അപ്പു അമ്മയേ ഒരുപാടു കളിയാക്കി. ഈ അമ്മയ്കു ഒന്നുമറിയില്ലാ, എല്ലാ അമ്മമാരും, പാരന്റ് ക്വിസിനു വന്നിട്ട് മിക്കവാറും എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞു. ഇനി അതുകൊണ്ട്, അപ്പുനേ ക്വിസീന്ന് മാറ്റി. അതുല്യയ്കു അറിയാത്തത് ഇനി അപ്പൂനു എങ്ങനെ പറഞ്ഞു കൊടുക്കാനാ? എലിസബത്ത് മിസ് അരിശം പൂണ്ടു. 4 ബുക്കു രെഫരൻസിനു തന്നയച്ചിട്ട് അമേരിക്കൻ പ്രസിണ്ടഡിന്റെ പേരെങ്കിലും പറയണ്ടേ? അല്ലെങ്കിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രീടെ എങ്കിലും? ദേ, ഇതു പോലെ, എല്ലാത്തിനും അപ്പുന്റെ അമ്മ പറഞ്ഞു "അറിയില്ലാ, പാസ്...
1956 ൽ അമേരിക്കയിൽ നടന്ന ഒരു പ്രസിദ്ധ സംഭവം" അറിയില്ലാ പാസ്....
ടോണി ബ്ലയറിന്റെ അമ്മേടെ പേർ?
"അറിയില്ലാ, പാസ്...
ടൈറ്റാനിക്ക് മുങ്ങിയതെന്ന്?
"അറിയില്ലാ, പാസ്...
1975 ൽ ആരായിരുന്നു അമേരിക്കൻ പ്രസിണ്ടെന്റ്?
"അറിയില്ലാ, പാസ്...
ഇറാക്ക് പിടിച്ചപ്പോൾ ആരായിരുന്നു മുഖ്യൻ?
"അറിയില്ലാ, പാസ്...
പ്ലേയിൻ കണ്ടുപിടിച്ചതാർ?
"അറിയില്ലാ, പാസ്...
ഭൂമിയുടെ ആകൃതി?
"അറിയില്ലാ, പാസ്...
മനുഷ്യൻ ആദ്യം എത്തിപ്പെട്ട ഗ്രഹം?
"അറിയില്ലാ, പാസ്...
1965ൽ നൊർവീജിയൻ കപ്പലപകടത്തിൽ കൊല്ലപെട്ട മന്ത്രി?
"അറിയില്ലാ, പാസ്...
നോക്യയുടെ പുതിയ മോഡൽ മൊബിലിന്റെ നമ്പർ?
"അറിയില്ലാ, പാസ്...
അതുല്യ മകൻ അപ്പു നോട്ട് ക്വാളിഫെഡ്,
സോറി അതുല്യ, വി എക്സ്-പെറ്റട് മച് ബെറ്റർ പർഫോമൻസ് ഫ്രം യു, യു ഡിസപ്പോയിന്റട് അസ്.... എലിസബത്ത് ടീച്ചർ പറഞ്ഞു നിർത്തി.
പക്ഷെ അതുല്യ ഒരു ബുക്കിന്റെയും സഹായമില്ലാതെ ഓർക്കുന്ന ചില കാര്യമുണ്ട്, ഒരു ഗുഗിൾ സെർചുമിഷീനിലും അന്വേക്ഷിച്ചാലും കിട്ടാത്തവ, 35 കൊല്ലത്തോളം പഴക്കമുണ്ടായിട്ടും, ഇന്നലെ പോലെ അവൾ മനസ്സിൽ സുക്ഷിക്കുന്നവ, ഒരുപാടു സ്ണേഹത്തോടെ :-
1970ൽ എറണാകുളം എസ്. ആർ വി സ്കുളിൽ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ക്ലാസ് ടീച്ചർ ?
ശ്രീമതി നന്ദിനി ടീച്ചർ. അന്നു, ഇന്നു കാണുന്ന ഗ്രാന്റ് ഹോട്ടൽ ഇല്ല.
1970ൽ ഹോർലിക്സു കുപ്പിയുടെ അടപ്പിന്റെ നിറം?
കടും നീല തകരപാട്ടയിൽ തിർത്തതു. അതിലായിരുന്നു, ക്ലാസിലെ ഏക് ഇരട്ട കുട്ടികൾ, (ഗീത, ഗോപി), അവരുടെ അമ്മ, അവർക്കു ഉച്കയ്കു ജീരക വെള്ളം കൊണ്ടു വരാറു.
1973 ൽ, മൂന്നാം ക്ലാസ്സിലെ കണക്കു പഠിപ്പിച ടീച്ചർ ?
ശ്രീമതി ശാരദാംബാൾ. ചൂരലടി ഒരുപാടു കൊണ്ടു, എന്നാലും, എന്നും, "ഹരണം" അന്യം.
5 ക്ലാസിൽ, ഗേൾസ് ഹെസ്കുലെയ്കു മാറി താമസം :
അന്നമ്മ ടീച്ചർ,
ആദ്യമായി അവർ മലയാളത്തിൽ,എഴുതിച്ച കോമ്പോസിഷൻ ?
