവർ ഹാപ്പി ലൈക്ക്‌ തിസ്‌ ബിഫോർ വിത്ത് എ ഹൊട്ടൽ, അതു കൊണ്ടു ഞാൻ നിങ്ങളെ കുറച്ചു തമാശ എന്റെ ഈമൈയിൽ ഇൽ വന്നതു പറഞ്ഞു കേൾപ്പിക്കാൻ വിളിപ്പിച്ച്താണു. (വണ്ടറുഫുൽ ലഞ്ച്‌ഇന്റെ വിവരം ഏമാൻ നാളെ രാവിലെ അറിയുമ്ന്നു ഞാൻ മനസ്സിൽ പറഞ്ഞു.)

ഹാവൂ.............. ട്രെയിനിലെ ബാത്രൂം ഒഴിഞ്ഞ കിട്ടി കയറിയ പ്രതീതി എല്ലാരുടേയും മുഖത്തു വന്നു. അങ്ങനെ ജി.ഏം കമ്പ്യൂട്ടർ തുറന്നു അയാൾക്കു ഇടക്കാലത്തു വന്ന് കുറെ തമാശകൾ പറഞ്ഞു തുടങ്ങി. ഇടയിൽ ഹൊ, ഫണ്ണി ഫണ്ണീ ....റൈറ്റ്‌? എന്നു ചോദിച്ചു കണ്ണു തുറന്നു ഉറങ്ങുന്ന ചിലരെ ഉപദ്രവിച്ചു കൊണ്ടിരുന്നു.

ദൈവമേ ഇയാൾക്കു വട്ടായോ , നട്ടുച്ച്ക്കു വിളിച്ചു , പണ്ടു ഒരിക്കൽ ചന്ദ്രനിൽ മനുഷ്യൻ ആദ്യമായീ കാലുകുത്തിന്നു പറയുമ്പോൾ ഉള്ള വികാരമേ എല്ലാർക്കും ഉണ്ടായുള്ളു ഈ പഴയ ഈമൈൽ തമാശകൾ കേട്ട്പ്പോൾ.

എന്നാ‍ലും ചിലർ, തല കുലുക്കിയും, കുമ്പ കുലുക്കിയും അടുത്തു നിൽക്കുന്ന് ആളുടെ തോളെല്ല് പിടിച്ചു അമുക്കിയും ജി.ഏം നോടുള്ള ഐക്യം പ്രഖാപിച്ചു. ചിലർ ഇതിന്റെ print out വേണം എന്ന ചോദ്യം കൊണ്ടു സുഖിപ്പിചു. (ചിരിക്കു പകരം ഇൻക്രിമന്റ്‌ കിട്ടുന്ന സ്ഥലം വേറെ എന്തുണ്ടു? ഏെമാന്മാർ ബ്ലേഡിൽ ആണു പഴം വച്ചു നമ്മുക്കു തരുന്നതു എന്നു എത്ര പേർക്കറിയാം?)

ഏതായാലും ജി.ഏം ന്റെ മുറി ഒരു തെങ്കാശി പട്ടണം സിനിമ ഓടുന്ന തീയറ്റർ പോലെ ആയീ.
ഞാൻ കുറെ നേരമായീ നോക്കുന്നു ഫ്രാൻസിസ്‌ മാത്രം ഒരു ഭാവഭേദം ഇല്ലാതെ നിൽക്കുന്നു. ഏന്തെങ്കിലും പ്രശ്നം ഉള്ളതായീ അറിവില്ല.

ജി.ഏം ചിരിച്ചു നിവർന്നു ഉടനെ ചോദിച്ചു, “ഫ്രാൻസിസ്‌ , വാറ്റ്‌ ഇസ്‌ റോങ്‌ വിത്‌ യു? ആർ യു ഓ ക്കെ? കമോൺ മൈ ബോയ്‌, സീ ഓൾ ആർഹാപ്പി ആൻഡ്‌ ലാഫിംഗ്‌ ഔട്ട്‌ ഒൻ മൈജൊക്ക്‌,“ യു ടോണ്ട്‌ ഫീൽ ലൈക്ക്‌ ലാഫിംഗ്‌? വൈ? “

