ഞാൻ ലക്ഷമി നത്തു. എന്നെ ല്ച്ചുമീ ന്നു എല്ലാരും പറയുന്നു. ഈ ഫോട്ടോ, നമ്പ്ര് 232, മന്ദിർഗഞ്ജിലെ, കൃഷൻബായിസാബിന്റെ ബഹുറാണീ അതുല്യാബേട്ടി വന്നപ്പോ എന്നെ ദീപാവലി അന്ന്, നിർബദ്ധിച്ചു നിർത്തി എടുപ്പിച്ച പടമാണിത്. ഒന്നു ലഹെങ്ക കമീസ് മാറ്റി വരാംന്നു പറഞ്ഞിട്ട് ജൽദി ജൽദിന്നു പറഞ്ഞ് നിർത്തി എടുത്തു.
ആ കുട്ടി ഇങ്ങനെയാ, മദ്രാസി ബഹുറാണി, നമ്പ്ര് 232, മന്ദിർഗഞ്ജിൽ എത്തിയ അന്നമുതൽ അതുല്യക്കു തിരക്കാ, ഇടവഴിയിൽ തലയിൽ ഗുങ്ങട്ട് ഇടാതെ ഓടി നടക്കും, ഈ കുഗ്രാമത്തിലെ ഒരു ചട്ടവട്ടങ്ങളും ആ കുട്ടിക്കു ബാധകമല്ലാ. പാവം കൃഷൻബായിസാബ് ഒന്നും പറയില്ലാ, എല്ലാരോടും ഒരുപാടു കയറി ചോദ്യങ്ങൾ ഒക്കെ ചോദിച്ചു, എല്ലാ വിവരങ്ങളും കൂട്ടി വയ്കും. എന്നിട്ട്, കൃഷൻബായിസാബ് ഫാക്റ്ററീന്നു ഇത്തുമ്പോ, പിന്നെ ചോദ്യ ശരമാണു... പപ്പാജി, എന്തു കൊണ്ടു ഇങ്ങനേ? ല്ച്ചുമീക്കു എരുമ ചാണകം കൊടുക്കുമ്പൊ എന്തു കൊണ്ടു കാശു വാങ്ങുന്നു? മെഹൃി (പാത്രം മെഴുക്കുന്നവൾ) വരുമ്പോ എന്തു കൊണ്ട് അടുക്കളയ്ക്കകത്ത് കടക്കല്ലേന്നു പറയുന്നു? അവൾക്കറിയുമോ ഈ നാടിൽ ഇതോക്കെയേ പറ്റു, ഇങ്ങനെ ഒക്കെയേ പറ്റുന്ന്.
പക്ഷെ അവളു താമസിക്കുന്ന ദിവസങ്ങളിൽ ഞങ്ങൾക്കു കുശിയാട്ടോ, ചായ കൊണ്ട് കൈയ്യീതന്ന്, ഇനി ഇതു കുടിച്ചിട്ട് ചാണകം വാരിയാ മതീന്നു പറയും. ഒപ്പം ഇരുന്നു ഒരുപാട് "വറളി" തട്ടി തരും, ഒരു നേരം ഞാൻ വൈകുന്നേരം വന്നില്ലേങ്കിൽ, അതൊക്കെ അടുക്കി പെറുക്കി കെട്ടി വച്ചിട്ടുണ്ടാവും. ഞാൻ കഴിയുന്നതു, അതുല്യബേട്ടി, ഉറങ്ങുന്ന സമയത്തെ പോകൂ. അല്ലെങ്കിൽ ആ കുട്ടി, ചോദ്യങ്ങൾ ചോദിച്ചു എന്റെ പണി മുടക്കും. 9 വീട്ടിലെ പണിയെടുത്താലെ, 1 കിലോ ആട്ടാ തികച്ചു കിട്ടു. അതു കിട്ടിയിട്ട് വേണ്ടേ എന്റെ 6 പെണ്ണിനും 2 ആണ്മക്കൾക്കും സൂക്കാ രൊട്ടിയുണ്ടാക്കാൻ?? രിക്ഷ വലിച്ചു നടന്ന എന്റെ ഭർത്താവു നത്തൻലാൽ മരിച്ചിട്ട് കൊല്ലം പത്തായി.. ഞാൻ ഒരാളു വേണ്ടേ എല്ല്ലാത്തിന്റെയൂം വയർ നിറക്കാൻ? വർത്താനം പറഞ്ഞു നിന്നാ, വീടു കയറി ഇറങ്ങാൻ പറ്റില്ലലോ?