"സ്നേഹമാണഖിലസാരമൂഴിയിൽ"
ബിജു മേനോന്റെ ചേച്ചി ഉമാ ദേവി എന്റെ ക്ലാസ്സിലായിരുന്നു.
ബിജു ചോറൂണ്ണാൻ, എന്നും വരുമായിരുന്നു. അവൻ അന്നു ഒന്നിൽ.
1979ൽ ക്ലാസ് ടീച്ചർ ?
9ൽ, ശ്രീമതി മാലതി മേനോൻ. തല ചൊറിഞ്ഞാ ചീത്ത പറയും, ആ കെകളിൽ എണ്ണയുണ്ടാവും, ബുക്കിന്റെ പേജു തിരിക്കുമ്പോൾ അതിലാവുമ്ന്ന് പറയുമായിരുന്നു. തലയിലേ ഈരു വലിക്കുന്ന കുട്ടികളേ, ക്ലാസിനു പുറത്തു നിർത്തുമായിരുന്നു. മോഡേർൺ ബ്രെഡിന്റെ ചുവന്ന നീല കള്ളിയുള്ള കവറുകൊണ്ട് പൊതിഞ്ഞ എന്റെ കണക്കു ടെക്സ്റ്റ്.
1980ൽ?
പത്താം തരം. നിർമല, സ്കൂൾ ഫ്സ്റ്റ്, നിഷി സെക്കന്റ്, എനിക്കു ക്ലാസ് മാർക്കുണ്ടായിരുന്നില്ലാ, കണക്കിൽ, 12, ഗ്രൂപ്പ് വൈസ് ആയതു കൊണ്ട് പാസ്സായി.
30 കൊല്ലമായി ഏറ്റവും പ്രിയ കൂട്ടുകാരി? അവരുടെ അമ്മയുടെ പേരു?
ഹേമ, അമ്മയുടെ പേരു ലക്ഷ്മി. പിന്നെ ഒരുപാടു സ്നേഹം കാണിച്ച സ്ത്രീ, രാധമ്മ. ഇപ്പ്പ്പോ വയസ്സ് 90.
ആദ്യം സാരിയുടുത്ത ദിനം?അന്നുണ്ടായ സങ്കടത്തിനു കാരണം?
1985ൽ, ഫൈനൽ ഇയർ ഡിഗ്ഗ്രിയ്കു അവസാന ദിവസം. മഞ്ഞ ചെനീസു സിൽക്. മുട്ടറ്റമുള്ള മുടി, നാദിയ മൊയ്തു "നോക്കത്ത ദൂരത്തു .... ൽ കൈട്ടിയ പോലെ കെട്ടാൻ വാശി പിടിച്ചു, അവസാനം അതു കണ്ടപ്പോ, എരുമ തലയിലാണോ ഇന്നു ചാണകമിട്ടത് എന്നു അക്കൌണ്ടൻസി പടിപ്പിച്ച താടിയുള്ള ചിദംബരം സാർ ചോദിച്ചത്.
1985 മാർച്ചു 21നു എന്തു സംഭവിച്ചു?
സർക്കാർ സർവീസിലെ ആദ്യ ദിനം. അപ്പോയിമന്റ് ഓർഡർ കിട്ടിയിയതും അന്നു തന്നെ.
1992 ഫെബ്രുവരി 8നു രാത്രി 10 മണിക്ക് എന്താണു സംഭവിച്ചതു?
25 ദിവസം പ്രായമുള്ള അപ്പുവിന്റെ കിടക്കയ്കരികിൽ നിന്ന്, അവന്റെ ലോഗ് ബുക്കിൽ, "ക്ലിനിക്കലി ഡെഡ്" എന്ന എന്റ്രി സർജ്. കമാണ്ടർ മൽ-ഹോത്ര എഴുതിയത്.
പാസ്പ്പോർട്ട് നമ്പ്ര്?
ബി. 3598956 ഇഷ്യൂട് അറ്റ് കൊച്ചി.
ഈയിടെ സംഭവിച്ച ദുർന്തങ്ങളിലൊന്ന്?
2000, ഡിസംബർ 26നു ഉച്ചയ്കുള്ള വിമാനത്തിൽ ദുബായിലേയ്കു വന്നത്.
ഇവയെല്ലാം അതുല്യ ഒരു ബുക്കിലുമെഴുതി വയ്ക്കാതെ, ഇപ്പോഴും നല്ല തെളിഞ്ഞ ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു. അതങ്ങനെയാണു, ബുക്കിൽ പഠിച്ചവ, ഒരു ജയത്തിനോ, തോൽ-വിയ്കോ, ഒരു മെഡലിനോ, ഒരു ജീവിതോപാധിയ്കോ മാത്രമുതകുമ്പോ. നമുക്കു വേണ്ടവ, സ്നേഹമുള്ളവ ഒക്കെ എത്ര കൊല്ലം പഴക്കമുണ്ടെങ്കിലും,നമ്മൾ ഓർത്തുവയ്ക്കുന്നു.
*****
ഈ കുറിപ്പിനു പ്രചോദനം: ദേവരാഗത്തിന്റെ ക്വിസ് പോസ്റ്റ്.