ഫ്രാൻസിസ്‌ തല അൽപം ചെരിച്ചു, ഒരു കോടിയ ചിരി വരുത്തി, ശബ്ദം കുറച്ചു പറഞ്ഞു,
“സർ, ഐ അം ലീവിംഗ്‌ ദ്‌ ജോബ്‌ ദിസ്‌ വീക്കെണ്ട്‌ ആൻഡ്‌ മൈഗ്രേറ്റിംഗ്‌ റ്റു കാനഡ എന്ന്!! “

ഇതു കേട്ടതും ജി.ഏം വല്ലതായീ എങ്കിലും പാലത്തീന്നു വെള്ളത്തിൽ വീണാൽ നീന്താൻ ഇറങ്ങീന്നു പറയുന്നതാണല്ലോ കൂടുതൽ സുഖം എന്നു അയാൾക്കും അറിയാമായിരിക്കാം. എന്നിട്ടു മറുപടി പറഞ്ഞു, “ ഹൊ, സൊ യു ആർ ഓൽസൊ ഫ്ലൈിംഗ്‌ ലൈക്ക്‌ മി റ്റു അമേരിക്ക നെക്സ്റ്റ് വീക്? “

ജി. ഏം തന്നെ റൂമിൽ വിളിച്ചു വെട്ടിക്കോളാൻ തന്ന വാക്ക്ത്തി മൂർച തീരുംവരെ വെട്ടാൻ തന്നെ ഭാവിച്ചാവണം ഫ്രാൻസിസ്ന്റെ മറുപടി, “ നൊ സർ, സി , ദിസ്‌ റ്റൈം ഐ ആം റ്റ്രിയിങ് എ ട്രെയിൻ ജേർണീ ന്നു “” !!

ഇപ്പോഴാണു ശരിക്കും ഉള്ളീന്നു ചിരി വന്നതു. പക്ഷെ ചിരിക്കാൻ പറ്റില്ലലോ, മിഗ്രേഷൻ പെർമിറ്റ്‌ ഫ്രാൻസിസിനു അല്ലെയുള്ളു .

(ഇൻഡികെറ്റർ : ഏതു ഒരു പ്രവാസിക്കും, ഇവിടെ എത്തി പെട്ടാൽ, പിന്നെ കുറച്ചു കഴിയുമ്പോൾ (പശുവിന്റെ കടിയും കിളിയുടെ വിശപ്പും തീർന്നാ‍ൽ) സ്പോൻസർ ഒരു വില്ലനും, അയാളുടെ കുപ്പായം ജി.ഏം ഉം ആയി മാറുന്നു. അപ്പോ സ്പോൻസർഷിപ്പ്‌ എന്ന വില്ലനെ കൊന്നാൽപ്പിന്നെ കുപ്പായത്തെ പെടിക്കണ്ടല്ലോ!!)

Tuesday, September 27, 2005

ആവ്ശ്യപ്പെടാതെ ഉപകാരം ചെയ്യാൻ പോകരുത്‌ !!!