എന്റെ സൂര്യയൻ ഉദിക്കുന്നതു 232, മന്ദിർഗഞ്ജിലെ വീട്ടു വളപ്പിലെ "ജ്വാലാമുഖി" എന്ന ദേവിയേ കുടിയിരിത്തിയിരിക്കുന്ന അമ്പലത്തറയിൽ നിന്നാണു. അതുകൊണ്ടാണു, മന്ദിർഗഞ്ജ് എന്ന പേരും ഈ വീട്ടിൽ വീണത്. എത്തവണ അതുല്യ് വന്നതു രണ്ടു ദിനത്തിനു മാത്രം. പക്ഷെ തിരിചു, പോയപ്പോ ഒരുപാടു കെട്ടി പിടിച്ചു കരഞ്ഞു. 15 കൊല്ലമായി ഞാൻ ആ കുട്ടിയെ അറിയും. ആ കുട്ടി 232, മന്ദിർഗഞ്ജിൽ വന്നതു മുതൽ. രാവിലെ കൈകാൽ കഴുകി ഞാൻ പ്രാർതിക്കാൻ വരും-മ്പോ, ഉമ്മറത്ത് പപ്പാജിയോടോപ്പം, "അമർ ഉജാലാ" അക്ഷരം കൂട്ടി വായിചു ഇരിക്കുന്നതു കാണാം. ഞാൻ പ്രാർതിച്ചു ഇറങ്ങുമ്പോ, ചോദിക്കും, എന്തിനാ, ല്ച്ചുമീ എന്നും ഇങ്ങനെ.......... മേ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ് കരോ ദീന ദയാലു.............. , മേ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ് കരോ ദീന ദയാലു.............. ന്നു പറയണേ? പാപം ചെയാതിരുന്നൂടേ? ഇനി മേലാൽ ലച്ചുമീ ഇവിടേ വന്നു ഇങ്ങനെ പറയരുത്.... .. ഒരു പാടു വിലക്കും ആ കുട്ടി ഇതിനു. എന്നാലും, എനിക്കു പറയാതെ പറ്റില്ലല്ലോ......... ഞാൻ ചെയ്തതു കൊടും ചതിയും പാപവുമല്ലേ? ആരും കണ്ടില്ലെങ്കിലും, ആപൽബാഥവൻ എല്ലാം കണ്ടിട്ടുണ്ടാവില്ലേ? മേ.. പാപി ഹൂ ഭഗവാൻ......
പിറ്റേ ദിവസവവും, ഞാൻ പോയി ഇതു തന്നെ പറയും......... മെ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ് കരോ ദീന ദയാലു.............. , ജ്വാലമുഖിയൊടൊല്ലാതെ ആരോടു പറയാൻ. ഒരു ദിവസം അവൾ എന്നെ കൊണ്ട് തിണ്ണയിൽ ഇരുത്തി, ചോദ്യമായീ.......ഇന്നു ലചുമീ എന്നോടു പറയണം........എന്തിനു ഇങ്ങനെ പറയുന്നു? മോഷണമാണോ ജോലി?? അല്ലാ, ചാണകം തട്ടി വറളിയാക്കിയ ശേഷം ബാക്കി സമയം ലച്ചുമീ വ്യഭചരിച്ചു കുട്ടികളേ പോറ്റുന്നോ? ആജ് ആപ് ഏ ബതാക്കെ ഹീ ജായേഗാ.......... (ഇന്നു നീ പറഞ്ഞേ പോകു,,)
ഹേ, ഭഗവാൻ......ഇവൾ എന്താ ഇങ്ങനേ? ഇവൾ ആരു ഇതോക്കേ ചോദിക്കാൻ? ഞാൻ പറഞ്ഞു..... മേ തോ..... എ സേ ഹീ ബോലാ ബേട്ടീ.. കുച്ച് ബാത് നഹീ ഹൈ..... (ഒന്നുമില്ലാ കുട്ടി, ഞാൻ വെറുതെ.......)
