Saturday, May 10, 2008

അനോണി ആന്റണിയ്ക്ക് - 3. ചക്കക്കുരു-മുരിങ്ങക്കായ- തേങ്ങാപ്പീര


കഴിഞാശ്ച ഒന്ന് ആലുവ വരേ പോയപ്പോഴ്, കളമ്മശ്ശേരി എത്തിയട്ടുണ്ടാവും, അല്ല ആലുവ പാലത്തിന്റെ ഇറക്കമോ മറ്റോ, ചക്ക ലോറിയ്ക്ക് കൊണ്ട് വന്ന് ഇറക്കുന്നു. വണ്ടി മുന്നോട്ട് പോയെങ്കിലും, പിന്നോട്ട് എടുത്ത്, ആര്‍ത്തിയോടെ ഒന്ന് വാങ്ങി. വില്പ്നക്കാരന്‍, രണ്ട് തുണ്ട് ചുള നല്ല തേന്‍ ഉണക്കിയത് പോലെ തരികയ്യും ചെയ്തു. ആനന്ദ ലബ്ദി തന്നെ. സ്വന്തമായിട്ട് ഒരു ചക്കയ്ക്ക് ഉടമ ഞാന്‍! രണ്ട് ദിനം, എന്നും അടുത്ത് പോയി മണത്ത് നോക്കും, പഴ മണം വന്നോ വന്നോ ന്ന്! ഇന്നലെല്‍ അപ്പു പറഞ്, ഫുള്‍ ഹൌസ് ഈസ് സ്മെല്ലിങ്, കട്ട് ഈറ്റ് ആണ്ട് ഫിനിഷ്! ഒഹ് ശരി മകനേ, ഇന്ന് അതെന്നെ പണി! ഒന്നര കെക്യ്യും വച്ച് എങ്ങനെ മുറിയ്ക്കും. വാക്കത്തീയും, അത് ഇടിച്ച് ഇറക്കാന്‍ ഒരു അമ്മിക്കല്‍ കഷ്ണവും ഒക്കേനും ആയിട്ട് ഇരുന്നു. കത്തി വച്ചതും, വെണ്ണയ്ക്ക് വച്ചത് പോലെ അത് ഇറങ്ങി പോയി. സന്തോഷം. ചക്കയ്ക്ക് എന്നോട് പെരുത്ത് സ്നേഹം . കഷ്ടപെടുത്താണ്ടെ സംഗതി നടന്നല്ലോ.

മ്ഹ്.. മ്ഹ്.. ഉവ്വ, ചക്കയ്ക്ക് എന്തോരു സ്നേഹം. വാങീതും വെട്ടീതും മിച്ചം! വെറും വെണ്ടയ്ക അരച്ച് കലക്കീത് പോലെ അപ്പടി ചക്കയും ജ്യൂസായിട്ട് താഴേയ്ക് പോന്നു. കിടു കൂഴ സാധനം. തേന്‍ വരട്ടിയത് കാട്ടി മയക്കിയ ചക്ക വ്യവസായിയ്ക്ക് നമോവാകം. മാര്‍ക്കറ്റിങ് മെ. ബി.യേ എടുക്കാണ്ടെ തന്നെ ഈ വക തരികിട ഒക്കേന്നും!. അത് കൊണ്ട് ഒരു ഗുണം കിട്ടി, ഞവ്വണീം മറ്റും മാറ്റാണ്ടെ ചക്ക കുരു എളുപ്പായിട്ട് പോന്നു. ദോഷം പറയരുതല്ലോ, ഈ ചക്കകുരു പോലെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല. ഒന്ന് ചട്ടിയിലിട്ട് ഉപ്പ് മഞപൊടി ഇട്ടപോഴേയ്കും, നല്ല കപ്പ പോലെ സ്മൂത്ത് ആയിട്ട് വെന്ത് വന്നു. ഉഗ്രന്‍ മണവും ഗുണവും. നോക്കി വന്നപ്പോഴ്, അനോണീ ആന്റണീടെ പോസ്റ്റ് കണ്ടു. അതോണ്ട് ഈ ചക്കക്കുരുവും മുരിങ്ങയ്ക്കും തേങാപീര കറിയും ഒന്നും ഞങ്ങള്‍ സാധാരണ വയ്കാറില്ല. ഒന്നുകില്‍ പരിപ്പിട്ട്റ്റ് ചക്കകുരു മാങ വയ്ക്കും, അല്ലെങ്കില്‍ മുരിങയ്ക ച്ക് ചക്കകുരു കശുവണ്ടി (പച്ചയിട്ട്) വയ്ക്കു,. ഈ കട്ടി കൂട്ടാന്‍ ഒരു അവിയല് പോലെ വച്ചു ഞാന്‍ ഇന്നലെ. ഒരു കുഞി കഷ്ണം മാങയുമിട്ട് വെളിച്ചണ്ണ ഒഴിച്ചു. ക്കേമം തന്നെ അനോണിയേയ്. ദേണ്ടെ സമര്‍പ്പിച്ച് അങ്ങേയ്ക്ക്.