രാവിലെ വന്നപ്പോ ഓഫീസിൽ ആകെ മൊത്തം ഒരു നിശബ്ധത, ചായ പയ്യൻ ദീപക്‌ എന്നോടു വന്നു പറഞ്ഞു ലോജിസ്റ്റിക്സ്‌ സെക്ഷൻ "മേ നയാ സെക്രട്ടറി ആയ ഹെ മാഡം എന്നു" ഓ - അപ്പോ അതാണു കാര്യം.(ഹാവൂ! സമധനം - ആരുടേയും ജോലി തെറിച്ചില്ല എന്നു ഉറപ്പായീ,ഈ നാട്ടിൽ, ജോലി തെറിക്കുന്നതു, നമ്മടെ നാട്ടിലെ ട്രെയിനിൽ നിന്നും എറിയുന്ന് പ്ലാസ്റ്റിക്‌ കപ്പ്‌ പോലെയ്യുള്ള ലാഘവമേ ഉള്ള്ലു .ചിലതു നെരിഞ്ഞു അമർന്നു വീഴുന്നു, മറ്റു ചിലതു എൻ.ഒ.സീ എന്ന പേരിൽ ഞെരിക്ക പെടാതെ വീഴുന്നു. സുനാമി പോലും വരുമ്പോ അറിയുവാൻ ഇപ്പോ കഴിയുന്നു. പക്ഷേ ഇവിടെത്തെ ജോലി പോകുന്നതു നാട്ടിലെ തെങ്ങിന്റെ മണ്ടയിലേ ഉണക്ക തെങ്ങ പോലെയാണു. ഇന്നാളുടെ തലയിലെ വീഴാവൂ എന്ന ഒരു ബോധവും തെങ്ങക്കു വേണ്ടല്ലോ!ഇനി ഉള്ള ശ്വാസം മുട്ട്‌ എല്ലാർക്കും- എങ്ങനെ വന്നു, ഏതു വിസ? എപ്പോ ഇന്റർവ്യൂ നടന്നു,ആരു സ്ക്രീൻ ചെയ്തു, എന്തു സാലറി, സി.വി ഏതു മെഷീനിൽ ഫാക്സ്‌ ചെയ്തു, ഏറ്റ്വും അറിയാൻ മോഹം, ഓഫീസ്‌ വണ്ടിയിൽ പോക്കു വരവു ഉണ്ടാവുമോ എന്നു അറിയണം,ഫ്രീ ആയിട്ടു സംസാരിക്കാൻ പറ്റിയ സമയം അതാണല്ലോ,ആരുടെ എങ്കിലും ഒക്കെ ചോരയും കുടിക്കാനുള്ള സമയവും (മെയിൻ ഉദ്ദേശവും അതു തന്നെ)നല്ല ബ്രാൻഡ്‌ പെർഫ്യൂം മണം വന്നപ്പോ ഒന്നു തിരിഞ്ഞു നോക്കാതെ ഇരിക്കാൻ പറ്റിയില്ല, ഫോർ ചെയ്ഞ്ചു എന്നു മാനേജ്ംമന്റ്‌ പറയും പോലെ ഒരു ഫിലിപ്പിന കുട്ടി. ഇനി ഇപ്പോ എന്തും ആർക്കും കൂക്കി വിളിക്കാം, പറയാം, നമ്മടെ നാടൻ ഭാഷയിൽ, അവൾക്കു ഒന്നും മനസ്സിൽ ആവില്ലല്ലോ. ലോജീസ്റ്റിക്‌ മാനേജർ വന്നു പറഞ്ഞു, “യു ഓൾ കൊ-ഒപ്രെയ്റ്റ്‌ ട്ടു ഗെറ്റ്‌ ഹർ സെറ്റിൽഡ്‌ “ കേൾക്കണ്ട താമസം, ചെവി ദൈവം മൊഹമ്മെദ്‌ ബാഷയ്ക്കു മത്രം കൊടുത്ത പോലെ യെസ്‌ സർ, യെസ്‌ സർ , എന്നു പറഞ്ഞു ഒരു പാടു ഓഫീസ്‌ സ്റ്റേഷനെറികൾ സ്ത്രീ ധനം കിട്ടിയ വക പോലെ എടുത്തു വന്നു കൊടുത്തു, ദീപകിനോൊടു ചായക്കു പറഞ്ഞു, ആകെ ഒരു കൊല്ലന്റെ ആലയിലേ മുയൽ പോലെ ഇരിക്ക പൊറുതി ഇല്ലാത്ത അവസ്തയായീ മൊഹ.ബാഷയുടെതു ഊണു ടൈം ആയപ്പോ 10 -15 രൂപ പോയാലും വേണ്ടില്ലന്നു കരുതി മൊഹ്‌.