Saturday, November 15, 2008

സ്ഥലം എവിടാ സമയം എവിടാ....

നാട്ടീല് പോയ കെഇപ്പിള്ളി തിരീച്ച് വന്ന്
നാട്ടില്‍ പോയ സിദ്ധാര്‍ഥനും എത്തി,
വിസ മാറ്റി തമനുവും എത്തി
ചുമ്മാ ഞാനുമെത്തി,

അപ്പോ നമുക്ക് മീറ്റണ്ടേ? ഈറ്റണ്ടേ?

വേം വേം പറ സ്ഥലം.
(ഞാന്‍ വേം പോവുവെ....)

Wednesday, November 05, 2008

അഷ്ടമുടിക്കായല്‍ വേദിയായ ഒരു ബ്ലോഗ്ഗ് മീറ്റ്

ഇതില്‍ ഇത് വരെ ചിലരെങ്കിലും കാണാത്ത ഒരു ബ്ലോഗ്ഗറുണ്ട് ,ഞാനും ആദ്യമായിട്ടാണറിഞതും !ഇങ്ങനെ ഒരു മലയാളം ബ്ലോഗ്ഗറുണ്ട്, ഇങ്ങേര്‍ക്ക് ഒരു സഹോദര ബ്ലോഗ്ഗറുമുണ്ട്! അങ്ങനെ സുന്ദരിയായ അഷ്ടമുടിക്കായലിനു മുകളില്‍ ഞാനും തമനുവും, ഇങ്ങേരും കൂടി ഒരു മീറ്റ് അതും ആദ്യമായിട്ട് ഇന്ന് 5 Nov 2008, ഈറ്റില്ലാത്ത ഒരു മീറ്റ് നടത്തി, ഒപ്പം ഈ ബ്ലോഗ്ഗ സഹോദരങ്ങളുടെ വീട്ടിനു മുമ്പിലും നടത്തി ഒരു മീറ്റ്. ചില ചിത്രങ്ങള്‍.

ബൂലോക കാരുണ്യം വഴി ചവറയില്‍ ഏത്തി, ഈ കുടുംബത്തിനു നമ്മള്‍ പറഞ പോലെ എല്ലാരും സഹകരിച്ച് സ്വരുക്കൂട്ടിയ തുക വഴി ആലോച്ചിച്ച് തീരുമാനിച്ച് ചെയ്തു കൊടുത്ത കാര്യങ്ങളുടെ അവസാനവട്ട വീക്ഷണങ്ങള്‍ക്ക് എത്തിച്ചേര്‍ന്നതാണു കൊച്ചിയില്‍ നിന്നു ഞാനും, പന്തളത്ത് നിന്ന് ഈ പുതിയ ബ്ലോഗ്ഗറും, എലന്തൂരില്‍ നിന്ന് തമനുവും. വിവരങ്ങള്‍ കൂടുതല്‍ ബൂലോക കാരുണ്യത്തില്‍ അഗ്രജന്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിയ്ക്കും അടൂത്ത് തന്നെ










Monday, November 03, 2008

തല്‍സമയ ബ്ലോഗ്ഗ് മീറ്റ് പടം

രാവിലെ ആറു മണിയ്ക്ക് വന്നു ഒരു ഫോണ്‍ - ഞാന്‍ വന്ന് അതുല്യേ! ദേണ്ടേ അപ്പോഴെയ്ക്കും എത്തിപെട്ട് കെഇപ്പിള്ളീ അണ്ണന്‍. പ്രാതലും മറ്റും കഴിച്ചിരുന്ന്പ്പ്പോഴ് പിന്നേം ഒരു വിളി തോന്നി അണ്ണനു, കറക്കി വിളിച്ച് സജ്ജീവ് മഹാനുഭാവുലു.. തല്‍സമയ കൂടിക്കാഴ്ച്....



Live Blog meet Nov 3 2008
Kaippally, Sajeeve
Posted by Picasa