Sunday, April 20, 2008

ജന്മ ഭൂമി



പടത്തിനു ഗൂഗിള്‍ കടപാട്

Friday, April 18, 2008

നന്ദി നന്ദി നന്ദി


ഞാന് മിക്കപ്പോഴും പറയും, ബ്ലോഗ് ഒക്കെ വെറും മോണീറ്റര് അടച്ച് പൂട്ടിയാല് തീര്ന്നു, വീട്ടി പോയാല് പിന്നെ ഇത് ഒന്നും മന്സ്സിലുണ്ടാവറില്ലന്ന്. അതിനുമപ്പറം ബ്ലോഗ്ഗില്ഉള്ളവര് എന്റെ മനസ്സിലേയ്ക്ക് കയറിയ സന്ദര്ഭമാണിത്.. മിക്കപ്പോഴും ബ്ലോഗ്ഗ് ന്ന് പറയുമ്പോഴ് ആരേയാവും കൂടുതല് മിസ്സാവുക എനിക്ക് എന്ന് ഞാന് പണ്ട് ആലോചിയ്ക്കുമ്പോഴ്, ഏറ്റവും കൂടുതല് മനസ്സിലേയ്ക്ക് ഉയര്ന്ന് വരുന്ന മുഖം ദേവന്റെയാണു. വല്ലപ്പോഴും മാസത്തില് ഒരിയ്ക്കല് മിണ്ടുകയും,(ഇപ്പോഴും ഫോണ് എടുക്കുമ്പോഴ് കാട്ടുന്ന ഭവ്യതയും, ആ വിനയവും ഞാന് ഏത് വാക്കിലാണു നരേറ്റ് ചെയ്യുക ദേവ്?) അല്ലെങ്കില് വല്ല ബ്ളോഗിലെ അടിപിടിയോട് മറുപടി പറയുകയുമാണു ഞങ്ങളുടെ സമ്പര്ക്ക് രീതി. ഇപ്പോഴ് അതില് കൂടുതല് കടപ്പാട് ആണു ദേവനോട് എനിക്ക്. ശര്മ്മാജീടെ ഏറ്റവും ഒരു ആപത്ത് ഘട്ടത്തില് എന്നും എന്നത് പോലെ തന്നെ, മെഡിക്കല് പ്രോബ്ലം വന്നപ്പോഴ്, അലറി വിളിച്ച് ഞാന് ദേവനെ വിളിച്ചിരുന്നു. ആ ഒരു വിളിയും അല്പം ഉപദേശവും ഒക്കെ യാണു ഞാന് ഇന്ന് കാണുന്ന ഹെല്ത്തിയായിട്ടുള്ള ശര്മാജി. ഒരുപാട് റ്റെന്ഷന് അനുഭവിച്ച ദിവസങ്ങള് ആയിരുന്നു അന്നൊക്കെ. സ്വന്തം ശാരീകാസ്വസ്ഥയുടെ കൂടെ പിന്നേം ഒരാളു കൂടി അസുക്ഖംത്തോട് കൂടി വീട്ടില് എന്നാല് ആലോചിയ്ക്കാമല്ലോ. ദേവന് കെഇപിടിച്ച് ഉയര്ത്തീതാണു എന്നേം ശര്മ്മാജീനേം അതില് നിന്ന്. പിന്നീട് എന്നും എന്ന് പറഞപോലെ ഞങ്ങല് ദേവനെ ഉറക്കത്തില് നിന്നു പോലും വിളിയ്ക്കുമായിരുന്നു. ഇതിനൊക്കെ നന്ദി എന്നനെയാണു പറയുക ഞാന് ദെവന്? ദത്തന് വന്നതോട് കൂടി വിദ്യയും ദത്തനും ഒരുപാട് മനസ്സിലേയ്ക്ക് വന്നിരുന്നു. പക്ഷെ ഇപ്പോഴ്, ഇവിടുത്തേ എല്ലാരും തന്നെ ദേവന്റെ അത്രം തന്നെ മനസ്സില് നിറയുന്നു. എന്നും ചാറ്റില് വരുന്ന്ന എന്റെ തമന്നു? മിക്കാവാറും ഒരിയ്ക്കലെങ്കിലും മാസത്തില് വിളിയ്ക്കുന്ന ഇത്തിരി? പാച്ചൂന്റെ വിശേഷം അറിയാന് ഞാന് പോകുന്ന അഗ്രൂന്റെ ബ്ലോഗ്ഗ്? അപ്പ്ടീം നല്ല ബ്ലോഗ്ഗ് പടം ഇടുന്ന അപ്പൂ? ഇടയ്ക്ക് ഇടയ്ക്ക് ചാറ്റില് വന്ന് അമ്മ്യാരിവിടെ ഉണ്ടോ ന്ന് ചോദിയ്ക്കുന്ന സിന്ധ്ധാര്ഥന്? കൊച്ചീലു തീര്ച്ച ആയും വരും ഞങ്ങള് ന്ന് പറയുന്ന വല്യമ്മായീം തറവാടീം? ആലപ്പുഴയില് നിന്ന് അടുത്തല്ലേ കൊച്ചീന്ന് പറയുന്ന രാധേയന്? നിന്നെ ചാറ്റില് കണ്ടൂടാ, ഇരുന്ന് പഠിയട ചെക്കാന്ന് പറയുമ്പോഴ്, അനുസരണയോട് അന്ന് മുതല് ചാറ്റില് ആപ്പീസസ് ടെഇമിലു കാണാത്ത ദില്ബു? എന്നെ അതുല്യാമ്മേ ന്ന് ആദ്യമായിട്ട് വിളിഛ് ആ സ്ഥാനത്ത് എത്തിച്ചതും ദില്ബുവാണല്ലോ? അപ്പോഴ് അവനെ എങ്ങന ആണു മറക്കുക ഞാന്? ഞാന് പറയാണ്ടെ വരും, എനിക്ക് വഴി അറിയാല്ലോ ന്ന് പറയണ കുറൂ? എന്ത് സംശയവും വളരെ ഡെപ്ത് ആയിട്ട് തന്നെ പറഞ് തരുന്ന കെഇപ്പിള്ളീ? (കെഇപ്പിള്ളി വീ മിസ്ഡ് യൂ ടേ!!) ഈയ്യിടെ പരിചയപെട്ട കെഇകതമുള്ള്? എന്റെ കെഇ പിടിച്ച് മിസ് ചെയ്യും ഞാന് ന്ന് പറഞ അബുധാബിലില്യ്ക്ക് പോകുന്ന ദില്ലിപ്? തിരക്കുണ്ടായിട്ടും, ഒരു മണിക്കൂര് എന്നോട് യാത്ര പറയാന് മാത്രം നിന്ന ഇടിവാള്? സാക്ഷി? ഒരു കുഞി ക്രിസ്റ്റല് പിയാനോ തന്ന ഹരിയണ്ണന്? ഞാന് എത്തും എങ്ങനേം കൊച്ചിയ്ക്ക് ന്ന് പറഞ കരീം മാഷ്? ഒരുപാട് പരിചയം കാട്ടിയ ചാന്ദിനി? ഗുരുവായൂര്ര്ക് വരുമ്പോഴ് വരണം തീര്ര്ച്ചായും ന് പറഞ കിലുക്കാം പെട്ടി? കുറെ പേരുടെ പേരു ഓര്മ വരുന്നില്ലാ, ക്രീക്ക് പാര്ക്കില് വന്ന എല്ലാരും തനെ എന്റെ മുന്നിലേയ്ക്ക് വരുന്നുണ്ട് ഇപ്പോഴ്. മൂന്ന് കൊല്ലത്തോളം ഇവിടെ എത്തീട്ട് എത്ര മാത്രം പരിചയ്വും സ്നേഹവുമാണു കിട്ടീത്? അതിലും കൂടുതല് എത്ര എത്ര കുഞു വാവകള് ആണു എന്റെ കെക്യ്യില്ലേയ്ക്ക് വന്നത്? തിരിച്ച് തരാന് ഓര്മ്മയൊക്കെ നശിയ്ക്കണത് വരെ നിങ്ങളൊക്കെ എന്റെ മനസ്സിലുണ്ടാവുമെന്ന് ഒരു സത്യം മാത്രമാണു. കൊച്ചീ വഴി ആരെങ്കിലും എപ്പോഴെങ്കിലും ഒക്കെ പോവുമ്പോഴ് തീര്ച്ചയായും, കുഞുങ്ങളെ ഒക്കെ എന്നെ ഒന്ന് കാട്ടീട്ട് പോവണം. അത്രേ വേണ്ടു എനിക്ക്. എല്ലാരുടെം തിരക്കിനിടയില് മെയിലോ വിളിയോ ഒന്നും ഒട്ടും പ്രായോഗികമല്ല താനും. ഇനീം ബ്ലോഗിലൊക്കെ ഉണ്ടാവും, മെയില് ചാറ്റിലൊക്കേനും ഉണ്ടാവും ന്ന് തന്നെയാണു എന്റെ തോന്നല്. പോകുന്നത് അപ്പൂന്റെ പഠനം മുന്നില് കണ്ട് കൊണ്ടായത് കൊണ്ട്, അതിന്റെതായ അഡ്മിഷന്റേം ഒക്കെ തിരക്കും, റ്റെന്ഷനുമൊക്കേനും ഉണ്ടാവും. എന്നാലും സൊഉകര്യമുള്ളവര് ഒക്കെ മെയില് വിടുകയോ മറ്റൊ ചെയ്ത് കോണ്ടാക്ട് നില നിറ്ത്തുമല്ലോ. ചുമ്മാതെ നാട്ടില് വരുമ്പോഴ് വരുന്ന് ഒന്നും പറയണില്ല ഞാന്. എണ്ണി ചൂട്ട്പ്പ്ം പോലെ കിട്ടുന്ന മുപ്പത്ത് ദിവസത്തേ ലീവില് വരാനും പോവാനുമൊക്കെ നിര്ബ്ബദ്ധിയ്ക്കുന്നത് തന്നെ തെറ്റ. ഒന്ന് വിളിയ്ക്കുകയെങ്കിലും ചെയ്യുക ദയവായി അത് മതി. വല്ലാണ്ടെ കണ്ണ് നിറയുന്നു എന്റെ.