ബാഷ നല്ല കട്ടിയുള്ള സാൻഡ്വിഛ്‌ ഒക്കെ ഒോർഡർ ചെയ്തു, ഒപ്പം ഫ്രഷ്‌ ഒാറഞ്ജ്‌ ജ്യൂസും!! (അവൾ കരുതിയട്ടുണ്ടാവും എന്നും ഇങ്ങനെ ആവുമോ ലഞ്ച്‌ ഇവിടെ?? ) വെള്ളം വീണ പഞ്ഞി പോലെ ഇരുന്ന ഒഫീസ്‌ ഓഫീസിൽ ആകെ ഒരു ഉഷാർ ആയീ - മൊഹ്‌.ബാഷ ഒരുപാടു ഗൊൾ അടിച്ച ഒരു കളിക്കാരന്റെ മട്ടിൽ നിൽക്കുന്നു - അവൾ ഡിയർ ഡിയർ ന്നു ബാഷയെ വിളിച്ചു കുറെ സംശയങ്ങൾ, ഫോൺ നമ്പർ ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു ഇടയ്ക്‌ ഇടയ്ക്‌. വൈകുന്നേരം ഓഫീസ്‌ വണ്ടി വന്നപ്പോ എല്ലാരും ഇനി ചുറ്റി കറങ്ങി നിന്നാൽ കൈയിലേ കാശു കൊടുത്തു മുൻസിപ്പാലിറ്റി ബസ്സിൽ പോകേണ്ടി വരുമെന്ന അത്ര സുഖമില്ലാത്ത ചിന്തയുമായീ വണ്ടിയിൽ കയറി, ബാക്കി വിശേഷങ്ങൾ നാളെ ആവാം എന്ന മട്ടിൽ. മൊഹ്‌.ബാഷക്കു കാ‍ർ ഉണ്ടു, എന്നു വച്ചാ ഡ്രൈവിംഗ്‌ ലെസെൻസ്‌ കിട്ടിയ ഭാഗ്യവാൻ എന്നു അർഥം എപ്പോഴും എവിടെയും പോകാം. അവൻ പറയുന്നു, “ഐ കാൻ ഡ്രൊപ്പ്‌ യ്യു റ്റിൽ .........ടാക്സി സ്റ്റാൻഡ്‌. പരോപകാരാർഥം ഇദം (ഇളം) ശരീരം എന്ന മട്ടിൽ - അവളും ഒ.ക്കെ പറഞ്ഞു കാണണം.
എപ്പോ പോയീ, എപ്പോ എത്തീ, എവിടെ എറക്കി, എന്നു ഒന്നും അറിയില്ല-ഒന്നിച്ചു പോയിന്നു മാത്രം സെക്യൂരിറ്റി പറഞ്ഞതായി, എല്ലാം അറിഞ്ഞിരിയ്കണം എന്നു നിർബ്ബന്ദമുള്ള വാസു പറഞ്ഞു.
ഓഫീസിലേ ഉത്സവ ലഹരി രണ്ടാം ദിവസത്തിലേക്കു കടന്നു. രാവിലെ മൊഹ.ബാഷ ആകെ മൊത്തം ലോട്ടറി അടിച്ചിട്ടു ടിക്കറ്റ്‌ കണാതെ ആയ പോലെ ഇരിക്കുന്നു. അവൾക്കു മൊഹ്‌. ബാഷ എന്നലെ അടിച്ഛേൽപ്പിച്ച സ്നേഹവായ്പ്പ്ന്റെ ഒരു ചീളും മുഖത്തു ഇല്ല. എന്തു ഉണ്ടായിക്കാണും കാറിൽ ??വല്ലകടും കൈയും മൊഹ. ബാഷ ചെയ്തുവൊ?? അതും ഒരു ദിവസത്തെ പരിചയത്തിൽ എന്താകും കൂടി വന്നാൽ എന്തു ഉണ്ടായിക്കാണും കാറിൽ ??വല്ല കടും കൈയും മൊഹ. ബാഷ ചെയ്തുവൊ?? അതും ഒരു ദിവസത്തെ പരിചയത്തിൽ എന്താകും കൂടി വന്നാൽ സംഭവിച്ചിരിക്കുക? കാര്യമായ ഏന്തോ ഒന്നു സംഭവിച്ചിരിക്കണം. ഒരു കൈയെറ്റം അല്ലെങ്കിൽ അതിനുള്ള ചുറ്റു വട്ടം എന്തെങ്കിലും എങ്കിൽ, അവൻ നാട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു എന്നു എല്ലാർക്കും അറിയാം,അപ്പോ അതു ഉണ്ടായിട്ടില്ലന്നു ഉറപ്പായി. പിന്നെയെന്താവും ?