പിറ്റേന്നും ഇതു തുടർന്നു..... അവൾ എന്നും ചോദിക്കും, ഞാൻ മുമ്പ് പറഞ്ഞ മറുപടിയിൽ തൂങ്ങി ഞാനും.... പക്ഷെ, അതുല്യ ഒരുപാട് മനസ്സറിയുന്നവൾ ആണു കേട്ടോ. ഈ ചോദ്യശരൺങ്ങൾക്കു ശേഷം എന്നിൽ വന്ന മാനസ്സിക സംഘർഷങ്ങൾ അവൾ ശ്രദ്ദിക്കുന്ന്ണ്ടായിരുന്നു.
കഴിഞ്ഞ തവണ പോകുന്നതിനു മുമ്പ് എന്റെ ബ്ലൌസിനിടയിൽ 100 രുപാ തിരുകുന്നതിനിടയിൽ, പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.... ലച്ചുമീ. കുച്ച് ഭി ഹേ തോ മെ രേകോ ബതാവോ......മെരെ കൊ പത ഹേ, തും കുച് ചീസ് മേ ബഹുതു തടപ് രഹെ ഹോ... തും അന്ദർ സേ അന്ദർ ബഹുത് ദുഖി ഹോ................ (എന്തോ ഉള്ളിൽ നിന്നു നീറീ പുകയുന്നു എന്ന്). ഞാൻ പറഞ്ഞ്... മോളേ... ഇത്തവണ നീ പോകൂ... അടുത്ത തവണ വരുമ്പൊ.. ഈ ലചുമീ അതു പറയാം....... നീ എനിക്കു ഒരുപാട് സ്നേഹം തന്നവൾ........ ഞാനതു പറയാം, പ്രത്യ്-കിച്ചു നീ ഈ നാട്ടുകാരിയും അല്ലല്ലോ........
കഴിഞ്ഞ ദീവാളീക്കു തലേന്നു ജയ്കൃഷൺ ചാച്ചാ പറഞ്ഞു, കൃഷൺബായിസാബികാ ബഹുറാണീ ആയാ ഹേ... ബേട്ട ഭി ഹെ സാത് മേ........ ലംബാ ഹൊഗയാ ചോട്ടാ അർജുൻ......
എന്റെ തലയ്കകത്ത് ഒന്നു മിന്നി......... അവളോട് ഞാൻ പറഞ്ഞ വാക്ക്.......... ഹെ ഭഗവാൻ............... രാവിലെ ജ്വാലമുഖിദേവിടെ അടുത്തു പോകും-മ്പോ....
രാവിലെ പോയപ്പോ തന്നെ അതുല്യ അങ്കണത്തിൽ രംഗോലി തിരക്കിൽ..... എന്നെ കണ്ടതും വന്നു കെട്ടി പിടിച്കു....... പിന്നെ സ്വരം താഴ്ത്തി പറഞ്ഞ് ... തുമേ ബതാനാ ഹോഗാ..........മേ ദസ് ബജേ, ചൌക് (പച്ചകറി കിട്ടുന്ന സ്തലം) ആയേഗാ, ടീക് ഹേ......
പറഞ്ഞപോലെ അവൾ വന്നു... എവിടെ തുടങ്ങണം? എന്തു പറയണം.......എങ്ങനേ പറയണം.......... ഒന്നു പേയ്തൊഴിഞ്ഞാൽ എനിക്കും മനസ്സിന്റെ കനം കുറയും.......ഒരു തിരിച്ചു നോട്ടം.............. അതുല്യ പറഞ പോലെ, പത്തു മണിക്കു വന്നു. ഒരു പടക്ക കട വരാന്തയുടെ, മൂലയിൽ ഞങ്ങൾ ഇരുന്നു. എന്റെ കൈ വിരലുകൾ ചേർത്ത് പിടിച്ചു, അവൾ ഒരുപാട് സ്നേഹം കാട്ടി... ഇടക്ക്.... നെറ്റിയിൽ വിഴുന്ന മുടികൾ മാടി ഒതുക്കി.........