നന്ദി നന്ദി നന്ദി

http://picasaweb.google.com/aliyup/Atulyechisendoff

യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമം- Again Again

























Saturday, April 12, 2008

കണി കാണും നേരം

കേരളക്കരയിലെ 85 ശതമാനത്തോളം കൃഷി നശിച്ച്, അരിയും മുളകും പച്ചക്കറിയും ചക്കയും നാളികേരവുമില്ലാതെ വലയുന്ന നമ്മുടെ ജനതയ്ക്ക് ഇനി വിഷുക്കണിയ്ക്കായിട്ട് എന്ത് ബാക്കിയുണ്ട്? ചങ്ക് പൊട്ടിക്കരയുന്ന കേരളത്തിലെ കര്‍ഷകരും കുടുംബവും ഭീതിയോടെ ഒരോ ദിവസവും തള്ളി നീക്കുന്നു. കൃഷിയില്ലാത്തവര്‍ അരിയ്കും പയറിനും വേണ്ടി നെട്ടോട്ടമോടുന്നു. കിട്ടുന്നവര്‍/സമ്പാദ്യമുള്ളവര്‍ കൂടുതല്‍ കൂടുതല്‍ വാങി തട്ടുമ്പുറത്തിടുന്നു. ചോറു വിളമ്പുമ്പോഴ് പിടിച്ച് പറിച്ച്,അല്ലെങ്കില്‍ മറ്റാരും വീട്ടിലില്ലാത്തപ്പോഴ്, ആദ്യമേ വിളമ്പിയുണ്ട് വയറു നിറച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക്. ഇന്ന് എല്ലാമുണ്ടാവുമ്പോഴും, അരി തന്നെ ഇല്ലാണ്ടെ വരുന്ന ഒരു ഘട്ടം. ഭയാനകം തന്നെ.

