ഫ്രെബ്ര്ഉവരി അവസാനം മുതല് പതിവില്ലാതെ, ബാല്‍ക്കണിയില്‍ അവള്‍ വന്നിരുന്ന് വെറ്റില കൊടി ആട്ടി ആട്ടി ഇരിയ്ക്കുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ പോയി, റ്റെന്‍ഷന്‍ അടിച്ച്, അല്ലെങ്കില്‍ തന്നെ ഭാരം കാരണം ഒടിയാന്‍ നില്‍ക്കുന്ന തളിര്‍ കൊടികള്‍ എടുത്ത് മാറ്റി ശരിയ്ക്ക് വയ്ക്കും.
പിന്നീട് ഒരു ദിവസം കിള്യ്ക്ക് ഇനിവെള്ളം വല്ലതും വേണ്ടതിനാവും ഇങ്ങനെ കിടന്ന് ചിലച്ച് ബഹളം വയ്ക്കണത് ന്ന് കരുതി. അല്പം വെള്ളവും അരിയും ഒക്കെ തിട്ടത് വച്ചു. അത് ഒന്നും തൊട്ടതായിട്ട് കണ്ടില്ല. ചിലപ്പിനു ഒരു കുറവും കണ്ടില്ല. വല്ലാതെ ചിലപ്പ് കൂടുമ്പോഴ്, ഒച്ചയ്ക്ക് പ്രത്യേകിച്ച്, ഞാന്‍ വാതില്‍ ചാരിയിടും.
രണ്ട് ദിവസം മുമ്പേയാണു ഞാന്‍ ഓര്‍ത്തത്, അയ്യോടിയെയ് ഇത് എന്റെ പഴേ ചുന്ദരി തന്നെയല്ലേ? ശ്ശോ, പിന്നീം ഗര്‍ഭണീ. പുടി കിട്ടി, പുടി കിട്ടി, വേഗം ഒരു കൊട്ട എടുത്ത് വച്ച് കെട്ടി തുണി സ്റ്റാന്‍ഡില്‍. ഇനി പാവം കഴിഞ തവണത്തേ പോലെ, വള്ളികളില്‍ വേണ്ട, ശരിയ്ക്ക് ഒരു നഴ്സിങ് ഹോം തന്നെ ആവട്ടേ ന്ന്! അവളു വന്ന് കലപിലവച്ചല്ലാണ്ടെ, അതിലൊന്നു നോക്കി പോലുമില്ല. അപ്പു പിറ്റേ ദിവസം പിന്നേം ഒരു കാര്‍ബോര്‍ഡ് ഒക്കെ വച്ച് ഓട്ടയുണ്ടാക്കി വച്ചു. ങേഹേ.. തൊട്ടില്ല,
രണ്ട് ദിനം മുന്നെ, തുണി സ്റ്റാന്‍ഡിന്റെ തന്നെ, അറ്റത്ത്, ഒരു കഷ്ണം ഉണങ്ങിയ മാവില കണ്ടു ഞാന്‍. ഒരു നാരു മാമ്പൂവിന്റെ ഉണ്ടങ്ങിയ കതിരും. ഹും! അവളു തന്നെ,
അവളുടെ ഇഞ്ചിനയറിങ്ങ് പാടവം കാണേണ്ടത് തന്നെ എന്റെപ്പാ! ആദ്യം ചവറു പോലെ കൂട്ടി വച്ച്, പതുക്കെ കഴുത്ത് അനക്കി നെയ്ത് നെയ്ത് വട്ടം ആക്കി, പിന്നീട് ഇന്ന് മുതല്‍, അതിന്റെ അകത്ത് ഇരുന്ന്,യൂട്ടിലിറ്റി സ്പേസ് ഒക്കെ കണ്‍ഫേം ചെയ്ത്, കുറേശ്ശേ ആയ്യി കൂടുതല്‍ വട്ടം വയ്പിയ്കുന്നു. ഒരു രണ്ട് മാസത്തേ പണിയുണ്ടാവും എന്ന് തോന്നുന്നു. കഴിഞ കൊല്ലം ഏപ്രില്‍ അവസാനമാണു മുട്ടയിട്ടത്, ഞാന്‍ പ്രവാസം കഴിഞ് എത്തിയ സമയത്ത്.
ഇതൊക്കെ കാണുമ്പോഴ് മനം മുട്ടെ സന്തോഷമാണെനിക്ക്. മനസ്സ് നിറയേ പറമ്പുള്ള വീടും, തൊഴുത്തും, മരവും ഒക്കെയുള്ള വീടിനു കൊതിച്ചിരുന്നപോഴ്, സാഹചര്യം വലിയ വീടും തൊടിയും ഒന്നും നേടാന്‍ അനുവദിച്ചില്ല. എന്നാലും ഇവളൊരുത്തി ആ ക്ഷീണമല്ലാം തീര്‍ത്തു!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkTyqulA0WHWZwWTCS1rNgSNvzuE551UcBy-Ate71Sc4gGEB1c6GVrv2dzMS-Hn6JtA3zShT6aSjoRNF_RN4TLGLSz5dq58oah7pFNn0yae0g78QWqyH7cpnMOgb2iK8-TRYmp/s400/Image164.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwGcJIjoy_ZOuiHDuqOhKYjhtfOR5pV4FpDPN9sAOTJQgv8Ep2T12VNlWMOFfz0NRi07ft0dQDjLg5Jnl7FF5o7_mxzJ3zsa7-meQH-MmrXUes35CuNFkgHYbyjda48Yr33U21/s400/Image163.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt_2VxQUs0g-ByNKOp-4KVdPCtQh6E8TKx22ZFgTMt0XVqpwz3eAd_KFl95ZHVmJQ7GnPQbBkAHh0SmiZy0SYgcx0EBnYC_T0RrethNSY-B3OAMGoeJ2RJk7-RiR2F-Ym8R4Iw/s400/Image162.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikmNDvNzxQboSmilrrK_3-S87TwRDLcX1jHhjKy5dKc4-XOfZgt7rxHxcRrw7w78m5xOnK2bL5SplD8XruhF7G0azPSCMzJvIl5C65oMTmkoReGLfe6F6qLpoX19MXQY6l7P-_/s400/Image161.jpg)