ഞാൻ തുടങ്ങി.
14 വയസ്സിൽ നത്തുവിനെ കെട്ടിയത ഞാൻ. കുട്ടികൾ, അതും പെൺകുട്ടികൾ ഒന്നിനു പുറകേ ഒന്നു. പ്രസവം മാത്രം അല്ലെങ്കിൽ, പ്രസവ ദിനങ്ങൾക്കിടയിൽ മാത്രം എന്നെ ശാരീരികാമായി പീഠിപ്പ്പിക്കാത്തവൻ നത്തു. കിട്ടുന്നതു മുഴുവൻ കള്ളു കുടിച്ചു തീർക്കുന്നവൻ. ചില അപര സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ. കള്ളു കുടിച്ചു തലക്കു വെളിവില്ലാതകുമ്പോൾ, നത്തുവിനു ഏറെ ഇഷ്ടം എന്നെ നഗ്നയായി മതിലിനോട് ചേർത്തു നിർത്തി സിഗരറ്റ് കൊണ്ട് പൊള്ളിക്കുന്നത്. ഋതുമതിയായ പെൺ-മക്കൾക്കു മുമ്പിൽ എന്നെ നിർബദ്ധിച്ചു വേഴ്ച ചെയ്യിപ്പിക്കുക അടുത്ത വിനോദം . ഒരു ജീവിക്കുന്ന ചെകുത്താനെ കണ്ടാണു ഞാൻ ജീവിച്ചതു. രാവും പകലും പീഠനം ഞാൻ അനുഭവിച്ചു. പട്ടിണിയിൽ അലറിവിളിക്കുന്ന എന്റെ മക്കൾ. തീരെ പൊടിക്കുഞ്ഞിനു 2 മാസം പ്രായമായപ്പോൾ, പിന്നെയും എന്റെ വയറ്റിൽ ഒരു കുഞ്ഞു രൂപം കൊണ്ടു. കുപ്പിവള പൊടിച്ചരച്ചു തേനും കൂട്ടി ഞാൻ രണ്ടും കൽപിച്ചു കഴിച്ചു. പ്രസവത്തിനൊപ്പം വയറിൽ വ്രണം വന്നു ഞാൻ മരിക്കാറായി. മൂത്ത മകൾ രുക്ഗ്മിൺക്കു 17 വയസ്സു പ്രായം. അവൾ കുറെശ്ശെ സഹായിക്കാൻ തുടങ്ങി. രണ്ടാമത്തെ മകൾക്കു 16. അങ്ങനെ പോകുന്നു വയസ്സിന്റെ കണക്ക്.
ഒരു ദിനം ഞാൻ എന്നല്ലാ ഒരു അമ്മയും കാണാൻ ആഗ്രഹിക്കാത്തതു കണ്ടു. രണ്ടാമത്തവൾ സാവിത്രി കിടന്ന ചാക്കിനരികിൽ നത്തു അവളെ കാമർത്തമായി നോക്കി നിൽക്കുന്നതും, കെകളാൽ അവളുടെ മാറിൽ തൊടൻ ഒരുങ്ങുന്നതും ........ എന്റെ സർവ ഞെരമ്പുകളും, ഒടിഞ്ഞ് ഇല്ലാതാവണ പോലെ തോന്നിയെനിക്ക്..... ജന്മം നൽകിയവൻ, അവന്റെ മകളേ.......