മനുഷ്യരെ അന്യോനം കൊല്ലാന്‍, പണ്ട് അമ്പും വില്ലും, പിന്നീട് കാലം മുന്നേറിയപ്പോഴ്, തോക്കും വിഷവും ഒക്കേനും വന്നു, പിന്നീടും കുറെ ആളുകളു ദൈവത്തിനോട് പറഞു, തോക്കും മറ്റും മടുത്തു, ഇനി പുതിയ ഉല്പന്നമെന്തെങ്കിലും തന്ന് അനുഗ്രഹിയ്ക്കണമേന്ന്, ദൈവം ഉടനെ പറഞിരിയ്ക്കണം, പിറന്ന് വീഴുന്നത് 22ആം നൂറ്റാണ്ടിലേയ്ക്കായത് കൊണ്ട്, ഒന്നും വേണ്ട, താനെ മരിച്ചോളുമെന്ന്. നമ്മുടെ കുഞുങ്ങള്‍ അന്യോന്യം പിടിച്ച് തിന്നുന്നത് നമ്മള്‍ കാണ്ടേണ്ടീ വരുമോ?

ഏതായാലും ഉഗാണ്ടയില്‍ പട്ടിണിയായത് കൊണ്ട്, ഞാന്‍ ഒരു ദിവസമെങ്കിലും വിശന്നിരിയ്ക്കാമെന്ന് തീരുമാനിച്ചു. വിഷുമില്ല, കണിയുമില്ല, കൈനീട്ടവുമില്ല ഇത്തവണ എനിക്ക്.

നന്മയും നിറവുമൊക്കെ തിരിച്ച് വരുമെന്ന് ആഗ്രഹിച്ചിരുന്നൊരു കാലുമുണ്ടായിരുന്നു ഞാന്‍, പക്ഷേ രാഷ്ടീയം സാധാരണ ജനങ്ങളുടെ കഴുത്തില്‍ പിടിച്ച് കുരുക്കി ഒതുക്കുമ്പൊഴ്, ആഗ്രഹങ്ങളൊക്കേനും അസ്ഥാനത്താവുമോ എന്നും പേടി തോന്നുന്നു. അഴിച്ച് നേരയാക്കാന്‍ പറ്റാതെ കുരുക്ക് വീണ ഒരു വലിയ നൂലുണ്ട പോലെയാണു ചുറ്റുപാടുകള്‍ കാണുമ്പൊഴ് തോന്നുന്നത്. എന്നാലും കണിയായിട്ട് എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും, ഒക്കേനും ഈ കണിയുടെ തുണ്ട് വയ്ക്കുന്നു. ഇനി ഇതൊക്കെ മാത്രമാവും കുഞുങ്ങള്‍ക്ക് ബാക്കിയുണ്ടാവുക.


(ലിറിക്സ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ ഇരുന്നോട്ടേ, ഞാന് എന്തായാലും പാടി നടക്കുന്നുണ്ടിത്)

കണി കാണും നേരം കമലാനേത്രന്റെ
നിറമേറും മഞ തുകില്‍ ചാര്‍ത്തീ
കനകങ്കിങ്ങിണി വളകള്‍ മോതിരം
അണിഞു കാണേണം,ഭഗവാനേ...