എല്ലാരും ക്രിക്കെറ്റ്‌ മാച്ഛ്‌ കാണുമ്പോ പന്തു എറിയുന്നവന്റെ ഒപ്പം തല തിരിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കുന്നു. ഒരു പൊടി വാചകം എങ്കിലും ആരെങ്കില്ലും പറയുമെന്നു കരുതിയതും അസ്ഥാനത്തായീ. ആരും ഒന്നും മിണ്ടി കണ്ടില്ലാ. ഇമെയിൽ ഉള്ളവർ അതു വഴിയും ഒക്കെ, ചോദിക്കുന്നുണ്ട്‌. ജി.എം ന്റെ സീനിയർ സെക്രട്ടറി എന്ന നിലയിൽ എനിക്കു ലൊജിസ്റ്റിക്‌ മാനേജറോടു കുറച്ചു കൂടുതൽ അടുപ്പവും, എപ്പോഴും കയറി പോകാനുള്ള സ്വാതന്ത്രിയവും ഉണ്ടു, പിന്നെ ജന്മാനയുള്ള ജിഞ്ജാസയും ന്നു കൂട്ടികൊള്ളു. ഇതു അറിയാതെ പറ്റില്ലല്ലോ, (നമുക്കു ഒരു സാമൂഹ്യ കടമ ഇല്ലേ എല്ലാരോടും?)
ബാഷ സീറ്റിൽ ഇരിക്കുന്നില്ല, അവൾ സംശയം ചോദിക്കുന്നില്ല ആകെ ഒരു കിണറ്റിൽ കല്ലിട്ട മട്ട്‌ . ഞാൻ രണ്ടും കൽപ്പിച്ചു ലൊജിസ്റ്റിക്‌ മനേജെരോടു ചോദിച്ചു - All Ok with New Sec? Nice to have an another nationality around us. അയാൾ എന്നെ ഒന്നു നോക്കി, പിന്നെ പറഞ്ഞു "ഇന്നലെ ഞാൻ അവളോടു വൈകുന്നെരഒ ഫോട്ടോസ്റ്റാറ്റിനു പറഞ്ഞു, ബാക്കി കിട്ടിയതു ഇതാണു“ !! വൈക്കോൽ ചീളുകൾ പോലെ കുറെ പേപ്പർ റിബൺ കഷ്ണങ്ങൾ!! പിന്നെ അയാൾ തുടർന്നു പറഞ്ഞു, “ഫോട്ടോസ്റ്റാറ്റ്‌ എടുക്കുന്ന മഷീന്റെ അരികിൽ അവൾ നിൽക്കുന്നതു കണ്ടപ്പോൾ ബാഷ ചോദിച്ചു പോലും -May I help you with our new machine - all in one? അവൾ തലയാട്ടിയതും ബാഷ പേപ്പർ എടുത്തു വച്ചു Shredder machine knob അറിയാതെ സ്വിച്ചു ഒോൺ ചെയ്തു പോലും, അവൾ ചോദിച്ചു -where do i collect the copy from? അപ്പോഴാണു ബാഷ അറിഞ്ഞതു ഫോട്ടോസ്റ്റാറ്റിനു ഉള്ള പേപ്പർ ബാഷ വച്ചതു Shredder Option Knobil nnu!! വൈക്കൊൽ കഷ്ണം പോലെ ആയതു -പുതിയതായീ കിട്ടിയ കമ്പനിയുടെ ട്രേഡ്‌ ലെസെൻസും !!
(ആവ്ശ്യപ്പെടാതെ ഉപകാരം ചെയ്യാൻ പോകരുത്‌ എന്ന് പണ്ടു ആരോ പറഞ്ഞിട്ടില്ലേ.........