കുടിച്ചു ലക്ക് കെട്ട് നിക്കുന്ന നത്തുവിനോട് എന്തെങ്കിലും പറഞ്ഞാ, അഭിമാന ക്ഷതം കൊണ്ട് ഒരുപക്ഷെ ഒരു കൊലപാതകം നടന്നേക്കാം എന്ന ഭയം കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ, മുരടനക്കി എന്റെ പായയും കൊണ്ട് പുറത്തേക്കു പോന്നു. എന്റെ മുരടനക്കം നത്തുവിന്റെ ബോധത്തിനു ഒരു തെളിവു നൽകിയിരിക്കണം, നത്തു മുറിവിട്ടെറങ്ങി.
പിറ്റേന്നു രാവിലെ, എന്നും റൊട്ടിക്കു ആട്ട കുഴക്കുന്ന രുഗ്മിണി ഉണർന്നില്ലാ. താഴെ വരി വരിയായി ബാക്കി മക്കൾ ഇപ്പോ എണീറ്റാ... എന്തെങ്കിലും ഒന്നു കൊടുത്തു വേണ്ടേ വായടക്കാൻ. ഞാൻ ഉറക്കെ വിളിച്കു.. രുക്കു.. ബെട്ടാ ഉടോ.... ആട്ടാ ഗൂന്ദ്-കേ (കുഴച്ച്) രഖോ. അവൾ ഒന്നു മൂളി ഞെരങ്ങി അവൾ. എന്റെ ഉറക്കെ വിളി, അട്ടഹാസമായീ. അവൾ എണീറ്റു. പക്ഷെ ഒാടി പോയീ ആ അഴുക്കു ചാൽ കാനയ്കരുകിൽ ഇരുന്നു. പിന്നെ ഞാൻ കേട്ടതു ഒക്കാന ശബ്ദം. എന്റെ ഉള്ളു ഒന്നു പിടഞ്ഞു. കഴിഞ്ഞാഴ്ച ആ ടേലാ വാലാ ജഗനോട് (ഉന്തു വണ്ടി വിൽപ്പനക്കാരൻ) വർത്തമാനം പറഞ്ഞു നിന്നപ്പോ, എനിക്കു പന്തികേടു തോന്നി. ഹെ.. ഭഗവാൻ........ ഇസ് ജിന്തഗീ.. മേ... ഇത്തനാ തക്ക്ലീഫ് ക്യോം ദേത്താ ഹെ തു.... കാനയ്കരുകിൽ പോയി അവളുടെ മുടികുത്തിൽ പിടിച്കു കരണത്തു രണ്ട് കൊടുത്തു.
എനിക്കു ആ നിമിഷം ചാവണം എന്നു തോന്നി. എന്നാലും, ചോദിച്ചു.. കോൻ ഹെ.. ഹെ രാക്ഷസ്.....അഭി ബതാവോ... ഉസ്കെ പാസ് ജാകെ ജീയൊ തും. മെരേ കൊ തും അഭി തുമാരാ മൂ നഹി ദിഖാവോ......(നീ ആരോടൊപ്പം കിടന്നു? നീ അവന്റെ ഒപ്പം കുടെ പോയ്ക്കൊ, നിന്റെ മുഖം എനിക്കിനി കാണെണ്ട..) അവളെ ഞാൻ ഉന്തി തള്ളി വിട്ടു. അവൾ തല തല്ലി കരഞ്ഞു വീണു, എന്നിട്ടു പറഞ്ഞു.. മത് പൂഛൊ.....മത് പൂച്ചൊ... ഹം ബർവാത് ഹൊഗയാ.. മാ. ബർവാത് ഹോഗയാ...... പിന്നെ തളർന്ന സ്വരത്തിൽ പറഞ്ഞു ബാബുജിനേ ബഹുത് മഹീനേ സേ.. മെരെകോ പരിശാൻ കർ രഹാ ഹേ...(ഒരുപാടു കാലമായി അഛൻ എന്നെ പീഠിപ്പിക്കുന്നു)
പത്തു രൂപയുടെ വിഷത്തിൽ എല്ലാം അവസാനിപിക്കാൻ എനിക്കു തോന്നി അന്ന്. നത്തു തിരിചു വന്നപ്പോ, ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞു.