മലര്‍വാതില്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
ചിലു ചിലേ നിന്നും കിലുങും കാഞ്ചന
ചിലമ്പിട്ടാട്ടി വാ കണി കാണാന്‍

ശിശുക്കളായുള്ള സഖിമാരും താനും,
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കണ്ണന്‍
അടുത്തൂ വാ ഉണ്ണി കണികാണാന്‍

ഗോപസ്ത്രികളതന്‍ തുകിലും വാരിക്കൊണ്ട്
അരയാലിന്‍ കൊമ്പത്തിരിയ്ക്കുന്നോരു
ശീലക്കേടുകള്‍ പറഞും ഭാവിച്ചും
നീലക്കാര്‍വണ്ണാ കണികാണാന്‍

എതിരേ ഗോവിന്ദന്‍ അരികേ വന്നൊരാ
പുതുമായായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞും തന്‍
മന്ദസ്മിതവും തൂകി വാ കണികാണാന്‍.

കണികാണും നേരം....

Monday, April 07, 2008

അരിയേം വാടകേം കടിച്ച ആശാരിച്ചി.

അനോണീ ആന്റണീടെ പോസ്റ്റില്‍ കേറി അരിയുണ്ടോ ന്ന് നോക്കീതാണു. ഇവിടേം കിടക്കട്ടെ ഇത്.

അരിയില്ലാണ്ടായത് മുതല്‍ വേവലാതി എനിക്കും തടങി ആന്റണിയേ. ഇങ്ങനെ പോയാല്‍ മക്കള്‍ക്ക് എന്ത് കൊടുക്കും ദുബായില്‍? പോട്ടെ കുടുംബം താമസിയ്ക്കുന്നവര്‍ ഉപ്പുമാവോ ചപ്പാത്തിയോ മറ്റോ കഴിയ്ക്കും, ഒരു നേരം അല്പം ചോറിനായിട്ട് കഫ്ടട്ടേരിയയ്കും ഹോട്ടലിലേയ്ക്കും ഒക്കെ പോകുന്ന ബാച്ചികള്‍ എന്ത് ചെയ്യും, ചോറില്ലാത്ത ഹോട്ടലില്‍ കേറീട്ട്? ഇങ്ങനെ ഒരു സ്ഥിതിയുണ്ടായത് നാമെല്ലാരും കൂടെ വരുത്തി വച്ചത് തന്നെ. ഗള്‍ഫന്‍ പെഇസ ആയ പെഇസ മുഴോഒനും ഉണ്ടാക്കി, നല്ലൊരു ശതമാനം ആളുകളു ലാന്‍ഡ് മാഫിയക്കാരായിട്ട് ഏക്കറു കണക്കിനും സ്ഥലം വാങി സ്വന്തമാക്കി മുറിച്ചും തിരിച്ചും വിക്കേം ഫ്ലാറ്റ് ആക്കേം ചെയ്യ്തു. നെറ്റിലെ കേരള റിയല്‍ എസ്റ്റേറ്റ് ന്ന് ഇട്ട് ഇന്നലെ ഒരു കുഞി വീട് കിട്ടോ ന്ന് നോക്കാന്‍ പോയപ്പോഴ്, ഉള്‍നാടന്‍ പാട നിരപ്പുകളും വിക്കാനും മുറിയ്ക്കനുമുണ്ട്. ആദ്യം വേണ്ടത്, ഭൂ ഇടപാട് ഒരിടക്കാലത്തേയ്ക്ക് നിര്‍ത്തലാക്കുകയാണു. ദുഫായ്ക്കാര്‍ നേരിടുന്നത് ഇത് മാത്രാണോ ആന്റനീ? 2000 ത്തില്‍, 18 ആയിരുഅം ദിര്‍ഹം വല്യ രണ്ട് മുറീം ബാല്‍ക്കണീം ഉള്ള വീടിനു കൊടുത്തിരുന്ന ഞാന്‍ 2008 അതെയ് വീടിനു 38 കൊടുക്കുന്നു. 300 ദിര്‍ഹത്തിനു ഗ്രോസറി മൊത്തം 2000 ത്തില്‍ ചിലവായിരുന്നത്, ഇന്ന് 1200 വരെ ചിലപ്പോഴ് പോകുന്നു. അങ്ങനെ ഈ അനുപാതം എല്ലാത്തിലും എല്ലാത്തിലും കൂടിയട്ടുണ്ട്. കിട്ടുന്നതിലോ?