ബാല്‍ക്കണി കണി





ഫ്ലാറ്റിലെത്തി ബാല്‍ക്കണി തുറന്നപ്പോഴ്, 2 കൊല്ലം മുമ്പ് വച്ചിട്ട് പോയ ചെടികളില്‍ ചിലപ്പോഴ് മാത്രം സ്നേഹം തോന്നി വീട് വൃത്തിയാക്കിരുന്ന ചിന്നമ്മ വെള്ളം തളിച്ച് പരിപോഷിച്ച് പോന്നു. ഈ വെള്ളം ചിതറലില്‍ ചിലത് തളര്‍ന്നും, മറ്റുള്ളവ പിടിച്ചും നിന്നും. മഴ കാരണമാവും, ഇറ്റിയിറ്റ് വീഴുന്ന തുള്ളികള്‍ നക്കിയെടുത്ത് മണിപ്ലാന്റ് മാത്രം തഴച്ച് വളര്‍ന്ന്, ബാല്‍ക്കണിയില്‍ നിന്ന് ഉയര്‍ന്നു. അല്പം മരപ്പണിക്ക് പുറപ്പെട്ടപ്പോഴ്, അവരു പറഞു, ഈ പടര്‍പ്പ് ഈ കുടുസ്സ് ബാല്‍ക്കണിക്ക് തടസ്സം തന്നെ, അല്പം ചെട്ടി മാറ്റി വയ്ക്കാം. അത് ഒരു വലിയ പ്രയത്നം തന്നെയായിരുന്നു. അതിന്റെ ഇടയ്ക്കാണു, അപ്പു ചിരട്ട പോലെ വട്ടത്തിലുള്ള കുഞി കൂട് കണ്ടത്. ഒരു കുഞിവട്ടത്തിലുള്ള ഏത് ആര്‍ക്കിട്ടെക്കിനേം വിസ്മയപെടുത്തുന്ന രൂപത്തിലുള്ള ഒരു കൂട്. ഒന്ന് കൂട് എത്തി നോക്കിയപ്പോഴ്, അതിലു രണ്ട് കുഞ് മുട്ട. അല്പം നേരം എല്ലാരും തിരിച്ച് പോന്നു. ബഹളം ഒന്ന് അടങ്ങിയപ്പോഴ്, ഒരു ചുവന്ന ചുണ്ടുള്ള കിളി കൂട്ടില്‍ വന്നിരുന്നു. പിന്നെ പലകാരണങ്ങളാലും മരപ്പണി മുടങ്ങി. കിളിയും കൂടും മണിപ്ലാന്റിനും സൌഖ്യം. എന്നും പല നേരങ്ങളിലും കിളി വന്ന് കൊണ്ടിരുന്നു. കീ.. ക്കീന്ന് ശബ്ദമുണ്ടാക്കി നമ്മളെ വിളിക്കും. അത് എന്തിനാണെന്ന് വച്ചാല്‍, ഞാന്‍ വന്ന്നിരിയ്ക്കുന്നു, ബാല്‍ക്കണി അടച്ച് എനിക്ക് പ്രൈവസി തരൂന്ന്. ഓഹ് ശരി കിളിയേ, നീ സ്വസ്ഥമായിട്ട് മുട്ടയ്ക്ക് അടയിരിയ്ക്കൂ വിരിയിയ്ക്കു.


പണിക്കാരു പറയുന്നു, ചട്ടിയോടേ മാറ്റിയിട്ട് വള്ളികള്‍ പുറത്തിട്ടാല്‍, കിളി അവിടെ വന്നോളുമ്മ്, പണി കഴിയുമ്പോഴ് തിരികെ എത്തിയ്ക്കാമെന്ന്. ഇന്നലെ എല്ലാംകൂടി മാറ്റി, അപ്പറ്രത്തേ വീട്ടീലെ ബാല്‍ക്കണിയിലു വച്ചു. വള്ളികള്‍ പുറത്തിട്ട് കൂട് അല്പം കാട്ടി കൊടുത്ത് കിളിയ്ക്ക്. സുഖം സൌഖ്യം. ചുവന്ന ചുണ്ടന്‍ അല്പം പരിഭവം കാട്ടിയെങ്കിലും, എല്ലാം ബാക്ക് റ്റു നോര്‍മല്‍!




Thursday, May 01, 2008

മേയ് ദിനം - ഒരു പണീം ഇല്ല