“രുഗ്മിണീയേ ആസ്പ്ത്രിയിൽ കൊണ്ട് പോകണം, അവൾക്കു ഗർഭം, അതും നിന്നിൽ നിന്ന്. ഇനി മേലാൽ നിങ്ങളേ ഈ വീട്ടിൽ കണ്ടു പോകരുത്. പക്ഷെ ഇപ്പോ, ആസ്പ്ത്രിയിൽ വന്നു അവരോടു പറയണം നിങ്ങളാണു ഇതിനു കാരണം, അല്ലെങ്കിൽ, അവൾക്കു ചീത്ത പേരുണ്ടാവും.“
ഇതു എനിക്കു ആ സമയത്തിനു തോന്നിയ ഒരു ബുദ്ധിയാണു. അല്ലെങ്കിൽ എന്റെ മകൾ മാനകേടിൽ വെന്തു ഉരുകും.
നത്തു തിരിച്ചും പറഞ്ഞു, “ഞാൻ ഈ വീട് വിട്ട് പോകുന്ന പ്രശനമില്ലാ. ഞാൻ ഇവിടെ കിടന്ന നിന്നെ നരകിപിച്ചേ ചാവൂ.........നിന്നെ പെണ്മക്കളും എനിക്കുള്ളതാണു, ഞാനെവിടെ പോകാൻ? “
തർക്കിച്കു നിന്നാ ആസ്പ്ത്രീ പോക്കു നടക്കില്ലാ. ഞാൻ നത്തുവുമായി രിക്ഷയിൽ കയറി. പകുതി വഴിപിന്നിട്ടു കാണും. ഞാൻ കരഞ്ഞും, പഴിച്ചും, ശപിച്ചും കൊണ്ടിരുന്നു. തളർന്നു മയങ്ങീ രുക്കു. നത്തു അട്ടഹസിച്കു കൊണ്ടിരുന്നു, ഇടയിൽ പറഞ്ഞു...
“മേ ഉസ്കാ ബാപ്പ് ഹേ... ഹോ അപ്നാ ഖേത്തിക്കാ മൂലി ഹേ... മേ വൊ ഖായേഗാ നഹി തോ ഫിർ കോൻ ഖായേഗാ? പടോസ്? “ (അവൾ എന്റെ വയലിലേ ഫലമാണ്, അവളെ ഞാൻ തിന്നിലെങ്കിൽ, പിന്നെ അയൽകാരനുള്ളതോ അതു?)
ഒരു വാക്കത്തി കൊണ്ട് നത്തുവിന്റെ തലയറക്കാൻ തോന്നിയെനിക്കു അപ്പോ. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ലാ. ഇപ്പോ ആസ്പ്ത്രിയിൽ എത്തുകാ എന്നതാണു വിഷയം. ഈ വാഗ്വാവദ്ങ്ങൾകിടയിൽ എതിർ ദിശയിൽ നിന്നും ഒരു ട്രാക്റ്റർ വരുന്നുണ്ടായിരുന്നു. നത്തു പിന്നിടും എന്നോട് എന്തോ പറഞ്ഞ് അട്ടഹസിക്കുവാൻ തല ഒന്നു തിരിച്ചു, ആ സമയം രിക്ഷ പോയി ട്രാക്റ്റരിൽ മുട്ടി, നത്തു തെറിച്ചു ട്രാക്റ്റരിൽ തലമുട്ടി വീണു, ഒപ്പം രിക്ക്ഷയും ഒന്നു മറിഞ്ഞു. ട്രാക്റ്റർ ഡ്രൈവർ, ഒന്നു തിരിഞ്ഞു നോക്കി, വണ്ടി ഓടിച്ചു പോയീ. ഹേ സാത്താൻ കാ ഗാവ് ഹെ നാ.. കോയി മത്-ലബ് നഹീ മർഗയാ തോ ബീ....