ഈയ്യിടെ എന്റെ സുഹൃത്ത് പറഞു, ഞാന്‍ ഫാമിലി ബ്രാക്കറ്റില്‍ എത്തില്‍, 4200 ആയിക്കിട്ടി, ഭാര്യയേനെം 2 കുഞുങ്ങളേം കൊണ്ട് വരന്നു, ഇവിടെയ്ക്ക് സ്ഥിരമായിട്ട്. ഉല്‍സാഹം കള്യണ്ടാന്ന് കരുതി, ഞാന്‍ എടുത്ത് വായയ്ക്ക് ഒന്നും പറഞില. ബാച്ചിയായിട്ട് ഷെയറിങ്ഇല്‍ താമസിച്ച്, കൂടെയുള്ള ആപ്പീസ് സുഹൃത്തിന്റെ കൂടെ പോയി വരുന്ന സുഹ്ര്ത്തിനു, ഷെയറീങ് വാടകേം, ചിലവും കഴിഞ്, 2500 ദിര്‍ഹമോ മറ്റോ നാട്ടിലേയ്ക് അയയ്ക്കുമ്പോഴ്, അവിടെ സ്വന്തം വീട്ടില്‍ താമസിയ്ക്കുന്ന ഭാര്യയ്ക്ക് കഴിഞ് കൂടാനും അതിലപ്പറുവും ഉണ്ടായിരുന്നു. അപ്പോഴാണു വിളി തോന്നീത്. കുടുംബം കൂടെ ഉള്ളത് നല്ലത് തന്നെ. പക്ഷെ വിവരങ്ങളൊക്കെ പറഞിട്ടാവുമ്പോഴ് കുറച്ച്കൂടെ നല്ലത്. ഒരു കുഞി മുറി എടുത്ത്, 2500 ദിര്‍ഹത്തിനോ മറ്റോ. പഠിയ്ക്കുന്ന രണ്ട് കുഞുങ്ങളും തീരെ ചെറിയ ഒരു മുറീം, കത്തി കേറുന്ന സാധനങ്ങളുടെ വിലയും, അസുഖങ്ങള്‍ കുട്ടികള്ക്ക് വരുമ്പോ പറയേം വേണ്ട, വണ്ടി യുണ്ടെങ്കില്‍ അതമും ആപത്ത്, വണ്ടീ ഇല്ലെങ്കില്‍ അതും അതിലും വലിയ ആപത്ത്, അപ്പോ ചെറിയ വരുമാനക്കാര്‍ക്ക്, ഈ ചിലവിനു ഒക്കേനുമായിട്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ മാറി മാറി സ്വെഇപ്പ് ചെയ്യുമ്പോഴ്, ഈ പോക്ക് എവിടേയ്ക്ക് ആണെന്ന് ആലോചിയ്ക്കാലോ അല്ലേ?

ആരേം ഇടിച്ച് താഴ്ത്തി കാട്ടീതല്ല. ഒരു കാലമുണ്ടായിരുന്നു. 4000 ദിര്‍ഹത്തില്‍, 1000 ദിര്‍ഹം വീട്ട് വാടക് കൊടുത്ത്, ബാക്കി 3000 കൊണ്ട് സുഭിക്ഷ മായിട്ട് കഴിയാവുന്ന ഒരു സാഹചര്യം 2003 വരെ ഒക്കെ ഇവിടെ യുണ്ടായിരുന്നു. ഇപ്പോഴ് അതല്ലാ സ്ഥിതി.

