അതുല്യ :: atulya
മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
Monday, May 29, 2006
Monday, May 22, 2006
Monday, May 15, 2006
Sunday, May 14, 2006
അല്‍ക്കാ അജിത്ത്
കണ്ണൂസ്സേ ഒരു ഐഡിയയും, നക്ഷത്രവും ക്രിമി ടോമീടെ പേരു വിളിയും ഒന്നുമില്ലാതെ ഇവളിന്നലെ പാടി... ഒരു പാവക്കുട്ടിയുമായി ഈ 8 വയസ്സുകാരിയിന്നലെ എന്റെ വീട്ടിലേയ്ക് കടന്നു വന്നു.
പിന്നെ പാടി...പാടറിയേ..
പഠിപ്പറിയേപള്ളിക്കുടം താനറിയേ...
ഏേടറിേയേ എടുപ്പറിയേ
ഏട്ടുവക ഞാനറിയേ
എഴുത്തിലെ എഴുതവില്ലേ
എഴുത്തി വച്ച് പഠിക്കവില്ലെ
എലക്കനം തെരിയവില്ലെ
തലക്കനവും എനക്ക് ഇല്ലൈ..
സരി.. ഗപ ... പധനിസ
പാടറിയേ...
കുട്ട്യടത്തിയ്ക് ഒരുപക്ഷെ കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലാ, അതിനാണിത് ഇന്നലെ ക്ലിക്കിയത്.
അങ്ങനെ ഒരുപാട് പാട്ടുകള്‍, അതും 11 ഭാഷകളില്‍ പാടി ഗിന്നസ്സില്‍ ബുക്കില്‍ പേരു വരുത്തിയ മിടുക്കി. അല്‍ക്കാ അജിത്ത്. അപ്പൂന്റെ ഒപ്പം ഇവളും എന്റേതായിരുന്നുവെങ്കിലെന്ന് ആശിച്ച നിമിഷം. ദൈവം ദീര്‍ഘായുസ്സ് കൊടുക്കട്ടെ.
Wednesday, May 10, 2006
Monday, May 08, 2006
Sunday, May 07, 2006
പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 35
അയാള്‍ക്ക് മടുപ്പു തോന്നി. ഈ ജീവിതം നരക തുല്യം, കഷ്ടപാടുകളും, ബാങ്ക് ബാധ്യതകളും, കെട്ടിയ്ക്കാന്‍ നിക്കുന്ന പെണ്മക്കളും, രോഗിയായ ഭാര്യയും, എല്ലാം കൊണ്ടും അയാളെ വിധി ശ്വാസം മുട്ടിച്ചു. ജീവിതം അവസാനിപ്പിയ്കുക തന്നെ.
നേരെയെത്തിയത് തീവണ്ടിപാലത്തില്‍. പാലത്തില്‍ തലവച്ച അയാള്‍ക്ക്, ഇപ്പോ തന്റെ തലയിലൂടെ ട്രയിനിന്റെ ചക്രം കേറുന്നതും, ചിന്ന ഭിന്നമാക്കപെടുന്ന ശരീരവും ഒക്കെ ഒരു ചിത്രം എന്ന പോലെ തെളിഞ്ഞ് വന്നു. ആകെ ഭീതി കേറി അയാള്‍ എണീറ്റ് നടന്നു.
പിന്നെ എത്തിയത് സമുദ്രതീരത്ത്, നേരേ നടന്ന് മുക്കിനുള്ളില്‍ വെള്ളമെത്തിയപ്പോള്‍ അയാള്‍ക്ക് വല്ലാതെ ശ്വാസം മുട്ടി. ഉപ്പുവെള്ളം സിരകളില്‍ എത്തി, അയാള്‍ പരിഭ്രാന്തനായി കരയ്കോടി എത്തി, ഈ രീതിയിലുള്ള ഒരു മരണം തനിയ്കാവില്ലാ.
അവിടുന്ന് പോയി ഒരു കന്നാസ് മണ്ണെണ്ണ അയാള്‍ വാങ്ങി ശരീരത്തിലൊഴിച്ചു നിന്നു. തീയുടെ ഒരു കണിക ദേഹത്തില്‍ മുട്ടുമ്പോള്‍, വെന്തു നീറുന്ന ശരീരം അയാളെ ഭയപ്പെടുത്തി. ഇല്ല്ലാ ഇതും ശരിയാവില്ലാ, വികൃതരൂപത്തില്‍ തന്റെ ശവശരീരം കണ്ട് ആരും പേടിയ്കരുത്, അയാള്‍ അതില്‍ നിന്നും പിന്‍ വാങ്ങി.
അങ്ങനെ പലതും അയാള്‍ ശ്രമിച്ചു. ഒന്നും ഒരു വിജയം കണ്ടില്ലാ, അവസാനം അയാള്‍ക്ക് തോന്നി, ജീവിയ്കുന്നതിനേക്കാള്‍ ധൈര്യം മരിയ്കാന്‍ വേണം. ധൈര്യമായി ജീവിയ്കുക തന്നെ, ഭീരുവായീ മരിയ്കുന്നതിനേക്കാള്‍ നല്ലത്.