മകൾ രുക്കു നിലവളിച്ചു നിന്നു. അവളോട് ഞാൻ അരികു ചേർന്നു നിക്കാൻ പറഞ്ഞു, അല്പം ദൂരേ മാറി, എന്നിട്ടു ഞാൻ നത്തുവിൻ അരികിൽ ചെന്നു നോക്കി. തലയിടിച്ചു വീണ നത്തു, ഒരു പാടു ചോര വാർന്നു കിടക്കുന്നു. “എന്നെ ആസ്പ്ത്രിയിൽ കൊണ്ടുപോകു“ എന്നു പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. മൂക്കിൽനിന്നും രക്തം വാർന്ന് വീഴുന്നുണ്ടായിരുന്നു. ജീവൻ ഒരു കുറച്ചു ബാക്കി, അല്പം ബോധവും.
ഞാൻ തിരിഞ്ഞു നോക്കി, രുക്കു അൽപം അകന്നു മണ്ണിൽ തലതാഴ്ത്തി ഇരിക്കുന്നു. എന്റെ മനസ്സിൽ ഒരുപാടു ഇരുട്ടു പടർന്നു. ഞാൻ നത്തുവിനെ എടുതു എന്റെ മടിയിൽ വചു. നത്തുവിന്റെ തലയിൽ കെട്ടിയിരുന്ന ഷാൾ ഊരി, സർവ ശക്തിയുമെടുത്ത്, നത്തുവിന്റെ മൂക്കും വായും കൂട്ടി പിടിച്ചു ഒരുപാട് നേരം നിന്നു. പിടയാൻ ഉർജ്ജമില്ലാതെ,നത്തു പതുക്കെ പതുക്കെ, ഞെരങ്ങി ഞെരങ്ങി എന്റെ കൈകളിൽ അവസാന ശ്വാസം ആക്കത്തിൽ വലിച്ചു വിട്ടു.
പതുക്കെ ഞാൻ, നത്തുവിന്റെ, ജീവനറ്റ തല എന്റെ മടിയിൽ നിന്നും മാറ്റി താഴെ വച്കു, രുക്കുവിൻ അരികിൽ വന്നു പറഞ്ഞു, ബാബുജി ഹമേ ചോട്ക്കെ ഗയാ രുക്കു, സിർപേ ബഹുത് ഗെഹെരാ ചോട്ട് ഹെ....... ഹം അകേലാ ഹോഗയാാാാ... (അഛൻ നമ്മളേ വിട്ടു പോയീ, തലയിലേ പരുക്ക് ഒരുപാട് ആഴത്തിൽ ആയിരുന്നു).
ഞാൻ അങ്ങനെ എന്റെ ദുരന്തം ഞാൻ പോലും കൂട്ടികിഴിക്കാതെ, അവസാനിപ്പിച്ചു, ഒപ്പം കൊലപാതക കുറ്റമില്ലാതെ ഒരു കൊലപാതകവും. അന്നും മുതൽ എല്ല്ലാരും പറഞ്ഞു, നത്തു രിക്ഷയിൽ നിന്നും വീണു മരിച്ചു. പാവം ലച്ചുമിയും മക്കളും. പിന്നെ രുക്കു: അവൾ രിക്ഷ മറിഞ്ഞ ആഘാതത്തിൽ, രണ്ടു ദിന പനിക്കു ശേഷം, ഒരു സ്വഭാവികാമായ ഗർഭചിദ്രം വന്നു പെട്ട്, ഒരു വലിയ നാണക്കേടിൽ നിന്നും പുറത്തു വന്നു. ഭഗവാൻ കാ ദയാ......
അതുല്യ ബേട്ടി എന്റെ കൈകളിലേ പിടി ഒരുപാടു മുറുക്കി, എന്നെ മാറോടണക്കി, ഒരുപാട് നേരം തേങ്ങി. അങ്ങനെ ഞങ്ങൾ ഒരു പാടു നേരമിരുന്നു. ആ തേങലിൽ എനിക്കു തോന്നി അവളും ഇതു പോലെ ഒരു കഥ പറയാതെ പറയുന്നുവോ?
. മേ. പാപി ഹൂ ഭഗവാൻ...... മുജേ മാഫ് കരോ ദീന ദയാലു.............. , മേ.... പാപി ഹൂ ഭഗവാൻ...... മുജേ മാഫ് കരോ ദീന ദയാലു..............