വാടക എന്ന ഭീമന്‍ ഭൂതം മറ്റ് എല്ലാ സുഖ സൊഊകര്യങ്ങളേം കൊന്ന് തിന്നു. സുഹൃത്തിന്റെ ഭാര്യ എത്തീട്ട് എന്നെ വിളിച്ച് പറഞ് കരുഞു, എന്ത് പറയുമ്പോഴും പെഇസ ഇല്ലാന്ന് ചേട്ടന്‍ പറയുന്നു, വീട്ടില്‍ ഒരു സാധനോം വാങിയിട്ടില്ല, ഇങ്ങനെ ആണൊ ദുഫായ് ജീവിതം? ഞാന്‍ ആദ്യം ചോദിച്ചത്, വരണതിനും മുന്നേ സ്വന്തം ഭര്‍ത്താവിനോട് എത്ര വരവുണ്ട്, എങ്ങനെയൊക്കെ ജീവിയ്ക്കാനാവും, കുട്ടികള്‍ടേ പഠിത്തം നല്ല രീതിയിലു നടക്കുമോ എന്നൊന്നും ചോദിയ്ക്കാണ്ടെ, ദുഫായ്ക്ക് ദുഫായ്ക്ക് ന്ന് ത്രില്ല് അടിച്ച് വന്ന ആ തീരുമാനമാണു തെറ്റീത്. ദാരിദ്ര്യമാണെങ്കിലും നിന്റെ ഒപ്പം എന്നും എന്നൊക്കെ പറയാമെങ്കിലും, നാട്ടിലു സുഖ സൊഉകര്യങ്ങളോടേ ജീവിച്ചിരുന്ന്വരെ തെറ്റ്ദ്ധരിപ്പിച്ച് നരകത്തിലേയ്ക്ക് കൂട്ടി കൊണ്ട് വന്നതിനെ നീതികരിയ്ക്കാന്‍ വയ്യ. പ്രായമായ രണ്ട് കുട്ടികള്‍ (8 th class / 6 th class)ഒക്കെ ഉള്ളപ്പോഴ് ഒരു മുറിയില്‍ അവര്‍ എങ്ങനെ ആണു പഠിയ്ക്കുക?

അങ്ങേയറ്റം വിലക്കയറ്റം സാധാരണ ജനങ്ങളെ ഞെക്കി പിഴിയുന്നു അല്ലെങ്കില്‍ ഇനി ഈ ഗള്‍ഫ് എന്ന മേഖലയില്‍ സാധാരണ ജോലിയ്ക്ക് വരുന്ന ആളുകള്‍ ഇവരുമായി നല്ല പാക്കേജിനും വില പേശണം. അല്ലെങ്കില്‍ ധെഇര്യമായിട്ട് നാട്ടില്‍ പോണം. അല്ലാണ്ടെ, ..... ന്യ്യൂസ്സില്‍ ഈയ്യിടെ വന്ന പോലെ കേരളത്തിലേ ആളുകളു ഒരു ഫാമിലി തന്നെ ഒരേ മുറിയില്‍ താഴേം മുകളിലുമായിട്ട് കട്ടില്‍ വീതിച്ച് ജീവിയ്ക്കുന്നു എന്നൊക്കെയുള്ള നാണക്കേട് വരുത്തി വയ്ക്കരുത്. നല്ലോണ്ണം ജീവിയ്ക്കാനാണല്ലോ നാട് വിടുന്നത്, അതിനു കഴിയാതെ, മറ്റു പല നാഷണാലിറ്റികള്‍ടെം ഇടയിലു കിടന്ന് നമ്മള്‍ നമ്മള്‍ടേ തന്നെ കുറച്ച് കാട്ടണോ? കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള വിദ്യഭാസം നല്‍കാണ്ടെ, അഫിലിയേഷന്‍ പോലും ഇല്ലാത്ത സ്ക്കൂളുകളിലാണു ഫീസ് കുറവ് എന്ന നോട്ടത്തില്‍ കുട്ടികളേ പഠിപ്പിയ്ക്കുന്നത്. അവരുടെ ജീവിതം പോലും നമ്മള്‍ ഇപ്പഴേ ഈ പിഴവിനു വേണ്ടി കുരുതി കൊടുക്കണോ?