പിന്നേം ഒരു IT സംശയം
രാവിലെ ഏതോ ഒരു സൈറ്റീന്ന് ഒരു പൂക്കള്‍ടേ പടം സേവ് ചെയ്തപ്പോഴ്, സേവ് ആസ് എന്ന ഫോള്‍ടര്‍ നേയിം ഇങ്ങനെ വന്നു. സാധാരണ Desktop/my documents ന്ന് ഒക്കെ ആണു വരാറു. കറന്റ് ആയിട്ട് വന്ന ഫോള്‍ഡര്‍ :-
നോക്കിയപ്പോഴ് ഞാന്‍ ഞെട്ടി. ഒരു 900 ആയിരത്തോളം ജെപിജി പടങ്ങള്‍. പാത്ത് അന്വേക്ഷിച്ച് പോയപ്പോഴ്, ഇങ്ങനെ കണ്ടു.
Local Disk (C:)
Documents and Settings
Owner
Local Settings
Temp
Temp Internet Files
Content.IES
Folder
6JUVS70X
8T8POXCX
CVU81X4A
EX6NE582
നോക്കിയപ്പോഴ്, ഇത് പോലെ 10/15 ഫോള്‍ഡറുകള്‍ രൂപാന്തരപെട്ടിട്ടുണ്ട്, ഒരോ ഫോള്‍ഡറുകളിലും 950/845 JPEG/HTML എന്നിവയും, WINAMP nte ഐക്കോണുമൊക്കേനുമുണ്ട് (One can just number these icons and tell, how many songs I listen to in a day :)
അതായത്, ഒന്ന്/രണ്ട് കൊല്ലത്തോളം ഞാന്‍ പോയ സൈറ്റുകളിലെ മിക്ക പടങ്ങളും, ഞാന്‍ അപ്പലോഡ് ചെയ്ത പടങ്ങളും, അതും കൂടാണ്ടേ, ബ്ലോഗര്‍ സൈറ്റുകളിലെ, എല്ലാരുടേ പ്രൊഫൈല്‍ പടവും, പിന്നെ ബ്ലോഗ്ഗര്‍ സൈനും (ഒരു 5000 ത്തില്‍ കൂടുതല്‍ 'ബി' എന്ന സൈനും ഉണ്ട്.
ഇത് എങ്ങനെ എപ്പോ സംഭവിച്ചൂ? ഇത്രേം ആയിരം പടങ്ങള്‍ സേവ് ആയപ്പോ എന്റെ സ്പേസ് പോയില്ലേ? ഇത് അപകടമാണോ? ഡീലീറ്റ് ചെയ്യേണ്ടതാണോ? പിന്നെ കുറേ ഫോള്‍ടറുകളില്‍, ഇത് വരെ വന്ന എന്റെ എക്സല്‍ റിപ്പോര്‍ട്ടുകളും ഒക്കെ സേവ് ആയിട്ടുണ്ട്. ആരെങ്കിലുമൊക്കെ എ.റ്റി പുലികളു ഒന്ന് സംശയം തീര്‍ക്കു. അപ്പോ ബ്ലോഗ്ഗില്‍ പോകുന്നവര്‍റ്റെ കമ്പ്യൂട്ടറുകളില്‍ എല്ലാം ഇത് പോലെ എവിടെയെങ്കിലും ഒരു ഫോള്‍ടറീല്‍ പോയി പടവും ഐക്കണും സേവായി സ്ഥലം പോകുന്നുണ്ടാവുമോ? അതോ എന്റെ മിഷീനിന്റെ സെറ്റിങ്ങ്സിന്റെ കുഴപ്പമാണോ ഇത്?