ശ്രമിക്കാം.... എങ്കിലും

കലേഷ്‌ ലിസ്റ്റിൽ പേരു പറഞ്ഞ എല്ലാർക്കും എന്റെ നന്ദി. ( കലേഷ്‌ന്റെ തല ഒഫീസിലെ സീലിങിൽ തട്ടീന്നു ഒരു ഈമൈൽ ഉണ്ടായിരുന്നു (തമാശയാണേ!!). മുൻപ് ഇംഗ്ലീഷിൽ എഴുതിയതു മലയാളത്തിൽ ആക്കി എഴുതും എന്ന ആശ നല്ലതു തന്നെ. പക്ഷെ അതു ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയിൽ മീൻ വങ്ങാൻ പോയ പോലെ ആവും ചിലപ്പോ. സമയമില്ലായ്മ എന്ന കാരണം തന്നെ. എന്നാലും ഞാൻ ചില പുതിയ കഥകളും നുറുങ്ങുകളും എഴുതാൻ ശ്രമിക്കാം. അല്ലാ, ഇനി ഒന്നും കണ്ടില്ലെങ്കിൽ എന്റെ ഇവിടെത്തെ ജോലി പോയീന്നു കണക്കാക്കുവാനും, ഇതു ഒരു മുൻ കുർ അറിയിപ്പായി എടുക്കാനും കൂടി അപേക്ഷ. അപ്പൊ പിന്നെ ഒരുപാ‍ടു സമയം ഉണ്ടാവും, എന്നാലും എഴുതില്ലാ, കാരണം വീട്ടിൽ ഇരുന്നു എഴുതിയ, എഴുതാം -- എല്ലാരും വായിക്കും എന്നല്ല്ലാതെ-- മാ‍സം ശംബളം കിട്ടിലല്ലൊ!! ഹി ഹി .. (തമാശയാണേ ഇതും !!! )

Monday, September 26, 2005

അവസാനം അതും സംഭവിച്ച്ചു!!!!

കലേഷിനു ഒരുപാടു നന്ദി.വരമൊഴിക്കും.ഞാൻ എല്ലാ ദൈവത്തേയും മനസ്സിൽ വിചാരിച്ഛാണു ഇതു എഴുതാൻ തുടങ്ങുന്നതു തന്നെ. ഏതു സമയത്തു കീ ബോർഡ്‌ ഏടുത്തു എറിയും എന്ന ഒരു ധാരണ എനിക്കു തന്നെ ഇല്ലാ എന്നതു തന്നെ.എന്നാലും ഒരുപാടു പ്രോൽസാഹനം കിട്ടിയതു കൊണ്ടു മാത്രം ആണു ഞാൻ ഈ പരീക്ഷണത്തിനു മുതിർന്നതു തന്നെ. ക്ഷമ തന്ന് സമയം അമ്മ കൈയിൽ അരിപ്പ പിടിച്ചു നിന്നു എന്നു എന്റെ ഭർത്താവു പറയാറുണ്ടു. അതിനു ഒരു വിരോധാഭാസമാണു ഈ പുതിയ അക്ഷര പയറ്റ്‌. ഏന്നാലും ഇപ്പോ ദുബായിലെ ഡ്രൈവിംഗ്‌ ടെസ്റ്റ്‌ ഫസ്റ്റ്‌ തവണ പസ്സായ ത്രില്ല് ഉണ്ട്‌. നമ്മുക്ക്‌ എല്ലാർക്കും കൂടി ഈ നല്ല പവൃത്ത്തി ചെയ്ത കലേഷിനു വേണ്ടി ദൈവത്തൊടു പ്രാർഥിക്കാം. സമാധനവും സന്തോഷവുൊ ഇപ്പോഴും ഉണ്ടാവട്ടെ. ഇതിനു പുറകിൽ ഒരുപാടു ആ‍ളുകൾ വേറെയും ഉണ്ടു എന്നും കലേഷ് പറഞു. ഏല്ലാ‍വ്ക്കും നല്ലതു വരട്ടെ.

ഏന്നാലും ഒരുപാടു കഷ്ടപെട്ട (എന്നെ കഷ്ട്പെടുത്തിയ) കലേഷിനു വേണ്ടി ഏല്ലാവരും ഒന്നു കൈ അടിച്ചേ!!! (ഇങ്ങനെ എഴുതാൻ കലേഷു പറഞ്ഞൂന്നു ഞാൻ പറഞാൽ ..........:> :> :>

(ഇതിനാണു മലയാളത്തിൽ--ദുബൈയീന്നു ഞാൻ ആളെ കാണാതെ എറിഞ്ഞ ആകാശ കോടാലി ഉം.അൾക്വിനിൽ എത്തി കലേഷിന്റെ തലയിൽ തന്നെ വീണു എന്നു പറയുന്നത്‌.)